എന്റെ അച്ചുവിലൂടെ – 2 3

അങ്ങനെ പിറ്റേന്ന് രാവിലെ. പോകണോ വേണ്ടയോ എന്ന കൺഫ്യൂഷനായി. പോയാൽ വീണ്ടും ഇവർ അപമാനിക്കും എന്ന് കരുതി ഞാനന്ന് 12 മണിയോട് അടുപ്പിച്ചാണ് കോളേജിൽ എത്തിയത്. എന്നെ കണ്ട പാടെ അച്ചു ഓടി വന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. എന്താടാ ഞങ്ങൾ നിന്നെ പറ്റിച്ചതിന്റെ പ്രതികാരം വീട്ടുവാണോ. നേരത്തെ വരാൻ പറഞ്ഞാൽ എന്താടാ നിനക്ക് വന്നാ. അവളാണെങ്കിൽ ഒരേ കലിപ്പ്. ഞാനൊന്നും മിണ്ടാതെ അവളുടെ മുഖം വെട്ടിച്ച് അങ്ങോട്ടും ഇങ്ങോട്ടൊക്കെ നോക്കി. അവൾ ആണെങ്കിൽ എൻറെ വയറ്റിലിട്ട് ഒറ്റക്കുത്ത്.

എനിക്കാണെങ്കിൽ കാലുവാരി നിലത്തടിക്കാനുള്ള ദേഷ്യം ഉണ്ടായിരുന്നു. പക്ഷേ ആ കുരുപ്പിന്റെ കണ്ണിലോട്ട് നോക്കിയാൽ നിന്ന നിൽപ്പിൽ ഇല്ലാണ്ടായിപ്പോവും. എന്ത് ചെയ്യാനാ അവൾ പറയുന്നതും കേട്ടിരിക്കല്ലാതെ. അങ്ങനെ അവള് ഭീഷണിയുടെ സ്വരത്തിൽ വീണ്ടും പറഞ്ഞു. ഡാ കോപ്പേ… ക്ലാസ് കഴിഞ്ഞ ഉടനെ ലാബിനെ അടുത്തുള്ള ക്ലാസിൽ വന്നോണം. ഇനി അഥവാ നീയെങ്ങാനും വന്നില്ലെങ്കിൽ ഉറപ്പായിട്ടും നിന്നെ ഞാൻ തല്ലും നോക്കിക്കോ എന്ന്.

ഇവളുടെ സംസാരം കേട്ടാ തോന്നും ഇവളാണ് എൻറെ തന്ത എന്ന്. ആന്ന് മൂളി കൊണ്ട് ഞാൻ ക്ലാസ്സിൽ കയറിയിരുന്നു. അങ്ങനെ ക്ലാസ് കഴിഞ്ഞു. അവൾ പറഞ്ഞതുകൊണ്ട്. അല്ല അവളെ പേടിയുള്ളതുകൊണ്ട്. ഞാൻ ലാബിനെ അടുത്തുള്ള ക്ലാസിന് അടുത്തോട്ട് പോയി. ഞാൻ നോക്കുമ്പോൾ അവള് മാത്രമല്ല മായയും അമൃതയും കൂടെയുണ്ട്. ഞാനൊന്നും നോക്കാതെ വരുന്നിടത്ത് വച്ച് കാണാം എന്ന് കരുതി അവരുടെ അടുത്തോട്ട് പോയി.

ഞാൻ ക്ലാസിൽ കേറിയ സമയം. മായയും അമൃതയും അവിടുന്ന് പുറത്തോട്ട് പോയി പോയി. ഞാൻ അവളോട് ചോദിച്ചു മേടം എന്തിനാ എന്നോട് വരാൻ പറഞ്ഞേന്നു. അവൾ ഒന്നും മിണ്ടാതെ ഡോർ പോയി അടച്ചു. എന്നിട്ട് എന്നെ ഒരു ബെഞ്ചിൽ പിടിച്ചിരുത്തി. അതിൻറെ ഓപ്പോസിറ്റ് സൈഡിൽ അവളും കയറിയിരുന്നു. അന്ന് ഇത്രയും നാൾ കാണാത്ത ഒരു ലച്ചുവിനെ ഞാൻ കണ്ടു. അവൾ എൻറെ കയ്യിൽ പിടിച്ച്. എന്നെ തന്നെ നോക്കി ഇരിക്കാൻ തുടങ്ങി.

