എന്റെ ഡോക്ടറൂട്ടി – 15 13അടിപൊളി 

“”…എന്തായെടാ…??”””_ മുഖംവീർപ്പിച്ചുനിന്ന മീനാക്ഷിയെയൊന്നു ചുഴിഞ്ഞു നോക്കിയശേഷം അമ്മ എന്നോടായി ചോദിച്ചു…

“”…എന്ത്…??”””

“”…എടാ.. നിങ്ങളു പോയിട്ടെന്തായീന്ന്..??”””_ ചോദിച്ച ചോദ്യത്തിനു
പൊട്ടൻകളിച്ചപ്പോൾ ചോദ്യമാവർത്തിച്ചതിനൊപ്പം അമ്മയുടെ ക്ഷമ നശിച്ചെന്നുകൂടി കണ്ട ഞാൻ,

“”…ഓ… ഇനി ഞാങ്കാരണമാർടേം പഠിപ്പുമൊടങ്ങീന്നോ… ജീവിതന്നശ്ശിച്ചെന്നോ
പറയത്തില്ലാലോ..!!”””_ എന്നു മുനവെച്ചൊന്നു താങ്ങി…

“”…എന്നിട്ടു പിന്നെന്തോത്തിനായീ പെണ്ണിന്റെമൊഖം കടന്നലുകൊത്തീതു
പോലിരിയ്ക്കുന്നേ…??”””_ അവൾടെനേരേ വിരൽചൂണ്ടുന്നതിനൊപ്പം മീനാക്ഷിയുടെ
മുഖത്തേയ്‌ക്കൊരിയ്ക്കൽകൂടി അമ്മ തുറിച്ചുനോക്കി…

“”…ആവോ.! എനിയ്ക്കെങ്ങനറിയാം..??”””

“”…അച്ചോടാ…
ഒന്നുമറിയാത്തൊരാള്… നീയെന്തേലും കുരുത്തക്കേടൊപ്പിച്ചിട്ടുണ്ടാവും… അല്ലാണ്ടിവളിങ്ങനെ മൊഖമ്പെരുപ്പിച്ചു നിയ്ക്കൂല..!!”””_ നോമിന്റെ തനിക്കൊണം
വൃത്തിയായറിയുന്ന മാതാശ്രീ നൈസിനു സ്കെച്ചിട്ടപ്പോൾ ഞാനൊന്നു പരുങ്ങി…

എങ്കിലും അവളെന്തേലും പറഞ്ഞു പിടിപ്പിയ്ക്കുന്നേനു മുന്നേ ഞാൻ ചാടിപ്പറഞ്ഞു:

“”…അത്… അതു ഞാനൊന്നും ചെയ്തിട്ടൊന്നുവല്ല… ഹോസ്റ്റലി നിയ്ക്കണ്ടെന്നു പറഞ്ഞു… അയ്നാണ്..!!”””

“”…ഹോസ്റ്റലിലോ…?? അതെന്തിനാപ്പോ ഹോസ്റ്റലി നിയ്ക്കുന്നേ…??”””_ മീനാക്ഷിയെനോക്കി അമ്മയുമതേ സംശയം പ്രകടിപ്പിച്ചപ്പോൾ കക്ഷിയെന്റെ
മുഖത്തേയ്‌ക്കൊന്നുറ്റുനോക്കി…

ഞാനിനി കോളേജിലത്തേതിന്റെ ബാക്കി
വീട്ടിലുമാവർത്തിയ്ക്കുവാണോന്നൊരു ചിന്തയാവണം ആ നോട്ടത്തിനു പിന്നിൽ എന്നൂഹിച്ചുകൊണ്ടു ഞാനുമമ്മയുടെ ചോദ്യത്തിന്റെ മറുപടിയെന്നോണം എസ്സുമൂളി…

“”…അതേന്ന്… ഞാനുമിതേ ചോയ്ച്ചുള്ളൂ…. അപ്പൊ പ്രിൻസിപ്പാളാ പറഞ്ഞേ… ഹോസ്റ്റലിലൊന്നും
നിർത്തണ്ടാ… വീട്ടീന്നു വന്നുപോയാ മതീന്ന്… അപ്പൊത്തൊട്ടു മോന്തേം വലിച്ചെറക്കി നടക്കുവാന്നേ..!!”””_ ഹോസ്റ്റലിൽ കൊടുത്തേന്റെ സെയിംലൈൻപിടിച്ചു തുടർന്ന ഞാൻ
വീട്ടുകാരുടെ മുന്നിലവളോടെ കാണിച്ചിരുന്ന കലിപ്പിന്റെ കേസപ്പോൾ മറന്നിരുന്നു…

