എന്നും എന്റേത് മാത്രം – 7

“അതാരാടാ?” കുറച്ചപ്പുറം മാറിയുള്ള ഗ്രൗണ്ടിൽ ഗോൾ പോസ്റ്റും ചാരി ഇരുന്നിരുന്ന ആളെ അപ്പോഴാണ് ഞാനും കണ്ടത്. ചുവന്ന ഒരു പാന്റും ബ്ളാസ്റ്റേഴ്സിന്റെ ജേഴ്സിയുമാണ് ആളിന്റെ വേഷം. ഞങ്ങൾക്ക് പുറംതിരിഞ്ഞ് ഇരിക്കുന്നത് കൊണ്ട് മുഖം കാണാനും പറ്റുന്നില്ല.

“ഡാ, അതാരാ” ഫോണും നോക്കിയിരുന്ന വിക്കിയുടെ അടുത്തുനിന്ന് മറുപടി കിട്ടാതായപ്പോൾ ശ്രീ എന്റെ പുറത്ത് തട്ടി. “അറിയില്ലെടാ”

“നിങ്ങളിത് ആരേപ്പറ്റിയാ പറയുന്നേ” അതുൽ ഞങ്ങളെ നോക്കി. “ദേ അവനാരാ” ശ്രീ കൈ ചൂണ്ടിയിടത്തേക്ക് അതുൽ തല തിരിച്ചു. “അത് സുബിനാടാ”

“ഏത് സുബിൻ” എനിക്ക് അപ്പോഴും ആളിനെ പിടികിട്ടിയില്ല. “ഏത്, നമ്മടെ മഹേഷേട്ടന്റെ” അതെ അത് തന്നെ.”

“ഓഹ്, അത് അവനായിരുന്നോ!”.

*=*=*

പുള്ളി ഞങ്ങളുടെ ജൂനിയറായിരുന്നു സ്കൂളിൽ. ശ്രീ പറഞ്ഞ മഹേഷ് അതായിരുന്നു അവന്റെ അച്ഛൻ. ഞങ്ങൾക്ക് പുള്ളി മഹേഷേട്ടനായിരുന്നു. നാട്ടിലെ എല്ലാത്തിനും മഹേഷേട്ടൻ മുന്നിൽ തന്നെ കാണും. ആൾ വല്യ രസിഗനാണ്. നാഷണൽ പെർമിറ്റ് ലോറിയിലാണ് മഹേഷേട്ടൻ ജോലി ചെയ്തിരുന്നത്. ഞങ്ങളുടെ പത്താം ക്ളാസ് സമയത്താണ് ഒരു ആക്സിഡന്റിൽ മഹേഷേട്ടൻ മരിക്കുന്നത്. മംഗലാപുരത്ത് നിന്ന് ലോഡും കൊണ്ട് വരുന്ന വഴി വണ്ടിയുടെ നിയന്ത്രണം തെറ്റി റോഡ് സൈഡിലെ മരത്തിൽ ഇടിക്കുകയായിരുന്നത്രേ. മഹേഷേട്ടൻ പോയപ്പോൾ നിഷച്ചേച്ചി സുബിനേയും കൂട്ടി ആലപ്പുഴയിലുള്ള ചേച്ചിയുടെ വീട്ടിലേക്ക് മാറി. അതിൽ പിന്നെ വല്ലപ്പോഴുമൊക്കെയാണ് അവരിവിടേക്ക് വരാറ്.

*=*=*

“ഡാ, സുബിയേ” ഞാൻ അവനെ വിളിച്ചു. “ഡാ” എവിടുന്ന്, എത്ര ഉറക്കെ വിളിച്ചിട്ടും ആശാൻ കേൾക്കുന്ന ലക്ഷണമില്ല.

“എന്തോന്നാടാ കോപ്പേ ചെവീടെ അടുത്തിരുന്ന് നെലവിളിക്കുന്നേ” വിക്കി ചീറിയപ്പോഴാണ് അടുത്ത് അവൻ ഇരിക്കുന്ന കാര്യം സത്യത്തിൽ ഞാൻ ഓർത്തത്. “സോറി ചങ്കേ, ഞാൻ ആ സാധനത്തിനെ വിളിച്ചതാ” അതും പറഞ്ഞ് അവന് ഒരു വളിച്ച ചിരി സമ്മാനിച്ചു.

“ഡാ നീ ഇവിടെ കെടന്ന് മൈക്ക് വെച്ച് അലറിയാലും അവൻ കേൾക്കൂലാ” “അതെന്താ” “നീ അവന്റെ ചെവീലെ സുനാപ്പി കണ്ടില്ലേ” “സുനാമിയാ! ചെവീലോ!” ശ്രീയാണ്

“സുനാമിയല്ലടാ പുല്ലേ, ഇയർ ബഡ്ഡ്” “ങാ, അങ്ങനെ പണാ. നീ ഒരുമാതിരി ലോലവൽ ഡയലോഗൊക്കെ ഇട്ടാൽ ഇവനൊക്കെ മാത്രേ കത്തൂ. എന്നേപ്പോലുള്ളവരൊക്കെ എന്ത് ചെയ്യും” ഞങ്ങളെ നോക്കി അപ്പോൾ തന്നെ വന്നു അവന്റെ അടുത്ത ചളിയേറ്.

