എക്സ്റ്റസി – 1 1

പതിവ് പോലെ പിറ്റേന്നും രാവിലത്തെ ജോലിയുടെ ഹാങ്ങോവർ തീർക്കാൻ ബിയറും കഴിച്ച അയാൾ ഫ്ലാറ്റിലേക്ക് നടന്നു…സ്വന്തം ഫ്ലാറ്റ് എത്തുന്നതിനു മുൻപ് ഉള്ള BLUE RESIDENCE APARTMENT ൻറെ അടുത് എത്തിയപ്പോ ആയാൾ ഒരു അലർച്ച കേട്ടു …പൊടുനെന്നെ ഒരു ശരീരം അയാൾക്ക് മുൻപിൽ ഒരു 2 മീറ്റർ വ്യത്യസത്തിൽ വീണു …ചിന്നിച്ചിതറിയ ആ ശരീരത്തിലേക്ക് അയാൾ ഒന്ന് നോക്കി ..തല പൊട്ടി പൊളിഞ്ഞിട്ടുണ്ട് ചോര വാർന്ന് നിലത്തൊക്കെ പരന്നു ഒഴുകാൻ തുടങ്ങി .. അയാൾ മുകളിലേക്ക് നോക്കി,, ഒരു രൂപം 8 ആം നിലയിലെ ജനലിനുള്ളിലേക് വലിയുന്നത് അയാൾ കണ്ടു ….അപ്പോൾ തന്നെ അയാൾ പൊലീസിന് ഫോൺ വിളിച് വിവരമറിയിച്ചു …. പോലീസ് എത്തുന്നതിന് മുൻപ് അയാൾ ക്യാമറ എടുത്ത് കുറച്ചു ഫോട്ടോ എടുത്തു വച്ചു …

പോലീസ് സൈറനുകളുടെ ശബ്‍ദം ആ പ്രദേശമാകെ പടർന്നു …..കണ്ട കാര്യങ്ങൾ പോലീസിനോട് വിവരിച്ചു … അന്വേഷണത്തിന് ഭാഗമായി വിളിപ്പിക്കും അപ്പോൾ സഹകരിക്കണം എന്നീ നിർദ്ദേശങ്ങൾ നൽകി പോലീസ് അയാളെ വിട്ടു…. എന്തുകൊണ്ടോ ഫോട്ടോ എടുത്ത കാര്യം അയാൾ പോലീസിനോട് പറഞ്ഞില്ല ….

ഫ്ലാറ്റിലേക്ക് നടക്കുമ്പോൾ അയാളുടെ മനസ്സിൽ നേരത്തെ നടന്ന സംഭവങ്ങൾ ആയിരുന്നു….. ഫ്ലാറ്റിൽ എത്തിയപ്പോൾ തന്നെ അയാൾ എടുത്ത ഫോട്ടോസ് മുഴുവൻ അയാളുടെ ക്ലൈൻറെ ആയ ദി ഡെയിലി മെയിൽ ന് അയച്ചു കൊടുത്തു ….. ഉറങ്ങുമ്പോഴും ആ സംഭവം അയാളുടെ സ്വപ്നത്തിൽ വന്നുകൊണ്ടിരുന്നു ….അത് അയാളെ അസ്വസ്ഥനാക്കി ….

പിറ്റേന്ന് അതിരാവിലെ തന്നെ അയാൾ എഴുനേറ്റ് പോലീസ് സ്റ്റേഷനിൽ പോയി വിവരങ്ങൾ ചോദിച്ചു ….. അതൊരു സൂയിസൈഡ് കേസ് ആണെന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നതായി അയാൾക്ക് മനസിലായി …. മരിച്ചത് ഒരു സ്ത്രീ ആണെന്നും, പേര് സ്റ്റെല്ല എന്നാണെന്നും ,അവർ ആ ഫ്ലാറ്റിൽ അവരുടെ ഫിയൻസെ ക്ക് ഒപ്പം ആണ് താമസം എന്നും ,,സംഭവം നടന്നപ്പോൾ ആ സ്ത്രീ അല്ലാത്ത വേറെ ഒരാളും ആ ഫ്ലാറ്റിലേക്കോ ആ റൂമിലേക്കോ വന്നതായി ഓരു തെളിവും അവർക്ക് കിട്ടിയിട്ടില്ല ….
“പക്ഷെ ഞാൻ കണ്ട രൂപം ?.അതെ ശരിക്കും കണ്ടതാണ് ..ഇനി അടിച്ച എഫക്ടിൽ തോന്നിയതാണോ ?.. ഒരു ‘മൊട്ടത്തല ‘ അത് നല്ല വ്യക്തമായി കണ്ടതാണ് ബാക്കി ഫേഷ്യൽ features കണ്ടില്ലെങ്കിലും ” അയാൾ മനസ്സിലാലോചിച്ചു ….

പോലീസ് സ്റ്റേഷനില്നിന്നിറങ്ങി അയാൾ തൻറെ പതിവ് ദിനചര്യയിലേക്ക് ശ്രദ്ധ തിരിച്ചു … എന്നാലും മനസ് വളരെ അസ്വസ്ഥമായി അയാൾക്ക് അനുഭവപെട്ടു……..

താൻ കണ്ടതും അറിഞ്ഞതും ആയ കാര്യങ്ങൾ വച്ച് തന്റേതായ അന്വേഷണം വേണം എന്ന് അയാൾ മനസ്സിൽ ഉറപ്പിച്ചു…

***************************************************

പിറ്റേന്ന് അയാള് സംഭവം നടന്ന ഹോട്ടൽ BLUE RESIDENCE APARTMENTS ലേക്ക് പോയി .

8 ആം നിലയിൽ, 825 ആം നമ്പർ മുറിയുടെ മുന്നിൽ അയാൾ കുറച്ചു നേരം നിന്നു..

സമ്പന്നർ താമസിക്കുന്ന ഹോട്ടൽ ആയിരുന്നു അത്…

അയാൾ ഡോറിൽ മൂന്ന് പ്രാവശ്യം മുട്ടി….

ഡോർ പകുതി തുറന്ന് ഒരു തല പുറത്തേക്ക് വന്നു….

“ആരാ.? എന്ത് വേണം? ”

” ഹായ്, ഞാൻ ഡേവിഡ് ഹൈൻഫീൽഡ് , ഒരു ഫ്രീലാൻസ് ജേർണലിസ്റ്റ് ആണ്… ”

“ആഹ്, ഐ കനൗ ഹു യൂ ആർ… താങ്കൾ ഒരു ഫേമസ് റൈറ്റർ അല്ലെ.?.” അയാൾ ആകാംഷ പൂർവ്വം ചോദിച്ചു

അതിന് ഒരു പുഞ്ചിരി ആയിരുന്നു റീചാർഡിന്റെ മറുപടി..

” ഞാൻ വന്നത് താങ്കളുടെ ഫിയൻസെയെ കുറിച് ചോദിക്കാനാണ്.. ”

” അഹ്, പ്ലീസ് കം ഇൻ. ” അയാൾ ഡേവിഡിനെ അകത്തേക്ക് ഷണിച്ചു…

” ബൈ ദി വേ, ഞാൻ റീചാർഡ്, റീചാർഡ് മനസൺ. ബിൽഡർ ആണ്. ”

“ഓഹ്, ഓകെ..”

ഡേവിഡ് അയാളെ ഒന്ന് നോക്കി…വെളുത്ത് നല്ല നീളം ഉള്ള ഒരു മനുഷ്യൻ, മസിൽ മാൻ അല്ലെങ്കിലും ഫിറ്റ്‌ ബോഡി..

തലയിൽ നോക്കിയ അവൻ ഞെട്ടി, കഷണ്ടി കയറി ട്രയിം ചെയ്തിരിക്കുന്നു… ദൂരെ നിന്ന് കണ്ട മൊട്ട തല ആണെന്നെ തോന്നു… ഡേവിഡ് ന്റെ മനസ്സിൽ ചോദ്യങ്ങളും സംശയങ്ങളും വന്നു കുമിഞ്ഞു കൂടി…
” യെസ് ഡേവിഡ്, പറയു തങ്ങൾക്ക് എന്താണ് അറിയേണ്ടത്… അതിന് മുൻപ് താങ്കൾക്ക് കുടിക്കാൻ എന്താണ്, കോൾഡ് ഡ്രിങ്ക്സ്, കോഫീ.. ”

Leave a Reply

Your email address will not be published. Required fields are marked *