എന്നും എന്റേത് മാത്രം – 7

“ചേട്ടാ രണ്ട് സെറ്റ് ദോശ” നവി കടക്കാരനോടായി പറഞ്ഞു. “ഇപ്പൊ തരാം. ഇരിക്ക്” അവർ വണ്ടിയിൽ നിന്നിറങ്ങി അകത്തെ ബെഞ്ചിൽ ചെന്ന് ഇരുന്നു. “കറി എന്താ വേണ്ടേ?” ദോശ പ്ളേറ്റിലേക്ക് വെച്ചുകൊണ്ട് അയാൾ ചോദിച്ചു. നവി ലച്ചുവിനെ ചോദ്യരൂപത്തിൽ നോക്കി. “ബീഫ് മതി” “ബീഫ് മതി ചേട്ടാ.”

“രാത്രി മക്കളെങ്ങോട്ടാ” “ഞങ്ങള് ചുമ്മാ ഇറങ്ങിയതാ” ഒരു കഷണം ദോശ കറിയിൽ മുക്കിക്കൊണ്ട് അവൻ പറഞ്ഞു. തന്നെ തന്നെ നോക്കി ഇരിക്കുന്ന ലച്ചുവിനെ നവി അപ്പോഴാണ് കണ്ടത്. “കഴിക്കുന്നില്ലേ” “ഉം” “ന്നാ നോക്കിയിരിക്കാതെ തുടങ്ങെടോ” അവൻ പറഞ്ഞപ്പോൾ അവൾ കഴിച്ച് തുടങ്ങി. ഓരോ കട്ടനും കൂടി അടിച്ച് പൈസയും കൊടുത്ത് അവർ വണ്ടിയിൽ കേറി. ബൈക്ക് പിന്നെയും മുന്നോട്ട് പോയി.

“എങ്ങനെ ഉണ്ടായിരുന്നു” “ഏഹ്” “ഫുഡ് എങ്ങനെ ഉണ്ടെന്ന്” “കൊള്ളാം” “താങ്ക്സ്” “എന്തിന്” “എല്ലാത്തിനും” “ഒന്ന് പോടോ” അവർ രണ്ടുപേരും ഒരുപോലെ ചിരിച്ചു.

= = =

അവരേയും വഹിച്ചുകൊണ്ട് ്് ബൈക്ക് മുന്നോട്ട് പോയിക്കൊണ്ടിരുന്നു. റോഡിൽ ്് ഒട്ടും വാഹനങ്ങൾ ഉണ്ടായിരുന്നില്ല. “കിച്ചേട്ടാ എനിക്കൊരു കാര്യം” “എന്താ” “അല്ല, ഒരു കാര്യം” “ഒരു മിനുട്ട്” നവി ബൈക്ക് സൈഡിലേക്ക് നിർത്തി.

“ഒന്നും കേട്ടില്ല. ഇനി പറ” അവൾ

വണ്ടിയിൽ നിന്ന് ഇറങ്ങി, കൂടെ അവനും. ലച്ചുവിന്റെ മുഖത്ത് തന്നെ നോക്കി നിൽക്കുകയാണ് നവി. “എന്താ ശ്രീക്കുട്ടീ” “കിച്ചേട്ടാ അന്ന് പറഞ്ഞത് ശരിക്കും സീരിയസായിട്ട് തന്നെയല്ലേ” കുറച്ച് നേരത്തെ മൗനം അവസാനിപ്പിച്ച് അവൾ നവിയെ നോക്കി.

“കിച്ചേട്ടന്റെ അമ്മ എന്നോടൊരു കാര്യം ചോദിച്ചു.” “എന്ത്” “ഒരു ആലോചനയും കൊണ്ട് വന്നോട്ടെ എന്ന്.” “എന്ത് ആലോചന”

“ഓഹ്, ഡോ മനുഷ്യാ. നിങ്ങടെ ആലോചന തന്നെ” ലച്ചുവിന്റെ മറുപടി കേട്ട് നവി ഞെട്ടി.

