ഊരാക്കുടുക്ക് – 1അടിപൊളി  

 

“”..ഋതികാ.. എനിയ്ക്കുതന്നോട് ഓപ്പണായിട്ടൊന്ന് സംസാരിയ്ക്കണമെന്ന് ഈ പ്രപ്പോസൽ വന്നപ്പോളേ തോന്നിയതാണ്.. പക്ഷേ അറിയാല്ലോ ഭയങ്കര കൺസർവേറ്റീവാണ് വീട്ടിലെല്ലാവരും.. ഈ പുറമേകാണുന്ന പത്രാസ്മാത്രമേ എനിയ്ക്കുപോലുമുള്ളൂ.. കാര്യം തറവാട്ടിലെ മൂത്ത ആൺകുട്ടി ഞാനാണെങ്കിലും വല്യച്ഛനാണ് ഇന്നുമെല്ലാം കൺട്രോൾചെയ്യുന്നത്.. പുള്ളിയുടെ വാക്കിനെയെതിർക്കാൻ ഞങ്ങൾക്കാർക്കും ധൈര്യമില്ലെന്നുതന്നെ പറയാം..!!”””_ ഞാൻ വളച്ചുകെട്ടിവരുന്നത് എന്തിലേയ്ക്കാണെന്ന് മനസ്സിലാകാതെ അപ്പോഴെല്ലാമവൾ മിഴിച്ചുനിൽക്കുവാണ്..

 

“”..ഞാൻ പോയിൻറിലേയ്ക്കുവരാം.. എനിയ്ക്കീ പ്രൊപ്പോസൽ അക്സെപ്പ്റ്റ്ചെയ്യാൻ ബുദ്ധിമുട്ടുണ്ട്.. അതു തന്നെ ഇഷ്ടമാകാഞ്ഞിട്ടൊന്നുമല്ല.. എനിയ്ക്കൊരഫയറുണ്ട്.. ഇന്നോ ഇന്നലെയോ തുടങ്ങിയ ബന്ധമല്ല ഞങ്ങളുതമ്മിൽ.. മാണിക്കോത്ത് തറവാടിനോളം പണമോ പ്രതാപമോ ഇല്ലാത്തിടത്തോളം എനിയ്ക്കവളെ കിട്ടില്ല.. വിളിച്ചിറക്കി എങ്ങോട്ടേലും കൊണ്ടുപോകാന്നുവെച്ചാൽ അവൾക്കതിനുള്ള സാഹചര്യവുമല്ല.. സത്യത്തിൽ എനിയ്ക്കിതിപ്പോൾ തന്നോടല്ലാതെ മറ്റാരോടും പറയാനുംകഴിയില്ല.. എന്തുചെയ്യണമെന്നൊരൂഹവുമില്ല..!!”””_ ഒന്നുനിർത്തിയശേഷം അവളുടെ മുഖത്തുനോക്കാതെ തന്നെ ഞാൻ തുടർന്നു;

 

“”..അതുകൊണ്ട് താനെനിയ്ക്കുവേണ്ടിയൊരു ഹെൽപ്പുചെയ്യണം.. എന്നെയിഷ്ടമായില്ലാന്ന് വീട്ടുകാരോടുപറയണം.. ഈ കല്യാണംവേണ്ടാന്ന് അവരെക്കൊണ്ടു സമ്മതിപ്പിയ്ക്കണം.. പറയുന്നത് മോശമാണെന്നറിയാം.. എന്നാലെന്റെ മുന്നിൽ വേറെ വഴിയില്ലാഞ്ഞിട്ടാ.. സമ്മതിയ്ക്കണം..!!”””_ കെഞ്ചുന്നപോലെ ഞാനങ്ങനെ പറയുമ്പോളെല്ലാം മറുഭാഗത്ത് കനത്ത നിശബ്ദതയാണ്.. ഇടയ്ക്കൊന്നു പാളിനോക്കിയപ്പോൾ കണ്ടതോ അവളുടെ നീണ്ട, വിടർന്ന കണ്ണുകളിലെ നീർത്തിളക്കവും.. കുറച്ചൊന്നുമുന്നേ അവളുടെ മുഖത്തേയ്ക്കു നോക്കിയിരുന്നെങ്കിൽ ഇതിൽ പലവാക്കുകളും ഞാൻ വിസ്മരിച്ചിരുന്നേനെ..

 

അവൾടെ നിറഞ്ഞകണ്ണുകൾ കണ്ടപ്പോൾ വിഷമം തോന്നിയെങ്കിലും ഇവിടെ പിടിവിട്ടുപോയാൽ കയ്യിൽനിന്നു വഴുതിവീഴാനായി പോകുന്നതെൻറെ ജീവിതമാണ്.. എന്റെ പല്ലവിയെയാണ്.!

