എന്റെ അനൂട്ടി – 3 22

എല്ലാ അളിയനെവിടെ പോയി….????…”””

പുള്ളി ഇന്നലയല്ലേ കാനഡിൽ വന്നേ….. അപ്പൊ വയ്യാത്ത അമ്മയെ കണ്ടിട്ട് വരാമെന്നും പറഞ്ഞു പോയതാ… ഞാൻ കുറച്ചു മുന്നേ വിളിച്ചപ്പോ പുള്ളി പുറപെട്ടെന്ന് പറഞ്ഞു… “”””

എന്നാ നിങ്ങളുടേ കാര്യങൾ നടക്കട്ടെ… ഞാനെന്നാ അങ്ങോട്ട് ചെല്ലട്ടെ….”””

ഇനിയുമവിടെ നിന്ന ചേച്ചീ പൊങ്ങച്ചം മൊത്തം വിളമ്പും… എനിക്ക് വയ്യ അതൊന്നും കേട്ടോണ്ട് നിൽക്കാൻ… പറഞ്ഞിട്ടും കാര്യമില്ല തന്തപ്പടിയുടെ കുടുംബമല്ലെ ഇങ്ങയെക്കൊ ഇല്ലെങ്കിലെ അത്ഭുതമുള്ളൂ….. ഞാൻ പെട്ടെന്ന് സ്കൂട്ടാവൻ നിന്നു….

ഇത്ര സമയവും ഞാനാ വീടിൻ്റെ പുറത്ത് തന്നെയാണ് നിന്നത്…. അകത്തോട്ട് വാടായെന്നോ… അങ്ങോട്ട് ഇരിക്കെന്നോ പോലും പറഞ്ഞില്ല….

ഉള്ളിൽ വിഷമം ഉണ്ടെങ്കിലും…. ഞാനതത്ര കാര്യമാക്കിയില്ല…. സ്വന്തം അമ്മയെയും പെങ്ങളെയും തിരിച്ചറിയാനുള്ള വകതിരവേക്കെ എനിക്കുണ്ട്… അതിവർക്ക് മനസിലാവാത്തത് എൻ്റെ കുറ്റമല്ലാലോ……

എടാ….. നീയെതായാലും അങ്ങോട്ട് പോവല്ലേ… ഇവനെ കൂടി കൂട്ടിക്കോ….. അവിടുന്ന് അമ്മയെയേൽപ്പിച്ചാ മതി…..””” ചേച്ചിയുടെ മകനെ കൂടെ കൂട്ടാൻ എന്നെ ഏൽപ്പിക്കുവാണ്….

ഇതുപോലുള്ള എന്തെങ്കിലും ആവശ്യത്തിന് എന്നെ എല്ലാർക്കും വേണം…. അതിനാവും ഇത്രയും നേരം എന്നോട് മിണ്ടിയത് തന്നെ ഞാൻ മനസ്സിലോർത്തു….

അവനോട് വന്നു കയറാൻപ്പറ…””” ഒട്ടും താൽപര്യമില്ലാതെ ഞാൻ സമ്മതിച്ചു……

ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു…. ആ…കൊച്ചു ഫൂണ്ട വേഗം തന്നെ എൻ്റെ പിറകിൽ കയറി…..

പൂവാം അങ്കിൾ….””””

അങ്കിളോ????……. ആരാടാ നിൻ്റെ അങ്കിൾ…. ചേട്ടാണ് വിളിയടാ…”””” കുറച് ഗാംഭീര്യത്തോടെ ചെക്കനെ ഞാൻ വിരട്ടി…….

പിന്നെ ദേഷ്യം വരില്ലേ…. മുഖത്താകെയുള്ളത് മൂന്ന് പൂടയാണ് അതിൻ്റിടിയിൽ അവൻ്റെ കുത്തി കഴപ്പ്…. ഈ ജാഡ പിശാശിൻ്റെയല്ലെ സന്തതി… പറഞ്ഞിട്ട് കാര്യമില്ല ഹും…..

ചേച്ചിയെ മൈൻഡ് ചെയ്യാതെ ഞാൻ വിട്ട് പിടിച്ചു…. അവളമ്മൂമേട ജാഡ…. എനിക്കും ഉണ്ട്….

വണ്ടി ഞാൻ അമ്പലത്തിൻ്റെ പാർക്കിങ്ങിൽ കൊടുപോയി നിർത്തി… ആ കൊച്ചു വാണത്തിൻ്റെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു….

അത്യാവശം ആളുകളൊക്കെയുണ്ട്….. അങ്ങിങ്ങായി അടുത്ത കൊല്ലം ചിതയിൽ വെക്കുവാനുള്ള കുറച് കിളവന്മാരും…. ഉടുത്തിരുന്ന സാരിയുടെയും ആഭരണങ്ങളുടെയും ഭംഗി നോക്കിയും അസൂയപ്പെടുന്ന തൈ കിളവികളും….

പിന്നെ പെണ്ണിൻ്റെ നിക്കർ മുതൽ മൂക്കുത്തി വരെ സസൂഷം നിരീക്ഷിക്കാൻ വേണ്ടി അമ്മായിമാരും മറ്റെല്ലാ അയൽപ്പക്ക കൂട്ടായ്മയുമല്ലാം പെണ്ണിൻ്റെയും ചെക്കൻ്റെയും വരവും കാത്ത് ചുറ്റും കൂടിയിട്ടുണ്ട്……

ഇതിനിടയിൽ പൊങ്ങച്ചം പറയുന്ന തന്തപ്പടിയെ ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല……..

എടാ കൊച്ചേർക്കാ… നീ അമ്മൂമ്മ എവിടെ നി കാണുനുണ്ടോ….”””

കൂട്ടം കൂടി നിൽക്കുന്ന പെണ്ണുങ്ങളെ ചൂണ്ടി ഞാൻ അവനെ നോക്കി…. ചെക്കനതിനില്ലെന്ന് തലയാട്ടി….. ഇനി എൻ്റെ തള്ളയെ ഏൽപ്പികാണ് വെച്ചാ, തള്ള മൗന വ്രതത്തിലല്ലേ…. ഇനിയിപ്പോ എന്താ ചെയ്യാ…..

ചേട്ടാ ദേ നോക്ക് അപ്പൂപ്പൻ….”””*

ചെക്കൻ ചെറിയച്ചനെ ചൂണ്ടി കാണിച്ചു…. എനിക്ക് അങ്ങോട്ട് പോകാൻ ഒട്ടും താൽപര്യമില്ല ഈ വേതാളത്തെ ഒഴിവാക്കുക അല്ലാതെ വേറെ വഴിയില്ലല്ലോ……അത് കൊണ്ട് പോയി….

ആരുമായോ കത്തിയടിച്ച് ചെറിയച്ഛൻ്റെ അടുക്കൽ ഞാൻ അവനേയും കൊണ്ട് നടന്നു……..

അഭി…. വാടാ…..””” ഞാൻ അടുത്ത് വരുന്നത് കണ്ടതും പുള്ളി എന്നെ വിളിച്ചു ……

ചെറിയച്ചാ ഇവനെ ചെറിയമ്മായിടെ അടുത്തെൽപ്പിക്കാൻ പറഞു വിദ്യെച്ചി…..”””” ഞാനവനെ പുള്ളിയുടെ നേരെ നിർത്തി….

ആണോ…. എന്നിട്ട് നിയവളെ കണ്ടോ….””””

ഏയ് ഇല്ല…. അവിടെയൊന്നും കാണുന്നില്ല….. “”””

തൽക്കാലം ഇവനെ നീയെന്ന് നോക്ക്…. എനിക്ക് കുറച് തിരക്കുണ്ട്…..””” പുള്ളി അതും പറഞ്ഞു ഏതോ ഒരാൾക്ക് കൈ കാണിച്ച് അങ്ങോട്ട് പോയി….

അങനെ പറഞ്ഞാ ശരിയാവില്ല… ഇത് നിങ്ങളുടെ പ്രോപ്പർട്ടിയാണ് എന്നിക്കൊന്നും വയ്യ…. “””എന്ന് പറയാൻ വന്നെങ്കിലും ഞാൻ അടക്കിപ്പിടിച്ചു……. മറ്റുള്ളവരുടെ മുന്നിൽ വച്ച് നമ്മള് മുതിന്നവർക്ക് നേരെ തർക്കുത്തരം പറഞ്ഞാല്, ഇവരൊക്കെ അതൊരു ഈഗോ ക്ലാഷാക്കി മാറ്റും…….. പിന്നെ അതിൻ്റെ പേരിൽ തർക്കിക്കാൻ എനിക്ക് താൽപ്പര്യമില്ല.

Leave a Reply

Your email address will not be published. Required fields are marked *