എന്റെ ഡോക്ടറൂട്ടി -10 22അടിപൊളി 

റ്റൂ കുറച്ചുമുന്നേ വന്നിട്ടുപോയതല്ലേയുള്ളൂ…

“”…നീ… നീയെന്താ പറഞ്ഞേ..?? ഈ കല്യാണന്നടക്കൂലാന്നോ..?? അതു നീ മാത്രമ്പറഞ്ഞാ പോരല്ലോ… എന്റെ… എന്റെകൊക്കിനു ജീവനുണ്ടേ ഞാനീക്കല്യാണന്നടത്തിയ്ക്കും… അതിനി നീയെന്തൊക്കെ പറഞ്ഞാലുംശെരി… അല്ലെങ്കിൽ നീയെന്നെ കൊല്ലേണ്ടി വരും..!!”””_ അവള് കലിതുള്ളിക്കൊണ്ട് എന്റെനേരേ നിന്നു ചീറിയപ്പോൾ എന്തുപറയണമെന്നറിയാതെ ഞാനാദ്യമൊന്നു കുഴങ്ങിപ്പോയി…

…ഇവൾക്കിതെന്തോത്തിന്റെ പ്രാന്താ..??

“”…എടീ… അതിന്… അതിനു ഞങ്ങളു തമ്മിലൊന്നൂല… വെറുതെ ഒരുത്തിവന്നെന്തേലുമൊക്കെ പറഞ്ഞെന്നുകരുതി ഉടനെപിടിച്ചു കെട്ടിയ്ക്കുവാണോ ചെയ്യണേ..?? സത്യത്തിൽ നിങ്ങക്കൊക്കെന്തേലും പ്രശ്നമുണ്ടോ..??”””_ അവളുടെ കലിപ്പിനുമുന്നിൽ ഗ്യാസുപോയ ഞാൻ വീണ്ടും സൗമ്യതയിലെത്തിയപ്പോൾ, എന്റെ വാക്കുകൾകേട്ട അവളൊരു നിമിഷമെന്നെ ചുഴിഞ്ഞുനോക്കി…

പിന്നെ പറഞ്ഞു;

“”…അങ്ങനൊന്നുമില്ലാത്തകൊണ്ടാണല്ലോ നീയവൾടെ ഹോസ്റ്റലിപ്പോയതും പോലീസുകാർടേം നാട്ടുകാർടേം കയ്യീന്നു തല്ലുമേടിച്ചതും..!!”””

“”…എടീ.. ഹോസ്റ്റലിപ്പോയീന്നുള്ള സത്യവാ… എന്നുകരുതി അതു നിങ്ങളുകരുതുമ്പോലെ ഡിങ്കോൾഫിയ്ക്കായ്ട്ടല്ല… സത്യം..!!”””

“”…ഡിങ്കോൾഫിയോ..??”””_ അവളതു സംശയഭാവത്തോടെ ചോദിയ്ക്കുമ്പോളാണ് ഞാനങ്ങനൊക്കെ അവളോട്‌ പറഞ്ഞെന്നു തന്നെയോർക്കുന്നത്…

…ഈശ്വരാ.! ഇനിയതീന്നെങ്ങനെയാ പറഞ്ഞു തലയൂരുന്നതെന്നാലോചിയ്ക്കുമ്പോഴാ ആരോ സ്റ്റെയറോടിക്കേറുന്ന ശബ്ദംകേൾക്കുന്നത്…

…കോപ്പ്.! എന്തേലും നിവർത്തിയുണ്ടായ്രുന്നേല് എങ്ങോട്ടേലുമിറങ്ങി പോവായ്രുന്നു…

എന്നുമാലോചിച്ച് കീത്തുവിനു മുഖംകൊടുക്കാതെ വാതിൽക്കലേയ്ക്കു തലനീട്ടുമ്പോൾ പുറത്തുനിന്നും ഒറ്റഡയലോഗ്;

“”….എടാ മൈരേ… നിന്റെ കല്യാണമൊറപ്പിച്ചെന്നു കേട്ടതുസത്യമാണോ..??”””_ ന്ന്…

അതിനുപിന്നാലെ ശ്രീയുടെതലയും ഹാജരായി…

ഈ കെണയ്ക്ക്
ഇത്രേക്കെയായ്ട്ടും മതിയായില്ലേ..??

വീണ്ടുംവന്നേക്കുവാ, ബാക്കിയുള്ള ജീവനൂടിയെടുക്കാൻ…

എന്നെയമ്മാതിരി പെടുത്തിയ അവനെ ഇതിൽപ്പരമില്ലാത്ത കലിപ്പോടെ നോക്കുമ്പോളാണാ കോപ്പൻ മുന്നിലുറഞ്ഞുതുള്ളി നിൽക്കുന്ന കീത്തുവിനെക്കണ്ടത്…

അതോടെ പുള്ളീടെ മുഖഭാവവുംമാറി…

“”…അല്ല… ഇപ്പൊ അമ്മപറഞ്ഞു, ഇവന്റെ കല്യാണമുറപ്പിച്ചെന്ന്… അതില്… അതിലെന്തേലും സത്യോണ്ടോന്നറിയാമ്മേണ്ടി.. ചുമ്മാ വന്നതാ..!!”””_ അവനെന്തു പറയണംന്നറിയാതെ നിന്നുതിരിയുന്നതു കണ്ടപ്പോൾ അവനെയവിടെ പെടുത്തിക്കൊടുത്തിട്ട് വലിഞ്ഞാലോന്നാലോചിച്ചതാ…

“”…നീയിങ്ങോട്ടുവന്നേ ശ്രീക്കുട്ടാ..!!”””_ വാതിൽക്കൽനിന്ന ശ്രീയെ റൂമിലേയ്ക്കു വിളിച്ചുകൊണ്ട് കീത്തുതുടർന്നു;

“”…ഇന്നലിവനൊപ്പമവൾടെ ഹോസ്റ്റലിക്കേറാൻ നീയൂണ്ടായ്രുന്നോ..??”””_ അവൾടെചോദ്യംകേട്ടതും ഒന്നുഞെട്ടിയ ആ കോപ്പൻ കണ്ണുമിഴിച്ചുകൊണ്ടെന്നെ നോക്കി, ഇതൊക്കെയറിഞ്ഞോന്ന ഭാവത്തിൽ…

“”…എടാ… നിന്നോട് അവനെ നോക്കാനല്ലപറഞ്ഞേ… നിങ്ങളിന്നലവൾടെ ഹോസ്റ്റലിൽ പോയിരുന്നോന്ന്..??”””

“”…ഹോസ്റ്റലിലോ..?? ആരുടെ ഹോസ്റ്റലിൽ..??”””_ അവൾടെചോദ്യത്തിന് ഒന്നുമറിയാത്തമാതിരി അവൻനിന്നുതിരിഞ്ഞപ്പോൾ,
ഇവനിനി ഇന്നലെനടന്നതൊക്കെ മറന്നുപോയ്ട്ടുണ്ടാവോന്നുപോലും ഞാൻ ചിന്തിച്ചുപോയി…

“”…ആ.! ഹോസ്റ്റലീത്തന്നെ, ആ മീനാക്ഷീടെ.! അപ്പൊ നീയൊന്നുമറിഞ്ഞില്ലല്ലേ..?? എടാ.. ഇന്നലിവൻ അവൾടെ ഹോസ്റ്റലിൽചെന്നികേറി… പോലീസൊക്കെവന്നു ഭയങ്കരപ്രശ്നമായതാ… അവരുതല്ലീതാ ഈ കാണുന്നതൊക്കെ… എന്നിട്ടിവനെന്താ നമ്മളോട്പറഞ്ഞേ, ബൈക്കുമറിഞ്ഞതാന്ന്… എന്നിട്ടൊന്നുമറിയാത്തമാതിരി വന്നിട്ടിവടെക്കേറിക്കിടക്കുവേം ചെയ്തു… അവളുവന്നപ്പഴാ കാര്യങ്ങളൊക്കെ അറിയണെ… രണ്ടുങ്കൂടി കുറേനാളായ്ട്ടു പ്രേമത്തിലായ്രുന്നെന്ന്… എന്നിട്ടിത്രേക്കെയായ്ട്ടുമൊന്നും സമ്മയ്ച്ചുതരാണ്ട് കല്ലുപോലെനിയ്ക്കാ…. ഇവനേക്കേണ്ടല്ലോ…”””_ അവളവസാനത്തെ വരി മുഴുവിപ്പിയ്ക്കാതെ പല്ലും കടിച്ചുകൊണ്ടെന്റെനേരേ വന്നതും ശ്രീ ചാടിയിടയ്ക്കുകേറി…

Leave a Reply

Your email address will not be published. Required fields are marked *