എന്റെ ഡോക്ടറൂട്ടി – 15 8അടിപൊളി 

“”…അതെന്താ മോളേ…?? നെനക്കെന്തായിവടെ പഠിയ്ക്കാമ്പറ്റാത്തേ….?? എന്തേലും പ്രശ്നണ്ടോ..??”””_ വീണ്ടും അവൾടെമുന്നിൽ അമ്മ ഉരുകിയൊലിയ്ക്കാൻ തുടങ്ങി…

“”…അതുപിന്നെ റൂമിക്കേറിയാ പഠിയ്ക്കാനെപ്പഴാ സമയം..??”””_ അമ്മയുടെ ചോദ്യത്തിന്
പിന്നിൽനിന്നുംകുത്തി കീത്തു കട്ടപ്പയായപ്പോൾ, ആ
കുന്തമുന മീനാക്ഷിയുടെ ചങ്കിലേയ്ക്കുതന്നെ കേറി…

മറുപടിയെന്തു പറയണമെന്നറിയാതെ പരുങ്ങിയ മീനാക്ഷി അമ്മയെനോക്കുമ്പോൾ പുള്ളിക്കാരിയും ചൂളി നിൽക്കുവാണ്…

എന്നാലതൊന്നുമൊരു വിഷയമേയായി കാണാതെ കീത്തു,

“”…അവറ്റോൾക്കോ നാണമില്ല… പിന്നിതൊക്കെ ചോദിയ്ക്കാനമ്മയ്ക്കേലും കൊറച്ചു നാണമ്മേണ്ടേ…?? കഷ്ടം…!!”””_ എന്നുമ്പറഞ്ഞൊരു കൊട്ടുക്കൂടെ കൊടുത്തപ്പോൾ അമ്മയ്‌ക്കോ
മീനാക്ഷിയ്‌ക്കോ നിയ്ക്കക്കള്ളിയില്ലാത്തവസ്ഥയായി…

എടുത്തടിച്ചപോലെ കീത്തുവങ്ങനെ പറയോന്നമ്മയും കരുതീട്ടുണ്ടാവില്ല…

രണ്ടുദിവസായ്ട്ട് അവരുടെമുന്നേ കാലുംകവച്ചുനടന്ന് അഭിനയിച്ച മീനാക്ഷിയ്ക്കാണേൽ
മറുത്തെന്തേലും പറയാമ്പറ്റോ..??!!

അടപടലം മൂഞ്ചിത്തെറ്റിനിന്ന മീനാക്ഷിയെയൊന്നു നോക്കിയശേഷം അമ്മ കീത്തുവിന്റെനേരേ തിരിഞ്ഞു:

“”…അതിനു നിന്നോടിവടാരാ അഭിപ്രായഞ്ചോയ്ച്ചേ..?? അല്ല… മുറീന്നു പൊറത്തിറങ്ങാത്ത
നീയെന്തോത്തിനാ ഇവളെയോരോന്നു പറയാമ്മേണ്ടിമാത്രം ഇങ്ങോട്ടുപോരുന്നേ…?? കേറിപ്പോടീ..!!”””_ എന്നുപറഞ്ഞൊന്നു ചീറീതും നമ്മുടെമുന്നിൽ ചളിഞ്ഞ കീത്തുവിനു
വേറൊന്നുംചെയ്യാനാവാതെ അകത്തേയ്ക്കു വലിയേണ്ടിവന്നു…

എങ്കിലും കലിയടങ്ങാതുള്ള അവൾടെനോട്ടത്തിൽ എന്നെമൊത്തമായി ദഹിപ്പിയ്ക്കാനുള്ള തീയുണ്ടായ്രുന്നെന്നുമാത്രം…

“”…മോള് ഹോസ്റ്റലേലൊന്നും നിയ്ക്കണ്ട… റൂമിൽപ്പോയി പഠിച്ചോ.. അവിടാരും
ശല്യഞ്ചെയ്യാമ്മരൂല…!!”””_ അകത്തേയ്ക്കുനടന്ന കീത്തുവിനെ രൂക്ഷമായി
നോക്കിക്കൊണ്ട് അമ്മയതു പറഞ്ഞപ്പോൾ മീനാക്ഷിയെന്നെയൊന്നു പാളിനോക്കി… ഇവൻ വരുമെന്നർത്ഥത്തിൽ…

എന്നാൽ ചട്ടമ്പിനാടിൽ സുരാജേട്ടൻ നിൽക്കുമ്പോലെ
ഞാനൊന്നമറിഞ്ഞില്ലേയെന്ന ഭാവത്തിൽ ആ പറഞ്ഞതൊന്നും കേൾക്കാത്തമട്ടിൽ ഞാനുമങ്ങു
നിന്നുകൊടുത്തു…

