“”…എനിയ്ക്കു കാപ്പി താ… കാപ്പികുടിച്ചേച്ചും ഞാമ്പല്ലു തേയ്ക്കാം..!!”””_ അമ്മയുടെ അടുത്തേയ്ക്ക് തിരിഞ്ഞു നടക്കുന്നതിനിടയിൽ ഞാൻപറഞ്ഞു…
ഓരോളത്തിനങ്ങ് പറഞ്ഞപ്പോൾ ശബ്ദം കൂടിപ്പോയതിനെക്കുറിച്ചോ അച്ഛനിരിയ്ക്കുന്നതേ പറ്റിയോ ഞാൻ ചിന്തിച്ചില്ല…
എന്നാലടുത്ത നിമിഷംതന്നെ എനിക്കതേക്കുറിച്ചു ചിന്തിയ്ക്കേണ്ടിയും വന്നു…
“”…ഛീ.! പോയി ബ്രെഷെയ്യടാ… വൃത്തികെട്ടത്..!!”””_ കയ്യിലിരുന്ന പത്രമൊന്നു കുടഞ്ഞുകൊണ്ട് അച്ഛൻചീറിയതും കീത്തുവും അമ്മയും സ്വിച്ചിട്ടപോലെ ഒറ്റച്ചിരിയായിരുന്നു…
ഞാനങ്ങ് അയ്യടാന്നായ്ട്ട് പയ്യെ അടുക്കളയിലേയ്ക്കു വലിഞ്ഞു…
അപ്പോഴും അമ്മയെന്നെ നോക്കി വാപൊത്തി ചിരിയ്ക്കുന്നുണ്ടായിരുന്നു…
“”…കീത്തൂ..! വാ… വന്നു കഴി… എന്നാലച്ഛനോടൊപ്പമങ്ങ് പോവാലോ..!!”””_ അമ്മ അവിടെനിന്നു പറഞ്ഞതുംകേട്ട് ഞാനലസനായി നടന്നു…
എന്നാൽ,
“”…വേണ്ടമ്മേ… മീനുവുംവരണുണ്ട്… ഞങ്ങളൊന്നിച്ചു പൊക്കോളാം..!!”””_ എന്ന അവൾടെ മറുപടിവന്നതും എനിയ്ക്കുവീണ്ടും കിരുകിരുപ്പുതുടങ്ങി…
പല്ലുതേയ്ക്കാൻപോയ
ഞാൻ പിന്നെ റൂമിൽ
നിന്നിറങ്ങുന്നതുതന്നെ കുളിച്ച് ഓണക്കോടിയായിട്ടെടുത്ത ജീൻസും ഷേർട്ടുമൊക്കെയിട്ടാണ്…
“”…അല്ല… നീയിതെങ്ങോട്ടാ..??”””_ റൂമിൽനിന്നും സ്റ്റെയറിറങ്ങി വന്നുനിന്നത് അച്ഛന്റെമുന്നിൽ…
അപ്പോൾതന്നെ ചോദ്യവുംവന്നു…
“”…അമ്പലത്തിൽ..!!”””_ മുഖംകൊടുക്കാതതിനു മറുപടിപറഞ്ഞതും,
“”…കീത്തൂനൊപ്പം നീയുമ്പോണുണ്ടോ..??”””_ ന്ന മറുചോദ്യവുമെത്തി…
“”…മ്മ്മ്..!!”””_ അച്ഛന്റടുത്ത ചോദ്യത്തിനും നിലത്തുനോക്കി ഞാനൊന്നുമൂളി…
പക്ഷേയെന്തോ ഭാഗ്യത്തിന് അച്ഛൻ ചേച്ചിയോടു ചോദിയ്ക്കാതെ അകത്തേയ്ക്കുപോയി…
“”…അല്ല… മോനിതൊരുങ്ങിക്കെട്ടി എങ്ങോട്ടേയ്ക്കാ..??”””