എന്തൊക്കെ പറഞ്ഞാലും വാല് ്് മുറിയുന്ന നേരത്ത് ടൈമിങ്ങ് ഒട്ടും പാളാതെ ഗൗരവവും ഒട്ടും കുറക്കാതെ ഇമ്മാതിരി കൗണ്ടറുകൾ അടിക്കുന്നത് വല്ലാത്ത ഒരു കഴിവ് തന്നെ (Just Sreehari things).

“നോക്കിയിരിക്കാതെ കല്ലെടുത്ത്

ചാമ്പെടാ” അതുൽ പറഞ്ഞതും ശ്രീ താഴെ കിടന്ന കല്ല് എടുത്ത് കഴിഞ്ഞിരുന്നു. “അവനെ എറിഞ്ഞ് കൊല്ലാനല്ല. ചെറുത് മതി.” കൈയ്യിൽ കിട്ടിയ ചെറിയ കല്ലുമായി ലവൻ എഗെയിൻ ബാക്ക് ടു ദ പൊസിഷൻ.

ഉള്ളം കൈയ്യിൽ കല്ല് വന്നതും അവൻ അതെടുത്ത് തിരിച്ചും മറിച്ചും നോക്കി. ശേഷം ഒരു ചെറു ചിരിയോടെ “ചാത്തൻമാരേ, മിന്നിച്ചേക്കണേ.” അത് കഴിഞ്ഞ് പിന്നെ ഞങ്ങൾ കാണുന്നത് സുബിയുടെ കൈക്ക് പോയി കൊള്ളുന്ന കല്ലിനെയാണ്.

“ഏത് മൈ**” “പൊന്നെടാ, കർത്താവിന്റെ നാമത്തിൽ ബാക്കി പറയല്ല്”. സുബിൻ എഴുന്നേറ്റപ്പോഴേക്കും കറക്റ്റ് സമയത്ത് വക്കാലത്തും കൊണ്ട് അതുലും എണീറ്റിരുന്നു.

“നിങ്ങളായിരുന്നോ. എന്തോന്നിനാ എന്നെ എറിഞ്ഞത്?” “അത് നീ വിളിച്ചിട്ട് കേട്ടില്ല. അതുകൊണ്ടാ” ശ്രീ ചിരിച്ചു. “അതിന് എറിയണോ. അല്ല, നിങ്ങളിലാർക്കാ ഇത്ര നല്ല ഉന്നം” ഏറ് കൊണ്ട സ്ഥലത്ത് തടവിക്കൊണ്ട് സുബിൻ ചോദിച്ചു.

“യ്യോ, ഞാനല്ല. ഇവൻ തന്നെയാ എറിഞ്ഞത്” ശ്രീ തന്നെ നോക്കുന്നത് കണ്ട അതുൽ സുബിനോടായി പറഞ്ഞു.

“ശത്രുക്കളോട് പോലും ഇങ്ങനെയൊന്നും പെരുമാറരുത് ചേട്ടൻമാരേ”

“അല്ല നവിയേട്ടാ, ആക്സിഡന്റിന്റെ കാര്യം അമ്മ പറഞ്ഞിരുന്നു. എങ്ങനെ, സുഖമായോ?” “ആടാ കുഴപ്പമില്ല. അമ്മയ്ക്ക് സുഖാണോ” “ആ നല്ലത് തന്നെ” സുബിൻ ചിരിച്ചു. പിന്നെ ചുറ്റുപാടും നോക്കിയിട്ട് അവരോട് ചോദിച്ചു “അല്ല, കോറം തികഞ്ഞില്ലല്ലോ. എവിടെ സച്ചിയേട്ടൻ?”

“അവൻ അനിതാന്റീടെ കൂടെ ഏതോ ജ്യോത്സ്യനെ കാണാൻ പോയതാ” “സച്ചിയേട്ടനോ!” “അവനായിട്ട് പോയതല്ല. അമ്മ വിളിച്ചോണ്ട് പോയതാ” നവി പറയുന്നത് കേട്ട് എല്ലാരും ചിരിച്ചു.

