എന്റെ ഡോക്ടറൂട്ടി -10 15അടിപൊളി 

“”…ആരൊക്കെന്തൊക്കെ പറഞ്ഞാലും ഞാമ്പോവും… ഈ കരിയർ.. ഇതെന്റെസ്വപ്‌നാ… അതാരുടെ വാക്കുങ്കേട്ട് പാഴാക്കി കളയാനൊന്നും എനിയ്ക്കു പറ്റത്തില്ല… ഇതിന്റെപേരിലെന്നെ വീട്ടീന്നുപുറത്താക്കിയാലും ശെരി..!!”””_ മീനാക്ഷി എന്റമ്മയുടെ മേത്തുനിന്നുമാറി കണ്ണുതുടച്ചുകൊണ്ടുറച്ച സ്വരത്തോടെപറഞ്ഞതും അവളുടെ ദൃഢനിശ്ചയത്തിനുമുന്നിൽ എല്ലാപേരുമൊന്നു മുഖത്തോടു മുഖംനോക്കിപ്പോയി…

“”…നിന്നോടൊന്നും വേണ്ടാന്നുവെയ്ക്കാൻ ആരുമ്പറഞ്ഞില്ല… നീ ഹോസ്പിറ്റലിപ്പൊക്കോ… പിജിയും കണ്ടിന്യൂ ചെയ്തോ… പക്ഷേ അതെല്ലാം കെട്ടുകഴിഞ്ഞിട്ട്… അല്ലാതെപോയി ആളുകൾടെ മുന്നിൽ തലകറങ്ങിവീണ് നാട്ടുകാരെക്കൊണ്ടു പറയിപ്പിയ്ക്കാനാണെങ്കി നീയീ വീട്ടിന്റെപടിയെറങ്ങൂല… കാലുരണ്ടും തല്ലിയൊടിച്ചിവിടെ കെടത്തുഞ്ഞാൻ..!!”””_ രേവുആന്റി ഉറഞ്ഞുതുള്ളിക്കൊണ്ടതു പറഞ്ഞതും മീനാക്ഷിയുടെമുഖം വീണ്ടുംവിവർണ്ണമായി…

“”…മമ്മീ… മമ്മിയെങ്കിലുമെന്നൊന്നു വിശ്വസിയ്ക്ക്… ഞങ്ങളു തമ്മിലൊന്നൂല്ല… നിങ്ങളുകരുതുമ്പോലെ ഹോസ്റ്റലിലൊന്നും നടന്നിട്ടിമില്ല… പിന്നെങ്ങനാ മമ്മീ ഞാന്തലകറങ്ങിയൊക്കെ വീഴുന്നേ..?? മമ്മീ പ്ലീസ്… എന്നെയൊന്ന് വിശ്വസിയ്ക്ക്..!!”””

“”…നിന്നെ വിശ്വസിച്ചതാടീ ഞങ്ങൾചെയ്തകുറ്റം… എത്രയൊക്കെയായാലും നീ പെഴച്ചുപോകൂലാന്നാ ഞങ്ങൾ വിചാരിച്ചിരുന്നേ… ആ വിശ്വാസമാടീ പെഴച്ചവളേ നീ നശിപ്പിച്ചത്..!!”””_ ഒരവസാനാശ്രയമെന്നോണം രേവുആന്റിയുടെ കയ്യിൽപ്പിടിച്ചു ദയനീയമായി കരഞ്ഞുവിളിച്ച മീനാക്ഷിയുടെ പുറംവഴി തല്ലിക്കൂട്ടിക്കൊണ്ടാണ് രേവുആന്റി മറുപടിപറഞ്ഞത്…

നിർത്താതെ തുടർന്നതല്ല് എന്റമ്മചെന്നാണ് നിർത്തിയ്ക്കുന്നതു തന്നെ…

അവൾടെകരച്ചിലും ആന്റിയുടെ അടിയുമൊക്കെ കണ്ടെങ്കിലും എനിയ്ക്കുവലിയ സങ്കടമൊന്നുംതോന്നിയില്ല…

പക്ഷേ മറ്റുള്ളവരുടെ മനസ്സലിഞ്ഞോന്നൊരു സംശയം…

ഈ പ്രായമുള്ള എന്നെപ്പോലും പട്ടിയെപ്പോലിട്ടുതല്ലുന്ന എന്റെതന്തക്കുപോലും സങ്കടംതോന്നിയെന്നു തോന്നുന്നു…

അല്ലെങ്കിലങ്ങേര് അങ്ങനെയൊരു തീരുമാനംപറയില്ലല്ലോ;

