ഊരാക്കുടുക്ക് – 1 2അടിപൊളി  

 

..പാവം..!!

 

അവളുടെയാ നാണത്തോടുകൂടിയ ചിരിയും നോട്ടവുമൊക്കെ കണ്ടപ്പോൾ എനിയ്ക്കതിനോട്‌ സഹതാപമാണ് തോന്നിയത്… എന്റെ സ്വാർത്ഥതയ്ക്കു വേണ്ടി ഞാൻ കുത്തിനോവിയ്ക്കാൻ പോണ അടുത്തയിര.!

 

“”..മോളെന്താലോചിച്ചു നിൽക്കുവാ..??  ആ ചായ അവനുകൊടുക്കാനിത്രേം നാണിയ്ക്കേണ്ട കാര്യമെന്താ..?? അവൻ പിടിച്ചു തിന്നത്തൊന്നുമില്ല.. അല്ലേ  ഏട്ടാ..!!”””_ പറഞ്ഞശേഷം സപ്പോർട്ടിനായി അച്ഛൻ വല്യച്ഛൻറെ നേരെനോക്കി… അതുകേട്ടതും അവൾ പെട്ടെന്നൊരു ചമ്മലോടെ എന്റെ മുഖത്തുനിന്നും കണ്ണുകൾപറിച്ചെടുത്തു.. ശേഷം അച്ഛനെനോക്കി ചിരിയ്ക്കാനൊരു ശ്രെമം നടത്തിയെങ്കിലും ദയനീയമായ മറ്റേതോ ഭാവമാണ് ആ മുഖം കോറിയിട്ടത്…

 

“”..അല്ലാതെപിന്നെ..!!”””_ അച്ഛന്റെ ചോദ്യത്തിനുള്ള വല്യച്ഛന്റെ മറുപടി… അതോടെ വീണ്ടുമൊരു ചിരിയ്ക്കവിടെ തുടക്കമായി… അല്ലേലും വല്യച്ഛൻ യെസ്സുമൂളിയാൽ അച്ഛനും സന്തോഷം, ചെറിയച്ഛന്മാർക്കും സന്തോഷം.. എന്തിന് മാണിക്കോത്ത് തറവാടിനു മുഴുവൻ സന്തോഷം.. ഇവിടെ സന്തോഷിയ്ക്കാനിടയൊന്നുമില്ലാത്തത് എനിയ്ക്കാണല്ലോ… എന്റെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും മാത്രമാണല്ലോ..

 

“”..അതുപിന്നെ അവളാളു കുറച്ചു ഷൈയാന്നേ… ഇത്രേംപേരെയൊക്കെ ഒന്നിച്ചുകണ്ടപ്പോൾ കക്ഷിയാകെ പേടിച്ചുപോയി… അതിന്റെയാ..!!”””_ ചിരികൾക്കിടയിൽ പെണ്ണിന്റെ അമ്മാവനാണതു പറഞ്ഞത്…

 

“”…മോള് കോളേജ് ലെക്ചറെന്നല്ലേ പറഞ്ഞത്… എന്നിട്ടാണോ ഇത്രേംനാണം..??  ഇങ്ങനെയാണേൽ പിള്ളേരെയെങ്ങനാ ഹാൻഡിൽചെയ്യുന്നേ..??”””_ അവളെനോക്കി ചോദിച്ചശേഷം ചോദിച്ചതിലെന്തേലും തെറ്റുണ്ടോന്നഭാവത്തിൽ അച്ഛനെനോക്കാനും അമ്മ മറന്നില്ല…

 

“”…അതേ… അതാണ് നമ്മുടേംസംശയം.! പിള്ളേര് തലേൽക്കേറിയിരുന്നു നിരങ്ങുന്നുണ്ടാവും..!!”””_ അവിടെനിന്ന ഒരു ചേച്ചിയാ പറഞ്ഞതിന് തിരിഞ്ഞവരെ പരിഭവഭാവത്തിൽ നോക്കുകയാണവൾ ചെയ്തത്…

 