“ആര് ചോദിച്ചൂന്ന്, അമ്മയോ? നിന്നോടോ!” “അതെ.”

“എന്നിട്ടോ” “എന്നിട്ട് എന്താ”

“അല്ല നീ എന്ത് പറഞ്ഞു” “ഒന്നും പറഞ്ഞില്ല” നവിയുടെ വെപ്രാളം അവളിൽ ചിരി ഉണർത്തി.

“അന്ന് എന്നോട് പറഞ്ഞില്ലേ, അത് സീരിയസാണോന്ന് അറിഞ്ഞിട്ട് മറുപടി പറയാം” നവി ഒന്നും പറയാതെ എവിടേക്കോ നോക്കി നിന്നു.

“അതേയ്,” “ന്താ” ലച്ചു തോളിൽ തട്ടിയപ്പോൾ എന്തോ ചിന്തയിലായിരുന്ന നവി ചെറുതായി ഞെട്ടി. “കിച്ചേട്ടൻ സീരിയസല്ലേ” “അല്ലാന്ന് തോന്നുന്നുണ്ടോ” “ഹാ, പറ മനുഷ്യാ” “ആണെങ്കിൽ” “അപ്പൊ എനിക്ക് അമ്മയോട് പറയാല്ലോ” “ആ പറയാം”

“അത് മതി” അവൾ ബൈക്കിന്റെ അടുത്തേക്ക് ചെന്നു.

“ശ്രീക്കുട്ടീ,” “എന്താ പറയാൻ പോവുന്നെ” ആ, എനിക്ക് വിരോധമില്ലാന്ന്”

“ഏഹ്!!” അവന് കേട്ടത് വിശ്വസിക്കാൻ കഴിഞ്ഞില്ല. “ഓഹ്. എന്റെ കിച്ചേട്ടാ, ഇതിലും നന്നായി പറയാൻ എനിക്കറിയില്ല”

ഒന്നും പറയാനാകാതെ നിൽക്കുകയാണ് നവി. ഇതെല്ലാം വെറും സ്വപ്നം മാത്രമാണോ എന്നുപോലും സംശയിക്കുന്ന നിമിഷങ്ങൾ. പക്ഷേ, അവന്റെ എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം മുന്നിൽ നിൽക്കുന്ന ലച്ചുവിന്റെ മുഖത്ത് തന്നെ ഉണ്ടായിരുന്നു.

തന്നെ നോക്കാനാകാതെ ചുണ്ടിൽ ഒരു ചെറു ചിരിയുമായി നിന്ന ലച്ചുവിന്റെ കണ്ണിൽ ഇതുവരെ കാണാത്ത ഒരു തിളക്കം നവി കണ്ടു.

തുടരും

*=*=*

ഈ കഥ ലിസ്റ്റിൽ കണ്ടപ്പോൾ ചിലർക്ക് എങ്കിലും ദേഷ്യം തോന്നിക്കാണും.
വലിയ ഒരു ഗ്യാപ്പിന് ശേഷമാണ് കഥയുമായി ഞാൻ വരുന്നത്.
ഒരു ആക്സിഡന്റ് കഴിഞ്ഞ് ഇരിക്കുകയാണ്. പഴയ പോലെ എഴുതാൻ പറ്റുന്നില്ല.
എന്നാലും വിഷു ആയിട്ട് ഇങ്ങോട്ട് വരാതിരിക്കുന്നത് ശരിയല്ലെന്ന് തോന്നി.
ഈ ഭാഗം എത്രത്തോളം നന്നായി എന്നറിയില്ല.
നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റിൽ പ്രതീക്ഷിക്കുന്നു.
ഇഷ്ടമായാൽ ലൈക്ക് ്് ചെയ്യാൻ മറക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *