അതൊന്നു പ്രയോഗിച്ചാലോന്നു മനസ്സിൽതോന്നിയതാ…
പിന്നെയാലോചിച്ചപ്പോൾ വേണ്ടാന്നുവെച്ചു…
അവർക്കെന്നെക്കുറിച്ച് അറിയാവുന്നതിലും മേലേയൊന്നും എന്നെ പറഞ്ഞുനാറ്റിയ്ക്കാൻ പറ്റോന്നുതോന്നുന്നില്ല…
ഇനിയവളെക്കുറിച്ചു പറഞ്ഞാൽ എന്റെവീട്ടുകാരൊട്ടു വിശ്വസിയ്ക്കേമില്ല…
എന്നാലും എനിയ്ക്കൊക്കെ കെട്ടിച്ചുതരുന്നേലും കാട്ടി അവർക്കവളെയങ്ങ് കൊന്നുകളഞ്ഞൂടേ..??
അതോ, ഇനി രണ്ടും കണക്കാണെന്നവർക്കു തോന്നിയിട്ടുണ്ടാവോ..??
…മൈര്.! എന്തുകോപ്പാ.!
ഞാനങ്ങനോരോന്നും ചിന്തിച്ചും പറഞ്ഞുമിരിയ്ക്കുമ്പോളാണ് കീത്തുവിന്റെറൂമിന്റെ ഡോറുതുറക്കുന്ന ശബ്ദംകേട്ടത്…
അവള് റൂമിൽനിന്നും പുറത്തേയ്ക്കുവരുന്ന കാൽപ്പെരുമാറ്റംകേട്ടതും ഞാനെഴുന്നങ്ങോട്ടേയ്ക്കോടി…
“”…കീത്തുവേച്ചീ..!!”””_ റൂമിൽനിന്നുമിറങ്ങിയ പാടെ ഞാൻ നീട്ടിവിളിച്ചുകൊണ്ടാണ് അവൾക്കടുത്തേയ്ക്കു ചെന്നത്…
വേഷമൊക്കെമാറി വീട്ടിലിടുന്ന പഴയചുരിദാറുമിട്ട് താഴേയ്ക്കു പോകാനൊരുങ്ങിയിറങ്ങിയ അവൾ, എന്റെവിളികേട്ടതും തിരിഞ്ഞൊന്നു നോക്കിയശേഷം ഒന്നുംമിണ്ടാതെ സ്റ്റെയറിറങ്ങി…
“”…എടിയേച്ചീ… പ്ലീസടീ… ഞാമ്പറയുന്നൊന്നു കേക്ക് നീ..!!”””_ മുകളിൽനിന്നും മൂന്നാമത്തെ സ്റ്റെപ്പിലെത്തുമ്പോഴേയ്ക്കും ഞാനവളെ വട്ടംവെച്ചു കഴിഞ്ഞിരുന്നു…
””…മാറ്.! നിയ്ക്കൊന്നും കേക്കണ്ട..!!”””
“”…എടീ പയ്യെ പറേടീ.! അച്ഛനെങ്ങാണംകേട്ടാ തീർന്നു..!!”””_ താഴേയ്ക്കൊന്നു കണ്ണോടിച്ചശേഷം ചെറിയൊരു പേടിയോടെ ഞാനതുപറഞ്ഞപ്പോൾ അവളെന്നെയൊന്നിരുത്തി നോക്കിക്കൊണ്ടെന്റെ കൈതട്ടിമാറ്റി വീണ്ടും താഴേയ്ക്കിറങ്ങാൻതുടങ്ങി…
അപ്പോളത്തെയവളുടെ മുഖഭാവംകണ്ടാലറിയാം നല്ലതുപോലെ കരഞ്ഞിട്ടുണ്ടെന്ന്…
കണ്ണൊക്കെ ചുവന്നുതുടുത്തു കിടപ്പുണ്ട്…
“”…ചേച്ചീ ഡീ… ഒന്നു നിയ്ക്കെടീ.! ഞാമ്പറയുന്നേന്ന് കേട്ടേപ്പിന്നെ നീയെന്തോന്നെന്നു വെച്ചാ കാട്ടിയ്ക്കോ… പ്ലീസ്…
കാലുപിടിയ്ക്കാം ഞാൻ..!!”””_ വീണ്ടുമവളെ തടഞ്ഞുനിർത്തി കെഞ്ചുന്നമട്ടിൽ പറഞ്ഞതും അവളെന്റെ മുഖത്തേയ്ക്കു വല്ലാത്തൊരുഭാവത്തിൽ നോക്കി…
“”…എന്താ… ഇനി നെനക്കൊക്കെയെന്നെ എന്തുപറഞ്ഞാ പറ്റിയ്ക്കേണ്ടേ..?? പറ… പറഞ്ഞോ… ഞാങ്കേട്ടോളാം… ഞാങ്കേട്ടെല്ലാം വിശ്വസിച്ചോളാം, പൊട്ടീനെമാതിരി… അതാണല്ലോ നിങ്ങളു ചെയ്തോണ്ടിരിയ്ക്കുന്നേം..!!”””