“”…മോളെ… നിന്റെ പേടിയെനിയ്ക്കു മനസ്സിലാവും… കല്യാണങ്കഴിഞ്ഞാൽ നിനക്കു നിന്റെ പ്രൊഫഷൻ കണ്ടിന്യൂചെയ്യാൻ കഴിയില്ലാന്നു കരുതിയാണോ..?? അങ്ങനെയാണോ മോളെ നീ ഞങ്ങളെപ്പറ്റി കരുതിയേക്കുന്നെ..?? നീയും കീത്തൂമെനിയ്ക്കൊരുപോലല്ലേ..?? മോളെ ആരും തടയില്ല… ഇതിപ്പോ ഞങ്ങളുടെ നെലേംവെലേം മൊത്തംപോകുന്ന പ്രശ്നമായതുകൊണ്ടല്ലേ… മോളൊന്നു സമ്മതിയ്ക്ക്..!!”””_ കാര്യംകാണാൻ കഴുതക്കാലും പിടിക്കണമെന്ന പഴഞ്ചൊല്ല് പ്രാവർത്തികമാക്കുംപോലെ അങ്ങേരാ കഴുതേടെ കാലുപിടിയ്ക്കുന്നത് ഞാനവജ്ഞയോടെ നോക്കി…

…ഇയ്യാളിതാരെക്കൊണ്ടു കെട്ടിയ്ക്കാനാ ഈ പാടുപെടുന്നേ..?? അമ്മേനെ ഡിവോസ്ചെയ്തിട്ട് സ്വയം കെട്ടേണ്ടിവരും… അല്ലാണ്ടീയെടുക്കാചരക്കിനെ കെട്ടാനെന്നെക്കിട്ടൂല്ല.!

എന്തായാലും ആ പ്രലോഭനത്തിലും അവൾവീണില്ല…

എന്റെ സ്വഭാവം ശെരിയ്ക്കറിയാവുന്നത് കൊണ്ടുതന്നെ അവളതിനുംബ്ലോക്കിട്ടു…

എന്റെ കൈയ്ക്കു വന്നുവീണാൽ ശെരിയാവില്ലെന്നവൾക്കറിയാം…

“”…അതൊന്നുമല്ലങ്കിളേ… ഞങ്ങൾക്കിപ്പോ കല്യാണംവേണ്ട… അതാ..!!”””

“”…അതെന്താടീ വീണ്ടുമാരേങ്കിലുങ്കൊണ്ടു റൂമിൽകേറാനുണ്ടോ നിനക്ക്..?? മര്യാദയ്ക്കാണെ മര്യാദയ്ക്ക്… നിനക്ക് വീട്ടീന്ന് പുറത്തിറങ്ങണോ..?? എങ്കിലതു കല്യാണങ്കഴിഞ്ഞിട്ട്… ഇനി കല്യാണംവേണ്ടേ..?? എന്നാലൊരു കോത്താഴത്തേക്കും നീ പോകുവേംവേണ്ട..!!”””_ ഓന്തിന്റെനിറം മാറുന്നതുപോലെ സ്വഭാവംമാറിയ അവൾടെതന്ത സ്വന്തം മോളുടെകല്യാണം എളുപ്പത്തിൽ നടത്താനുള്ളപ്ലാനിൽ വീണ്ടുംആക്രോശിച്ചു…

കൊള്ളാവുന്ന കുടുംബത്തിൽനിന്നൊരു ആലോചനവന്നപ്പോൾ അവസരംമുതലാക്കി എടുക്കാച്ചരക്കായ മോളെയൊഴിവാക്കാൻ നോക്കുവാണോ അങ്ങേരെന്നെനിയ്ക്കു സംശയംതോന്നി…

അതോടെ തീരുമാനംവീണ്ടും അവളുടേതായി…

ഇനിയാ നാശംപിടിച്ചവളെങ്ങാനും പഠിയ്ക്കാനുള്ള മുട്ടലുകൊണ്ട് കല്യാണത്തിനു സമ്മതമ്പറയോന്നുള്ള പേടിയോടെയാണ് ഞാൻ നിന്നതെങ്കിലും അതുണ്ടായില്ല…

ഇതൊരുനടയ്ക്കു പോവില്ലെന്നു രണ്ടുതന്തമാർക്കും മനസ്സിലായതോടെ രണ്ടുപേരുംകൂടി ആലോചിച്ചൊരു തീരുമാനമെടുക്കാനും അതുവരേയ്ക്കും വീട്ടിൽനിന്നിറങ്ങാൻ പാടില്ലെന്നുമുള്ള ഉഗ്രശാസനത്തോടെ സഭ തൽക്കാലത്തേയ്ക്കു പിരിഞ്ഞു…

അവിടെനിന്ന് തിരിച്ചു വീട്ടിലേയ്ക്കുവരുമ്പോൾ എങ്ങനെയിതിൽനിന്നും തലയൂരുമെന്നുള്ള ഗഹനമായ ചിന്തയിലായ്രുന്നു ഞാൻ…

