ഞാൻ ബൈക്ക് എടുക്കാൻ പോയി. മനുവിന്റെയും വണ്ടി അവിടാരുന്നു….
“അവളോട് പറയാൻ പറ്റിയില്ലടാ ”
ഞാൻ സങ്കടത്തോട് അവനോട് പറഞ്ഞു
“പിന്നെ അവൾ അങ്ങ് ദൂരെയല്ലേ….
വൈകിട്ട് ഉണ്ടാക്കിയാമതി ” കിക്കറടിക്കുന്നതിനിടയിൽ അവൻ കളിയാക്കി
ഞാൻ ഇളിച്ചു കാണിച്ചു.വണ്ടിയെടുത്തു..
Schoolinte അവിടുന്ന് 1 km കഴിഞ്ഞ് ഡെയിലി സോഡാ നാരങ്ങ കുടിക്കുന്ന കടയിൽ ഇരുന്നപ്പോ ആ സ്റ്റോപ്പിൽ ഒരു ബസ്സ് വന്ന് നിന്ന്.
“. ഹായ്.”
നോക്കിയപ്പോ ഡോറിൽ കിളിയെ തള്ളി നീക്കിഡോറിൽ തൂങ്ങി നിന്ന് നന്ദന….
മനു കൂവി കൊണ്ട് ചിരിച്ചു….
നന്ദന ആ ദേഷ്യത്തിന്
പോടാ…ഇവള്ടെ സൂക്കേടാ അടുത്ത വണ്ടിക് പോവാം എന്ന് പറഞ്ഞതാ..
നന്ദനയുടെ സങ്കടത്തോടെ ഉള്ള മറുപടി കേട്ട് ഞാൻ ചിരിച്ചു…
“നന്ദു..പെട്ടന്ന് വരണം” ഞാൻ പറഞ്ഞു
. ഞാൻ പറഞ്ഞത് കേട്ട് അവൾ
ആം…….. എന്ന് തലയാട്ടി ഒരു കള്ള ചിരി തന്നു…
വണ്ടി കടന്നു പോയി. ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞ്
ഒരു കാൾ
ഹരി… വണ്ടിയെടുത് പെട്ടന്ന് വാ… നമ്മടെ നന്ദന ബസ്സെന്ന് താഴെ വീണു….
കാവ്യ കരഞ്ഞുകൊണ്ട് പറഞ്ഞു
ഞാൻ ഞെട്ടി… ഡാ നന്ദു വണ്ടിയേന്ന് വീണെന്ന്… മനുവിനോട് പറഞ്ഞകൂട്ടത്തിൽ തന്നെ ഞാൻ വണ്ടിയിൽ കേറി……
എന്റെ ബൈക്ക് ഇന്നേ വരെ കാണാത്ത സ്പീഡിൽ ഞാൻ അവിടെ ചെന്നു … എന്റെ കണ്ണിൽകൂടി കണ്ണുനീർ ഒഴുകിയിറങ്ങി..
ആളുകളെ തള്ളിമാറ്റി ഒരു സ്‌ട്രക്ചർ ആംബുലസിലേക് കയാറ്റുന്നു..
അതിൽ
എന്റെ…
എന്റെ…
(.ഞാൻ വിക്കി വിക്കി പറഞ്ഞു )
നന്ദന
ചോരയിൽ കുളിച്..
നന്ദു……………….
ഞാൻ ഉച്ചത്തിൽ കരഞ്ഞു കൊണ്ട് അവളുടെ അരികിലേക് ഓടിഎത്തി…..
ആംബുലൻസിൽ ചാടി കയറുന്നത് ആരോ എന്നെ തടഞ്ഞു…….
കാവ്യാ കരഞ്ഞു കൊണ്ട് അവരോടു പറഞ്ഞു.
ചേട്ടാ അവളുടെ ബന്തുവാ….
എനിക്ക് അവരുടെ സമ്മതം കാത്തുനില്കൻ കഴിഞ്ഞില്ല. ഞാൻ ഉള്ളിൽ കേറി. വണ്ടി ഹോസ്പിലിലേക് പാഞ്ഞു. തല പൊട്ടി ചോര വാർന്നുകൊണ്ടിരിക്കുന്നു..
