21ലെ പ്രണയം – 2

21ലെ പ്രണയം 2

21le Pranayam Part 2 | Author : Daemon

[ Previous Part ]

 


 

അത് ഒരു വോയിസ് msg ആയിരുന്നു. ചെറു നെഞ്ചിടുപ്പോട് കൂടി ഞാൻ അത് Play ചെയ്ത് കാതോർത്തു.

” ഹലോ അമൽ, ഇത് കണ്ണന്റെ അമ്മയാണ് സംസാരിക്കുന്നത്. ദയവു ചെയ്ത് അവന് ഇങ്ങനെ സിനിമകൾ ഒന്നും sent ചെയ്തു കൊടുക്കരുത്. അവൻ ഇപ്പോൾ തന്നെ പഠിത്തത്തിൽ നല്ല ഉഴപ്പാണ്. പിന്നെ ഇതും കൂടെ ആയാൽ ബാക്കി പറയേണ്ട കാര്യമില്ലല്ലോ. അവൻ അങ്ങനെ പലതും പറയും അതൊന്നും കാര്യമായ് കാണണ്ട കേട്ടോ …….. ”

 

ഇതായിരുന്നു ആ msg. രാവിലെ തന്നെ മായയുടെ ശബദം കേട്ടപ്പോഴേക്കും മനസ്സിന് എന്തോ ഒരു കുളിരു പോലെ. അതു മാത്രമല്ല രാവിലത്തെ തണുപ്പും കൂടെ ആയപ്പോൾ കുട്ടനും ചെറിയൊരു ചാഞ്ചാട്ടം. ഞാൻ പിന്നെയും ആ മെസ്സേജ് റിപീറ്റ് ചെയ്ത് കേട്ടു. മായയുടെ വോയിസ് കേട്ട് കുളിരുകോരി മുഖത്തു ഒരു ജേതാവിനെ പോലെ ചിരിയും ഫിറ്റ് ചെയ്ത് ഞാനങ്ങനെ ഇരുന്നു. ഇനി അടുത്ത ഘട്ടം റിപ്ലെ കൊടുക്കുക എന്നതാണ്. എന്താ ഇപ്പോ കൊടുക്കുക. എന്തായാലും ഒരു വോയിസ് തന്നെ തിരിച്ചയക്കണം എന്ന തീരുമാനത്തിലെത്തി.

“ഹാ….. ചേച്ചി ഗുഡ് മോർണിംഗ്. അത് കണ്ണന് സിനിമ വേണം എന്ന് പറഞ്ഞപ്പോൾ ഞാൻ കൊടുത്തന്നെ ഉള്ളൂ …. സോറി ചേച്ചി ഇനി ഞാൻ സിനിമ ഒന്നും അയക്കില്ല.”

എന്ന് ഒരു msg അങ്ങ് തട്ടിവിട്ടു. ശേഷം ഞാൻ എന്റെ പ്രഭാത കൃത്യങ്ങളിലേക്ക് കടന്നു. അങ്ങനെ റെഡിയായി ബാഗും എടുത്ത് ബൈക്കിൽ കയറി ലല്ലുവിനെ വിളിക്കാനായി മൊബൈലെടുത്തു. അപ്പോൾ Telegram നോട്ടിഫിക്കേഷൻ കണ്ടു. ചേച്ചിയുടെ msg ആയിരുന്നു അത്. വേഗം ഞാൻ Play ചെയ്തു.

“ഗുഡ് മോർണിംഗ് അമൽ, സോറി പറയാനും മാത്രം ഇതിൽ ഒന്നും തന്നെ ഇല്ലല്ലോ, പിന്നെന്തിനാ സോറി ഒക്കെ. അത് പോട്ടെ ഇന്ന് പണിക്കു വരുന്നില്ലെ …..”

ഉടനെ തന്നെ ഞാനും റിപ്ലെ കൊടുത്തു.

