എക്സ്റ്റസി – 1

ഈ കഥ വായിക്കുന്നതിന് മുന്പ് വായനക്കാര് അറിഞ്ഞിരികേണ്ടത്

ഇത് വായിക്കുമ്പോള് നിങ്ങളുടെ മനസ്സിൽ gta vice city ൽ ഉള്ള പോലുള്ള ഒരു സിറ്റി കാണണം ..

ഇതൊരു ഫാന്റസി കഥ ആണ് , എന്ന് വച്ച് മാജിക്കും കുന്ദ്രാണ്ടാവും ഒന്നും ഉണ്ടാവില്ല .

ഒരു investigative ത്രില്ലര് ടൈപ് കഥ ആണ് ഇത് അതിൽ താല്പര്യം ഉള്ളവര് മാത്രം വായിക്കുക ..

കമ്പികഥ ആണെന്ന് വച്ച് കമ്പി കൊണ്ട് ഒരു ആറാട്ട് ആണെന്ന് വെക്കരുത് , കമ്പി വരും , വരണ്ടപ്പോള് മാത്രം അത് എഴുത്തുകാരുടെ സൌകര്യത്തിന് വിടുക .

ഇത്രേ ഉള്ളൂ പറയാന് . ഇനി നമുക്ക് കഥയിലേക്ക് പോകാം ..

************************************************************

റിങ്…റിങ്…. റിങ്…

11 മണിക്ക് അടിച്ച മൊബൈൽ അലാറത്തിന്റെ ശബ്ദം കേട്ട് കൊണ്ടാണ് അയാൾ ഉറക്കം എഴുനെറ്റത് …. കിടക്കയുടെ അറ്റത് ഇരുന്ന് അയാൾ ഒന്ന് മൂരി നിവർന്നു ….

എഴുനേറ്റു ജനലിനു അടുത്തേക്ക് പോയ് കർട്ടൻ നീക്കി പുറത്തേക് നോക്കി … സൂര്യകിരണങ്ങൾ ഭൂമിയിൽ പതിഞ്ഞു നല്ല തിളക്കം ഉണ്ടായിരുന്നു ….റോഡിലൂടെ ആളുകൾ തന്റെ ലക്ഷ്യ സ്ഥാനതെത്താൻ വേണ്ടി പരക്കം പായുന്നു ,,, ചിലർ ജോലിക്ക് ,,മറ്റുചിലർ കോഫി ഷോപ്പിൻറെ മുൻപിൽ നിരത്തിയിട്ട കസേരകളിൽ ഇരുന്ന് സംസാരിക്കുന്നു ..അതിൽ വൃദ്ധരും ചെറുപ്പക്കാരും ഉണ്ടായിരുന്നു കൂടുതലും പ്രണയിതാക്കൾ ആയിരുന്നു …..പല പ്രായത്തിലുള്ളവർ ,,പ്രണയത്തിന് പ്രായം ഇല്ല എന്നാണല്ലോ ….

റോഡിന്റ മറുവശം കടലാണ് ….അതിങ്ങനെ വെയിലേറ്റ നല്ല നീല നിറത്തിൽ തിളങ്ങി നിൽക്കുന്നു …

കുറച്ചു നേരം അയാൾ ആ കാഴ്ച്ച നോക്കിയിരുന്നു … തിരിഞ്ഞു ബാത്റൂമിലേക്ക് നടക്കുന്നതിനിടയിൽ ടേബിളിന്റെ മുകളിൽ ഉള്ള പുസ്തകത്തിലേക്ക് അയാളുടെ ശ്രദ്ധ പോയി ….മുഖത്തൊരു ചെറു ചിരിയുമായി ആ പുസ്തകത്തെ ഒന്ന് കയ്യിലെടുത്ത് തലോടി കവർ പേജ് നോക്കി ….”THE MYSTERY OF JANNET’S DEATH”…..BY DAVID HIENFIELD …
പുസ്തകം തിരികെ വച്ച് അയാൾ ബാത്റൂമിലേക്ക് നടന്നു …

“8 വർഷത്തോളമായി ഞാൻ ഒരു രണ്ടു വരി എഴുതിയിട്ട് ” അയാൾ ഓർത്തു ….

കുറച്ചു നേരം ബാത്റൂമിലെ കണ്ണാടിയിൽ സ്വന്തം മുഖം നോക്കിയിരുന്നു …

“എല്ലാരും ചോദിക്കുന്നു എപ്പഴാ അടുത്ത പുസ്തകം വരുന്നെന്ന് ….ഞാൻ എന്ത് പറയാനാ …ചോദിക്കുന്നവരെ വെറുതെ ചിരിച്ചു കൊടുത്തു ഒഴുവാക്കും … അല്ലാതെ വേറെ എന്ത് ചെയ്യാൻ ?…”

അയാൾ സ്വന്തം പ്രതിഭിംബത്തോട് ചോദിച്ചു ….

