എന്റെ ഡോക്ടറൂട്ടി – 15 8അടിപൊളി 

പിന്നെ ഞാനെഴുന്നേൽക്കുന്നേനു മുന്നേ
കോളേജിപ്പോണോങ്കിലിതേയൊരു മാർഗ്ഗമുള്ളൂന്നു പാവത്തിനു മനസ്സിലായിക്കാണും…

…മ്മ്മ്.! നീ പെറുക്കിയടുക്കെടീ… അടുക്ക്… പക്ഷേ പഠിയ്ക്കാമ്മിടണോ വേണ്ടേന്നു ഞാന്തീരുമാനിയ്ക്കും… ഈ സിദ്ധാർഥ് തീരുമാനിയ്ക്കും…!!_ അവൾക്കുമുന്നെ ഉറക്കംനടിച്ചുകിടന്ന് ഞാൻ മനസ്സിൽപറയുമ്പോഴും അവളെ കോളേജിലു വിടാണ്ടിരിയ്ക്കാനുള്ള ഐഡിയയ്ക്കുവേണ്ടി തിരച്ചിലിലായ്രുന്നെന്റെ മാസ്റ്റർബ്രെയ്ൻ…

ബുക്സെല്ലാമടുക്കിവെച്ച് കുളിയ്ക്കാനായി ടവലുമെടുത്തു ബാത്ത്റൂമിലേയ്ക്കു കയറീതും ഞാൻ കട്ടിലേന്നു ചാടിപ്പിടഞ്ഞെഴുന്നേറ്റ്, പരസഹായമില്ലാതെ കസേരയിലിരുന്ന
ബാഗിനെയങ്ങു മൊത്തമായി കിഡ്നാപ്പ്ചെയ്തു…

നേരേയതിനേം കൊണ്ടോയൊളിപ്പിച്ച് പുറത്തെ ബാത്ത്റൂമിൽചെന്നു ഫ്രഷായി കോളേജിലേയ്ക്കു വലിച്ചുവിട്ടു…

അന്നത്തെയാദിവസം ക്ലാസ്സിലിരുന്നെങ്കിലും മനസ്സുമുഴുവൻ വീട്ടിലായിരുന്നു… പാവം.!
രാവിലേയെഴുന്നേറ്റ് കുളിച്ചൊരുങ്ങി കോളേജിപ്പോവാനെറങ്ങുമ്പോൾ ബാഗു കാണാണ്ടാവുന്നത് എന്തൊരു കഷ്ടാണ്.!

അതാലോചിയ്ക്കുന്തോറും ഒരുതരം കുളിരുകോരൽ…

അതുകൊണ്ടുതന്നെ അന്നു ഞാൻ കോളേജീന്നു നേരത്തേചാടി… ശ്രീയോട്, അവന്മാർക്കൊപ്പം
വരാമ്പറഞ്ഞിറങ്ങുമ്പോൾ തെണ്ടിയെന്നെ അർത്ഥംവെച്ചു നോക്കുന്നുണ്ടായ്രുന്നു…

വീട്ടിലെത്തുമ്പോൾ കീത്തു മുറ്റത്തുനിന്നു ഫോൺചെയ്യുന്നു…

എന്നെക്കണ്ടതും
വല്ലാത്തൊരുഭാവത്തിൽ തുറിച്ചൊരുനോട്ടം, പതിവില്ലാണ്ടു നേരത്തേ ചെന്നതുകൊണ്ടാവും…

“”…ആഹ്… നീ നേരത്തേയിങ്ങു പോന്നോ… എന്നിട്ടു ശ്രീക്കുട്ടനെവടെ..??”””_ കീത്തുവിന്റെ
തുറിച്ചുനോട്ടത്തിനു വിലകൊടുക്കാതെ അകത്തേയ്ക്കു കേറിയതും അമ്മവന്നു മുന്നെച്ചാടി…

“”…ക്ലാസ്സിലിരിയ്ക്കാൻ നല്ല സുഖന്തോന്നീല… അതോണ്ടിങ്ങുപോന്നു…!!”””_
താല്പര്യമില്ലാത്തമട്ടിലമ്മയ്ക്കു
മറുപടികൊടുക്കുമ്പോഴും കണ്ണുകൾചുറ്റും പരതിനടക്കുവായ്രുന്നു…

എന്റെയിര കോളേജിപ്പോവാമ്പറ്റാത്ത സങ്കടത്തിലാരേങ്കിലും പിടിച്ചു
കടിച്ചോന്നറിയൂലല്ലോ…??!!

