എന്റെ ഡോക്ടറൂട്ടി -10 14അടിപൊളി 

എന്റെ ഡോക്ടറൂട്ടി 10

Ente Docterootty Part 10 | Author : Arjun Dev | Previous Part

മീനാക്ഷീടച്ഛൻ പറഞ്ഞതെന്താണെന്ന് ഉൾക്കൊള്ളാനാകാതെ ഞാനിരുന്നയിരുപ്പിൽ ചുറ്റുമൊന്നു നോക്കിപ്പോയി…

എന്റെ തന്തയ്‌ക്കോ വെളിവില്ലെന്നേതാണ്ടൊക്കെ ബോധ്യായതാ… എന്നാലിതിപ്പോൾ ഇങ്ങേർക്കും വയ്യാണ്ടായോ..??_ ഞാൻ സംശയംകൂറിയമുഖത്തോടെ അങ്ങോരെ കണ്ണെടുക്കാതെ നോക്കുമ്പോൾ പുള്ളി അച്ഛനോടായി തുടർന്നു;

“”…അതേ ഡോക്ടറേ… എനിയ്ക്കിതിനു സമ്മതവാ… നാട്ടുകാരെക്കൊണ്ട് പറയിപ്പിയ്ക്കാനായ്ട്ട് മക്കളു തുനിഞ്ഞിറങ്ങിയാപ്പിന്നെ നമ്മളെന്തുചെയ്യാൻ..?? എന്നാലും… എന്നാലുമിവളിങ്ങനെ തരന്താഴോന്നു ഞാൻ…”””_ സംസാരിയ്ക്കുന്നതിനിടയിൽ വാക്കുകൾമുറിയുമ്പോൾ അയാളുടെ ശബ്ദമിടറിയിട്ടുണ്ടായ്രുന്നു…

“”…ഇനിയിപ്പോൾ കഴിഞ്ഞതു കഴിഞ്ഞില്ലേടോ… പിള്ളേർക്കൊരബദ്ധം പറ്റിപ്പോയി… ഇനിപറഞ്ഞിട്ടു കാര്യമില്ല… എല്ലാം പിള്ളേരുടെ വഴിയ്ക്കുപോട്ടേ… നമുക്കിതങ്ങു നടത്താം..!!”””

“”…വേണ്ട.! ആരുമൊന്നും നടത്താമ്മേണ്ടി മെനക്കെടണ്ട.! ഞങ്ങളു തമ്മിലൊന്നൂല്ല… ഞാൻ… ഞാൻ വെറുതേപറഞ്ഞതാ..!!”””_ എല്ലാം കൈവിട്ടു പോകുന്നതുംനോക്കി ചലിയ്ക്കാനാവാണ്ടിരുന്ന എന്നെ ഒരിയ്ക്കൽക്കൂടി ഞെട്ടിച്ചുകൊണ്ട് മീനാക്ഷിയുടെ സ്വരമുയർന്നു…

നോക്കുമ്പോൾ അമ്മയുടെ ദേഹത്തുനിന്നും വേർപെട്ടുമാറാതെ തലമാത്രം ഉയർത്തിക്കൊണ്ടാണവൾ ചീറിയത്…

കരഞ്ഞുചുവന്ന കണ്ണുകളിലപ്പോൾ തീപാറുന്ന ശൗര്യമുണ്ടായ്രുന്നെങ്കിലും, അപ്പോഴത്തെയവളുടെയാ ഭാവത്തിൽ ഞാൻമാത്രമേ പേടിച്ചുള്ളൂ എന്നത് മറ്റൊരുവാസ്തവം…

അതിനെ അടിവരയിട്ടുകൊണ്ടുള്ള ഡയലോഗായ്രുന്നു അടുത്തതായി അവൾടച്ഛന്റെ നാവിൽനിന്നും വീണത്;

“”…വെറുതെ പറഞ്ഞതോ..?? നീയെന്തു വെറുതേപറഞ്ഞതെന്ന്..?? ഇവരുടെ വീട്ടിൽചെന്ന് ഇത്രയൊക്കെപ്പറഞ്ഞത് വെറുതേയാണെന്നാണോ..?? എന്നിട്ടാണോടീ നിന്നേമിവനേങ്കൂടി ഹോസ്റ്റലീ നിന്റെ കട്ടിലിന്റടീന്നുപിടിച്ചേ..?? ഇനിയതും വെറുതെയാണെന്നു നീ പറയോ..??”””_ അയാളത്രയുംകലിപ്പിൽ എണ്ണമിട്ടു ചോദ്യങ്ങൾനിരത്തിയപ്പോൾ മീനാക്ഷിയുടെ കയ്യിൽനിന്നും ആ പിടിവള്ളിയുംവിട്ടു…

അതോടവൾടെമുഖം കുറച്ചുകൂടി ദയനീയമായി…

“”…അച്ഛാ… ഞാൻ… ഞാമ്പറേണ സത്യാ… ഞങ്ങള്… ഞങ്ങളു തമ്മിലൊന്നൂല്ല… ഇതൊക്കറിയാണ്ട് പറ്റിപ്പോയതാ… അല്ലാതെ വേറൊന്നൂല്ല… നിങ്ങള്… നിങ്ങളു ഞാമ്പറേണൊന്നു വിശ്വസിയ്ക്ക്..!!”””

