എന്റെ അനൂട്ടി – 3 22

ചെറുക്കൻ എൻ്റെ കൂടെ നടക്കാൻ വല്യ താൽപര്യമുള്ള മട്ടിലാണ്…. ഇടയ്ക്ക് എന്നെ നോക്കി അവൻ്റെ പുഴു പല്ല്കാട്ടി ചിരിക്കും……

അങനെ കുറച് നേരം അവനേയും കൂട്ടി… അമ്പലം മൊത്തം ചുറ്റി… കളക്ഷൻ എടുക്കുകയാണ് മെയിൻ ലക്ഷ്യം…….. സത്യംപറയാല്ലോ കല്യാണ സ്ഥലത്തു നിന്ന് വായ്നോക്കാൻ നല്ല രസാണ്…. കുർത്തീസ് അണിഞ്ഞതും സെറ്റ് പാവാടയും ടോപ്പുമിട്ട മറ്റു പല സുന്ദരികളെയും ഞാൻ നോക്കി നിന്നു…..

അന്നേരമാണ് ഒരുത്തി ഞങ്ങളുടെ നേർക്ക് വരുന്നത്…. ഈശ്വരാ ഞാൻ നോക്കിയത് കണ്ടോ ആവോ…. എന്ത്യാലും വേണ്ടില്ല. ഇവളെ ഞാൻ വളച്ചത് തന്നെ… ഫുൾ കോൺഫിഡൻസും കൊടുത്ത് അവൾക്കൊരു ഹായ് പറയാൻ വേണ്ടി ഞാൻ കൈ ഉയർത്തിയതും അവള് നേരെ കൊച്ചു ഫൂണ്ടയുടെ നേരെ തിരിഞ്ഞു……

ശ്ശേ…. കയ്യിന്നു പോയല്ലോ….. ആരെങ്കിലും കണ്ടോ ആവോ…….. ഞാൻ ജ്യാളതയിൽ ചുറ്റും നോക്കി…. ആരും എന്നെ ശ്രദ്ധിക്കുന്നില്ല…..

ആഹാ ദീപു മോനെ…. നീയെപ്പോ വന്നടാ…. അമ്മയേവിടെ????…”””

ചെറുക്കാനോടാ പെണ്ണ് കൊഞ്ചി കൊണ്ട് എന്തൊക്കെയോ ചോദിച്ചു…. അത് നമ്മളെ ബാധിക്കാത്ത കാര്യമായതിനാൽ ഞാനധികം മൈൻഡ് ചെയ്യാൻ പോയില്ല…..

ഇതാരാ….””” അവസാനം എന്നെ ചൂണ്ടികൊണ്ട് അവളുടെ ചോദ്യം…. സ്വല്പം ജാഡ ഇട്ട് ഞാൻ അവളെ ശ്രദ്ധിക്കാത്ത പോലെ അമ്പലത്തിൻ്റെ മേൽക്കൂര നോക്കി നിന്നു…..

ഹായ്……………. ഞാൻ അശ്വതി…. ദീപുവിൻ്റെ വീടിൻ്റെ അടുത്തുള്ളതാ….. പിന്നെ തക്ഷരയുടെ കൂടെപഠിച്ചതാണ്….”””” അവളെൻ്റെടുക്കൽ വന്നു കൈ നീട്ടി കൊണ്ട് പറഞ്ഞു

ഹലോ ഞാൻ അഭിമന്യു…. എന്നെ എല്ലാവരും അഭിയെന്നു വിളിക്കും…. ഞാൻ അവളുടെ കസിനായിട്ട വരും””” ഞാനും തിരിച് കൈ കൊടുത്തു…. ഈ തക്ഷരയാണ് കല്യാണ പെണ്ണ്…

അഭി എന്ത് ചെയ്യുന്നു…”””

ഞാൻ ഇപ്പൊ BA ചെയ്യുന്നുണ്ട്….. അത് കഴിഞ്ഞിട്ട് വേണം എന്തെങ്കിലും നോക്കാൻ…”””

ഹൊ ഗ്രേറ്റ്…. എന്നാ ഞാനങ്ങോട്ട് പൊട്ടെ…. അവര് വിളിക്കുന്നു…””” ഞങളെ നോക്കി നിൽക്കുന്ന ഒരു കൂട്ടം പെൺകുട്ടികളെ ഞാൻ കണ്ടു…..

അവളങ്ങോട്ട് പോയതും എല്ലാവരും എന്നെ നോക്കി എന്തോ കുശു കുശുപ്പ് പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു…… ഹൊ അപ്പൊ കള്ളി എന്നെ പരിചയപ്പെടാൻ വേണ്ടി വന്നതാല്ലെ….. ഞാനൊരു സംഭവം തന്നെ….. ഞാൻ സ്വയം പുളകിതനായി…….

കുറച്ചു നേരം ഞാൻ ചെറുക്കനെയും പിടിച്ച് അവരെ നോക്കി ഇളിച്ച് പുറകെ കൂടി…. വേറെ പണിയൊന്നുമില്ലല്ലോ ഇതെങ്കിലും നടക്കട്ടെ….. ഈ സമയമൊന്നും കീതുവെച്ചിയെ അവിടെങ്ങും കണ്ടില്ല…. എവിടെ പോയോ ആവോ….

പെൺകുട്ടികളെ മണപ്പിച്ച് നടക്കുമ്പോഴാണ് ഒരു കൂട്ടം അലവലാതികൾ എന്നെ വളഞ്ഞത്…… അവരുടെ തലയായിട്ട് കണ്ണനും ഉണ്ടായിരുന്നു…… ഉള്ളതിൽ മിക്കതും അവൻ്റെ കസിൻസാവും…… കണ്ണൻ അവനുമായി എനിക്കും സനുവിനും ചെറിയ ഇടപാടുണ്ട് അതൊക്കെ പിന്നെ പറയാം…..

എന്താടാ മൈ…… നിനക്ക് പീഡിപ്പിച്ച് മതിയായില്ലെ””””…. എൻ്റെ കൂടെ ചെറുക്കാനുള്ളത് കൊണ്ട് അവൻ പറയാൻ വന്ന തെറി വിഴുങ്ങി…..

മാറിനിക്കട പൂ.. മക്കളെ….. അവന്നെന്നെ ഉണ്ടാക്കാൻ വന്നിരിക്കുന്നു….””” വഴി മുടക്കിയവനെ ഞാൻ മാറ്റിക്കൊണ്ട് മുന്നോട്ട് നടന്നു…..

ഡാ അന്ന് നീ രക്ഷപെട്ടു ഇനി നിന്നെ കയ്യിൽ കിട്ടിയാൽ തീർത്ത് കളയും….””” അവൻ എന്നെ നോക്കി ഭീക്ഷണി നൽകി…..

ഒരു നിമിഷം അവിടെ നിന്ന ഞാൻ, ചെറുക്കൻ്റെ കൈ വിട്ട് ഞാൻ കണ്ണൻ്റെ ചെവിയുടെ അടുത്തായി നിന്നു..

അത് തന്നെയാണ് എനിക്കും പറയാനുള്ളത്… അന്ന് ഞാൻ കൊണ്ടു ഇനിയത് ആവർത്തിച്ചെന്നു വരില്ല….. ഇനിയും നീ ചൊറിഞ്ഞു വന്നാ… സ്ഥലവും സമയവും നോക്കില്ല അടിച്ച് ഭിത്തിയിൽ കേറ്റും പന്നീ….. നിനക്കൊന്നും ഈ അഭി ആരാണ് മനസിലായിട്ടില്ല…. അതു കൊണ്ട് മോൻ പോയി മോൻ്റെ പണി നോക്ക്…”””

അവനെ ആട്ടിയ ശേഷം ഞാൻ വേഗം സ്‌കൂട്ടായി…. പേടിച്ചിട്ടെന്നുമല്ല… അവര് അഞ്ചും ഞാൻ ഒറ്റയ്ക്കും അതിലൊരു ന്യായമില്ലല്ലോ…. അല്ലാണ്ട് വെറുന്നുമല്ല……..

അതികം താമസിക്കാതെ കെട്ടിൻ്റെ സമയമായി… ചെറുക്കനും കൂട്ടരും ആസമയം എത്തിയിരുന്നു….ഞാൻ കൊച്ച് ചെറുക്കനെയും കൂട്ടി ഒരു മൂലയിൽ മാറിനിന്നു…. അതിൻ്റെ ഇടയിൽ അച്ഛൻ്റെയും അമ്മയുടെയും മുന്നിലും എന്നെ കാണാൻ കിട്ടിയില്ല എന്ന് പറഞ്ഞവരുടെ മുന്നിലും പോയി ഞാൻ ഹാജറിട്ടു….. ഇനി അതിൻ്റെ കുറവും പറഞ്ഞു ചെവി തിന്നാൻ ആരും വരണ്ട……

Leave a Reply

Your email address will not be published. Required fields are marked *