“ആരാ സഹിറാ??”
മറുപടി പറയാതെ ഉമ്മ തല കുനിച്ചിരുന്നു.
“റേപ്പ് ആയിരുന്നോ??” ഉപ്പ വീണ്ടും ചോദിച്ചു.
ഉമ്മാടെ ഇടത് കണ്ണിൽനിന്നും ഒരു തുള്ളി മെല്ലെ ഒഴുകിയിറങ്ങി, നിലത്തു പതിച്ചു.
“അല്ല..”
അത് കെട്ട് ഉപ്പ ശെരിക്കും തകർന്നു. വന്ന കണ്ണുനീർ തുടച്ച് ഉപ്പ വീണ്ടും ചോദിച്ചു.
“ആരാ അത് സഹിറാ?”
ഉപ്പയെ ഉടനേ ഉമ്മ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി.
“എനിക്ക് ഈ കുഞ്ഞിനേ പ്രസവിക്കണം ഇക്കാ, എല്ലാവരുടെയും കൂടെ ചേർന്ന് ഇക്കയും ഇതിനെ കൊല്ലാൻ എന്നോട് പറയരുത്, പ്ലീസ്..”
“സാരില്ല..സാരില്ല! നമുക്ക് പ്രസവിക്കാം..”
ഉമ്മയോടുള്ള തീരാത്ത സ്നേഹം കൊണ്ടാവാം, ഹൃദയം നുറുങ്ങുന്ന വേദനയിലും ഉപ്പ അത് തീരുമാനിച്ചു. അങ്ങനെ വീട്ടുകാരുടെയും, പള്ളിക്കാരുടെയും വാക്കു ധിക്കരിച്ച്, ആ നാണംകെട്ട തീരുമാനം ഉപ്പ എടുത്തു. അതോടെ ഞങ്ങൾ മറ്റൊരു വീട്ടിലേക്ക് സ്ഥലം മാറേണ്ടി വന്നു.
രണ്ടു മാസം കഴിഞ്ഞ് ഉമ്മ അതിനെ പ്രസവിച്ചു, ആൺ കുഞ്ഞ്. അവന് ‘ഷാനു’ എന്ന് പേരിട്ട ശേഷം ഉപ്പ വീണ്ടും ഗൾഫിലേക്ക് തിരിച്ചുപോയി.
ഉപ്പാടെ സ്നേഹം മനസ്സിലാക്കിയ ഉമ്മ, ഇനിമുതൽ ഉപ്പയുടെ മാത്രം പെണ്ണായി ജീവിച്ചു തീർക്കാൻ തീരുമാനമെടുത്തു. അങ്ങനെ, ഉണ്ടായത് എല്ലാം മറന്ന്, ഞങ്ങൾ പഴേതുപോലെ ഒരേ കുടുംബമായി മാറി. പക്ഷെ തൻ്റെ വയറ്റിലാക്കി മുങ്ങിയ കാമുകനെകുറിച്ച് പിന്നീട് ഉപ്പ ചോദിച്ചതുമില്ല, ഉമ്മ മിണ്ടിയതുമില്ല.
ഉപ്പാടെ അടുത്ത വരവിന്, ഷാനുവിൻ്റെ 4ആം പിറന്നാൾ ആയിരുന്നു. അന്നാണ് ഷാനു ഉപ്പയെ ആദ്യായി “ഉപ്പാ” എന്ന് വിളിച്ചതും. സ്വന്തം മകൻ എന്നപോലെ, അവനെ ഉപ്പ ഒത്തിരി സ്നേഹിച്ചു. നാട്ടാരുടെ മുന്നിലൂടെ കൈപിടിച്ച് നടത്തി വേണ്ടതെല്ലാം അവന് വാങ്ങിക്കൊടുത്തു. അവൻ്റെ ചിരിയും കളിയും കണ്ട് ഒന്ന് കൊതി തീരും മുൻപേ ഉപ്പാക്ക് ഗൾഫിലേക്ക് തിരിക്കേണ്ടിവന്നു.
അങ്ങനെ ഉപ്പ ഗൾഫിലേക്ക് പോയി ആറ് മാസം കടന്നു.
അന്ന് ഒരു തിങ്കളാഴ്ച. പനിയായ കാരണംകൊണ്ട് അന്ന് ഞാൻ ജോലിക്ക് പോയില്ല. വീട്ടിൽ ഞാനും ഷാനുവും ഉമ്മയും മാത്രം. അനുജൻ സ്കൂളിൽ പോയിരുന്നു.
കോളിങ് ബെല്ലിൻ്റെ ശബ്ദം കെട്ട് വാതിൽ തുറന്ന ഉമ്മ, അയാളെ കണ്ട് ഞെട്ടി പിന്നിലേക്ക് കുതറി മാറി.
“സഹിറാ” എന്ന് വിളിച്ച് അകത്തുവന്ന് അയാൾ വാതിൽ പിന്നിൽനിന്ന് അടച്ചു, ഉമ്മയെ വയറ്റിലാക്കി മുങ്ങിയ ആ വലിയുപ്പൂപ്പ.
“കാര്യങ്ങളൊക്കെ ഞമ്മൾ അറിഞ്ഞു, കുറേ അന്വേഷിച്ചു, ഈ പുര ഒന്ന് കണ്ടുപിടിക്കാൻ..” ഉമ്മാടെ അടുത്ത് വന്ന് രണ്ടു തോളിനുമേലും അയാൾ കൈവെച്ചു.
“എന്താ ഒന്നും മിണ്ടാത്തെ ഇജ്ജ്? ഇത് ഞമ്മളാ, അൻ്റെ മൊയ്‌ദുക്കാ..”
അയാളുടെ മുഖത്ത് ഇപ്പൊ ഒന്ന് പൊട്ടിക്കുമെന്ന് നോക്കി നിന്ന എന്നെ ഞെട്ടിച്ചുകൊണ്ട്, ഉമ്മ അയാളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയാൻ തുടങ്ങി.
“ഇവിടാരുന്നു മൊയ്‌ദുക്ക ഇത്രെയും നാൾ? എന്തിനാ എന്നെ തനിച്ചാക്കി പോയെ? ഒരു വാക്ക് മൂളിയിരുന്നെങ്കിൽ ഞാനൂടെ വരുമാരുന്നില്ലേ?.”
“ക്ഷമിക്ക് മുത്തേ, ഞമ്മക്ക് പറ്റിപ്പോയി..”
“ഇക്കാക്ക് നമ്മുടെ മോനെ കാണണ്ടേ?”
“എവിടെ?”
“ഷാനു..” അയാളെ പിടി വിട്ട്, ഷാനുവിനെ ഉമ്മ തൻ്റെ അടുത്തേക്ക് വിളിച്ചു.
“മോനേ, ഇതാ മോൻ്റെ യഥാർത്ഥ ഉപ്പ!” ഉമ്മ ഷാനുവിനോട് പറയുമ്പോൾ, ഷാനു അയാളെ പേടിച്ച് ഉമ്മയുടെ പിന്നിൽ ഒളിഞ്ഞുനിന്നു.
“വിളിക്ക്, നിൻ്റെ ഉപ്പാനെ ഉപ്പാ എന്ന് വിളിക്ക്..” നിർബന്ധപൂർവം അവനെ ഉമ്മ വിളിപ്പിക്കാൻ നോക്കിയെങ്കിലും ഷാനു മിണ്ടിയില്ല.
“സാരില്ല സാഹിറാ, ഓനെ നിറബന്ധിക്കണ്ടാ,” അയാൾ പറഞ്ഞു.
“നിക്ക് ഇക്കാ, അവൻ വിളിക്കും,” ഷാനുവിനെ കൊണ്ട് അയാളെ “ഉപ്പാ” എന്ന് വിളിപ്പിക്കാൻ ഉമ്മ കഷ്ട്ടപ്പെടുമ്പോൾ, അയാളുടെ നോട്ടം മുഴുവനും ഉമ്മയുടെ ശരീരത്തിലായിരുന്നു.
“നീ ഇങ്ങ് വന്നേ..” ഉമ്മയെ പിടിച്ച് അയാൾ വീണ്ടും കെട്ടിപ്പിടിച്ചു.
അയാളുടെ തഴമ്പേറിയ കൈകൾ ഉമ്മാൻ്റെ ദേഹത്തിലൂടെ മെല്ലെ ഓടിക്കൊണ്ട് ഉമ്മാൻ്റെ കഴുത്തിനിടയിൽ അയാൾ ഒരു ഉമ്മ വെച്ചു.