“”…അറിയാണ്ട് പറ്റിപ്പോയതോ..?? പാതിരാത്രിയ്ക്ക് കാമുകനെവിളിച്ച് റൂമിക്കേറ്റുന്നതാണോടീ നിനക്കറിയാതെ പറ്റിപ്പോയത്..??”””_ ചോദ്യം അവൾടമ്മേട വകയായ്രുന്നു…

അതിനെന്തു മറുപടി പറയണോന്നറിയാതെ നിൽക്കുമ്പോൾ,

“”…നീ പറേണതെന്തു വിശ്വസിയ്ക്കാൻ..?? നീ വീട്ടിവന്നത്രേക്കെ പറഞ്ഞതു വിശ്വസിച്ചോണ്ടല്ലേടീ ഞങ്ങളിങ്ങോട്ടുവന്നേ..?? ഓരോനേരത്തും ഓരോന്നുപറേണ നിന്നെ എന്തോകണ്ടിട്ടാടീ വിശ്വസിയ്ക്കേണ്ടേ..?? ന്റെ കൂടെനടന്നിട്ട് എന്നെച്ചതിച്ച നിന്നെ ഇനീം വിശ്വസിയ്ക്കണോ..??”””_ എന്നുംചോദിച്ച് കീത്തു അവൾക്കെതിരെ ചാടിക്കടിയ്ക്കുകകൂടി ചെയ്തപ്പോൾ വീണ്ടുമെന്തോ മുടന്തൻന്യായം പറയാൻവന്ന മീനാക്ഷിയുടെ വാ സ്വിച്ചിട്ടപോലടഞ്ഞു…

“”…അതേ… നീയല്ലേ വീട്ടിൽവന്നിട്ട് ഇവനില്ലേൽ ചത്തുകളയോന്നും, തന്തയില്ലാത്ത കുഞ്ഞിനെ പെറാമ്പറ്റൂലാന്നുമൊക്കെ പറഞ്ഞേ..?? സാധാരണ തറവാട്ടിപ്പെറന്ന പെങ്കുട്ട്യോളൊന്നും ഇക്കാര്യത്തില് നൊണപറയാറില്ല… ഇതിപ്പോൾ നീ വേറെന്തുകാര്യത്തിനാ കള്ളമ്പറയുന്നേ..??”””_ കീത്തുവിന്റെവാക്കിനെ സപ്പോർട്ടുചെയ്തുകൊണ്ട് എന്റെ തന്തപ്പടികൂടെ നാവനക്കീതും മീനാക്ഷിയുടെശരീരം കുഴഞ്ഞുതുടങ്ങി…

കണ്മുന്നിലെല്ലാം തകരുകയാണെന്ന തോന്നലുണ്ടായതിനാലാവണം അവളെന്റമ്മയുടെ മേത്തേയ്ക്ക് വീണ്ടുംചാഞ്ഞു…

“”…ഡോക്ടറ് മിണ്ടാതിരി… അവളങ്ങനെ പലതുമ്പറയും… അതൊന്നും കാര്യമാക്കണ്ട… ഇനിയെന്തായാലുമിവൾടെ കൂത്താട്ടമിവിടെ നടക്കൂല… നമുക്കെത്രേമ്പെട്ടെന്നീ കല്യാണന്നടത്തണം..!!”””_ കലിപ്പിൽനിന്ന രേവുആന്റി അച്ഛന്റെ ന്യായംകേട്ടതും ചാടിവീണപ്പോൾ കഥയുടെ പോക്കിതെങ്ങോട്ടാണെന്നു കൂടിയറിയാതെ ഞാൻ വായുംപൊളിച്ചു നോക്കിനിന്നു…

അപ്പോഴേയ്ക്കും മീനാക്ഷിയുടെ ശബ്ദം പതിന്മടങ്ങുച്ഛത്തിലുയർന്നു;

“”…ഇല്ല.! നടക്കത്തില്ല.! ഞാനിതിനു സമ്മതിയ്ക്കത്തില്ല.! ഇത്രേന്നാള് അനിയനെപ്പോലെകണ്ട ചെക്കനെ കല്യാണങ്കഴിയ്ക്കാനെനിയ്ക്കു പറ്റത്തില്ല..!!”””

