ഉത്തരാസ്വയംവരം – 4 11

ഹരിയേട്ടാ മുഖവുര ഇല്ലാതെ പറയാം ഇവനും തൻവിയും ആയി ഇഷ്ടത്തില…. ഉത്തരേച്ചിയുടെ അനിയത്തി..അവൻ കൂട്ടി ചേർത്തു … ഇവര് ഒരു കോളേജിൽ ആണ് പഠിക്കുന്നത്.. ആദ്യം ഇവര് റാഗിങ്ന്റെ പേരിൽ ഉടക്കാരുന്നു….. പിന്നെ നിങ്ങളുടെ കല്യാണത്തിന്റെ അന്നാണ് അവർ അടുത്ത ബന്ധുക്കൾ ആയത്.
അരുൺ ചിരിച്ചുകൊണ്ട് പറഞ്ഞു..
ഹരിയേട്ടൻ ഇന്നലെ അവരുടെ അച്ഛനോട് കല്യാണത്തിന്റെ കാര്യം ഒക്കെ പറഞ്ഞുന്ന് കേട്ടു.. അതു ഇവൻ എന്നോട് പറഞ്ഞപ്പോ ഞാൻ ഓർത്തു ഈ വിവരം ഹരിയേട്ടനോട് പറഞ്ഞില്ലേൽ ശരിയാവില്ല. എന്ന്…
ഉത്തരയും ഞാനും ഒരു ചിരിയോടെ മുഖത്തേക്ക് നോക്കി….അവനോടായ് പറഞ്ഞു ഡാ എനിക്ക് ഇതിൽ എതിർപ്പൊന്നും ഇല്ല… ഇതിന് മറുപടി പറയേണ്ടത്. ഇവരുടെ അച്ഛനാണ്… ഞാൻ അത് നടത്തികൊടുക്കാം എന്നേ പറഞ്ഞിട്ടുള്ളു…
നമ്മുക്ക് അച്ഛനോട് സംസാരിക്കാം. എല്ലാം ശരിയാക്കാന്നേ… എനിക്ക് സന്തോഷമേ ഉള്ളു ഈ കുടുംബത്തിൽ എൻറെ അനിയത്തി വരുന്നതിനു… ഉത്തരയും കൂടെ പറഞ്ഞു
കൂടെ തന്നെ ഞാൻ വരുണിന്റെ മുഖത്ത് നോക്കി പറഞ്ഞു..
പിന്നെ നീ അവളെയും കൊണ്ട് കറങ്ങിക്കോ. പക്ഷെ ചീത്തപ്പേര് കേൾപ്പിക്കരുത്… വീടിന്റെ അവിടെവരെ കൊണ്ട് വിടുന്ന പരുപാടി നിർത്തിക്കോ..
ങേ “അതെങ്ങനെ ഹരിയേട്ടൻ….?..”. വരുൺ ചോദിച്ചു..
“അതൊന്നും നീ അറിയണ്ട…” എന്റെ മറുപടി കേട്ട ശേഷം
ഉത്തര എന്നെ നോക്കി…..

കുറച്ചൂടെ കാര്യങ്ങൾ സംസാരിച്
അവര് രണ്ടും പുറത്തേക്ക് പോയ്‌

“ഹരിയേട്ടാ അവരു കറങ്ങുന്ന കാര്യം “അറിഞ്ഞിട്ട് എന്നോട് എന്താ പറയാഞ്ഞേ… ”
ഞൻ കള്ളം കാണിച്ച ഭാവേന ഉത്തര ചോദിച്ചു.
“ഹോ എന്റെ പൊന്നെ അത് ഞാൻ ഒന്ന് എറിഞ്ഞു നോകീതാ…?
കഴിഞ്ഞ ദിവസം… തൻവി അമ്പലത്തിൽ നിന്നും വന്നപ്പോ പുറത്തു നിന്ന് ബൈക്കിന്റെ സൗണ്ട് കേട്ട കാര്യം ഞാൻ അവളോട് പറഞ്ഞു. “പിന്നേ ഇന്നലെ ബൈക്ക് സ്റ്റാർട്ട്‌ ആക്കിയപ്പോ സെയിം സൗണ്ട്… പക്ഷെ കേരളത്തിൽ ഒരു പൾസ്ർ അല്ലല്ലോ ഉള്ളത്…
അതുകൊണ്ട് അപ്പൊ അതിനെ കണക്ട് ചെയ്തില്ല… പക്ഷെ ഇപ്പൊ ചിന്തിച്ചപ്പോ ഇവനാണോന്ന് എറിഞ്ഞതാ

