മോളെ ചായ ഇടുക്ക് …
കയ്യിൽ ചായ ട്രേയും പിടിച്ചു നമ്രശിരസ്കയായി നാണം തുളുമ്പുന്ന മുഖത്തോടെ സന മന്ദം മന്ദം സിറ്റ് ഔട്ടിലേക്കു നീങ്ങി …
അകത്തുക്ക് ഇരിക്കാം …അഷ്‌റഫ് അവരെയും കൂട്ടി ലിവിങ് റൂമിലേക്ക് കയറി …ലിവിങ് സ്പേസിലെ കോർണർ സെറ്റിയിൽ ഫൈസലും ചെങ്ങായിമാരും സനയുടെ വരവും കാത്തിരുന്നു ..കയ്യിൽ ട്രേയുമായി സന അവർക്കരുകിൽ എത്തി .ചായ ട്രേ അവളിൽ നിന്നും വാങ്ങി അഷ്‌റഫ് അവർക്കു നൽകി ..പലഹാര പത്രങ്ങളുമായി പുറകെ വന്ന കുഞ്ഞിമ്മുവും ഉമിയും അതെല്ലാം ടി പൊയിൽ വച്ച് ഒതുങ്ങി നിന്നു .അവർക്കരികിൽ നാണം കൊണ്ട് ചുവന്ന മുഖവുമായി സന ആരെയും നോക്കാതെ ഒതുങ്ങി കൂടി …
ചായകുടിക് ഫൈസലെ …..
ന്ത എല്ലാരും ഇങ്ങനെ ഇരിക്കണ് ചായ കുടിക്കി ….തൊക്കെ ഇടുത്തു തിന്നൂടി …
സുജിത്തേ ….ഇടുതുട്ട …ഓർക്കും കൊടുക്ക് ….
കഴിക്കാൻ മടികാണിച്ചു നിന്ന അവർക്ക് അഷ്‌റഫ് പ്രോത്സാഹനം നൽകി ..ഗ്രൗണ്ട് സപ്പോർട്ട് കിട്ട്യേതും ചായ കുടിം പലഹാരം തീറ്റയും ജോറായി നടന്നു ..അങ്ങനെ അത് ഒരുവിധം കഴിഞ്ഞപ്പോ അഷ്‌റഫ് ഫൈസലിന്റെ ചെങ്ങായിമാരെനേം കൂട്ടി പൊറത്തേക്കു ഇറങ്ങി …
ഓർക്കെന്തെങ്കിലും പറയാനുണ്ടെങ്കിലോ ഞമ്മള് തടസ്സവണ്ട …ന്ത്യേ …
കുഞ്ഞിമ്മുവും ഉമിയും അടുക്കളയിലേക്കു പോയി ….
സനയെ നോക്കി കൊണ്ട് ഫൈസൽ സോഫയിലിരുന്നു …ന്തു ചോദിക്കും ഫൈസു ആകെ കൺഫ്യൂഷൻ ആയി
സന ….എവിടെ പടിക്കണേ …..
മുണ്ടുപറമ്പ് …ഗ വ : കോളേജിൽ …..
ആ …..ഏതാ സബ്ജെക്ട് …
ലിറ്ററേചർ …
ഹമ് ….ഇപ്പൊ സെക്കന്റ് ഇയർ ….അല്ലെ …
ഹമ് ….
ക്ളസ്സൊക്കെ എങ്ങനെ …..
കൊഴപ്പല്യ ….
ഇപ്പൊ ഇല്യേ …..
ഇല്ല്യ ..വക്കേഷൻ …..
ആ …..
ഇന്നേ ഇഷ്ട്ടായോ …..
ന്ത് പറയണം എന്നറിയാതെ സന വിയർക്കാൻ തുടങ്ങി ….പതുക്കെ അവൾ തല അനക്കി
നിക്കിഷ്ട്ടയിട്ടോ ……
കഴിഞ്ഞീലെ ……അഷ്റഫും ഫൈസലിന്റെ ചെങ്ങായിമാരും അകത്തേക്ക് വന്നു …
രണ്ടുപേരും ചിരിച്ചു …..സന അടുക്കളയിലേക്കു കയറി …
അനക്ക് ഇഷ്ട്ടായോ …ആകാംഷയോടെ ഉമി സനയോടു ചോദിച്ചു ..