ഞാൻ :- ഹാ ചേച്ചീ വരുന്നുണ്ട് …. ദാ വീട്ടിൽ നിന്നും ഇറങ്ങി…..

 

എന്നും പറഞ്ഞ് റിപ്ലെ കൊടുത്തിട്ട് ലല്ലുവിനെ call ചെയ്തു.

 

ഞാൻ : ഹലോ….. ടാ ഇറങ്ങിയോ…

 

ലല്ലു : ആഹ്… ടാ . നീ വാ……

 

ഞാൻ : ദാ എത്തി…..

 

ഞാൻ ഫോണും കട്ട് ചെയ്ത് വണ്ടിയും എടുത്ത് ലല്ലുവിനെ പിക് ചെയ്യാൻ പോയി. ശേഷം ലല്ലുവിനെം കൂട്ടി സൈറ്റിലെത്തി. ഈ വരുന്ന വഴിയിൽ പലതും ഞാനും ലല്ലുവും സംസാരിച്ചെങ്കിലും മായയുടെ കാര്യം മാത്രം ഞാൻ അവനോട് മറച്ചുവെച്ചു. സൈറ്റിലെത്തിയ പാടെ ചേച്ചിയെ തേടി എന്റെ കണ്ണുകൾ പാഞ്ഞെങ്കിലും കണ്ടെത്താനായില്ല. അങ്ങനെ തുണിയും ചെയ്ഞ്ച് ചെയ്ത് വർക്കിലേക്ക് കുക്കുകയായിരുന്നു ഞങ്ങൾ . ഇതിനിടയിൽ ലല്ലു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു എങ്കിലും എന്റെ ശ്രദ്ധ മുഴുവൻ മായയോടുള്ള ചിന്തകളിലായിരുന്നു. സാവധാനം ആ ചിന്തകളെ ഒഴിവാക്കി പണിയിലേക്ക് ശ്രദ്ധ കൊണ്ടുവന്നു.

 

വീടിന്റെ ഒരു ഭിത്തി പൊളിക്കാനായിട്ട് ഞാൻ നമ്മടെ JCBയുടെ 20Kg ഭാരം വരുന്ന ഗിൽറ്റി(Demolition Hammer) എടുത്തു പണി തുടങ്ങി. കുറച്ച് നേരം ആയപ്പോഴേക്കും ഞാൻ വിയർപ്പിൽ കുതിർന്നു. ഷർട്ട് ഒക്കെ വെള്ളത്തിൽ മുക്കിയതു പോലെ ആയി. അത് കൊണ്ട് ഷർട്ട് അഴിച്ച് വെച്ചിട്ട് ഞാൻ പണി തുടർന്നു.ഒരു ഷോർട്ട്സ് മാത്രം ആയിരുന്നു എന്റെ വേഷം. ലല്ലു മുകളിലത്തെ നിലയിൽ ഒരു വാതിൽ പൊളിച്ചെടുക്കാവാൻ പോയതായിരുന്നു. ഒരു 9:30തോടുകൂടെ സാറും മായയും സൈറ്റിലേക്ക് വന്നു. ഞാൻ ആദ്യം അവർ വന്നതറിഞ്ഞില്ല. മെഷീന്റെ സൗണ്ടും പണിയിലുള്ള ശ്രദ്ധയിലും ആയിരുന്നതിലാണ്. അറിയാതെ തിരിഞ്ഞു നോക്കുമ്പോൾ ആണ് ഇവരെ ഞാൻ കണ്ടത്. മായ ചുരിദാറായിരുന്നു വേഷം,ഷോൾ ഒക്കെ ഇട്ടിട്ടുണ്ട്. എന്നെ നോക്കി നിൽക്കുവായിരുന്നു 2 പേരും. ഞാൻ നോക്കിയപ്പോൾ മായ ഒരു പുഞ്ചിരി തന്നു .

 

വിശ്വ : അമലെ…. ഇന്നെന്താ തനിച്ചെ ഉള്ളൂ …… ?