“”…എന്നാ നിങ്ങളു വാ… വല്ലതുങ്കഴിയ്ക്കാം…!!”””_ എല്ലാമ്പറഞ്ഞൊതുക്കിയ സന്തോഷത്തിൽ
മീനാക്ഷിയുടെ കയ്യിൽപിടിച്ച് അമ്മ ഭക്ഷണങ്കഴിയ്ക്കാനായി
വിളിച്ചതും എന്നിലുറങ്ങിക്കിടന്ന സിംഹം സടകുടഞ്ഞെഴുന്നേറ്റു…

“”…ഏയ്‌… ഒന്നുമ്മേണ്ടമ്മേ… ഞങ്ങളു ക്യാന്റീനിന്നു ബിരിയാണി കഴിച്ചാർന്നു… അതു ദഹിയ്ക്കാനൊള്ള സമയമ്പോലുമായില്ലെന്നേ…!!””‘_ ഒരു കാലിച്ചായമാത്രം കുടിച്ചു ബില്ലിന്റെ ഘനങ്കുറച്ച മീനാക്ഷിയ്ക്കിട്ടുള്ള നെക്സ്റ്റ് പണി…

അതുകുറിയ്ക്കുകൊണ്ടതും മീനാക്ഷിയെന്നെ തുറിച്ചുനോക്കി, ഇങ്ങനൊക്കെ
ചെയ്യുമ്പോൾ എന്തുസുഖവാടാ നായേ നെനക്കു കിട്ടുന്നേന്നുള്ളഭാവത്തിൽ…

അതിന് രണ്ടുകണ്ണുമടച്ച് വെറുതെയെന്നു
തലകോട്ടുമ്പോൾ, എത്രയൊക്കെ വെശന്നെന്നുപറഞ്ഞാലും നമ്മളെപ്പോലെ നാണങ്കെട്ടുചെന്നു ഭക്ഷണം
ചോദിയ്ക്കത്തില്ലെന്ന വിശ്വാസമെനിയ്ക്കുണ്ടായ്രുന്നു… ഇനി സഹിയ്ക്കാമ്പറ്റാണ്ടു
വരുമ്പോൾ പോയി കട്ടുതിന്നാലേയുള്ളൂ…
അതാണല്ലോ പ്രകൃതം.!

“”…ആഹ്.! അങ്ങനാണേ മോളുപോയ്‌ പഠിച്ചോ… എന്തേലുമാവശ്യമൊണ്ടേല് വിളിച്ചാ മതീട്ടോ..!!”””_ ഒന്നു നിർബന്ധിയ്ക്കകൂടി ചെയ്യാതെ പറഞ്ഞുകൊണ്ടമ്മ അകത്തേയ്ക്കു
നടന്നപ്പോൾ എന്നെയൊന്നു തുറിച്ചുനോക്കി ദഹിപ്പിയ്ക്കമാത്രം ചെയ്തുകൊണ്ടു മീനാക്ഷീം
പിന്നാലെനടന്നു…

ഇനീംകൂടെ ചെന്നെന്തേലും പണിയൊപ്പിച്ചാൽ കഴുത്തേതള്ളി
പൊറത്താക്കുമെന്നറിയാവുന്നകൊണ്ട് ഞാൻ
സ്വന്തംവീട്ടിൽകേറാതെ ചെറിയമ്മേടെ വീട്ടിലേയ്ക്കു നടന്നു…

“”…ആ.. ഇതാര്…?? എന്തോപറ്റി ഇങ്ങോട്ടൊക്കിറങ്ങാൻ…??”””_ അടുക്കളമുറ്റത്തൂടെ
ചെന്നകത്തേയ്ക്കു തലയിട്ടുനോക്കീതും ചെറിയമ്മപൊക്കി…

അവരുടെ ആക്കിയുള്ള
ചോദ്യത്തിനു ചുമലുകൂച്ചിക്കൊണ്ടു വലിഞ്ഞാലോന്നു ചിന്തിയ്ക്കുമ്പോൾ വാഷ്ബേസിനിൽ
കൈകഴുകിക്കൊണ്ടവരടുത്തു വന്നു…

“”…മ്മ്മ്…?? എന്തോപറ്റി… പെണ്ണുമ്പിള്ള തല്ലിയിറക്കിയോ…??”””

“”…ആണെങ്കി നിങ്ങക്കെന്താ…??”””_ അവരുടെ ചൊറിയത്ര ദഹിയ്ക്കാഞ്ഞ ഞാൻ കലിപ്പായതും പുള്ളിക്കാരി ചുണ്ടുകോട്ടിയൊന്നു ചിരിച്ചു,

“”…അല്ലേത്തന്നെ എത്രയാന്നുംപറഞ്ഞാ ആ പെണ്ണു സയ്ക്കുന്നേ…??”””