“”…അപ്പോളനിയനായി കണ്ട ചെക്കനോടു നെനക്കഴിഞ്ഞാടി നടക്കാമല്ലെടീ..?? അനിയനായ്ട്ടാണോടീ നീയീ ചെക്കനെപ്പിടിച്ചു മുറീക്കേറ്റിത്..?? ഇനിയൊരക്ഷരം മിണ്ടരുത് നീ… പറയുന്നതങ്ങ്നുസരിച്ചാ മതി..!!”””_ അവൾടച്ഛന്റെ വായിൽനിന്നുമാ വാക്കുകൾവീണതും ഒരുനിമിഷം മീനാക്ഷി കണ്ണുമിഴിച്ചയാളെ നോക്കി…

ആ നോക്കിനിൽപ്പിൽതന്നെ കണ്ണുകളിൽനിന്നും വെള്ളം പൊട്ടിയൊഴുകുന്നുമുണ്ടായ്രുന്നു…

“”…എടോ… താനതുവിട്.! കഴിഞ്ഞതുകഴിഞ്ഞു… ഇനിയിതെങ്ങനേന്നു നോക്കാം..!!”””_ എന്റച്ഛൻ അങ്ങോരെ സമാധാനിപ്പിച്ച്പറഞ്ഞതും എല്ലാം കൈവിട്ടുപോണവസ്ഥയിൽ ഞാനുമവളും മുഖത്തോടു മുഖംനോക്കി…

ആ കണ്ണുകളിലപ്പോളെന്നെ കൊല്ലാനുള്ള കലിപ്പുണ്ടായ്രുന്നു…

…എടീ പുന്നാരമോളേ… നീ എന്നെയിങ്ങനെ നോക്കിപ്പേടിപ്പിയ്ക്കാനായ്ട്ട് ഞാനെന്തുചെയ്തു..?? എല്ലാമുണ്ടാക്കിവെച്ചത് നീയല്ലേ..?? അതുകൊണ്ട് മര്യാദയ്ക്കെന്തേലുമ്പറഞ്ഞു മുടക്കിയ്‌ക്കോ… ഇല്ലേലെന്റെ തനിക്കൊണം നീയറിയും..!!_
അവൾടെകയ്യീന്ന് വേണ്ടേനും വേണ്ടാത്തേനുമൊക്കെ തല്ലുംമേടിച്ചുകൂട്ടി നിന്നിട്ടും മനസ്സിലെ വെല്ലുവിളിയ്ക്കൊരു കുറവുമില്ലായ്രുന്നു…

“”…ഇനിയെന്തു നോക്കാനാടോ..?? നാട്ടുകാരറിഞ്ഞ് കൂടുതൽ നാറുന്നേനുമുന്നേ നമുക്കെത്രേമ്പെട്ടെന്നിതങ്ങു നടത്തിയേക്കാം..!!”””_ അച്ഛന്റെവാക്കുകൾക്ക് പുള്ളിയും വെള്ളക്കൊടികാട്ടിയപ്പോൾ ഞാനവിടിരുന്ന ഓരോരുത്തരെയും മാറിമാറിനോക്കി…

ആരുടെയെങ്കിലുംമുഖത്ത് ഞങ്ങൾക്കനുകൂലമായൊരു അഭിപ്രായംവരാൻ സാധ്യതയുണ്ടോ എന്നറിയാനായി…

പക്ഷേ, നിരാശയായ്രുന്നു അവിടെയും ഫലം…

“”…എന്നാ നമുക്കടുത്താഴ്ചതന്നെ ഇതങ്ങു നടത്തിയാലോ..??”””_ നെഞ്ചിലേയ്ക്ക് കൊടുവാളുകൊണ്ടു വെട്ടിയപോലുള്ള അച്ഛന്റെയാ ചോദ്യംവന്നതും എനിയ്ക്കു തലകറങ്ങി…

“”…അടുത്താഴ്ചയോ..?? ഏയ്‌.! അടുത്താഴ്ച പറ്റൂലാ… അടുത്താഴ്ച്ചയെനിയ്ക്ക് എക്സാമാണ്..!!”””_ അത്രയുംനേരം ട്രിപ്പ്പോയിരുന്ന നാവ് തിരിച്ചുവന്നതും ഞാൻ ചാടിക്കേറിയൊരു തടസ്സംപറഞ്ഞു…

മീനാക്ഷിയെങ്ങനേലും മൊടക്കോന്നും പ്രതീക്ഷിച്ചിരുന്നാൽ ചെലപ്പോ അവളെന്റെ തലേലായ്പ്പോവുമോന്ന പേടിയിലായ്രുന്നു പെട്ടെന്നു ഞാനങ്ങനെ പറഞ്ഞത്…

Leave a Reply

Your email address will not be published. Required fields are marked *