“ഒരു ഫ്രീലാൻസ് ജേര്ണലിസ്റ് കൂടി ആയതുകൊണ്ട് കഞ്ഞികുടി മുട്ടില്ല ..പിന്നെ ആദ്യത്തെ പുസ്തകത്തിന്റെ(മുകളിൽ പറഞ്ഞ പുസ്തകം )റോയൽറ്റി ഇപ്പഴും കിട്ടുന്നുണ്ട് …”അയാൾ ഒന്ന് നെടുവീർപ്പിട്ടു …

” എന്തോ ഭാഗ്യം കൊണ്ടാണെന്ന് തോനുന്നു ആ കഥ ആളുകൾക്ക് ഇഷ്ടമായി ….കേറി ആങ് ഹിറ്റ് അടിച്ചില്ലേ ..ആ വർഷത്തെ ബെസ്റ്സെല്ലെർ ..പിന്നെ വേറെ കൊറേ അവാർഡുകൾ …അവസാനം അത് സിനിമയും ആയി ..ആ വകയിൽ കുറച് കാശ് കൈയിൽ തടഞ്ഞു …അതൊക്ക ഏതു വഴി പോയിന്നു തമ്പുരാൻ മാത്രം അറിയാം…”

കണ്ണാടിയിൽ നോക്കി ഒരു പുച്ഛ ചിരി ചിരിച്ചു അയാൾ ഷവര്ന്റെ കീഴിൽ നിന്നു …

തലയിലേക്ക് കുറച്ചു തണുത്ത വെള്ളം വീണപ്പോ നല്ല സുഖം തോന്നി …..

രാവിലത്തെ ബാക്കി പരുപാടി ഒക്കെ തീർത്ത അയാൾ ചായ കുടിക്കാനായി പുറത്തേക് ഇറങ്ങി …

അയാൾ താമസിക്കുന്ന THE SEA VIEW ഹോട്ടലിന്റെ താഴത്തെ നിലയിലുള്ള റെസ്ററൗറന്റിൽ നിന്ന് ആണ് അയാൾ സ്ഥിരമായി ബ്രേക്ഫാസ്റ് കഴിക്കാറുള്ളത് …

അയാളുടെ ക്യാമറ അടങ്ങിയ ബാഗ് സൈഡിൽ വച്ചു വേയ്റ്ററോട് സ്ഥിരം കഴിക്കാറുള്ള ബ്രഡ് ടോസ്സ്റ് ഉം കോഫിയും ഓർഡർ ചെയ്ത് കഴിച്ചു ….

പിന്നീട് അയാൾ സ്ഥിരം ജോലികളിൽ ഏർപെട്ടു .. അന്നന്നത്തെ ഗോസ്സിപ് …പിന്നെ കൗതുക വാർത്തകൾ അങ്ങനെ ന്യൂസ് വാല്യൂ ഉള്ള എല്ലാം അയാൾ ശേഖരിച് ക്ലൈന്റ്‌സ് ആയ പത്രങ്ങൾക്കും മാസികകൾക്കും അയച്ച് കൊടുക്കും …..
ഇതെല്ലാം തീർത്തു വൈകീട്ട് ടൗണിലെ ബാറിൽ നിന്ന് ഒരു ബിയറും കഴിച്ചാണ് അയാൾ ഒരു ദിവസം അവസാനിപ്പിക്കാർ …തിരിച്ചു നടന്നു വരാറ് ആണ് പതിവ് …കാർ ഉണ്ടങ്കിലും ബാറിലേക്ക് പോകുമ്പോൾ ടാക്സി വിളിക്കും …തിരിച്ച നടന്നു വരും…വീടെത്തുംപ്പോഴേക്കും ഒരു 11 മണി 12 ആവും .. ആ സമയത്ത് റോഡിൽ ഒരു മനുഷ്യ കുഞ്ഞുപോലും ഉണ്ടാകില്ല …..

പതിവ് പോലെ പിറ്റേന്നും രാവിലത്തെ ജോലിയുടെ ഹാങ്ങോവർ തീർക്കാൻ ബിയറും കഴിച്ച അയാൾ ഫ്ലാറ്റിലേക്ക് നടന്നു…സ്വന്തം ഫ്ലാറ്റ് എത്തുന്നതിനു മുൻപ് ഉള്ള BLUE RESIDENCE APARTMENT ൻറെ അടുത് എത്തിയപ്പോ ആയാൾ ഒരു അലർച്ച കേട്ടു …പൊടുനെന്നെ ഒരു ശരീരം അയാൾക്ക് മുൻപിൽ ഒരു 2 മീറ്റർ വ്യത്യസത്തിൽ വീണു …ചിന്നിച്ചിതറിയ ആ ശരീരത്തിലേക്ക് അയാൾ ഒന്ന് നോക്കി ..തല പൊട്ടി പൊളിഞ്ഞിട്ടുണ്ട് ചോര വാർന്ന് നിലത്തൊക്കെ പരന്നു ഒഴുകാൻ തുടങ്ങി .. അയാൾ മുകളിലേക്ക് നോക്കി,, ഒരു രൂപം 8 ആം നിലയിലെ ജനലിനുള്ളിലേക് വലിയുന്നത് അയാൾ കണ്ടു ….അപ്പോൾ തന്നെ അയാൾ പൊലീസിന് ഫോൺ വിളിച് വിവരമറിയിച്ചു …. പോലീസ് എത്തുന്നതിന് മുൻപ് അയാൾ ക്യാമറ എടുത്ത് കുറച്ചു ഫോട്ടോ എടുത്തു വച്ചു …

പോലീസ് സൈറനുകളുടെ ശബ്‍ദം ആ പ്രദേശമാകെ പടർന്നു …..കണ്ട കാര്യങ്ങൾ പോലീസിനോട് വിവരിച്ചു … അന്വേഷണത്തിന് ഭാഗമായി വിളിപ്പിക്കും അപ്പോൾ സഹകരിക്കണം എന്നീ നിർദ്ദേശങ്ങൾ നൽകി പോലീസ് അയാളെ വിട്ടു…. എന്തുകൊണ്ടോ ഫോട്ടോ എടുത്ത കാര്യം അയാൾ പോലീസിനോട് പറഞ്ഞില്ല ….

ഫ്ലാറ്റിലേക്ക് നടക്കുമ്പോൾ അയാളുടെ മനസ്സിൽ നേരത്തെ നടന്ന സംഭവങ്ങൾ ആയിരുന്നു….. ഫ്ലാറ്റിൽ എത്തിയപ്പോൾ തന്നെ അയാൾ എടുത്ത ഫോട്ടോസ് മുഴുവൻ അയാളുടെ ക്ലൈൻറെ ആയ ദി ഡെയിലി മെയിൽ ന് അയച്ചു കൊടുത്തു ….. ഉറങ്ങുമ്പോഴും ആ സംഭവം അയാളുടെ സ്വപ്നത്തിൽ വന്നുകൊണ്ടിരുന്നു ….അത് അയാളെ അസ്വസ്ഥനാക്കി ….

പിറ്റേന്ന് അതിരാവിലെ തന്നെ അയാൾ എഴുനേറ്റ് പോലീസ് സ്റ്റേഷനിൽ പോയി വിവരങ്ങൾ ചോദിച്ചു ….. അതൊരു സൂയിസൈഡ് കേസ് ആണെന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നതായി അയാൾക്ക് മനസിലായി …. മരിച്ചത് ഒരു സ്ത്രീ ആണെന്നും, പേര് സ്റ്റെല്ല എന്നാണെന്നും ,അവർ ആ ഫ്ലാറ്റിൽ അവരുടെ ഫിയൻസെ ക്ക് ഒപ്പം ആണ് താമസം എന്നും ,,സംഭവം നടന്നപ്പോൾ ആ സ്ത്രീ അല്ലാത്ത വേറെ ഒരാളും ആ ഫ്ലാറ്റിലേക്കോ ആ റൂമിലേക്കോ വന്നതായി ഓരു തെളിവും അവർക്ക് കിട്ടിയിട്ടില്ല ….
“പക്ഷെ ഞാൻ കണ്ട രൂപം ?.അതെ ശരിക്കും കണ്ടതാണ് ..ഇനി അടിച്ച എഫക്ടിൽ തോന്നിയതാണോ ?.. ഒരു ‘മൊട്ടത്തല ‘ അത് നല്ല വ്യക്തമായി കണ്ടതാണ് ബാക്കി ഫേഷ്യൽ features കണ്ടില്ലെങ്കിലും ” അയാൾ മനസ്സിലാലോചിച്ചു ….

Leave a Reply

Your email address will not be published. Required fields are marked *