എന്നാലമ്മയതൊന്നും ശ്രെദ്ധിച്ചില്ലേലും കീത്തുവിന്റെ മുഖമിരുണ്ടു കുറുകിയ കണ്ടപ്പോൾ എനിയ്ക്കു കാര്യം പിടികിട്ടി…

“”…അതെന്താമോളേ… നെനക്കിവടെ നിന്നാൽ..??”””_ എന്റെ വിശദീകരണത്തിനു
പിന്നോടിയായാണമ്മയതു ചോദിച്ചത്…

“”…അതമ്മേ… ഇവടെ… ഇവടെനിന്നാ പഠിയ്ക്കാമ്പറ്റൂല… അതിനൊരു കോൺസെൻട്രേഷങ്കിട്ടൂല…
അതോണ്ടാ ഞാൻ ഹോസ്റ്റലിനിന്നോളാന്നു പറഞ്ഞേ..!!”””_ അവളമ്മയെ ദയനീയമായിനോക്കി…

“”…അതെന്താ മോളേ…?? നെനക്കെന്തായിവടെ പഠിയ്ക്കാമ്പറ്റാത്തേ….?? എന്തേലും പ്രശ്നണ്ടോ..??”””_ വീണ്ടും അവൾടെമുന്നിൽ അമ്മ ഉരുകിയൊലിയ്ക്കാൻ തുടങ്ങി…

“”…അതുപിന്നെ റൂമിക്കേറിയാ പഠിയ്ക്കാനെപ്പഴാ സമയം..??”””_ അമ്മയുടെ ചോദ്യത്തിന്
പിന്നിൽനിന്നുംകുത്തി കീത്തു കട്ടപ്പയായപ്പോൾ, ആ
കുന്തമുന മീനാക്ഷിയുടെ ചങ്കിലേയ്ക്കുതന്നെ കേറി…

മറുപടിയെന്തു പറയണമെന്നറിയാതെ പരുങ്ങിയ മീനാക്ഷി അമ്മയെനോക്കുമ്പോൾ പുള്ളിക്കാരിയും ചൂളി നിൽക്കുവാണ്…

എന്നാലതൊന്നുമൊരു വിഷയമേയായി കാണാതെ കീത്തു,

“”…അവറ്റോൾക്കോ നാണമില്ല… പിന്നിതൊക്കെ ചോദിയ്ക്കാനമ്മയ്ക്കേലും കൊറച്ചു നാണമ്മേണ്ടേ…?? കഷ്ടം…!!”””_ എന്നുമ്പറഞ്ഞൊരു കൊട്ടുക്കൂടെ കൊടുത്തപ്പോൾ അമ്മയ്‌ക്കോ
മീനാക്ഷിയ്‌ക്കോ നിയ്ക്കക്കള്ളിയില്ലാത്തവസ്ഥയായി…

എടുത്തടിച്ചപോലെ കീത്തുവങ്ങനെ പറയോന്നമ്മയും കരുതീട്ടുണ്ടാവില്ല…

രണ്ടുദിവസായ്ട്ട് അവരുടെമുന്നേ കാലുംകവച്ചുനടന്ന് അഭിനയിച്ച മീനാക്ഷിയ്ക്കാണേൽ
മറുത്തെന്തേലും പറയാമ്പറ്റോ..??!!

അടപടലം മൂഞ്ചിത്തെറ്റിനിന്ന മീനാക്ഷിയെയൊന്നു നോക്കിയശേഷം അമ്മ കീത്തുവിന്റെനേരേ തിരിഞ്ഞു:

“”…അതിനു നിന്നോടിവടാരാ അഭിപ്രായഞ്ചോയ്ച്ചേ..?? അല്ല… മുറീന്നു പൊറത്തിറങ്ങാത്ത
നീയെന്തോത്തിനാ ഇവളെയോരോന്നു പറയാമ്മേണ്ടിമാത്രം ഇങ്ങോട്ടുപോരുന്നേ…?? കേറിപ്പോടീ..!!”””_ എന്നുപറഞ്ഞൊന്നു ചീറീതും നമ്മുടെമുന്നിൽ ചളിഞ്ഞ കീത്തുവിനു
വേറൊന്നുംചെയ്യാനാവാതെ അകത്തേയ്ക്കു വലിയേണ്ടിവന്നു…

Leave a Reply

Your email address will not be published. Required fields are marked *