(ഉത്തരയും ഞാനും പരസ്പരം മുഖത്ത് നോക്കി കണ്ണുമിഴിച്ചു. അമ്മയോഡായി ചോദിച്ചു ) ആരമ്മേ…,
സ്മിതയേം ശിവനേം ഞാൻ വിളിച്ചു ചോദിച്ചു.. അവർക്കും സമ്മതം ആണ്… മക്കൾ രണ്ടും ഒരു കുടുംബതീന്ന് കെട്ടുന്നതിൽ….
അരുണിന്റെ കാര്യമാണോ അമ്മയീ പറയുന്നേ…
അവൻ സമ്മതിച്ചോ?
(അമ്മയുടെ മറുപടി കേട്ട ഞാൻ അതിശയത്തോടെ തിരക്കി…..)
മൻവിയും അരുണും ഇത് അറിഞ്ഞിട്ടില്ല. ഇന്നാ ഈ തിരുമാനം എല്ലാം എടുത്തത്.. നിങ്ങൾ വേണം പറയാൻ…..അവര്കും സമ്മതം ആണേൽ നമ്മുക്ക് ഇതങ്ങു നടതമെടാ….
ഉത്തര എന്നെ സന്തോത്തോടെ നോക്കി……
വാ…
ഞാനും അവനെ ഒന്ന് വിളിക്കട്ടെ…
ഞാനും ഉത്തരയെയും കൊണ്ട് പുറത്തേക്ക് നടന്നു…
അരുണിനെ call ചെയ്തു ..
ഹലോ അരുൺ…
ഡാ. നിന്നോട് ഒരു കാര്യം പറയാനാ വിളിച്ചത്….(ഞാൻ പറഞ്ഞു.)
ഞാനും ഹരിയേട്ടനെ വിളിക്കാൻ തുടങ്ങുവാരുന്നു… (അവൻ മറുപടി പറഞ്ഞു….)
ഹരിയേട്ടാ എനിക്കെ…… ഞാൻ പറയുന്നത് കേട്ട് ഹരിയേട്ടന് ചിലപ്പോ ദേഷ്യം വരും. പക്ഷെ ഹരിയേട്ടനെ ഉള്ളു എനിക്കൊരു ആശ്രയം…….
ഹരിയേട്ടാ എനിക്കെ..
(അവന്റെ ചുറ്റി വളയൽ കണ്ട് എനിക്ക് ദേഷ്യം വന്ന്…)
ഡാ കാര്യം പറ. (ഞാൻ കടുപ്പിച്ചു പറഞ്ഞു…)
എനിക്ക് മാൻവിയെ കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്……
ഹാ ഹ ഹ ഹ….. (ഞാൻ പൊട്ടി ചിരിച്ചു… )
എന്താഹരിയേട്ടാ ഇത്. എന്നെ കളിയാകുവാണോ…
(അവൻ സംശയത്തോടെ ചോദിച്ചു…)
അല്ലടാ….
(ഞാനും അവനെ സമാധാനിപ്പിച്ചു )
ഹരിയേട്ടാ…. ഞാനും ഇത് ആരോടും പറഞ്ഞിട്ടില്ല…. വരുണിന്റെ കൂടെ തൻവിയെ കാണാൻ പോകുമ്പോ. മാൻവി എന്റെ കൂടെ ആണ് നിക്കാറ്….. വരുണിന്റേം തൻവിയുടേം സ്വർഗ്ഗയത്തിലെ കട്ടുറുമ്പകതേ… ഞങ്ങൾ മാറി നിക്കാറുണ്ട്……. അവളുടെ സംസാരവും ആറ്റിട്യൂടും എല്ലാം എനിക്ക് ഒരുപാടിഷ്ടം ആയി….
പക്ഷെ വരുണിന്റെ ധൈര്യം എനിക്കില്ല…..
അവളോട് പറയാൻ…
എനിക്ക് പേടിയാണ്..
അപ്പൊ എന്നെ പേടിയില്ലേ?(അവന്റെ മറുപടി കേട്ട ഞാനും കളിയോടെ ചോദിച്ചു… )
അല്ല പേടിയാണ്…. (അരുൺ പറഞ്ഞു )
ഞാൻ വീണ്ടും ചിരിച്ചു
ഹരിയേട്ടൻ എനിക്ക് എന്തേലും ഒരു മാർഗം കണ്ടുപിടിച്ചു തരണം. Plz..
Kk ഡാ ഞാൻ ഇപ്പോ നിന്നെ വിളിക്കാം..(.ഞാൻ അവനോടായ് പറഞ്ഞു..)
ഹരിയേട്ടൻ എന്തോ പറയാൻ വിളിച്ചതല്ലേ.?
(കാൾ കട്ടാക്കാൻ തുടങ്ങിയ എന്നോടവൻ തിരക്കി…)
ഞാൻ നിന്നെ ഒന്നൂടി വിളിക്കാം അപ്പൊ പറയാം…അതുപറഞ്ഞു ഞാനും കാൾ കട്ടാക്കി…
ഉത്തരേ……കൂടെ നിന്ന അവളോട് പറയാൻ തുണിഞ്ഞതും…
കേട്ട് ഹരിയേട്ടാ…… നമ്മുക്ക് അവനൊരു സർപ്രൈസ് കൊടുക്കാം… അതിനു മുമ്പ് അവളുടെ മനസ്സിൽ എന്താണെന്ന് ഒന്നറിയണ്ടേ….
ഞാൻ അവളെ വിളിക്കാം….
ഉത്തര അതും പറഞ്ഞ് മൊബൈൽ എടുത്ത്… മാൻവിക്ക് call ചെയ്തു..
അതികം ബെൽ അടിക്കുന്നതിനു മുമ്പേ….. മാൻവി കാൾ എടുത്തു….
ചേച്ചിപ്പെണ്ണേ എന്താ പതിവില്ലാതെ….
( മാൻവി ചോദിച്ചു )
നിന്നെ ഞങ്ങൾ വരുണിന്റെ ട്വിൻ അരുണിനെ കൊണ്ട് കെട്ടിക്കാൻ പോവ്വാൻ എന്തേലും ഒബ്ജെക്ഷൻ ഉണ്ടോ.
(മുഖവുര ഇല്ലാതെ ഉത്തര ചോദിച്ചു….)
അരുണേട്ടനോ…… പുള്ളി ഓക്കെ ആണോ അവൾ അതിശയത്തോടെ ചോദിച്ചു….
മ്മ്മ്… (ഉത്തര മൂളി…)
അച്ഛൻ അറിഞ്ഞോ?…
നീ അതൊന്നും അറിയണ്ട.. നിനക്ക് സമ്മതമാണോ…( ഉത്തര തിരക്കി )
മ്മ്. അതെ…
അവൾ മറുപടി നൽകി..
എന്നാ ഞാൻ പിന്നെ വിളിക്കാം… ഉത്തര കാൾ കട്ട് ചെയ്തു. എന്നെ നോക്കി കള്ള ചിരി ചിരിച്ചു…
തുടരില്ല…….
അങ്ങനെ ഹരിയും ഉത്തരയും ചേർന്ന് .. അരുൺ മാൻവി , വരുൺ തൻവി , എന്നീ ജോടികൾക് നല്ലൊരു കുടുംബ ജീവിതത്തിലേക്കു വഴിയൊരുക്കി….. ഉത്തരയ്ക്കും ഹരിക്കും ഒരു സുന്ദരി കുട്ടി പിറന്നു ” ജാനകി “. അവൾ ആ തറവാട്ടിലെ…. വിളക്കായി വളർന്നു…..
(ജോലി തിരക്ക് കാരണം ഈ സ്റ്റോറി ഇവിടെ നിർത്തുന്നു….) സപ്പോർട്ട് ചെയ്തവർക് വളരെ നന്ദി.….
