എന്റെ അച്ചുവിലൂടെ – 2 3

അങ്ങനെ ശനിയും ഞായറും ഞാൻ ഒരുപാട് തവണ വിളിച്ചെങ്കിലും. ഫോൺ സ്വിച്ച് ഓഫ് തന്നെ എനിക്ക് ആകെ മൊത്തം വല്ലാണ്ടായി. അങ്ങനെ തിങ്കളാഴ്ച ഞാൻ ക്ലാസിലേക്ക് പോകാൻ നോക്കി. എൻറെ മനസ്സിൽ ആണെങ്കിൽ അവൾ വരണേ. അവിടെ ഉണ്ടാകണേ എന്ന് തന്നെ. അങ്ങനെ ഞാൻ കോമ്പൗണ്ടിൽ നിന്നും ക്ലാസിലേക്ക് നടന്നുകൊണ്ടിരിക്കുമ്പോൾ എൻറെ ഒരു ചങ്ക് വന്നിട്ട് പറഞ്ഞു. ഡാ നിൻറെ അച്ചു കരഞ്ഞിട്ടാണ് ക്ലാസ്സിലോട്ട് പോയെ. നമ്മുടെ BA മലയാളത്തിലെ ശരത് അവളുടെ കൈക്ക് അടിച്ചെന്ന്.

കോളേജിലോട്ട് വന്നപ്പോൾ തന്നെ കേട്ടത് ഇത് ആയതുകൊണ്ട് തന്നെ തന്നെ. എനിക്ക് കൺട്രോൾ ചെയ്യാൻ പറ്റിയില്ല. ഞാൻ വേഗം ക്ലാസ്സിൽ ചെന്ന് ബാഗ് വെച്ചു. പുറത്തോട്ട് ഇറങ്ങാൻ നോക്കിയപ്പോൾ. അവളെന്നെ അടുത്തോട്ട് വിളിച്ചു. ഞാൻ നോക്കുമ്പോൾ ക്ലാസ്സിന്റെ ഒരു മൂലയ്ക്ക് അവളിരുന്ന് കരയുന്നു. ആശ്വസിപ്പിക്കണമെന്ന് എനിക്ക് ഉണ്ടായിരുന്നു. പക്ഷേ ഞാൻ അതിനു മുതിരുന്നില്ല. ഞാൻ പുറത്തോട്ട് പോയി. ഒരു പത്തുമണിയായപ്പോൾ ഞാൻ ക്ലാസ്സിൽ കയറി. അവളെ ഇടയ്ക്കിടെ നോക്കിയെങ്കിലും നല്ല കലിപ്പിലാണ് എന്ന് എനിക്ക് മനസ്സിലായി.

വേറൊന്നും കൊണ്ടല്ല ഓൾ റെഡി സങ്കടപ്പെട്ടിരിക്കുന്ന അവളെ ഞാൻ മൈൻഡ് പോലും ആക്കാത്തതിന്റെ അമർഷം. അങ്ങനെ ഇന്റർവെൽ ആയപ്പോൾ. ഞാൻ അവളുടെ അരികിൽ പോയിരുന്നു. എന്നിട്ട് ചോദിച്ചു നീ എന്തിനാ രാവിലെത്തന്നെ കരഞ്ഞെന്ന്. അവളെന്നെ മൈൻഡ് പോലും ചെയ്തില്ല. നേരെ അപ്പുറത്തോട്ട് തിരിഞ്ഞിരുന്നു. ഞാൻ പിന്നെ ഒന്നും നോക്കിയില്ല ചെറുതായിട്ട് അവളെ ഒന്ന് തൊട്ടതെ ഉള്ളൂ. പിന്നെ നോക്കുമ്പോൾ.

ഞാൻ ഏതോ ലോകത്ത് ആയിപ്പോയി. എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ അവൾ. എന്റെ മുഖത്ത് ഒറ്റയടി. എന്നിട്ട് പറയുകയാ എന്നെ തൊടാൻ നീ ആരാ… ഇതോടെ നിർത്തിക്കൊ എല്ലാം… അടിയുടെ സൗണ്ട് ശരിക്കും ക്ലാസ് മൊത്തം കേട്ട്.കിട്ടിയത് എനിക്കാണെന്ന് എല്ലാവരും കണ്ടു. എനിക്കാണെങ്കിൽ ശരിക്കും വേദനിച്ചു. കണ്ണൊക്കെ ശരിക്കും നിറഞ്ഞു.