“”..അതൊന്നും കുഴപ്പമില്ല… നമ്മുടെ പാർത്ഥിയ്ക്ക് ഇതുപോലടക്കവും ഒതുക്കവുമുള്ളൊരു പെൺകുട്ടിയെ വേണമെന്നാ അമ്മയെപ്പോഴും പറയുക… എന്തായാലും അക്കാര്യത്തിൽ അമ്മയുടെ പ്രാർത്ഥനകേട്ടു… അല്ലേ വല്യേട്ടാ..!!”””_  ഏറ്റവുമിളയ ദേവൻ ചെറിയച്ഛൻ വല്യച്ഛനെനോക്കി…

 

അതിനിടയിൽ,

 

“”..എടാ… ഞാനൊരു കാര്യമ്പറഞ്ഞാൽ നീയെന്നെ തെറിവിളിയ്ക്കരുത് കേട്ടോ..!!”””_ ന്നും പറഞ്ഞ് ജൂണയെന്റടുത്തേയ്ക്കു ചേർന്നിരുന്നശേഷം തുടർന്നു;

 

“”..എടാ… പല്ലവിയെക്കാളും സൂപ്പറ് ഇവളാടാ.! എന്നാ ഒരു ലുക്കാന്നു നോക്കിയേ… കണ്ണെടുക്കാൻ തോന്നൂല്ലാട്ടോ… ആ വിടർന്നകണ്ണും നുണക്കുഴിക്കവിളും ചുണ്ടുമലർത്തിയുള്ള ചിരിയുമൊക്കെ കാണാനെന്തു ഭംഗിയാടാ… എനിയ്ക്കു തോന്നുന്നത് നിനക്കാ പല്ലവിയേക്കാൾ ചേർച്ച ഈ കുട്ടിയാന്നാ..!!”””_ വർണ്ണിയ്ക്കുമ്പോഴും ജൂണയാ കുട്ടിയെത്തന്നെ നോക്കിയിരിപ്പാണ്…

 

“”.. നീ അയ്യപ്പസ്വാമീടെ നടയ്ക്കൽ നെയ്ത്തേങ്ങയുടയുന്നത് കണ്ടിട്ടുണ്ടോ..??”””_ അതിനുമറുപടിയായി ഞാൻചോദിച്ചു…

 

“”..കണ്ടിട്ടുണ്ടെങ്കിൽ..??”””

 

“”..അതുപോലെ നിന്റെ തലയെറിഞ്ഞു പൊട്ടിയ്ക്കണ്ടെങ്കിൽ മിണ്ടാതിരുന്നോ… പിന്നെ..”””_ ഒന്നുനിർത്തിയശേഷം ഞാൻ കൂട്ടിച്ചേർത്തു…

 

“”..മെച്ചമുള്ളതൊന്നു കാണുമ്പോൾ പഴയതിനെ ഉപേക്ഷിയ്ക്കുന്ന സ്വഭാവമീ പാർത്ഥിവിനില്ല… അതുകൊണ്ട് മേലിലിമ്മാതിരി വർത്താനമെന്നോടു പറഞ്ഞേക്കരുത്..!!”””

 

“”..സോറിടാ… അതുപിന്നെ..”””_ ക്ഷമ പറഞ്ഞശേഷം എന്തോ തുടരാനായി ശ്രെമിയ്ക്കുമ്പോഴേയ്ക്കും ചായയുമായി അവൾ മുന്നിലെത്തിയിരുന്നു… ഒന്നു ചിരിച്ചെന്നുവരുത്തി ഞാനൊരെണ്ണമെടുത്തു… പിന്നാലേ ജൂണയും…

 

പിന്നും വീട്ടുകാരെന്തൊക്കെയോ പറഞ്ഞിരുന്നു… അതിനിടയിൽ എന്തൊക്കെയാണവളോടു പറയേണ്ടതെന്നുള്ള കൂലംകക്ഷമായ ചിന്തയിലായിരുന്നു ഞാൻ…

 

അങ്ങനെയിരുന്ന് ചായകുടിയ്ക്കുമ്പോഴാണ്,

 

“”..എങ്കിൽപ്പിന്നെ പെണ്ണിനും ചെക്കനുമെന്തേലും പറയാനുണ്ടേൽ ആയിക്കോട്ടേല്ലേ..??!!”””_ ന്നും ചോദിച്ച് വല്യച്ഛൻ വേണുവങ്കിളിനു നേരെ തിരിഞ്ഞത്…

Leave a Reply

Your email address will not be published. Required fields are marked *