= = =

“സുബിനേ, എവിടെ?” “എന്തോന്ന്” ശ്രീ ചോദിച്ചത് അവന് മനസ്സിലായില്ല. ഞങ്ങൾക്കും. “എവിടേ” “എന്തോന്നാ ശ്രീയേട്ടാ”

“എവിടേ, ചെലവെവിടേ” “അത് അന്നേ തന്നതല്ലേ” “മോനേ സുബിനേ, നമ്മളൊന്നും അറിയുന്നില്ലെന്ന് വിചാരിച്ചോ. അന്ന് തന്നത് ഡിഗ്രീടെ ചെലവ്, ടീമിൽ കേറിയതിന്റെ ചെലവ് ്് കിട്ടീല്ലല്ലോ” “ഓഹ് അതായിരുന്നോ, തരാന്നേ. വർക്കിന് പോയതിന്റെ ഫണ്ട് ഒന്ന് വന്നോട്ടെ” “അത് വരട്ടേ, പക്ഷെ അപ്പഴേക്കും നീ ആലപ്പീലേക്ക് പോയേക്കരുത്” “ഏയ്”

“ഹാ, പോയാ അവിടെ വന്ന് ഇടിക്കും. അല്ലെ ബോയ്സ്” “പിന്നല്ല. ചെലവ് തരാത്തവന്റെ കൈകളല്ല, തലയാണ് വെട്ടേണ്ടത്.” “എന്നിട്ട് പീജി കഴിഞ്ഞതിന്റെ ചെലവെവിടേ” വിക്കി ചോദിച്ചപ്പോഴാണ് അതുലിന് താൻ പറഞ്ഞതിന്റെ അപകടം മനസ്സിലായത്.

“ഡാ, അത് തരാം കുറച്ചൊന്ന് വെയിറ്റ്. ഒന്നുമില്ലെങ്കിലും ഞാനും ഒരു V I P അല്ലേ” “എന്തോ, എങ്ങനേ” “അതല്ലടാ മറ്റേത്, വേലയില്ലാ പട്ടദാരി” അതും പറഞ്ഞ് അതുൽ ചിരിച്ചു. അത് പിന്നെ ഒരു കൂട്ടച്ചിരിയായി ശരിയാ. ഡിഗ്രിയും, പീജിയുമൊന്നുമുണ്ടായിട്ട് കാര്യമില്ല. നമ്മടെ നാടല്ലേ.

*=*=*

രാത്രി ഫുഡ് ഒക്കെ അടിച്ച് ചുമ്മാ ഇൻസ്റ്റയിൽ തോണ്ടിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് സച്ചിയുടെ കോൾ “ഹലോ പറയെടാ” “ഡാ പുല്ലേ, വേഗം നിന്റെ ഏനക്കേടൊക്കെ മാറ്റിക്കോ”

“എന്താടാ പെട്ടന്നൊരു സ്നേഹം” “അയ്യ, നിന്നോടുള്ള സ്നേഹം

മൂത്തിട്ടൊന്നുമല്ല. എനിക്ക് ഇനിയും ഈ പരിപാടിക്ക് പോവാൻ വയ്യ” “ഏത് പരിപാടിയുടെ കാര്യാ നീ പറയുന്നേ” “ഒന്നും അറിയില്ലല്ലേ, പന്നീ. ഞാൻ ഈ ജ്യോത്സ്യന്റെയടുത്ത് ഇനി പോവൂല്ലാന്ന്” “അതെന്താ, അയാള് നിന്നെ പിടിച്ച് കടിച്ചാ” “ദേ, ഞാൻ വല്ലോം പറയും കേട്ടോ. എടാ മൂപ്പര് വേൾഡ് പാരാ നമ്പർ വണ്ണാ.” “എന്തുപറ്റി”

“എടാ, സംഭവം നിന്റെ ജാതകം നോക്കാനാണ് പോയതെങ്കിലും അമ്മ നിർബന്ധിച്ചിട്ട് എന്റെ ജാതകം കൂടി എടുക്കേണ്ടിവന്നു. അതിപ്പൊ ആകെ തലവേദനയായി” “എന്നാച്ച് ഡാ തമ്പീ” “മൊത്തത്തിൽ മൂ*___” “എങ്ങനെ”

“ജാതകം നോക്കീട്ട് മൂപ്പര് എന്തൊക്കെയോ പറഞ്ഞു. എനിക്ക് വലുതായിട്ടൊന്നും മനസ്സിലായില്ല. പക്ഷേ പുള്ളി പറഞ്ഞതും പിന്നെ ഒരു പേപ്പറിൽ എഴുതി തന്നതുമെല്ലാം നിന്റെ അമ്മ എന്റെ അമ്മയോട് പറഞ്ഞു. അപകടമെന്നോ, അപമാനമെന്നോ എന്തൊക്കെയോ പറയുന്നുണ്ട്. കേസും ജയിലിൽ കഴിയാനുള്ള യോഗവുമൊക്കെ ലിസ്റ്റിലുണ്ട്. വന്ന് കേറിയമുതൽ ഏതായാലും ചെവിതല കേട്ടിട്ടില്ല.” “ഷൂപ്പർ” “നീ ഒരുപാട് കിണിക്കണ്ടാ, നിനക്കുള്ളത് ഓൺ ദ വേയാ” “ഇതിലും വലുതോ! അതെന്തോന്നാ”

Leave a Reply

Your email address will not be published. Required fields are marked *