 

“”..ഡോ… തന്നെ ഇഷ്ടമാകാഞ്ഞിട്ടൊന്നുമല്ലാട്ടോ… ഞാൻപറഞ്ഞത് സത്യം തന്നാ… എനിയ്ക്കവളെ പിരിയാൻ വയ്യ.. അവളില്ലാത്തൊരു ജീവിതം എന്നെക്കൊണ്ട് സങ്കൽപ്പിയ്ക്കാൻ പോലും കഴിയില്ല.. അതാ… അങ്ങനെയൊരു അഫയറില്ലായിരുന്നെങ്കിൽ സത്യമായിട്ടും തന്നെ ഞാൻ കെട്ടിയേനെ… അത്രയ്ക്കു സുന്ദരിയാ താൻ… എന്നെ മനസ്സിലാക്കണം..!!”””_ ഇനി കരഞ്ഞു ബഹളമുണ്ടാക്കിയാലോന്ന് പേടിച്ച് ഞാനവളെയൊന്നു ബൂസ്റ്റപ്പ് കൂടിചെയ്തു…

 

…ഭാഗ്യം.! അതേറ്റ മട്ടുണ്ട്.! നിറഞ്ഞ് കണ്മഷി പടർന്ന കണ്ണുകൾക്കിടയിലും മുഖത്ത് നേരിയ തുടിപ്പ് പരന്നിട്ടുണ്ട്… മുഖം നാണംകൊണ്ട് ചുവക്കുന്നുമുണ്ട്…

 

അതുകണ്ടപ്പോൾ ഇത്രയും പാവമൊരു പെണ്ണിനെ ഇങ്ങനെ തുറഞ്ഞുപറഞ്ഞു വേദനിപ്പിക്കേണ്ടിയിരുന്നില്ലന്ന് പോലും തോന്നിപ്പോയി.. എങ്കിലുമവളുടെ കണ്ണീരിനുംമേലെയാണ് ഞാനെന്റെ മോഹകൊട്ടാരത്തിന് വിലയിട്ടിരിക്കുന്നതെന്ന ഓർമ വന്നപ്പോൾ അതങ്ങു മാറി… അതോടൊപ്പം ഇവിടിപ്പൊൾ എന്താണ് സംഭവിയ്ക്കുന്നതെന്നറിയാത്തതിന്റെ വെപ്രാളത്തിൽ നടക്കുന്ന എന്റെ പെണ്ണിനെയോർത്തപ്പോൾ നെഞ്ചിലൊരുവിങ്ങൽ.. അതുകൊണ്ടാവണം കൂടുതൽനേരമവളുടെകൂടെ ചിലവഴിക്കാൻ ഞാനാഗ്രഹിയ്ക്കാണ്ടിരുന്നതും..

 

“”..എന്നാൽ നമുക്ക് താഴേയ്ക്കുപോയാലോ..??”””_ എന്റെ കാര്യംകഴിഞ്ഞതും പിന്നെ തിരിച്ചിറങ്ങാനെനിയ്ക്കു തിടുക്കമായി..

എന്റെയാ ചോദ്യത്തിന് തലകുലുക്കുന്നതിനൊപ്പം ചെറുതായൊന്നു ചിരിയ്ക്കാൻ ശ്രെമിച്ചെങ്കിലും മുഖംവലിഞ്ഞപ്പോൾ ഉരുകിക്കൂടിയ കണ്ണുനീർതുള്ളിയാണ് ആദ്യം ഞെട്ടറ്റുവീണത്..

 

അതും കണ്ടില്ലെന്നു നടിയ്ക്കാനല്ലാതെ എന്റെമുന്നിൽ മറ്റൊരു മാർഗ്ഗവുമില്ലായിരുന്നു..

 

“’..എന്നെയിഷ്ടായില്ലെന്ന് കുട്ടി പറഞ്ഞാൽമതി.. ഞാനെന്റെ വീട്ടിൽ തന്നെയിഷ്ടമായെന്നെ പറയൂ..!!”””_ തിരിച്ചിറങ്ങിവരുമ്പോൾ ഒരിയ്ക്കൽക്കൂടി ഞാനോർമ്മിച്ചു.. അതിനും മറുപടിയൊന്നുമില്ല.. അല്ലേൽത്തന്നെ എന്റെയീ സ്വാർത്ഥതയ്ക്കുമുന്നിൽ അവളെന്തുപറയാൻ..??

 

എന്തായാലും കാര്യംനടന്നല്ലോ.. അതുമതി.. പക്ഷേ ആ കണ്ണീർ.!