പറയാനുള്ളതൊക്കെ പറഞ്ഞെങ്കിലും അതൊന്നുമുൾക്കൊള്ളാൻ ശ്രമിയ്ക്കാത്ത സ്വന്തംതന്തയെ ആവോളം മനസ്സിൽപ്രാകുമ്പോഴും കല്യാണം മുടക്കാനുള്ളൊരു വഴിതേടിയെന്റെ മനസ്സു പലവഴിയ്ക്കായി പാഞ്ഞു…

അമ്മയോ ഞാനോ പറഞ്ഞാൽ അച്ഛൻകേൾക്കില്ലെന്നു പൂർണ്ണ ബോധ്യമുണ്ടായ്രുന്നതിനാൽ അവസാനവഴി, അതു കീത്തുതന്നെയായ്രുന്നു…

അപ്പോളവളിടഞ്ഞാണു നിന്നിരുന്നതെങ്കിലും കരഞ്ഞുപറഞ്ഞാൽ കേൾക്കുമെന്നുള്ള വിശ്വാസമുള്ളിലെവിടെയോ ഉണ്ടായ്രുന്നു…

അന്നേരത്തെ എന്റെ മാനസ്സികാവസ്ഥവെച്ച് ആരുടെയും കാലുപിടിയ്ക്കാൻ ഞാനൊരുക്കവുമായ്രുന്നു…

കാരണം വന്നുകേറാമ്പോണ ഏണി ചെറുതൊന്നുമല്ലല്ലോ…

“”…എന്തോടാ..?? എന്താ ആലോചിച്ചോണ്ടിരിയ്ക്കുന്നേ..?? കേറ്.! ഇനിയിതിനൊരു തീരുമാനമാവുന്നവരെ ഈ വീടിന്റെ പുറത്തിറങ്ങിപ്പോവരുത്..!!”””_ വണ്ടി പോർച്ചിലേയ്ക്കു കേറ്റിയുടനിറങ്ങി പിന്നിലെഡോർ തുറന്നുകൊണ്ട് അച്ഛനാജ്ഞാപിച്ചപ്പോൾ ഞാനൊരുനിമിഷം അമ്മയേയും കീത്തുവിനേയും മാറിമാറിനോക്കി…

എന്നോടുള്ള ചെറിയൊരു വാത്സല്യത്തിന്റെ കണികയുണ്ടെങ്കിൽകൂടി മുതലെടുക്കാലോ എന്നായ്രുന്നുചിന്ത…

പക്ഷേ അവിടെയും നിരാശയായ്രുന്നു ഫലം…

രണ്ടുപേരുമെന്റെ മുഖത്തുപോലും നോക്കാതെ തിരിഞ്ഞു വീട്ടിലേയ്ക്കു കയറിയപ്പോൾ അണ്ടിപോയ അണ്ണാന്റെമാതിരി ഞാനും പിന്നാലെ വെച്ചുപിടിച്ചു…

അമ്മയുംഅച്ഛനും ബെഡ്റൂമിലേയ്ക്കു കയറുന്നതും എന്റെപേരിൽ രണ്ടുംകൂടി പൊരിഞ്ഞ വഴക്കുതുടങ്ങുന്നതും കേട്ട ഞാൻ പിന്നൊരുനിമിഷം താഴെനിൽക്കാതെയോടി മുകളിലേയ്ക്കുകേറി…

അന്നേരമെന്റെ ശരീരവേദനയൊക്കെ എങ്ങോട്ടുപോയോ ആവോ..??

സ്റ്റെയറുകയറി മുകളിലെത്തിയതും മുറിയിൽനിന്നുമാരോടോ ഫോൺചെയ്യുന്ന കീത്തുവിനെകണ്ടു…

പോയി അപ്പോൾത്തന്നെയവളുടെ കാലുപിടിച്ചാലോയെന്നു ചിന്തിച്ചതാ…

പക്ഷേ എന്റെ തലവെട്ടംകണ്ടതും പറിഞ്ഞുപോണമാതിരി ഡോറു വലിച്ചടയ്ക്കുകയാണവൾ ചെയ്തത്…

അതുംകൂടിയായപ്പോൾ ഞാനേതാണ്ടു തളർന്നമട്ടായി…

മീനാക്ഷിയെകണ്ടുമുട്ടിയ നേരത്തെയും പ്രാകിനശിപ്പിച്ചുകൊണ്ട് സ്വന്തംമുറിയിലേയ്ക്കു നടന്നെങ്കിലും ഇരുപ്പുറയ്ക്കാത്തവസ്ഥയായ്രുന്നു…

Leave a Reply

Your email address will not be published. Required fields are marked *