എന്റെ അനൂട്ടി – 3 13

ഈശ്വരാ രാവിലെ ഞാൻ കണികണ്ടതാരെയാണോ ആവോ…. ഇറങ്ങിയത് മുതൽ ശഗുനമാനല്ലോ….

ദേ തള്ളേ എന്നെക്കൊണ്ട് പുളിച്ച തെറി പറയിപ്പികണ്ടെങ്കിൽ വന്നു പണി നോക്ക്….. അല്ലെ ഞാൻ നിങ്ങളുടെ മാനേജർക്ക് കംപ്ലൈൻ്റ് കൊടുത്ത് നിങ്ങളുടെ ജോലിയങ്ങ് കളയും നോക്കിക്കോ….”””

ഒരുളുപ്പുമില്ലാതെ ഞാനവരുടെ അന്നം മുട്ടികുമ്മെന്നു ഭീഷണി ഉയർത്തി….. ഉഫ് ഞാനൊരു മെസ്സ് തന്നെ…..

നിനക്കിപ്പോ എന്താ വേണ്ടേ….””””

നിങ്ങളുടെ മോളെ കിട്ടുമോ????… “””” എടുത്തടിച്ച പോലെ എൻ്റെ ചോദ്യം അവരെ ആകുലത്താകി…

ഡാ…. ഡാ….പോട്ടെ പൊട്ടെന്ന് വെക്കുമ്പോ തലേക്കേറി നിരങ്ങുന്നോ???….”””

പിന്നെ പമ്പിൽ വണ്ടിയുമൊത്ത് വന്നാൽ എണ്ണയെല്ലാതെ പരിപ്പ് വടയും സർവ്വതും കൊടുക്കുമോ തള്ളേ…. ചുമ്മാ രാവിലെ തന്നെ ചൊറിയാനായിട്ട് ഓരോന്ന് ഇറങ്ങിക്കോളും…ഹും.. ””””

നീയൊന്നും ഒരുകാലത്തും നന്നാവില്ല…. നാറി…. “””

ഹൊ… സന്തോഷം….”””” രാവിലെത്തന്നെ പ്രാക്ക് കിട്ടിയല്ലോ ഇനി സെൽപം തണുക്കാൻ നോക്കാം… എന്നെ ഞാൻ തന്നെ സമാധാനിപ്പിച്ചു….

എത്രയ്ക്കാ…””” ചേച്ചി കലിപ്പ് മൂഡിൽ തന്നെ ചോദിച്ചു…

ഒന്നും നോക്കണ്ട ഒരു നാല്പത്തി രണ്ടിന് ഫുൾ അടിച്ചോ….””””

എൻറെ പറച്ചലിനുള്ള കാശില്ലാന്ന് കണ്ടതും പുള്ളിക്കാരി പുച്ഛത്തോടെ മെഷീനിൽ സംഖ്യ കുത്തി… ഹോർസുമായി എൻ്റെ നേർക്ക് വന്നു…

ഡെയ്‌ലി പണിക്ക് പോകുന്നില്ലടാ…. എപ്പോഴെങ്കിലും ഒരു നൂറിന്നു അടിച്ചൂടെ….”””
പുള്ളിക്കാരിക്ക് ഞാൻ വൈകിട്ട് തട്ട് കടയിൽ നിൽക്കുന്ന കാര്യമൊക്കെറിയാം… അതിൻ്റെയാണീ ചോദ്യം….

എനിക്കും ആഗ്രഹമില്ലാനിട്ടല്ല ചേച്ചീ…. കാശിനു ടൈറ്റ് ആയോണ്ട….”””

ഞാൻ ആദ്യമെ ചോദിക്കണമെന്ന് വിചാരിച്ചതാ… നിനക്ക് ഇതിന് മാത്രമെന്താടാ ഇത്ര ചിലവ്…”””

ഹോർസ് തിരികെ വച്ചു ശേഷം എന്നോടായി ചേച്ചീ ചോദിച്ചു….

ഹോ…. ഒന്നും പറയണ്ട എൻ്റെ പൊന്നു ചേച്ചി…. കുറച്ചു കാലമായി വീട്ടിൽനിന്നും ഒന്നും കിട്ടാറില്ല…. ഫുഡ് പോലും…. അതിൻ്റെ കൂടെ എൻ്റെ ചിലവുകളും… ഒക്കുന്നില്ലെന്നെ…. “”””

അത്രയും പാവപെട്ടതാണോ നിൻ്റെ കുടുംബം…”””

ഏയ്… ചേച്ചീ കരുതും പോലെ ഞാനത്ര പാവപ്പെട്ട വീട്ടിലെ ചെക്കനെന്നുമല്ല… എൻ്റെ ഡാഡി ഒരു ഡോക്ടറാണ് മമ്മി ടീച്ചറും…..…””” അബാനിയുടെ മകനെ പോലെ ഞാൻ നകളിച്ച് നിന്നു.