നമ്മുടെ ബസ് വേറൊരു ബസിനെ ഓവർടെക് ചെയ്തോണ്ടിരിക്കുവാരുന്നു. അവളുടെ ബാഗ് ഡോറിന്റെ ലോക്കിൽ തട്ടി അതു താണുപോയി കിളി പിടിക്കാൻ നോക്കി പക്ഷെ ആ വണ്ടിയുടെ അടിയിലേക് നന്ദു തെറിച്ചു പോയി..
കാവ്യഎന്നോടായി പറഞ്ഞു…. ഞാൻ അത് ശ്രദ്ധിക്കാതെ
നന്ദു കണ്ണു തുറക്ക് നന്ദു……
നന്ദു…….
നന്ദു ………..
ഞാൻ ഉച്ചത്തിൽ കരഞ്ഞു.
എന്റെ ജീവൻ പോകുന്നപോലെ തോന്നി
എന്റെ ജീവനാണ് ഈ കിടക്കുന്നത്. എന്റെ പാതി……
എന്റെ വിളി വെറുതെ ആയില്ല. അവൾ കണ്ണു തുറന്നു . എന്നെ കണ്ടതും. അവൾ എന്നെ നോക്കി…
ഹരി …ഡാ എനിക്ക് നിന്റെ കൂടെ ജീവിക്കാൻ പറ്റില്ലേ?…….. I love uu. ഡാ …ഇനി എനിക്ക് അത് പറയാൻ പറ്റിയില്ലെങ്കിലോ.
അവളുടെ വായ ഞാൻ പൊത്തി
നീ അങ്ങനൊന്നും പറയല്ലേ പൊന്നെ . എനിക്ക് സഹിക്കാൻ പറ്റില്ല. എനിക്ക് നിന്റെ കൂടെ ജീവിക്കണം… എന്നെ തനിച്ചാക്കി പോവ്വാൻ ഞാൻ സമ്മതിക്കില്ല…….
I love യൂ ടൂ നന്ദു…I love you…too . ഞാൻ കരഞ്ഞുകൊണ്ട് അവളുടെ കയ്യിൽ പിടിച് ഉമ്മ കൊടുത്ത്
അവൾ ചിരിച്ചു ….
ആ ചിരി മായാതെ തന്നെ അവളുടെ കൈ എന്റെ എന്റെ കയ്യേ ഞെരുക്കി.. നന്ദു ദീർഘ ശ്വാസം എടുത്തു…..
ഒരു നിശബ്‍ദത…. അവൾ പോയി… ഞാൻ പൾസ് പിടിച്ചു നോക്കി…
നന്ദു …. നന്ദൂ ……………,……………………………………….
നിന്നോട് ഞാൻ പറഞ്ഞതല്ലേ. എന്നെ ഒറ്റക്കാക്കരുതെന്നു… പൊന്നേ……………. കരഞ്ഞുകൊണ്ട് കവിളിലേചോരയോടുകൂടി അവൾക്കൊരു ഉമ്മ നൽകി പറഞ്ഞു
ഇത്രയും കാലം ഒരുമിച്ച് നടന്നിട്ട് എന്നെ…. നീ വഴിയിൽ കളഞ്ഞിട്ട് പോകുവാണോ….നന്ദു …….. ആാാാാ………
അലമുറയിട്ട് ഞാൻ കരഞ്ഞു…….
അപ്പോഴേക്കും ഹോസ്പിറ്റലിൽ എത്തി… അവളുടെ വീട്ടുകാരെത്തി . എന്റെ വീട്ടുകാരെത്തി ….
മനുവിന്റെ തോളിൽ ചാരികിടക്കുന്ന. എന്നെ നോക്കി അമ്മ കരയുന്നത് ഞാൻ കണ്ടു.
“അമ്മേ അവളെന്നെ ഇട്ടിട്ടു പോയമ്മേ…….
അമ്മ മോനെന്നു വിളിച്ചു ഓടി വന്നേന്നെ കെട്ടിപിടിച്ചു പലതും പറഞ് അശ്വസിപ്പിക്കാൻ ശ്രമിച്ചു……
എന്റെ ജീവനാനണവൾ.. അവളോട് അവളുടെ വീട്ടുകാർ പോലും ചൂടായാൽ ഞാൻ അവരെ വഴക്ക് പറയുമായിരുന്നു.. അങ്ങനെയുള്ള അവൾ എന്നെ തനിച്ചാക്കി എന്നെന്നേക്കുമായി പോയിരിക്കുന്നു….