 

ഇറങ്ങി താഴെയെത്തുമ്പോൾ  അവിടെ കൊച്ചിൻ്റെ നൂലുകെട്ടിനെ പറ്റിവരെ തീരുമാനമെടുത്ത ഭാവമായിരുന്നു എല്ലാ മുഖത്തും..

 

ജൂണയാണെങ്കിൽ,

 

“”..എന്തായെടാ..!!”””_ ന്ന ഭാവത്തിൽ കണ്ണുതുറിപ്പിച്ചു.. അതിനവൾക്കുമാത്രം മനസ്സിലാവുന്നതുപോലെ ഞാൻ മെല്ലെയൊന്നിളിച്ചു കാണിച്ചു.. എന്നിട്ടടുത്തു ചെന്നിരുന്നപാടെ,

 

“”…മിഷൻ സക്സസ്..!!”””_ എന്നുമാത്രം പറഞ്ഞു അവളോട്..

 

എന്നാലെന്റെ ചിരികണ്ടപ്പോൾ ബാക്കിടീംസ് എല്ലാം ഓക്കേയാണെന്ന് കരുതിക്കാണണം..

 

..സില്ലി പീപ്പിൾ.!

അതിന്റെ സന്തോഷത്തിൽ പിന്നൊരു ഗംഭീര ശാപ്പാടുകൂടി നടത്തി.. അതുകഴിഞ്ഞെല്ലാവരോടും യാത്രപറഞ്ഞിറങ്ങുമ്പോഴും ഋതുവിനെമാത്രം അവിടെയെങ്ങും കണ്ടില്ല..

 

..എന്തോ ആ മുഖത്തുനോക്കിയൊരു യാത്ര പറയണമെന്നുണ്ടായിരുന്നു.. പക്ഷേ..

 

..അല്ലെങ്കിൽവേണ്ട.. ആ നിഷ്കളങ്കമായമുഖം ചിലപ്പോളിനിയുമെന്നെ വേദനിപ്പിച്ചൂന്നു വരും.!

 

അങ്ങനെയൊരിയ്ക്കൽക്കൂടി അവരോടെല്ലാം യാത്രപറഞ്ഞ് ഞാനെന്റെ വണ്ടിയിലേയ്ക്കു കയറി.. അതിലെന്നോടൊപ്പം ജൂണമാത്രമേ ഉണ്ടായിരുന്നുള്ളൂ..

 

ആ തിരിച്ചുള്ളയാത്രയിൽ എന്തെന്നില്ലാത്തൊരു സന്തോഷമെൻറെ ഹൃദയമാകെ പകരുകയായിരുന്നു.. ഇനിയിപ്പോളീ കല്യാണമവർ വേണ്ടാന്നുവെച്ചാൽ കുറച്ചുനാളത്തേയ്ക്ക് ഇതുംപറഞ്ഞൊരു  ശല്യമൊന്നുമുണ്ടാവില്ല.. അതിനിടയിൽ പല്ലവിയുടെ കാര്യത്തിലൊരു തീരുമാനമുണ്ടാക്കണം.. മനസ്സിലങ്ങനേയും ചിന്തിച്ചുകൊണ്ട് ഡ്രൈവുചെയ്യുന്നതിനിടയിൽ ജൂണയെന്നെ തട്ടി..

 

“”..എടാ.. ഇതെത്രയെന്നും പറഞ്ഞാ നീ നീട്ടിക്കൊണ്ടു പോണേ..?? നിൻറച്ഛനോ വല്യച്ഛനോ ചെറിയച്ഛന്മാരോ അറിഞ്ഞാലെന്താ സംഭവിയ്ക്കാൻ പോണേന്നു ഞാമ്പറയണ്ടല്ലോ.. ഇതിനൊക്കെ കൂട്ടുനിന്ന എന്റെ തലപോലും വെച്ചേക്കില്ലവർ..!!”””

 

“”..അറിയാം.! പക്ഷേ ഇതല്ലാതെ ഞാനെന്താടീ ചെയ്ക..?? അവളേയുംകൊണ്ടെങ്ങോട്ടെങ്കിലും പോകാന്നുവെച്ചാൽ ഈ സാഹചര്യത്തിലവൾക്കതിന് പറ്റോന്നു തോന്നുന്നില്ല.. അല്ലേൽത്തന്നെ ആശുപത്രികിടക്കയിൽ കിടക്കുന്ന അമ്മയെവിട്ടിട്ട് എന്റൊപ്പം വരണമെന്ന് ഞാനെന്തർത്ഥത്തിലാടീ പറക..??”””_ ഞാനവളുടെ മുഖത്തേയ്ക്കു നോക്കി.. അവൾക്കും മറുപടിയില്ല.. അപ്പോൾ ഞാൻ തുടർന്നിരുന്നു;

Leave a Reply

Your email address will not be published. Required fields are marked *