ഞാനാണെങ്കിൽ ഒന്നും മിണ്ടാതെ പുറത്തോട്ട് പോയി. ആ സമയം BA മലയാളത്തിലെ ശരത്തും അവളെ തല്ലി എന്ന് എന്നോട് പറഞ്ഞ എൻറെ കൂട്ടുകാരനും. അവളുടെ അടുത്തോട്ടു പോയി. ശരത്ത് ആണെങ്കിൽ അവളോട് സോറി പറഞ്ഞു. ഡി ഞാൻ മനപൂർവ്വം നിന്നെ അടിച്ചതല്ല. ചുമ്മാ ഒന്ന് അടിച്ചപ്പോൾ. നിൻറെ കൈ മുറിഞ്ഞെടുത്ത് കൊള്ളുമെന്ന് കരുതിയില്ല അയാം റിയലി സോറി. അവൾക്കാണെങ്കിൽ ഒന്നും മനസ്സിലായില്ല. ഇത്രയും നേരമില്ലാത്ത ഇവന് ഇതെന്തുപറ്റി.

ഇപ്പോ വന്ന് സോറി ഒക്കെ പറയുന്നു. അപ്പോ എൻറെ ചങ്ക് അവളുടെ അടുത്ത് ഉണ്ടായിരുന്നു. അവൻ പറഞ്ഞത് കേട്ട് അവൾ ശരിക്കും ഞെട്ടി. ഡീ നീ എന്തിനാടി അർജുനെ തല്ലിയെ. അവൻ വന്നപ്പം തന്നെ ശരത് നിന്നെ. വലിയ കാര്യം. ഞാൻ അവനോട് പറഞ്ഞു. അപ്പോൾ അവൻ ക്ലാസിൽ വന്ന് ബാഗ് വെച്ച് പോയില്ലേ. ആ പോയ പോക്ക് ശരത്തിന്റെ ക്ലാസിലോട്ട് ആയിരുന്നു.

അവിടെ ഇട്ട് അവനെ പൊതിര തല്ലി. അതിൻറെ ഹാങ്ങോവർ ആണ് അവനിപ്പോ നിന്നോട് സോറി പറഞ്ഞത്. ഇതൂടെ കേട്ടപ്പോൾ അവള് ശരിക്കും വല്ലാണ്ടായി. ആ സമയത്തായിരുന്നു ഞാൻ ക്ലാസ്സിലോട്ട് കയറി വന്നേ. അവൾ ഓടി എൻറെ അടുത്തോട്ട് എന്നിട്ട് ചോദിച്ചു നീ എന്തിനാ ശരത്തിനെ തല്ലിയത് എന്ന്. ഞാൻ പറഞ്ഞു ആരോ ആയിക്കോട്ടെ.

എൻറെ പെണ്ണിനെ ഒരുത്തനും അങ്ങനെ തല്ലണ്ട. അതിന് ഞാൻ ഇവിടെ ഉണ്ട് എന്ന്. എൻറെ പൊന്നളിയാ ഒന്നും പറയണ്ട. ഇത്രയും കാലം അവളെന്നെ കെട്ടിപ്പിടിക്കണം എന്ന് പറഞ്ഞ് ഞാൻ നടന്നിരുന്നില്ലേ. അന്നാണെങ്കിൽ അവൾ അവള് ക്ലാസിലുള്ള.

ആരെയും മൈൻഡ് ആക്കാതെ. എല്ലാവരുടെയും മുമ്പിൽ വെച്ച് കെട്ടിപ്പിടിച്ച് എനിക്കൊരു ഉമ്മ അങ്ങ് തന്നു. എൻറെ പൊന്നോ പറയാതിരിക്കാൻ വയ്യ നമ്മുടെ നിവിൻ പോളി പറഞ്ഞപോല അപ്പോൾ ഞാൻ ചത്താൽ ചിരിച്ച മഖവുമായിരിക്കും എനിക്ക്. ആ ഒരു അവസ്ഥയായിരുന്നു ഞാൻ.

 

തുടരും….

 

Leave a Reply

Your email address will not be published. Required fields are marked *