❤❤ Tomboy love ❤❤ – 1 12

Tomboy Love

Author : Fang leng

Author : Fang leng | Previous Part


ഒരു ഇടവേളക്ക്‌ ശേഷം പുതിയൊരു കഥയുമായി ഞാൻ വീണ്ടും എത്തിയിരിക്കുകയാണ്, ഈ കഥയിൽ അധികം ലോജിക് ഒന്നും ഉണ്ടാകില്ല കുറച്ചധികം സെക്ഷ്യൽ ടെൻഷനും കോമഡിയുമൊക്കെയായി മുന്നോട്ട് പോകുന്ന ഒരു ചെറിയ കഥയയരിക്കും ഇത് എല്ലാവരും അഭിപ്രായം കമെന്റ് ചെയ്യുക 💙💙💙

തിരുവനന്തപുരത്തെ തിരക്കേറിയ ഒരു കോഫീ ഷോപ്പ്

 

“അപ്പോൾ നീ അവളെ കെട്ടാൻ തന്നെ തീരുമാനിച്ചോ അർജുനെ ”

 

“നീ എന്താ ഞാൻ ഇതുവരെ പറഞ്ഞതൊന്നും കേട്ടില്ലേ നാളെ പെണ്ണ് കാണാൻ പോകാനാ അവർ പറഞ്ഞത് കല്യാണം ഉടനെ ഉണ്ടാകും ”

 

“എന്നാലും നീ എങ്ങനെയാടാ ”

 

“എന്റെ മുന്നിൽ വേറെ വഴിയൊന്നുമില്ല ഇപ്പോഴുള്ള പ്രശ്നങ്ങൾ തീർക്കാൻ ഇതേ ഉള്ളു ഒരു വഴി പിന്നെ ആളുകൾ പറയുന്നത് ശെരിയായികൊള്ളാണമെന്നൊന്നുമില്ലല്ലോ ”

 

“ശെരി ഇനിയിപ്പോൾ ഞാൻ എന്ത് പറയാനാ നിന്റെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ എങ്കിലും വീട്ടുകാർക്ക് വേണ്ടി ഇഷ്ടമില്ലാത്ത ബന്ധത്തിന് നിന്ന് കൊടുക്കുക എന്ന്

പറയുമ്പോൾ നിന്റെ ക്യാരക്ടറിന് അത് ഒട്ടും ചേരുന്നില്ല എനിക്കറിയാവുന്ന അർജുൻ എല്ലാ പ്രശ്നങ്ങളെയും വിവേകത്തോടെ നേരിടുന്നവനായിരുന്നു ”

 

“ഇവിടെ എനിക്ക് ഒന്നും ചെയ്യാനില്ല റിയാസേ ഞാൻ കാരണം എന്റെ വീട്ടുകാർ വിഷമിക്കാൻ പാടില്ല ഞങ്ങൾക്ക് ഇനി ആകെ ബാക്കിയുള്ളത് താമസ്സിക്കുന്ന ആ വിട് മാത്രമാണ് അതു കൂടി നഷ്‌ടപ്പെടുന്ന കാര്യം എനിക്ക് ഓർക്കാൻ കൂടി വയ്യ ഈ വിവാഹം നടന്നാൽ ഞങ്ങളുടെ എല്ലാ പ്രശ്നവും തീരും സ്ത്രീധനം വാങ്ങി പ്രശ്നങ്ങൾ തീർക്കുന്നത് ചീപ്പണെന്നറിയാം പക്ഷെ എന്റെ മുന്നിൽ വേറെ വഴിയില്ല ”

 

“അതല്ലടാ ഇത്രയും സ്വത്തുക്കൾ തരാൻ തയ്യാറാകുമ്പോൾ ആ കുട്ടിക്ക് എന്തോ പ്രശ്നമുണ്ടെന്നല്ലേ അതിനർത്ഥം കൂടാതെ നീ അനേഷിച്ചപ്പോൾ അവളെ പറ്റി അത്ര നല്ല അഭിപ്രായമല്ല കേട്ടതെന്നും പറയുന്നു എന്നിട്ടും ഇതുമായി മുന്നോട്ട് പോകാനാണോ നിന്റെ ഉദ്ദേശം ”

