എന്റെ ഡോക്ടറൂട്ടി -10 15അടിപൊളി 

“”…അല്ല… ഇപ്പൊ അമ്മപറഞ്ഞു, ഇവന്റെ കല്യാണമുറപ്പിച്ചെന്ന്… അതില്… അതിലെന്തേലും സത്യോണ്ടോന്നറിയാമ്മേണ്ടി.. ചുമ്മാ വന്നതാ..!!”””_ അവനെന്തു പറയണംന്നറിയാതെ നിന്നുതിരിയുന്നതു കണ്ടപ്പോൾ അവനെയവിടെ പെടുത്തിക്കൊടുത്തിട്ട് വലിഞ്ഞാലോന്നാലോചിച്ചതാ…

“”…നീയിങ്ങോട്ടുവന്നേ ശ്രീക്കുട്ടാ..!!”””_ വാതിൽക്കൽനിന്ന ശ്രീയെ റൂമിലേയ്ക്കു വിളിച്ചുകൊണ്ട് കീത്തുതുടർന്നു;

“”…ഇന്നലിവനൊപ്പമവൾടെ ഹോസ്റ്റലിക്കേറാൻ നീയൂണ്ടായ്രുന്നോ..??”””_ അവൾടെചോദ്യംകേട്ടതും ഒന്നുഞെട്ടിയ ആ കോപ്പൻ കണ്ണുമിഴിച്ചുകൊണ്ടെന്നെ നോക്കി, ഇതൊക്കെയറിഞ്ഞോന്ന ഭാവത്തിൽ…

“”…എടാ… നിന്നോട് അവനെ നോക്കാനല്ലപറഞ്ഞേ… നിങ്ങളിന്നലവൾടെ ഹോസ്റ്റലിൽ പോയിരുന്നോന്ന്..??”””

“”…ഹോസ്റ്റലിലോ..?? ആരുടെ ഹോസ്റ്റലിൽ..??”””_ അവൾടെചോദ്യത്തിന് ഒന്നുമറിയാത്തമാതിരി അവൻനിന്നുതിരിഞ്ഞപ്പോൾ,
ഇവനിനി ഇന്നലെനടന്നതൊക്കെ മറന്നുപോയ്ട്ടുണ്ടാവോന്നുപോലും ഞാൻ ചിന്തിച്ചുപോയി…

“”…ആ.! ഹോസ്റ്റലീത്തന്നെ, ആ മീനാക്ഷീടെ.! അപ്പൊ നീയൊന്നുമറിഞ്ഞില്ലല്ലേ..?? എടാ.. ഇന്നലിവൻ അവൾടെ ഹോസ്റ്റലിൽചെന്നികേറി… പോലീസൊക്കെവന്നു ഭയങ്കരപ്രശ്നമായതാ… അവരുതല്ലീതാ ഈ കാണുന്നതൊക്കെ… എന്നിട്ടിവനെന്താ നമ്മളോട്പറഞ്ഞേ, ബൈക്കുമറിഞ്ഞതാന്ന്… എന്നിട്ടൊന്നുമറിയാത്തമാതിരി വന്നിട്ടിവടെക്കേറിക്കിടക്കുവേം ചെയ്തു… അവളുവന്നപ്പഴാ കാര്യങ്ങളൊക്കെ അറിയണെ… രണ്ടുങ്കൂടി കുറേനാളായ്ട്ടു പ്രേമത്തിലായ്രുന്നെന്ന്… എന്നിട്ടിത്രേക്കെയായ്ട്ടുമൊന്നും സമ്മയ്ച്ചുതരാണ്ട് കല്ലുപോലെനിയ്ക്കാ…. ഇവനേക്കേണ്ടല്ലോ…”””_ അവളവസാനത്തെ വരി മുഴുവിപ്പിയ്ക്കാതെ പല്ലും കടിച്ചുകൊണ്ടെന്റെനേരേ വന്നതും ശ്രീ ചാടിയിടയ്ക്കുകേറി…

“”…എടീ നീയൊന്നടങ്ങ്.! നീയിതെന്തൊക്കെയാ പറേണേ പ്രേമോ..?? നിന്നോടിതൊക്കാരാ പറഞ്ഞേ..??”””_ അവനെന്നെ പിന്നിലേയ്ക്കു പിടിച്ചു തള്ളിക്കൊണ്ടവളോട് ചോദിച്ചതും ഞാനാ തക്കന്നോക്കി ബെഡിലേയ്ക്കിരുന്നു…

എല്ലാരുങ്കൂടി തളർത്തിതളർത്തി ഞാനങ്ങു തളർന്നുപോയി…

“”…അവള്… ആ മീനാക്ഷി.! അവള്തന്നാ പറഞ്ഞേ..!!”””_ ശ്രീയുടെചോദ്യത്തിനുള്ള മറുപടി കീത്തുവൊരു പുച്ഛഭാവത്തിൽ പറയുമ്പോൾ അവൾക്കു മീനാക്ഷിയോടുള്ള കലിപ്പെത്രമാത്രമുണ്ടെന്ന് ആ മുഖത്തുതന്നെ സ്പഷ്ടമായ്രുന്നു…

“”…ഓ.! അവളുവന്നു പറഞ്ഞപ്പോൾ നീയൊക്കെല്ലാം വെള്ളഞ്ചേർക്കാണ്ടങ്ങ്
വിഴുങ്ങീലേ..?? കഷ്ടം.! എന്നാലേതുനേരോം കൂടെനടക്കുന്ന ഞാമ്പറയുന്നു, ഇവരു തമ്മിലൊന്നൂല്ലാന്ന്… ഇനി ഞാമ്പറയുന്നേം നെനക്കു വിശ്വാസമില്ലേൽ വിട്ടുകള… എന്നിട്ടെന്നാ കോപ്പാന്നുവെച്ചാ പോയൊണ്ടാക്ക്..!!”””

“”…അതിനു നീയെന്തോത്തിനാ എന്നോടു ദേഷ്യപ്പെടുന്നേ..?? ഇതൊന്നും ഞാനായ്ട്ടൊണ്ടാക്കി വെച്ചതല്ലല്ലോ..?? എന്റെകൂടെനടന്നിട്ട് ന്നെ ചതിച്ചതല്ലേ രണ്ടൂടി… എന്നിട്ടു ഞാമ്പറഞ്ഞതിപ്പൊ തെറ്റായോ..??”””_ അതു ചോദിയ്ക്കുമ്പോൾ
കീത്തുവിന്റെ കണ്ണൊന്നുനിറഞ്ഞു…

“”…എടീ… നിന്നെ ചതിച്ചെന്നുപറയാമ്മേണ്ടി
എന്തായിവരു ചെയ്തേ..?? നീ വെറുതെയോരോന്നു പറഞ്ഞൊണ്ടാക്കാതെ..!!”””

“”…അപ്പൊന്നും ചെയ്യാണ്ടാണോ
ഇവനെ ഹോസ്റ്റലീന്നുപിടിച്ചേ… പോലീസെല്ലാങ്കൂടി തല്ലിയെ…
അവളുവന്നങ്ങനൊക്കെ പറഞ്ഞേ… പറേടാ… രണ്ടൂടിയോരോ വേണ്ടാത്തരങ്ങളു കാട്ടീട്ടിപ്പൊ ഞാമ്പറഞ്ഞുണ്ടാക്കീന്നോ..??”””

“”…എടീ പുല്ലേ… നീ കൊറേനേരായ്ട്ട് ഹോസ്റ്റലിക്കേറീന്നു പറയുന്നുണ്ടല്ലോ… അതേ… നീയൊക്കെ കരുതുമ്പോലെ വെടി വെയ്ക്കാനല്ല ഇവമ്പോയി ഹോസ്റ്റലിക്കേറിയെ..!!”””_ കലിപ്പ് ഫുൾമോഡിലായതും അവനെടുത്ത വായ്ക്കങ്ങനെയാണ് പറഞ്ഞത്…

അനിയന്റെ വായിൽനിന്നുമങ്ങനെ കേട്ട ഞെട്ടലിലാണെന്ന് തോന്നുന്നു കീത്തു കുറച്ചുനേരം മിഴിച്ചുനിന്നുപോയി…

എന്റെഡിങ്കോൾഫി രക്ഷപ്പെട്ടല്ലോന്നൊരാശ്വാസം എനിയ്ക്കു മിച്ചം…

“”…എടീ ഞാമ്പറയുന്ന സത്യാ… ഇവരുതമ്മിലങ്ങനെ അനാവശ്യമായൊരു ബന്ധോമില്ല… നീയൊന്നു വിശ്വസിയ്ക്ക്..!!”””_ കീത്തൂന് ഫീലായെന്നുകണ്ടതും ശ്രീവീണ്ടും സ്വരം മയപ്പെടുത്തിക്കൊണ്ടു പറഞ്ഞു…

“”…അപ്പൊപ്പിന്നെ ഇവനെന്തിനാ ഹോസ്റ്റലിപ്പോയേ..??”””_ ഞാൻ ഹോസ്റ്റലിൽ പോയകാര്യംപോലും അറിഞ്ഞില്ലെന്നുപറഞ്ഞ ശ്രീക്കുട്ടൻതന്നെ എന്നെയക്കാര്യത്തിൽ ന്യായീകരികരിയ്ക്കുന്നത് മനസ്സിലാക്കാതെ അവൾടടുത്ത ചോദ്യംവന്നതും ശ്രീ പല്ലുകടിച്ചുകൊണ്ടെന്റെ നേരേതിരിഞ്ഞു;