“”…അതേ… എനിയ്ക്കു തന്നോടു കൂടുതലൊന്നുമ്പറയാനില്ല… ശ്രീയെവിടെ…??”””_
അവരുടർത്ഥംവെച്ചുള്ള വർത്താനമിഷ്ടപ്പെടാതെ വന്നപ്പോൾ ഞാങ്കുറച്ചു ഗൗരവത്തിലായി…

“”…മ്മ്മ്.! ഭയങ്കര ദേഷ്യത്തിലാണല്ലോ… എന്താടാ അടിച്ചിറക്കമാത്രല്ല
തല്ലുന്തന്നോ…??”””_ എന്റെ കവിളേലേയ്ക്കു ചുഴിഞ്ഞുനോക്കിയാ പെണ്ണുമ്പിള്ളചോദിച്ചതും ഞാൻ കവിളേലിരുന്ന അവരുടെ കയ്യും തട്ടിയെറിഞ്ഞുകൊണ്ട് ശ്രീയുടെ റൂമിലേയ്ക്കുകേറി…

വണ്ടി ഞാൻ കൊണ്ടുപോയെന്ന ഒറ്റക്കാരണത്താൽ കോളേജിപ്പോവാണ്ട് ഒരുളുപ്പുമില്ലാതുച്ചവരെ
കിടന്നുറങ്ങിയ ശ്രീയെ കുത്തിയിളക്കി, അവനോടുനടന്ന സംഭവങ്ങളെല്ലാം പറഞ്ഞുകേൾപ്പിച്ച്, പല്ലുതേയ്ക്കാത്ത വാവെച്ചു നാലുതെറീം കേട്ടുകഴിഞ്ഞപ്പോൾ ചെറിയൊരു ക്ഷീണന്തോന്നി…

പിന്നെ വൈകുന്നേരമ്മരെ അവടെക്കിടന്നുറങ്ങി…

പിന്നെഴുന്നേൽക്കുന്നത് പ്രാക്ടീസിനായി പിള്ളേരു വിളിയ്ക്കുമ്പോളാണ്…

“”…നീയെഴുന്നേറ്റു ഫ്രഷാവ്… ഞാനപ്പഴേയ്ക്കും വീട്ടിലൊന്നു പോയേച്ചുമ്മരാം…!!”””_
അപ്പോഴും മൂടിപ്പുതച്ചുകിടന്ന ശ്രീയോടുപറഞ്ഞശേഷം ഞാൻ തെറിച്ചുതെറിച്ചു
വീട്ടിലേയ്ക്കു ചെന്നു…

താഴെയൊന്നുമാരേയും കാണാതെവന്നപ്പോൾ ഞാൻ നേരേ റൂമിലേയ്ക്കു നടന്നു…

ഉച്ചയ്ക്കു കിടന്നുറങ്ങിയപ്പോൾ പുറപ്പെട്ടുപോയ കിളികൾ മടങ്ങിയെത്താത്ത മന്ദതയിൽ റൂമെത്തിയപാടെ ഡോറും തള്ളിത്തുറന്നകത്തുകേറിയ എന്നെക്കണ്ടതും മീനാക്ഷി
നടുങ്ങിപ്പോയി…

എന്നെയപ്പോളവിടെ തീർത്തും പ്രതീക്ഷിച്ചിരുന്നില്ലെന്നു
മുഖഭാവം വിളിച്ചോതുന്നതിനൊപ്പം ക്ഷണത്തിലവൾ കയ്യേലിരുന്ന പുസ്തകം മടക്കി, ഇരുന്ന കട്ടിലിന്റെ വശത്തേയ്ക്കൊളിപ്പിയ്ക്കയും ചെയ്തു… ഇനി ഞാനാണം വലിച്ചുകീറിയാലോന്നു
പേടിച്ചാണാവോ…??!!

…എന്തോ ചെയ്യാനാ ഞാനങ്ങനൊരു ഭീകരനായിപ്പോയില്ലേ…??

“”…ഓഹ്.! പഠിയ്ക്കുവായ്രുന്നോ…??”””_ എന്നെ ഞെട്ടലോടെനോക്കി കണ്ണുമിഴിച്ചിരുന്ന
മീനാക്ഷിയോടു പുച്ഛത്തോടെ ചോദിച്ചുകൊണ്ടു
ഞാൻവീണ്ടും ചൊറിതുടങ്ങി:

“”…പഠിയ്ക്കുവാണേ റിവിഷൻ നടത്താമ്മേണ്ടിയാ ചേട്ടൻ വന്നേക്കണേ… മ്മ്മ്… ആ
ബുക്കിങ്ങോട്ടു തന്നേ… ചോയ്ക്കട്ടേ…!!”””_ അവൾ മടക്കിയൊളിപ്പിച്ച പുസ്തകത്തിനായി
കൈനീട്ടിക്കൊണ്ടു പറഞ്ഞതും,

Leave a Reply

Your email address will not be published. Required fields are marked *