“”…കീത്തുവേച്ചീ… സത്യായ്ട്ട്… സത്യായിട്ടും നീ കരുതുമ്പോലൊന്നൂല… അവള്… അവളുവന്നു പറഞ്ഞേക്കെ കള്ളവാ… ഞങ്ങള് തമ്മിലൊരു ബന്ധോമില്ല..”””
“”…എനിയ്ക്കൊന്നും കേക്കണ്ട… നീയൊന്നു പോയേ..!!”””_ എന്നെ പറഞ്ഞുമുഴുവിപ്പിയ്ക്കാൻ സമ്മതിയ്ക്കാതെ വീണ്ടും താഴേയ്ക്കിറങ്ങാനൊരുങ്ങിയതും എനിയ്ക്കും ദേഷ്യംവന്നു…
“”…അതേ… നെനക്കു കേക്കണേലും കേക്കണ്ടേലും ഞാനൊരു കാര്യമ്പറയാം… നെങ്ങളുറപ്പിച്ചേച്ചുംവന്ന കല്യാണം നടക്കാമ്പോണില്ല… വെറുതെ നാണങ്കെടണ്ടേ നിന്റെതന്തയോടു പറഞ്ഞിത്
മുടക്കിയ്ക്കോ… നീയും നിന്റങ്ങോരുമൊക്കെ കരുതുമ്പോലെ ഞാനുമവളുന്തമ്മിലൊരു മറ്റതുമില്ല… ആ പുന്നാരിച്ചവള് കഴപ്പിറങ്ങാണ്ടുവന്ന് എന്തേലുമൊക്കെ വിളിച്ചുപറഞ്ഞേന്റെ വാലിത്തൂങ്ങി എനിയ്ക്കിഷ്ടോല്ലാത്തൊരു കല്യാണം നടത്താന്നോക്കിയാ ന്റെ തനിക്കൊണമെന്താന്നറിയുമെല്ലാരും… പിന്നെ, സയിയ്ക്കുന്നേനൊക്കൊരു പരിധിയില്ലേ… എന്നാലും കൂട്ടത്തോടിങ്ങനെല്ലാത്തിനുംപ്രാന്താവോ..??”””_ ഞാനൊറ്റശ്വാസത്തിൽ പറഞ്ഞ് തിരിഞ്ഞുനടക്കുമ്പോഴും
എന്റുള്ളിലെ കലിപ്പുപൂർണ്ണമായും അടങ്ങിയിട്ടില്ലായ്രുന്നു…
…എന്റിഷ്ടോല്ലാണ്ട് കല്യാണംനടത്താൻ നോക്കിയാ ഞാനെല്ലാംകൂടി ബോംബുവെച്ചു നശിപ്പിയ്ക്കും…
…ഈശ്വരാ.! മനുഷ്യന്റെ സമാധാനങ്കെടുത്താനായ്ട്ടോരോന്ന് അരകെട്ടിയിറങ്ങിയേക്കുവാണല്ലോ..!! – ഞാൻ സ്വയംപിറുപിറുത്തുകൊണ്ട് തിരിച്ചുനടന്നു…
“”…സിത്തൂ..!!!!”””_ ഞാനെന്റെ റൂമിലേയ്ക്കുകയറിയതും പിന്നിൽനിന്നും ഒരലർച്ചയായ്രുന്നു…
തിരിഞ്ഞുനോക്കുമ്പോൾ തൊട്ടുമുന്നിൽനിൽപ്പുണ്ട് ഭദ്രകാളി വേർഷൻ ത്രീ…