ഹാ… ഹാ…പോടാ… തമാശ പറയാതെ…””” ചേച്ചീ ഒന്ന് ചിരിച്ചു….

താമാഷ്യല്ല ഒരു പച്ചയായ സത്യമാണ്…””” ഞാൻ സീരിയസ് ടോണിൽ പറഞ്ഞു… അതോടെ ചേച്ചീ വായിക്ക് സിബിട്ടു….

എന്നിട്ടാണോ നീയാ കടയിൽ പോകുന്നത്…”””

എന്ത്യേ…. ഡോക്ടറുടെ മകന് തട്ട് കടയിൽ പണിക്ക് പൊയിക്കുടെ….”” ഇതുവരെ ചിരിച്ച ചേച്ചിയുടെ മുഖവും കുറച് മൂകമായി മാറി…..

എന്നാ ഞാൻ പോകുവാണെ…””” അതികം അവിടെ നിന്നു സമയം കളയാതെ ഞാൻ പോകാൻ തയ്യാറായി…

എടാ…. ഞാൻ ചോദിച്ചത് നിനക്ക് വിഷമമായോ….????”””

അതൊന്നും സാരമില്ല ചേച്ചീ…. ഇനി നമ്മൾ കാണുമ്പോ ഇതൊന്നും ഓർക്കാതെ പഴയ പോലെ എന്നോട് മിണ്ടിയാൽ മതി കേട്ടോ…??”””” ചേച്ചിയുടെ കവിളിൽ ഒന്ന് നുള്ളികൊണ്ട് ഞാൻ പറഞ്ഞു…

ശരിയടാ…. എടാ പിന്നെ എനിക്ക് വൈകുന്നേരം ഒരു നാല് പരിപ്പ് വട മാറ്റിവെക്കാമോ…..””” പറഞ്ഞു നിർത്തിയടത് നിന്നു ചേച്ചി വീണ്ടൂം ഒരു റിക്വസ്റ് തന്നു…

ഹൊ…. സോറി ചേച്ചീ… ഞാനിന്ന് ലീവാ…..””.

അതെന്ത്യ….”””””

എൻറെ വല്യച്ഛൻ്റെ മോളെ കല്യാണമാണിന്ന് അതിന് പോകുവാ ഞാൻ….””””

ഹേ…. എന്നിട്ട് ഞങ്ങളെയൊന്നും വിളിക്കുന്നില്ലേ….”””

എന്നെ തന്നെ ഇന്നലെയാണ് വിളിച്ചത്…. പിന്ന്യല്ലേ നിങ്ങളെയൊക്കെ….”””””

പാവം ചേച്ചി എന്നോട് ചോദിച്ചത് അപഥമായിപ്പോഴേ എന്ന പോലെ നാവ് കടിച്ചു…. പിന്നെ ഞാൻ പോകുന്നതും നോക്കി നിന്നു……

അവരെ നോക്കി നല്ലെരു ഇളി പാസാക്കി ഞാൻ പകുതിക്ക് നിന്ന യാത്ര പുനരാരംബിച്ചു…..

ഒരു മൂളിപ്പാട്ടും പാടി ഞാൻ കുറച്ചു സമയം കൊണ്ടെന്നെ വല്യച്ഛൻ്റെ വീട്ടിലെത്തി…. ചെറിയ രീതിയിലുള്ളെരുക്കങ്ങളവിടെ നടന്നിരുന്നു…. എൻ്റെ ഭാഗ്യത്തിന് വീട് പുട്ടിയിട്ടില്ല… മുറ്റത്ത് മറ്റു വണ്ടികളുമില്ല… ഞാനോരോരത്ത് വണ്ടി പാർക്ക് ചെയ്തു… ചവിട്ടു പടിയിൽ കയറി നീട്ടി ബെല്ലടിച്ചു……

ആഹാ… നീയായിരുന്നോ….. ഞാൻ കരുതി ദിനേഷെട്ടനാവുമെന്ന്….””
ഒരു പോളപ്പൻ വൈലറ്റ് ഹാഫ്സരീയുമെടുത്ത് വിദ്യെച്ചി പുറത്തേട്ട് വന്നു…. പുറത്തുള്ളത് ഞാനാണെന്നറിഞ്ഞപ്പോ ആദ്യമുള്ള ചിരി സ്വല്പം മാറിയിരുന്നു….

ഇത് വിദ്യാ ലക്ഷ്മി എൻ്റെ ചെറിയച്ചൻ്റെ മകളാണ്… ഞാനുമായി വല്യ കമ്പനിയിന്നുമില്ല, കണ്ടാലൊരു ചിരി അത്രേയുള്ളൂ…..

ഇതെന്താ ചേച്ചി അമ്പലത്തിൽ പോയില്ലേ???….”””

ഇല്ലടാ…. ഞാനേട്ടനെ കാത്ത് നിൽക്കുവാ…. ആട്ടെ നീയെന്ത്യ ഇങ്ങോട്ട് വന്നേ…”””” ഞാൻ വന്നത് പുള്ളിക്കാരിത്തിക്ക് ഒട്ടും പിടിച്ചില്ലെന്നു ആ ടോക്കിൽ തന്നെ വ്യക്തമാണ്….. അതിൻ്റെ കൂടെ…

ഇടയ്ക്കിടയ്ക്ക് മാറിൻ്റെ മുകളിലോട്ട് സാരിത്തിലപ്പ് നീക്കി മറക്കുണ്ട്… പിന്നെ വയറിൻ്റെ ഭാഗവും….. ഞാനെന്തേ ബാലൻ കെ നായർ ആണെന്നാണ് ഇവരുടെയൊക്കെ വിചാരം…..

ഞാൻ അമ്പലത്തിൽ പോകുന്ന വഴിയാണ്…. ഏത് അമ്പലമാണെന്ന് അറിയാത്തത് കൊണ്ട് ഇങ്ങോട്ട് വന്നതാ….””””

എടാ അത് നമ്മുടെ ജങ്ഷനിലുള്ള ഓഡിറ്റോറിയത്തിൻ്റെ അടുത്തുള്ള അമ്പലമില്ലേ അവിടുന്നാ…”””
ഞാൻ സ്ഥലം മനസിലായത് പോലെ തലയാട്ടി…..

എല്ലാ അളിയനെവിടെ പോയി….????…”””

പുള്ളി ഇന്നലയല്ലേ കാനഡിൽ വന്നേ….. അപ്പൊ വയ്യാത്ത അമ്മയെ കണ്ടിട്ട് വരാമെന്നും പറഞ്ഞു പോയതാ… ഞാൻ കുറച്ചു മുന്നേ വിളിച്ചപ്പോ പുള്ളി പുറപെട്ടെന്ന് പറഞ്ഞു… “”””

എന്നാ നിങ്ങളുടേ കാര്യങൾ നടക്കട്ടെ… ഞാനെന്നാ അങ്ങോട്ട് ചെല്ലട്ടെ….”””

ഇനിയുമവിടെ നിന്ന ചേച്ചീ പൊങ്ങച്ചം മൊത്തം വിളമ്പും… എനിക്ക് വയ്യ അതൊന്നും കേട്ടോണ്ട് നിൽക്കാൻ… പറഞ്ഞിട്ടും കാര്യമില്ല തന്തപ്പടിയുടെ കുടുംബമല്ലെ ഇങ്ങയെക്കൊ ഇല്ലെങ്കിലെ അത്ഭുതമുള്ളൂ….. ഞാൻ പെട്ടെന്ന് സ്കൂട്ടാവൻ നിന്നു….

ഇത്ര സമയവും ഞാനാ വീടിൻ്റെ പുറത്ത് തന്നെയാണ് നിന്നത്…. അകത്തോട്ട് വാടായെന്നോ… അങ്ങോട്ട് ഇരിക്കെന്നോ പോലും പറഞ്ഞില്ല….

ഉള്ളിൽ വിഷമം ഉണ്ടെങ്കിലും…. ഞാനതത്ര കാര്യമാക്കിയില്ല…. സ്വന്തം അമ്മയെയും പെങ്ങളെയും തിരിച്ചറിയാനുള്ള വകതിരവേക്കെ എനിക്കുണ്ട്… അതിവർക്ക് മനസിലാവാത്തത് എൻ്റെ കുറ്റമല്ലാലോ……

എടാ….. നീയെതായാലും അങ്ങോട്ട് പോവല്ലേ… ഇവനെ കൂടി കൂട്ടിക്കോ….. അവിടുന്ന് അമ്മയെയേൽപ്പിച്ചാ മതി…..””” ചേച്ചിയുടെ മകനെ കൂടെ കൂട്ടാൻ എന്നെ ഏൽപ്പിക്കുവാണ്….

ഇതുപോലുള്ള എന്തെങ്കിലും ആവശ്യത്തിന് എന്നെ എല്ലാർക്കും വേണം…. അതിനാവും ഇത്രയും നേരം എന്നോട് മിണ്ടിയത് തന്നെ ഞാൻ മനസ്സിലോർത്തു….

Leave a Reply

Your email address will not be published. Required fields are marked *