“”…എടാ… നിന്റെ ബുദ്ധികൂർമ്മതകണ്ട് ഞാന്നിന്നൊരുപാട് കളിയാക്കീട്ടുണ്ട്… എന്നാലിപ്പൊ മനസ്സിലായി… അതുനിന്റെമാത്രം കുറ്റമല്ലെന്ന്… ഈശ്വരാ.! ആ കൊലേലുള്ളതു മുഴുവൻ പേട്ടായ്പ്പോയല്ലോ..!!”””_ അവനാദ്യമെന്നോടും പിന്നെ ആത്മഗതമായും പറഞ്ഞപ്പോൾ കീത്തുവെന്നെ രൂക്ഷമായൊന്നുനോക്കി…

“”…എന്റൊടപ്പെറന്നോളേ… നീ ഞാമ്പറയുന്നേന്ന് കേൾക്ക്… ഞങ്ങടൊരു ഫ്രണ്ടിന്റെസിസ്റ്ററ് മീനാക്ഷീടെകൂടെ പഠിയ്ക്കുന്നുണ്ട്… അവളുമെനിങ്ങാന്നു വീട്ടിൽവന്നിട്ടു തിരികെ ഹോസ്റ്റലിൽപോയപ്പോളൊരു ബുക്കെടുക്കാൻ മറന്നോയി… അതുകൊണ്ടോയി കൊടുക്കാനാ ഇവമ്പോയെ… അപ്പോളത്തെ പൊട്ടബുദ്ധിയ്ക്ക് നേരേകൊണ്ടോയി കൊടുക്കാമ്പറ്റീലേലോന്നു കരുതീട്ടാ മതിലുചാടിയെ… പക്ഷേ റൂംമാറി ഇവഞ്ചെന്നുകേറീത് മീനാക്ഷീടെ മുറീലായ്പ്പോയി… അതുപിള്ളേരുകണ്ട് എല്ലാങ്കൂടിയിവരുതമ്മി പ്രേമാന്നു വരുത്തിത്തീർത്തതാ… അല്ലാതെ വേറൊന്നൂല്ല..!!”””

“”…അങ്ങനാണെങ്കി അവളെന്തിനാ ഇവടെ വന്നിങ്ങനൊക്കെ പറഞ്ഞേ..??”””_ ഇപ്രാവശ്യം കീത്തുവെന്റെ മുഖത്തേയ്ക്കു നോക്കിയാണ് ചോദിച്ചത്…

…ശ്രീതന്നെ എന്താപറഞ്ഞേന്നു പൂർണ്ണമായും മനസ്സിലാകാത്ത ഞാനതിനൊക്കെ എന്തുപറയാൻ..??

ഞാൻനേരേ ശ്രീയെനോക്കി, ഇതിനൊക്കെന്തേലും മറുപടിയുണ്ടേലൊന്നു പറേടാന്നമട്ടിൽ…

അതു മനസ്സിലാക്കിയിട്ടെന്നോണമവൻ പറഞ്ഞു;

“”…എടീ… അതുപിന്നെ… അത്… അതത്രയൊക്കെയെല്ലാരുടേം മുന്നിവെച്ചു നാറിയപ്പോളതിന്റെ കലിപ്പിലവളുവന്നു പറഞ്ഞതാവും… അവള് നാറിയതിന് പകരമ്മീട്ടാനെന്നോണം തിരിച്ചൊരുപണി… എന്തായാലും നിങ്ങളതിത്രേംകാര്യമാക്കി കല്യാണമ്മരെ എത്തിയ്ക്കണ്ടായ്രുന്നു..!!”””_അവനൊന്നുനിർത്തിയതും ഞാൻ കണ്ണിമയ്ക്കാതെവന്റെ മുഖത്തേയ്ക്കുതന്നെ കുറച്ചുനേരം നോക്കിയിരുന്നു…

നേരത്തേ മീനാക്ഷീടച്ഛന്റെ തലയ്ക്കുചുറ്റുംകണ്ട ദിവ്യവലയം അപ്പോൾ ശ്രീയുടെ തലയ്ക്കുചുറ്റും ഞാൻകണ്ടു…

…ഈശ്വരാ.! ഇങ്ങനെപോവേണേൽ
രൂപക്കൂടുണ്ടാക്കി ഞാൻമുടിയും.!

“”…അല്ല… ഇതൊക്കെ നെനക്കെങ്ങനറിയാം..?? അപ്പൊ നീയുമുണ്ടായ്രുന്നോ ഇവന്റൊപ്പം..??”””_ കീത്തുവിന്റെയടുത്ത ചോദ്യംവന്നപ്പോളാണ് ശ്രീയ്ക്ക് സ്ഥലകാലബോധം വന്നത്…

Leave a Reply

Your email address will not be published. Required fields are marked *