ഭരത്.. കം ടു മൈ ഓഫീസ്.
വൈ?
ഷട്ടപ് ആൻഡ് കം. (എന്തോ ഒരു ദേഷ്യം എനിക്ക് വന്നു എന്നാലും മിണ്ടാതെ നടന്നു. ഓഫിസിൽ കയറി.)
ഇരിക്ക്
ആ
ഭരത് എവിടെ ആയിരുന്നു നീ.. ഇന്നലെ മുഴുവൻ ഞാൻ എത്ര പേടിച്ചെന്ന് നിനക്ക് അറിയുമോ?
എന്തിനു.? എന്നെക്കുറിച്ചു ഓർത്തു പേടിക്കാൻ നിങ്ങൾ ആരാ എന്റെ?
ഭരത്..
വേണ്ട മിസ്സ്.. താനുംകൂടേ എന്നെ വിട്ടുപോകും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല.
ഞാൻ എവിടെ പോയെന്ന..
ഒരു കാര്യം അറിയോ.. ഞാൻ എന്റെ ജീവിതത്തിൽ എപ്പോഴും ഒറ്റക്കായിരുന്നു. വലിയ കുടുംബം പണം എല്ലാം ഉണ്ടായിരുന്നുവെങ്കിലും സ്നേഹിക്കാൻ ആരും ഇല്ല. എന്തിനാ ജീവിക്കുന്നത് എന്നുവരെ ഞാൻ എപ്പോഴും ആലോചിട്ടുണ്ട്. അന്ന് മിസ്സ് ആ കാറിൽ നിന്നും പറഞ്ഞ ആ വാക്ക് ഞാൻ എന്നും ഒറ്റയ്ക്കാണ് മിസ്സ് എന്നുപറഞ്ഞപ്പോൾ എനിക്ക് എന്നെത്തന്നെ മിസ്സിൽ കാണാൻ സാധിച്ചു. അപ്പോൾ തുടങ്ങിയതാ എനിക്ക് തന്നോട് ഇഷ്ടം. ഇനി തന്നെ ഒറ്റയ്ക്കാണ് എന്ന് തോന്നാൻ അവസരം ഉണ്ടാകരുത് എന്നുമാത്രമേ ഞാൻ ആഗ്രഹിച്ചുള്ളൂ. മിസ്സിന് എന്നെക്കൊണ്ടാവുന്നത് പോലെ സന്ദോഷിപ്പിക്കണം ഒറ്റയ്ക്കാണ് എന്നഒരു ചിന്ത മാറ്റണം അങ്ങനെ ഞാൻ സ്വയം കൂട്ടിനു ഒരാൾ ആയി എന്നരീതിയിൽ മാറും എന്നൊക്കെ ഏതൊഒരുനിമിഷം ഞാൻ ആഗ്രഹിച്ചുപോയി. ഒരു ജീവിതപങ്കാളി ആയി എന്നും എന്റെ കൂടെയുണ്ടാവും എന്ന് ഞാൻ കരുതി.
ഭരത്…
പക്ഷെ എനിക്ക് തെറ്റിപ്പോയി. എപ്പോഴും ഞാൻ ഒറ്റയ്ക്കാവണം എന്ന് ആരോ എന്റെ തലയിൽ എഴുതിവെച്ചിട്ടുണ്ട് അത് മാറില്ല.
ഭരത് അങ്ങനെ ഒന്നും ഇല്ല..
ഇറ്റ് ഈസ് ഒക്കേ. ഐ ആം ആൽവേസ് അലോൺ. ഐ ക്യാൻ ഹാൻഡ്‌ഡിൽ ഇറ്റ്. പിന്നെ ഞാൻ കാരണം എന്തെങ്കിലും ബുദ്ധിമുട്ട് ആയെങ്കിൽ ഐ ആം സോറി. ഇനി മിസ്സിന് ഞാൻ ഒരു ബുധിമുട്ട് ആവില്ല. ഇനി ഇതും പറഞ്ഞു ഞാൻ മിസ്സിനെ ടോർച്ചർ ചെയ്യില്ല.
ഭരത്…
ബൈ മാം.