“”…ആം… നെനക്കൊന്നിനുമൊരു സുഖോന്തോന്നൂല്ല… കല്യാണോക്കെ കഴിഞ്ഞാലതങ്ങനാ…
സുഖന്തോന്നാത്ത വേറൊരുത്തീം രാവിലേ മുതലിവിടുണ്ടല്ലോ…!!”””_ അമ്മയ്ക്കുകൊടുത്ത
മറുപടിയിൽ ചാടിപ്പിടിച്ചുകൊണ്ടു ചെറിയമ്മ ആക്കിയ ചിരിയോടെപറഞ്ഞതും
ഞാനൊന്നുചൂളി…

“”…അറിയാമ്മേലാഞ്ഞിട്ടു ചോയ്യ്ക്കുവാ… തനിയ്ക്ക് തന്റെവീട്ടിക്കിടന്നാപ്പോരേ…
മനുഷ്യന്റെ സമാധാനങ്കളയാനായ്ട്ട്, എങ്കപ്പാത്താലും നീ…!!”””_ അവരേം ട്രോളിക്കൊണ്ടു
ഞാൻ ചോദിച്ചു:

“”…അപ്പൊയിന്നവളു പോയില്ലേ…??”””_ അവളു പോവാത്തേതിൽ നമ്മക്കു മനസ്സറിഞ്ഞൊരു പങ്കുമില്ലാന്നു കാണിയ്ക്കാനാണ്
അങ്ങനെ ചോദിച്ചത്…

“”…ഓ…! അപ്പൊ നീയൊന്നുമറിഞ്ഞില്ലാ..?? അവളു വിളിച്ചിട്ടല്ലേടാ നീ വന്നേ…?? സത്യമ്പറേടാ,
ഇതുരണ്ടുങ്കൂടൊത്തുള്ള കളിയല്ലേ…??”””_ ചെറിയമ്മ കണ്ണുകൂർപ്പിച്ചുകൊണ്ടു തിരക്കി…

അത്രേമായപ്പോഴേയ്ക്കും മുറ്റത്തുനിന്നു കീത്തുവൊറ്റചീറൽ,

“”…ഒന്നു മിണ്ടാണ്ടിരിയ്ക്കുന്നുണ്ടോ… കൊറേ നേരായ്…!!”””_ എന്നുമ്പറഞ്ഞ്…

“”…അതിനു നിന്നോടാരേലും വല്ലോമ്പറഞ്ഞോ…?? ഞാനെന്റെ കൊച്ചിനോടാ ചോദിച്ചേ… അല്ലേലുമവനെ
ഫോൺ ചെയ്യുന്നതിനിടയിലും പെണ്ണിന്റെ ചെവിയിവടാ…!!”””_ ചെറിയമ്മയെന്നെ ചേർത്തുപിടിച്ചു
ഡയലോഗു തിരിച്ചുവിട്ടതും കീത്തുവെന്നെ നോക്കിപ്പേടിപ്പിയ്ക്കാനൊരുങ്ങി… എന്നാലതുശ്രെദ്ധിച്ച ചെറിയമ്മ കീത്തൂവധമവസാനിപ്പിച്ചില്ല:

“”…അതേ… ഇതു ഞങ്ങളു കല്യാണങ്കഴിഞ്ഞോരു തമ്മിലുള്ളവർത്താനാ… അതിന്റെടയ്ക്കു
ചെറിയകുട്ട്യോള് കാതുംകൂർപ്പിച്ചുവരണ്ട… അല്ലേടാ സിത്തൂ..??”””_ അതൂടെകേട്ടതുമവൾ
കലിപ്പടക്കാനാവാതെ ഫോണും കട്ട്ചെയ്തവളൊറ്റ നടത്തം, പുറത്തേയ്ക്ക്…

…ഈശ്വരാ.! എന്നോടുള്ള കലിപ്പിനിങ്ങനെ നടക്കാന്തുടങ്ങിയാൽ ഇവളു ജീവിതകാലം മുഴുവനുമോരു
ടൂറിലായിരിയ്ക്കുവല്ലോ..!!

പിന്നെ കൂടുതലായവിടെ തങ്ങിനിൽക്കാതെ മെല്ലെയവരുടെ കണ്ണുതപ്പി റൂമിലേയ്ക്കുപിടിച്ചു…

റൂമിലേയ്ക്കു കയറിയപാടെ നോക്കിയതു പൂഴ്ത്തിവെച്ചിരുന്ന ബാഗിനെയാണ്…

എന്നാൽ കൊണ്ടോയ് വെച്ച സ്ഥലമ്മുഴുവനും അരിച്ചുപെറുക്കീട്ടും ബാഗുപോയിട്ടതിന്റെ
വള്ളിപോലും കിട്ടീലെന്ന്…

ഇനിയതു മീനാക്ഷീടേലോ മറ്റോ കിട്ടീട്ടുണ്ടാവോ…??

