എന്റെ ഡോക്ടറൂട്ടി -10 22അടിപൊളി 

അപ്പോഴേയ്ക്കും മീനാക്ഷിയുടെ ശബ്ദം പതിന്മടങ്ങുച്ഛത്തിലുയർന്നു;

“”…ഇല്ല.! നടക്കത്തില്ല.! ഞാനിതിനു സമ്മതിയ്ക്കത്തില്ല.! ഇത്രേന്നാള് അനിയനെപ്പോലെകണ്ട ചെക്കനെ കല്യാണങ്കഴിയ്ക്കാനെനിയ്ക്കു പറ്റത്തില്ല..!!”””

“”…അപ്പോളനിയനായി കണ്ട ചെക്കനോടു നെനക്കഴിഞ്ഞാടി നടക്കാമല്ലെടീ..?? അനിയനായ്ട്ടാണോടീ നീയീ ചെക്കനെപ്പിടിച്ചു മുറീക്കേറ്റിത്..?? ഇനിയൊരക്ഷരം മിണ്ടരുത് നീ… പറയുന്നതങ്ങ്നുസരിച്ചാ മതി..!!”””_ അവൾടച്ഛന്റെ വായിൽനിന്നുമാ വാക്കുകൾവീണതും ഒരുനിമിഷം മീനാക്ഷി കണ്ണുമിഴിച്ചയാളെ നോക്കി…

ആ നോക്കിനിൽപ്പിൽതന്നെ കണ്ണുകളിൽനിന്നും വെള്ളം പൊട്ടിയൊഴുകുന്നുമുണ്ടായ്രുന്നു…

“”…എടോ… താനതുവിട്.! കഴിഞ്ഞതുകഴിഞ്ഞു… ഇനിയിതെങ്ങനേന്നു നോക്കാം..!!”””_ എന്റച്ഛൻ അങ്ങോരെ സമാധാനിപ്പിച്ച്പറഞ്ഞതും എല്ലാം കൈവിട്ടുപോണവസ്ഥയിൽ ഞാനുമവളും മുഖത്തോടു മുഖംനോക്കി…

ആ കണ്ണുകളിലപ്പോളെന്നെ കൊല്ലാനുള്ള കലിപ്പുണ്ടായ്രുന്നു…

…എടീ പുന്നാരമോളേ… നീ എന്നെയിങ്ങനെ നോക്കിപ്പേടിപ്പിയ്ക്കാനായ്ട്ട് ഞാനെന്തുചെയ്തു..?? എല്ലാമുണ്ടാക്കിവെച്ചത് നീയല്ലേ..?? അതുകൊണ്ട് മര്യാദയ്ക്കെന്തേലുമ്പറഞ്ഞു മുടക്കിയ്‌ക്കോ… ഇല്ലേലെന്റെ തനിക്കൊണം നീയറിയും..!!_
അവൾടെകയ്യീന്ന് വേണ്ടേനും വേണ്ടാത്തേനുമൊക്കെ തല്ലുംമേടിച്ചുകൂട്ടി നിന്നിട്ടും മനസ്സിലെ വെല്ലുവിളിയ്ക്കൊരു കുറവുമില്ലായ്രുന്നു…

“”…ഇനിയെന്തു നോക്കാനാടോ..?? നാട്ടുകാരറിഞ്ഞ് കൂടുതൽ നാറുന്നേനുമുന്നേ നമുക്കെത്രേമ്പെട്ടെന്നിതങ്ങു നടത്തിയേക്കാം..!!”””_ അച്ഛന്റെവാക്കുകൾക്ക് പുള്ളിയും വെള്ളക്കൊടികാട്ടിയപ്പോൾ ഞാനവിടിരുന്ന ഓരോരുത്തരെയും മാറിമാറിനോക്കി…

ആരുടെയെങ്കിലുംമുഖത്ത് ഞങ്ങൾക്കനുകൂലമായൊരു അഭിപ്രായംവരാൻ സാധ്യതയുണ്ടോ എന്നറിയാനായി…

പക്ഷേ, നിരാശയായ്രുന്നു അവിടെയും ഫലം…

“”…എന്നാ നമുക്കടുത്താഴ്ചതന്നെ ഇതങ്ങു നടത്തിയാലോ..??”””_ നെഞ്ചിലേയ്ക്ക് കൊടുവാളുകൊണ്ടു വെട്ടിയപോലുള്ള അച്ഛന്റെയാ ചോദ്യംവന്നതും എനിയ്ക്കു തലകറങ്ങി…