അതും പറഞ്ഞു ആ മുറിയിൽ നിന്നും ഞാൻ ഇറങ്ങി. ഇനിയുള്ള ജീവിതം അടിച്ചുപൊളിക്കണം ആരേം സ്നേഹിച്ചിട്ട് കാര്യമില്ല കാരണം ആ സ്നേഹം നമ്മുക്ക് തിരിച്ചു കിട്ടില്ല എന്നാ ബോധ്യേം എനിക്ക് വന്നു. ഇനി ഞാൻ സുഗിക്കാൻ പോവുകയാണ്. ഞാൻ എന്റെ ക്ലാസ്സിലേക്ക് കയറി എപ്പോഴത്തെയും പോലെ വീണ്ടും ക്ലാസ്സിലെ കുട്ടികൾ എല്ലാം എന്നെ നോക്കുണ്ടായിരുന്നു അത് ഇനിമുതൽ ശെരിക്കും ഞാൻ മുതലെടുക്കാൻ ഞാൻ പോവുകയാണ്. അതുകൊണ്ടുതന്നെ എല്ലാവരേം നോക്കി ഒരു ചിരി പാസ്സാക്കി ഞാൻ ക്ലാസ്സിൽ കയറി. ഫ്രണ്ട് ബെഞ്ചിൽ തന്നെ ഉണ്ട് അവൻ ആ വാണം. അഖിലേഷ് പി. എന്നെ കണ്ടതും
ഭരത് വാ ഇരിക്ക് ക്ലാസ്സ് ഇപ്പോതുടങ്ങും ബുക്സ് ഒക്കെ എടുത്തവെക്കു.
ഇല്ലടാ ഞാൻ തത്കാലം പിറകിൽ ഇരിക്കാൻപോവുക.
എടാ ഇവിടെ ഇരിക്ക് ഇവിടെ ഇരുന്നാലേ എല്ലാം ശ്രദ്ധിക്കാൻ ആവു.
പോടാ മൈരേ. ഞാനില്ല.
അത് പറഞ്ഞു ഞാൻ പിറകിൽ പോയി ഏറ്റവും പിന്നിലെ സീറ്റിൽ ഇരിന്നു. അവിടെ രണ്ടുപേൺപിള്ളേർ ആദ്യേ ഉണ്ടായിരുന്നു. ഞാൻ ചോദിച്ചു
ഞാൻ ഇവിടെ ഇരിക്കട്ടെ.?
എന്നെ കണ്ടതും അവർ പെട്ടന് തന്നെ സന്ദോഷിക്കുന്നത് ഞാൻ ശ്രദ്ധിച്ചു ചിരിച്ചു കൊണ്ട് അതിൽ തട്ടം ഇട്ട കുട്ടി എന്നോട് പറഞ്ഞു
ഭരത് ഇരിക്ക്..
താങ്ക്സ്..
എന്തിനു.. അവസാനം. അവൻ വന്നല്ലോ.. അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഓഹ് നിങ്ങൾ എന്നെ കാത്തുനിക്കുവായിരുന്നോ?
അല്ലാതെപിന്നെ എത്ര കാലമായട നിന്നോട് ഒന്ന് സംസാരിക്കാൻ നോക്കുന്നു മൈൻഡ് ആക്കില്ലാലോ നമ്മളെ ആരും നീ..
അത് പറഞ്ഞു മുന്നിലെ ബെഞ്ചിലെ കുട്ടികൾ തിരിഞ്ഞ് എന്നെ നോക്കി. അപ്പൊ കൂടെ ഉള്ളവൾ പറഞ്ഞു
അവനു നമ്മളെ ആരെയും പിടിച്ചുകാണില്ല അതാവും
അയ്യോ അങ്ങനെ ഒന്നും ഇല്ലന്നെ ഞാൻ വേറെ നാട്ടിൽനിന്ന് അല്ലെ ഇവിടെ വന്നേ സൊ എല്ലാം ഒന്ന് സെറ്റിൽ ആവട്ടെ എന്ന് വിചാരിച്ചു അതാ.. ഇനി എന്തായാലും വന്നിലെ ഇനി നമ്മുക്ക് അടിച്ചുപൊളിക്കാം.
പൊളി മോനെ പൊളി ഞാൻ വിചാരിച് നീയും ആ അഖിലേഷിനെ പോലെ മോണ ആണെന്ന.
ഇപ്പൊ ആ വിചാരം മാറിലെ..
ഓഹ് മാറി.
ആഹ് ഇനി ഓരോ ആൾകാർ ആയി പേരുപറ എനിക്ക് ആരെയും പരിചയപ്പെടാൻ പറ്റിയില്ല.