 

ഞാൻ : അല്ല . ലല്ലു മുകളിലാ ഒരു Door പൊളിച്ചെടുക്കുവാൻ പോയതാ .

 

വിശ്വ : ശെരി … ശെരി … ഇതെന്താ വലിയ മെഷീനൊക്കൊ ഉണ്ടല്ലോ. നല്ല വെയ്റ്റ് ഉണ്ടോ ….?

 

ഞാൻ : ഹാ.. ഇത് ഒരു 20 kg ന് മുകളിൽ ഉണ്ടാകും.

 

വിശ്വ : അതെയോ, തന്നെ ഒക്കെ സമ്മതിക്കണം എനിക്കൊന്നും ഇതുവെച്ച് തന്നെപ്പോലെ ഉപയോഗിക്കാനൊന്നും പറ്റില്ല കേട്ടോ (ഒരു അഭിനന്ദനം പോലെ സാർ പറഞ്ഞു.)

 

ഞാൻ ഒരു ചിരിയും പാസ്സ് ആക്കി മായയെ ഒന്നു പാളി നോക്കി. മായയും എന്നെ നോക്കി പുഞ്ചിരിച്ചു നിക്കുവാണ്.

 

വിശ്വ : മമ്…. പണി നടക്കട്ടെ ഞാൻ മുകളിലെന്തായി എന്ന് നോക്കിയിട്ട് വരാം ….

 

എന്നും പറഞ്ഞു കൊണ്ട് സാർ മുകളിലേക്ക് പോയി. ഞാൻ പണി തുടർന്നു. മായ അങ്ങോട്ടും ഇങ്ങോട്ടും പണിയുടെ കാര്യങ്ങൾ നോക്കി നടക്കുന്നു. ഇതിനിടയിൽ എന്റെ ശ്രദ്ധ മായയിൽ തന്നെ ആയിരുന്നു ചുരുക്കി പറഞ്ഞാൽ നോക്കി ചോര ഊറ്റി കുടിക്കുകയായിരുന്നു ഞാൻ. ചുരിദാറു കൊണ്ട് മൂടിയ ആ ശരീരത്തിൽ ദർശന സുഖമായി കിട്ടിയത് ആ കുണ്ടികളായിരുന്നു. മായ നടക്കുമ്പോൾ അവ രണ്ടും തെന്നിക്കളിക്കുന്നത് കണ്ടു തൃപ്തിപ്പെടുകയായിരുന്നു ഞാൻ . അങ്ങനെ നോക്കി നിൽക്കവെ പെട്ടന്ന് മായ എന്നെ ശ്രദ്ധിച്ചു. പിടിക്കപ്പെട്ട കള്ളനെ പോലെ ഞാൻ കണ്ണ് വെട്ടിച്ചു ,കൂടെ ഒരു വിറയലും. പിന്നെയും നോക്കിയപ്പോൾ മായ എന്നെ നോക്കുന്നുണ്ടായിരുന്നു. ഊമ്പി എന്നു മനസ്സിലായ ഞാൻ കൃതൃമമായ് വരുത്തിയ ചിരിയോട് കൂടി :-

 

ഞാൻ : ചേച്ചീ കണ്ണനെ കണ്ടില്ലല്ലോ …

 

മായ : അവന് Online ക്ലാസ്സ് നടക്കുവാണ്.

 

ഞാൻ : അതാണ് ഇന്നിങ്ങോട്ട് കാണാഞ്ഞത്.

 

മായ : മ് … അത് കഴിയുമ്പോഴേക്കും പാഞ്ഞിങ്ങു വന്നോളും.

 

ഞാൻ : ആഹ് … പിന്നെ ചേച്ചീ….. അത് അവൻ ചോദിച്ചപ്പോൾ സിനിമ കൊടുക്കാതിരിക്കുവാൻ തോന്നിയില്ല. അതുകൊണ്ടാ …..

 

മായ : ഓഹ് അതു കഴിഞ്ഞില്ലെ ഇതു വരെ. ഇതെന്താ ഇങ്ങനെ ഏറ്റു പറഞ്ഞു കൊണ്ടിരിക്കുന്നെ എന്തോ വലിയ തെറ്റു ചെയ്തതു പോലെ, സിനിമ തന്നെയല്ലേ നീ അയച്ച് കൊടുത്തത് ( മായ ഒരു അർത്ഥം വെച്ച് ചോദിച്ചു )

 

ഞാൻ : അയ്യോ ചേച്ചി വേറെ ഒന്നൂല്ല വെറും സിനിമയാ. ( ഞാനൊരു അങ്കലാപ്പോടെ പറഞ്ഞു )

 

മായ : മ് മ് … അല്ലാണ്ടു പിന്നെ ഈ കാര്യത്തിനു ആരേലും സോറിയും പറഞ്ഞു പിന്നേം പിന്നേം അതിനെപ്പറ്റി ഏറ്റു പറയുമോ (ഒരു കളിയാക്കലോടെ മായ പറഞ്ഞു നിർത്തി )

 

ഞാൻ : എന്റെ ദൈവമെ ….. ഞാൻ ഇനി അതെപ്പറ്റി ഒന്നും മിണ്ടുന്നില്ലെ …. (ഞാനും ഒരു ക്ഷമാപണത്തോടെ പറഞ്ഞു നിർത്തി )

 

ശേഷം ഞങ്ങൾ 2 പേരും പരസ്പരം നോക്കി ചിരിച്ചു. 2,3 ചൂണ്ട കൂടി എറിഞ്ഞാൽ മായ കേറി കൊത്തും എന്ന് എനിക്ക് മനസ്സിലായ്. ഫ്രണ്ട്ലി ടൈപ്പ് ആണ് പുള്ളിക്കാരി. അപ്പോൾ സാർ അങ്ങോട്ടേക്ക് വരുന്നത് കണ്ട് മയ ശ്രദ്ധ മാറ്റി. പിന്നെ ഞാനും പണിയിലേക്ക് ശ്രദ്ധ ചെലുത്തി. ഉടനെ സാറും മായയും തിരികെ പോയി. എന്റെ മനസ്സിൽ പിന്നെയും മറ്റു പല ചോദ്യങ്ങൾ ഉയർന്നു.” അതെന്താ അത്രയും നേരം ചിരിച്ചു സംസാരിച്ചിരുന്നവൾ പെട്ടന്ന് സാറിനെ കണ്ടപ്പോൾ മുഖം മാറിയത്, ഇനി അവളും എന്നെപ്പോലെ എന്തേലും കള്ളത്തരം മനസ്സിൽ സൂക്ഷിക്കുന്നുണ്ടോ? ഹാ …. എന്തായാലും ചെറിയ ഒരു തീപ്പൊരി വീണിട്ടുണ്ട് ഇനി ആ തീപ്പൊരിയെ ഊതി ഊതി ഒരു കാട്ടുതീ ആക്കണം ” എന്നിങ്ങനെ മനസ്സിൽ ഒരോന്നു ആലോചിച്ചു കൊണ്ട് പണി തുടർന്നു. അന്ന് പിന്നെ കാര്യമായിട്ടൊന്നും സംഭവിചില്ല. പതിവു പോലെ ഉച്ചയ്ക്ക് സാറ് വന്നു 4,5 Pegഉം അടിച്ച് പുള്ളി പോയി. പിന്നെ കണ്ണൻ വന്നു, ഇന്നലെ അമ്മ സിനിമ മൊബൈലിൽ നിന്നും പിടിച്ചെന്നും, അരാ ഇതൊക്കെ തന്നതെന്ന് ചോദിച്ചപ്പോൾ എന്റെ കാര്യം പറഞ്ഞു എന്നും കണ്ണൻ എന്നോട് പറഞ്ഞു. ശേഷം :-

Leave a Reply

Your email address will not be published. Required fields are marked *