ആ കിട്ടിയെങ്കിൽ കിട്ടി… എന്തായാലും അവളിന്നു പോയില്ലല്ലോ… ആ ഒരുൾപ്പുളകത്തോടെ
തിരിഞ്ഞതുമെന്നെ തുറിച്ചുനോക്കിക്കൊണ്ടു മുന്നിൽ മീനാക്ഷി…

അവളെക്കണ്ടപ്പോൾ പെട്ടെന്നൊന്നു പതറിയെങ്കിലുമതു പുറമേ കാണിയ്ക്കാതെ ഞാൻ
കട്ടിലിലേയ്ക്കു കയറി…

കട്ടമൊതലു നഷ്ടപ്പെട്ട തളർച്ചയിലൊന്നു കെടക്കാന്നു വെച്ചു, അത്രേയുള്ളൂ…

എന്നാലപ്പോഴെല്ലാം എന്നെയും തുറിച്ചുനോക്കിയൊറ്റ നിൽപ്പാണ് ലവൾ… സംഗതി ബാഗൂമ്പിച്ചതു ഞാനാന്നു മനസ്സിലായ്ട്ടുണ്ട്…

അതിന്റെ സകല കലിപ്പുമവൾടെ
മുഖത്തുണ്ടുതാനും…

എന്നാലുമെന്നോടുള്ള പേടികൊണ്ടാവണം ഒന്നുംമിണ്ടാണ്ടു
നിൽക്കുന്നതെന്നു ഞാനുമങ്ങുകരുതി…

“”…മ്മ്മ്… എന്താടീ തുറിച്ചു നോക്കുന്നേ…??”””_ ഒന്നു വിരട്ടാന്നുതന്നെ കരുതി…
ബാഗുപോയ ചളിപ്പൊഴിവാക്കണോലോ…

“”… ങ്ഹൂം.! ഒന്നൂല്ല…!!”””_ എന്നുമ്പറഞ്ഞവൾ മുറിയിൽ നിന്നിറങ്ങിപ്പോയി…

അവൾടപ്പോഴത്തെയാ പെരുമാറ്റമെന്നെ തെല്ലൊന്നുമല്ല ചിന്തിപ്പിച്ചത്…

അവൾടെ
തനിക്കൊണങ്കാണിച്ചാൽ ഞാനിനി പഠിയ്ക്കാൻ സമ്മതിച്ചില്ലെങ്കിലോ എന്നപേടിയാവോ…??!!

അതോ… വരാനിരിയ്ക്കുന്ന കൊടുങ്കാറ്റിനു മുന്നേയുള്ള ശാന്തതയോ…??

അവൾ
പുറത്തേയ്ക്കിറങ്ങി പോണതുംനോക്കി ഒന്നുംമനസ്സിലാകാതെ
ഞാൻ മലർന്നുകിടന്നു…

അന്നുപിന്നെ വല്യവിശേഷങ്ങളൊന്നുമില്ലാണ്ട് കടന്നുപോയി…

മീനാക്ഷി, ഞാനുറങ്ങിയശേഷം എപ്പോഴോ ആയിരിയ്ക്കണം റൂമിലേയ്ക്കുവന്നതും…

അടുത്തദിവസം രാവിലെയും കഴിഞ്ഞദിവസത്തെ പണിയുമാലോചിച്ചാണ് ഞാനുറക്കമുണർന്നത്…

എന്നാലെന്റെ മനസ്സിലെ പ്ലാൻ മാനത്തുകണ്ട മീനാക്ഷി ബാഗുമാറ്റിയിരുന്നു…

ഞാനെഴുന്നേറ്റപ്പോഴേയ്ക്കും ബാഗിരുന്നിടം കാലി…

റൂം മുഴുവനരിച്ചുപെറുക്കി
നോക്കിയേച്ചും അവൾടെ ബാഗുമാത്രംകിട്ടീല…

അപ്പോഴേയ്ക്കും കുളികഴിഞ്ഞു ബാത്ത്റൂമിൽ
നിന്നിറങ്ങിവന്ന മീനാക്ഷി, അണ്ടികളഞ്ഞ
അണ്ണാന്റെമാതിരിനിന്ന എന്നെനോക്കിയൊരു
പുച്ഛച്ചിരിയും ചിരിച്ചു പുറത്തേയ്ക്കുനടന്നതും
എനിയ്ക്കങ്ങു വിറഞ്ഞുവന്നു…

എന്തേലുംപണി കൊടുത്തേ മതിയാവൂന്നും കരുതി അലമാരയിലേയ്ക്കു നോക്കുമ്പോഴാണവൾടെ
വൈറ്റ്കോട്ടും അതിന്റെമേലെ സ്റ്റെതസ്കോപ്പുമിരിയ്ക്കുന്നതു കാണുന്നെ…

പിന്നെ രണ്ടാമതൊന്നു ചിന്തിയ്ക്കാന്നിന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *