“അപ്പോൾ ഞാനോ?”
“ഡാ നീയും? യൂ ടു ബ്രൂട്ടസ്. ”
“വല്ലപ്പോഴും ഞാനും നശിക്കട്ടെ മോനെ.”
അങ്ങനെ രണ്ടാളും കൂടെ പെണ്ണുപിടിക്കാൻ പോയി. പൈസ ഒക്കെ കൊടുത്ത് സെറ്റ് ആക്കിയെങ്കിലും. റൂമിൽ പെണ്ണുമായി കയറിയപ്പോൾ എന്റെ മുൻപിൽ ആര്യയും കണ്മണിയും (അത് പിറകെ വരും ) നിൽക്കുന്ന പോലെ. അഞ്ചു മിനിറ്റ് കൊണ്ട് വേണ്ടെന്നു പറഞ്ഞു ഇറങ്ങി പോന്നു ഒരു മണിക്കൂർ കഴിഞ്ഞ് അവൻ ഇറങ്ങിവന്നു എന്നെ കണ്ട് ചോദിച്ചു
“എങ്ങനെ ഉണ്ടായിരുന്നു ”
“ആ കുഴപ്പമില്ല.”
പക്ഷെ തിരിച്ചു നടക്കുമ്പോൾ ഞാൻ അവനോട് പറഞ്ഞു.
“എനിക്ക് തോന്നിയില്ല. എപ്പോളും കൺമണിയുടെ രൂപം ഞാൻ ഇറങ്ങി പോന്നു.”
“ഞാൻ അറിഞ്ഞുടാ. വേഗം വേറെ കസ്റ്റമർ വന്നത്കൊണ്ട് അവര് പകുതി പൈസ തിരിച്ചു തന്നു. നീ ഇതുവരെ അവളെ മറന്നില്ലേ നാല് വര്ഷമായില്ലേടാ”
ഞാൻ അവനെ നോക്കി.
“അതുപോട്ടെ നമുക്ക് ചെന്നിട്ടു ഭാവി പരിപാടി ആസൂത്രണം ചെയ്യാം.”
“ആദ്യം രണ്ട് പെഗ്.”
“അത് എഗ്രിഡ്.”
നാലുദിവസം കടന്നുപോയി. ഞങ്ങൾക്ക് സ്ഥലം മടുത്തുതുടങ്ങിയിരുന്നു. മൂന്നുദിവസം കൂടെ കഴിഞ്ഞേ ടിക്കറ്റ് ഒള്ളു സലാലയിൽ നിന്നും. അത് ബുക്ക് ചെയ്തു ദുബായ് വന്നു വേറെ എവിടെ എങ്കിലും അതാണ് പ്ലാൻ.
പക്ഷെ പിറ്റേന്ന് രാവിലെ കാളിങ് ബെൽ കേട്ടാണ് എണീറ്റത്.
ഡാ ആരാന്ന് നോക്കെടാ എന്നും പറഞ്ഞു അവനെ ഉന്തിത്തള്ളി വിട്ടു.
“നിന്റെ ഉറക്കം മതി മോനെ എണിറ്റു വന്നേൻ. ഇത് നിനക്കുള്ള പണിയാ.”
ഡോർ തുറന്നു നോക്കിയ അവൻ പറഞ്ഞു.