മ്മ്മ്മ്. Kk.. അവൾ പറഞ്ഞു…
നമ്മക് കിടക്കാം ഞാൻ അവളോട് ചോദിച്ചു..
വാ… ഇന്നത്തെ ക്ഷീണം കൂടുതൽ ആരുന്നു. ഞങ്ങൾ പെട്ടന്ന് തന്നെ ഉറങ്ങിപ്പോയി…..
പിറ്റേന്ന്
ഹരിയേട്ടാ കാപ്പി….. ഉത്തര വിളിച്ചു….
8.00 മണിയായി…. എണീക്…
ഞാൻ കാപ്പി മെശ്ശയിൽ വച് ഉത്തര വിളിച്ചു…
ഞാൻ അവളെ കൈക് പിടിച്ചു എന്റ അടുത്തേക് വലിച്ചിരുത്തി…
എന്നാ…. അവൾ കുറുമ്പോട് ചോദിച്ചു…
മ്ച്ച് ഒന്നുവില്ല…..
ഞാൻ പറഞ്ഞു….

എന്നാലെ പല്ല് തേച് കാപ്പി കുടിക്….. നമ്മക് ആനന്ദിന്റെ കൂടെ പോകണ്ടേ…… ഉത്തര ചോദിച്ചു….
ഓഹ് അങ്ങനൊരു കാര്യമുണ്ടല്ലോ….

കുളിയെല്ലാം കഴിഞ്ഞ് പുറത്തിറങ്ങി…. കാപ്പി കഴിക്കാൻ ഡൈനിങ് ടേബിളിൽ ഇരുന്ന…. എന്റെ അടുത്തേക്……… റൂമിൽ നിന്ന് ഉത്തര ഓടി അണച്ചു വന്ന്.. മുഖത്തു ഒരു ആവലാതി എനിക്ക് തോന്നി…. എന്നാ… എന്നാപറ്റി…
എന്റെ പത്രത്തിലേക് കറി വിളമ്പി കൊണ്ടിരുന്ന സ്മിതയാന്റി ചോദിച്ചു….

അച്ഛൻ…… കൃഷ്ണച്ചന് വീണ്ടും നെഞ്ചുവേദന … അമ്മ വിളിച്ചു. വേഗം ചെല്ലാൻ പറഞ്ഞു….
അത് കേട്ട് എനിക്ക് ഒരു ഞെട്ടൽ ആണ് വന്നത്….. ഞാൻ പരിഭ്രമിച് സ്മിതയന്റിയെ നോക്കി…….
ഞാൻ കഴിപ് നിർത്തി… വേഗം തന്നെ എണീറ്റു. എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി……
ഉത്തര റൂമിലേക്കു ഓടി ഞാനും പുറകെ ചെന്നു സാധനങ്ങൾ പെട്ടന്ന് തന്നെ ബാഗിൽ ആക്കി…….പുറത്തു വന്ന്..

ഹരിയേട്ടാ നിക്ക് ഞാൻ വണ്ടിയെടുക്കാം.
വരുൺ ആണ് വന്നത്….
അവൻ പെട്ടന്ന് വണ്ടിയിൽ കേറി…
ആന്റി അമ്മൂമ്മയോട് ഇപ്പ പറയണ്ട….. ടെൻഷൻ ആവും, പിന്നെ ഗോപച്ചനോടും രാധമ്മയോടും ഒന്നു പറഞ്ഞേക്കണേ….
വരുൺ പറഞ്ഞുകൊണ്ടിരുന്ന സമയത്തു തന്നെ വണ്ടി എടുത്തു..
എന്റെ ഫോൺ റിങ് ചെയ്ത്….
ഏട്ടാ അമ്മയ…. ഉത്തര ടെൻഷനോടെ എന്റെ കയ്യിലെക് തന്നു….
ഞാൻ ഫോൺ വാങ്ങി അമ്മേ… പറ…
മോനേ………… അച്ഛൻ പോയെടാ…….. അച്ഛൻ പോയി…….. ആാാാ….അമ്മ ഉറക്കെ കരഞ്ഞു കൊണ്ട് പറഞ്ഞു……..ഹോസ്പിറ്റലിലേക് കൊണ്ട് പോയ്കൊണ്ടിരിക്കുവാരുന്നു……..പക്ഷെ മോനേ……… അച്ഛനെ രക്ഷിക്കാൻ പറ്റിയില്ലട…..

Leave a Reply

Your email address will not be published. Required fields are marked *