ഉം ….നാണത്തിൽ പൊതിഞ്ഞ സനയുടെ മറുപടി മൂളൽ …
അമ്മായി ഞങ്ങൾ ഇങ്ങ ..ഉമ്മ ഒറ്റക്കൊള്ളു ബാക്കി ഒക്കെ മാമനോട് ആലോചിച്ചു പറയി …
ഇന്നന്നെ പോണോ അനക്ക് …..നാളെ പൊവാടി …
ചെകന്മാര് രണ്ടും അവിടില്ല അമ്മായി …കൊച്ചിക്ക് പൊയ്കൂണ് ..
ഇന്ന ഇജ്ജ് പൊയ്ക്കോ …താത്താനോട് ഞാൻ ചോയിച്ചുന്നു പറ …
ഹമ് പറയാം ..
അസ്‌റാക്ക പോവല്ലേ ….
ന്ന ആയിക്കോട്ടെ ഫൈസലെ ..ഞങ്ങള് ഉമിടെ പെരേല്ക്കാ ….
ഹമ് …ഞങ്ങൾ ഇങ്ങ അസറോ …ഉമ്മ ന്ന ഞങ്ങള് …കുഞ്ഞിമ്മുനോട് യാത്ര പറഞ്ഞു ഫൈസലും ചങ്ങായിമാരും
അവിടെ നിന്നും ഇറങ്ങി …പോകാൻ നേരം സനയും ഫൈസലും കണ്ണോടു കണ്ണ് നോക്കി യാത്ര പറഞ്ഞു .
……………………………………………………………………………………….
മുൻകൂട്ടി പ്ലാൻ ചെയ്ത കാര്യങ്ങൾ നടത്താൻ അഷ്റഫും ഉമിയും കുഞ്ഞോളുടെ അടുത്തേക്ക് യാത്ര ആയി
കുഞ്ഞോളുടെ അടുക്കൽ വീട്ടിൽ നിക്കുമ്പോ ഉമിടെ ഹൃദയം പടപടാന്നു ഇടിക്കായിരുന്നു …കാര്യം അസ്റാക്കനോട് അങ്ങനെ പറഞ്ഞെങ്കിലും എങ്ങനെ ഉമ്മാനോട് അവതരിപ്പിക്കും
അടുക്കളയിൽ ഉമ്മയുടെ അടുത്ത് ആശയ കുഴപ്പം പിടിച്ച മനസുമായി ഉമി നിന്ന് വിയർത്തു ….
ഇജെന്തു ആലോചിച്ചു നിക്ക ഉമിയെ …..
ഒന്നുലുമ്മ …..
അതല്ല …എന്തൊണ്ട് ..
എല്ലാ ഞാൻ ഇമ്മളെ സനേടെ കാര്യം ഓർക്കായിരുന്നു …
ഏ ……എന്തെ …
എല്ലാ ഇത് നടക്കൊന്ന് ….
ഓൾക്കിഷ്ട്ടയിലെ ……
ഓൾക്കും ഓനും ഇഷ്ടായിക്കുണു …..അതോണ്ടായില്ലല്ലോ …ഓൾടെ മാമ മാർക്കും അമ്മയിമാർക്കും ഇഷ്ട്ടവന്ടെ
ഹമീദ് മാമക്ക് ഇഷ്ട്ടവന്ടെ ….ഫൈസലിന്റെ പെരക്കാർക്ക് ഇഷ്ട്ടവന്ടെ ….
ഓൾക്കു അതാണ് വിധിച്ചതെങ്കിൽ നടക്കും ….പടച്ചോൻ എല്ലാര്ക്കും ഓരോരുത്തർ ന്ന് എഴുതി വെച്ചട്ടുണ്ടാവല്ലോ ……
ഹമ് ……
പിന്നെന്തൊക്കെ അന്റെ വിശേഷം …അവിടനക് കൊയപ്പോനുലല്ലോ …
ഇല്ല്യ ….നിക്ക് കൊയപ്പോല്ല്യ ….സുഖാണ് …
അസറു ….എങ്ങനെ ….
നല്ല ഇഷ്ടാണ് ഉമ്മ …ന്നെ .
അത് കേട്ട മതി …
വിശേഷം ഒന്നൂല്ല്യല്ലോ ….