എനിക്കാണെങ്കിൽ ഒന്നും മനസ്സിലാവുന്നില്ല. ആകെ പേടിയായി. ഞാൻ എഴുന്നേറ്റു പോകാനുള്ള ശ്രമം നടത്തി . അവൾ ആണെങ്കിൽ എന്നെ വലിച്ചു അവിടെ ഇരുത്തിയിട്ട്. ഇരിക്കടാ പട്ടി എന്ന് പറഞ്ഞു. കവിളത്ത് ഒറ്റയടി. എൻറെമ്മോ പറയാതിരിക്കാൻ വയ്യ. എൻറെ കിളി അങ്ങ് പറന്നു. . അവളു പോലും വിചാരിച്ചില്ല. അങ്ങനെ അടിക്കുമെന്ന്. എന്തെന്നാൽ എനിക്ക് നല്ല പോലെ വേദനിച്ചു. അവൾക്ക് ശരിക്കും അന്താളിച്ചുപോയി. പാവത്തിന് സങ്കടം വന്നു.

വേഗം ഞാൻ ഇരുന്നു സൈഡിൽ വന്നിരുന്നു. എന്ന്ന്നിട്ട്.എന്നോട് ചോദിക്യാ. എന്തിനാ ഡാ എന്നെ ഇങ്ങനെ സഹിക്കുന്നെ. നിന്നെ വെറുപ്പിച്ചിട്ടും വെറുപ്പിച്ചിട്ടും നീ വീണ്ടും വീണ്ടും ഒന്നും പ്രതികരിക്കാതെ എന്തിന് എന്റെ അടുത്തുനിന്ന് ഇങ്ങനെ തല്ലു മേടിക്കുന്നെ. നിന്നെ ഞങ്ങൾ എല്ലാവരും പറ്റിക്കാൻ വേണ്ടി ചെയ്തതാണ് എന്ന് പറഞ്ഞിട്ടും.

എന്തിനാ ഞാൻ പറയുന്നത് ഇങ്ങനെ അനുസരിക്കുന്നെ. അവൾ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ എനിക്കും സങ്കടമായി. ഞാൻ പറഞ്ഞു. ഡി നിന്നെ കാണാൻ തുടങ്ങിയിട്ട് കുറച്ച് ആയിട്ടുള്ളൂ. എങ്കിൽ കൂടി. നിനക്ക് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഒരിക്കൽ നഷ്ടപ്പെട്ടതൊക്കെ വീണ്ടും തിരിച്ചു കിട്ടിയ പോലെ തോന്നി എനിക്ക്. മനസ്സിന്നു നിന്നെ പറച്ചു മാറ്റാൻ പറ്റുന്നില്ല എനിക്ക്. എൻ്റെ അമ്മ സത്യം. നീ എന്നിൽ നിന്നും അകലും തോറും.

നിന്നെ നഷ്ടപ്പെടും എന്ന ആവലാതിയായി എനിക്ക്. എൻറെ അമ്മ സത്യംനീ ഇല്ലാതെ എനിക്ക് പറ്റില്ല ഡീ… അത്രയ്ക്കും അത്രയ്ക്കും എനിക്ക് നിന്നെ ഇഷ്ടമാ. ഇതൂടെ കേട്ടപ്പോൾ അവൾ എൻറെ ഷോൾഡറിൽ ചാരി ഇരുന്നു എന്നിട്ട് എൻറെ കൈ ചേർത്തുപിടിച്ചു. ഡാ ഒരിക്കലും നിന്നെ വേദനിപ്പിക്കണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല.

ആ നാറി മായയുടെ പണി ആണ് ഇതെല്ലാം. അവൾ പറയുകയാ. ആമ്പിള്ളേരെ പെട്ടെന്ന് നംബാൻ പാടില്ല. ചിലപ്പോൾ അവർക്ക് തമാശ ആവുമെന്ന്. അതുകൊണ്ട് നീ ഒന്ന് ടെസ്റ്റ് ചെയ്യുന്നേ നല്ലതാണെന്ന്. എനിക്കാണെങ്കിൽ ഇത് കേട്ടപ്പോൾ മായയെ തല്ലിക്കൊല്ലാൻ തോന്നി. പക്ഷേ പാവമല്ലേന്ന് കരുതി. ജീവിച്ചു പോട്ടെന്ന് കരുതി. ആ അങ്ങനെ ഞാൻ അവളോട് ചോദിച്ചു. അപ്പോൾ ശരിക്കും നിനക്കെന്നെ ഇഷ്ടമായിരുന്നല്ലേ…

Leave a Reply

Your email address will not be published. Required fields are marked *