 

“ഞാൻ പറഞ്ഞില്ലേ എനിക്ക് വേറെ വഴിയില്ല വരുന്നത് സ്വീകരിക്കുക അത് മാത്രമാണ് ഇപ്പോൾ എന്റെ മുന്നിലുള്ളത് ശെരി നേരം ഒരുപാടായില്ലേ നീ വിട്ടോ എനിക്കിന്ന് ഒന്ന് രണ്ടിടത്തു കൂടി പോകാനുണ്ട് ”

 

ഇത്രയും പറഞ്ഞു അർജുൻ പതിയെ തന്റെ ബൈക്കിലേക്ക് കയറി

 

റിയാസ് :ശെരി ടാ വല്ലതുമുണ്ടെങ്കിൽ വിളിക്ക്

 

അർജുൻ പതിയെ തന്റെ ബൈക്ക് മുന്നോട്ടേക്കെടുത്തു

 

അവന്റെ മനസ്സിൽ കഴിഞ്ഞ കാര്യങ്ങൾ ഓരോന്നായി വന്നു കൂടി

 

“ഏത്ര സന്തോഷത്തോടെ കഴിഞ്ഞതായിരുന്നു എന്റെ കുടുംബം കഴിഞ്ഞ രണ്ട് മാസം കൊണ്ട് എല്ലാം തലകീഴായ് മറിഞ്ഞു ഈ സിറ്റിയിലെ തന്നെ ഏറ്റവും മികച്ച ഹാർഡ്‌വെയർ കമ്പനികളിലോന്നായിരുന്ന തങ്ങളുടെകമ്പനി ഇത്ര വലിയൊരു പ്രതിസന്ധി നേരിടുമെന്ന് ആരെങ്കിലും കരുതിയിരുന്നോ എങ്ങനെയാണ് ഞങ്ങൾ ആ ചതിയനെ വിശ്വസിച്ചത് അവന്റെ വലയിൽ വീഴാൻ മാത്രം മണ്ടമ്മാരായിരുന്നോ ഞങ്ങളൊക്കെ ഇനി ഒന്നും പറഞ്ഞിട്ടു കാര്യമില്ല മുങ്ങാൻ പോകുന്ന വള്ളത്തിൽ നിന്ന് കരകയറാൻ കിട്ടിയ ഏക കച്ചിതുരുമ്പാണ് ഈ വിവാഹം അതിൽ പിടിച്ചു കയറുകയല്ലാതെ എന്റെ മുന്നിൽ മറ്റു വഴികൾ ഒന്നും മില്ല ”

 

ഈ വക ചിന്തകളുമായി അർജുൻ വീണ്ടും ബൈക്ക് മുന്നോട്ടെടുത്തു

 

മണിക്കൂറുകൾക്ക് ശേഷം അർജുൻ തന്റെ വീട്ടിൽ

 

(അർജുന്റെ കുടുംബാംഗങ്ങൾ

 

അച്ഛൻ :ശേഖരൻ

 

അമ്മ : ദേവി

 

ചേട്ടൻ : അമൽ

 

ചേട്ടത്തി : ശ്രുതി

 

അനുജത്തി :സാന്ദ്ര )

 

അർജുൻ :നിങ്ങളൊന്നും ഇതുവരെ ഒന്നും കഴിച്ചില്ലേ

 

വീടിനുള്ളിലേക്കെത്തിയ അർജുൻ ഡെയിനിങ് ടേബിളിനു ചുറ്റുമിരിക്കുന്ന തന്റെ കുടുംബാംഗങ്ങളോടായി ചോദിച്ചു

 

ദേവി :നീ കൂടി വന്നിട്ട് കഴിക്കാമെന്നു കരുതി

 

അർജുൻ :ഞാൻ പറഞ്ഞതല്ലേ വരാൻ വൈകുമെന്ന്

 

ശേഖരൻ :അതൊന്നും സാരമില്ല നീ വേഗം കൈകഴുകിയിട്ട് വന്നെ

Leave a Reply

Your email address will not be published. Required fields are marked *