“”…അടുത്താഴ്ചയോ..?? ഏയ്‌.! അടുത്താഴ്ച പറ്റൂലാ… അടുത്താഴ്ച്ചയെനിയ്ക്ക് എക്സാമാണ്..!!”””_ അത്രയുംനേരം ട്രിപ്പ്പോയിരുന്ന നാവ് തിരിച്ചുവന്നതും ഞാൻ ചാടിക്കേറിയൊരു തടസ്സംപറഞ്ഞു…

മീനാക്ഷിയെങ്ങനേലും മൊടക്കോന്നും പ്രതീക്ഷിച്ചിരുന്നാൽ ചെലപ്പോ അവളെന്റെ തലേലായ്പ്പോവുമോന്ന പേടിയിലായ്രുന്നു പെട്ടെന്നു ഞാനങ്ങനെ പറഞ്ഞത്…

“”…കോളേജിലെക്സാം നടക്കുന്നേന് നെനക്കെന്താ..?? ഹൊ.! അല്ലേപ്പിന്നങ്ങ്…”””_ പറയാൻതുടങ്ങിയ വാക്കുകൾമുറിച്ചുകൊണ്ട് അച്ഛൻനിർത്തിയതും ഞാൻ വായ്ക്കുഷട്ടറിട്ടുകൊണ്ട് മീനാക്ഷിയെനോക്കി…

…എന്നെക്കൊണ്ടിത്രേക്കേ പറ്റൂ… ഇനി നിനക്കെന്തേലും കാട്ടാമ്പറ്റോങ്കി നീ കാട്ടെന്ന മട്ടിലായ്രുന്നു എന്റെയാനോട്ടം…

“”…അപ്പൊ താനെന്താപറയുന്നേ..?? അടുത്താഴ്ചതന്നെ കല്യാണം നടത്തണോന്നാണോ..??”””_ അവൾടച്ഛനൊരു ക്ലാരിഫിക്കേനെന്നോണം എന്റെ തന്തയെനോക്കി ചോദ്യമിട്ടു…

…അടിപൊളി.! നല്ലാളോടാ ചോദിച്ചേ, അയാള് മുള്ളാമ്മുട്ടി നിയ്ക്കുമ്പോലാ കെട്ടിയ്ക്കാൻ മുട്ടിനിയ്ക്കുന്നേ… ആ അങ്ങോരോടഭിപ്രായം ചോദിയ്ക്കാൻ ഇയാക്കെന്താ..??

ഞാനതു മനസ്സിൽപറയുമ്പോഴേയ്ക്കും പുള്ളി അയാൾക്കുള്ള മറുപടിപറഞ്ഞു;

“”…എന്റഭിപ്രായത്തിൽ പെട്ടെന്നു കെട്ടിയ്ക്കണോന്നു തന്നെയാ… പിന്നെല്ലാം നിങ്ങടെയിഷ്ടം.. എന്തായാലുമൊരുപാട് താമസിപ്പിയ്ക്കരുത്..!!”””

“”…എന്നാൽ ഡോക്ടറ്പറഞ്ഞപോലെ നമുക്കിതെത്രേമ്പെട്ടെന്നങ്ങ് നടത്താം ചേട്ടാ… താമസിച്ചാ കുടുംബത്തിനുതന്നാ ചീത്തപ്പേര്..!!”””_ അച്ഛന്റെവാക്കുകേട്ട് രേവുആന്റിയും പുള്ളിയെ സപ്പോർട്ടുചെയ്തപ്പോൾ കുറച്ചുനേരമാലോചിച്ചശേഷം അവൾടതന്തയും തലകുലുക്കി…

അതുകണ്ടെന്റെ നെഞ്ചിലൊരു വെള്ളിടിവെട്ടുമ്പോഴും മീനാക്ഷി നിന്നിടത്തേയ്ക്കൊന്നു പാളിനോക്കി…

ആളവിടുണ്ടോന്നറിയണോലോ…

എന്നാലെന്റെ സംശയമസ്ഥാനത്താക്കിക്കൊണ്ട് അവിടന്നു ശബ്ദമുയർന്നു;

Leave a Reply

Your email address will not be published. Required fields are marked *