“”…അമ്പലത്തിൽ..!!”””_ ഹോളിലേയ്ക്കു ചെന്നയെന്നോട് കളിയാക്കിയമട്ടിൽ കീത്തുചോദിച്ചപ്പോൾ ഞാൻ കള്ളലെക്ഷണത്തിൽ മറുപടിപറഞ്ഞു…
“”…അതെന്തായിപ്പൊ പെട്ടെന്നൊരമ്പലത്തി പോക്ക്..??”””
“”…അത്… ചേച്ചി പോവുവല്ലേ… അപ്പ കൂട്ടിന് വരാന്നുവെച്ചു…!!”””
“”…അയ്യട.! നടന്ന തന്നെ..!!”””
“”…പ്ലീസേച്ചീ… ഞാനും വരണൂ..!!”””
“”…വേണ്ട… എന്റൊപ്പം വരണ്ട… എനിയ്ക്കിനിയിപ്പ നിന്നേന്നോക്കി നടക്കാനൊന്നുമ്പറ്റൂല്ല…!!”””_ അവൾ തീർത്തുപറഞ്ഞു…
“”…വേണ്ട… എന്നെ നോക്കണ്ട… ഞാനുംകൂടെ വന്നോളാം..!!”””
“”…നിന്നോടുവേണ്ടെന്ന് പറഞ്ഞില്ലേ… വരണ്ടെന്നുപറഞ്ഞാ വരണ്ട..!!”””_ അവളു കയർത്തുപറഞ്ഞിട്ട് എഴുന്നേൽക്കാനൊരുങ്ങീതും ഞാനും പ്ലേറ്റുമാറ്റി…
“”…ന്നെ കൊണ്ടോയില്ലേ ഞാനച്ഛനോട് പറഞ്ഞോടുക്കും..!!”””
“”…എന്ത്..??”””_ അവളുടെ കണ്ണുകളിലാകാംഷ…
“”…മെനിഞ്ഞാന്ന്… മെനിഞ്ഞാന്നെനിയ്ക്ക് മുട്ടായി വാങ്ങിത്തന്ന കാര്യം..!!”””_ ഞാൻ മടിച്ചുമടിച്ചു പറഞ്ഞതും കീത്തുവേച്ചിയുടെ ഭാവംമാറി…
അവളുടെ മുഖത്തപ്പോൾ ദേഷ്യമാണോ സങ്കടമാണോ എന്നൊന്നും നിശ്ചയമില്ല…
പക്ഷേ എന്തോ പറയാൻതുടങ്ങി…
എന്നാലതിനു മുന്നേ,
“”…കീത്തൂ… നീ പോണില്ലേ..??”””_ ന്നുള്ള അമ്മയുടെ അന്വേഷണമെത്തി… ഞാൻവീണ്ടും പ്രതീക്ഷയോടെ കീത്തുവേച്ചിയുടെ മുഖത്തേയ്ക്കുനോക്കി…
“”…ആ..! പോവുവാ… പിന്നെ ഞാനിവനെക്കൂടി കൊണ്ടുപോവുവാട്ടോ..!!”””_ അവൾ വിളിച്ചു പറഞ്ഞുകൊണ്ടെഴുന്നേറ്റതും എന്റെമുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരിവിടർന്നു…
“”…വായെണീറ്റ്… നാശം പിടിച്ചതേ..!!”””_ പുറത്തേയ്ക്കു നടക്കുന്നതിനിടയിൽ ചേച്ചിയങ്ങനെ പറഞ്ഞപ്പോഴും ഞാനൊന്നും മിണ്ടാതെ മര്യാദക്കുട്ടനായി അവളെ പിൻചെന്നു… ഇനിയെന്തേലും പറഞ്ഞാത്തന്നെ അവളുടെ വായിലിരിയ്‌ക്കുന്ന കേൾക്കേണ്ടി വരുമെന്നത് മറ്റൊരുകാര്യം…
അങ്ങനെ ഞങ്ങളിറങ്ങി പതിവുവഴിയിലൂടെ റോഡിലേയ്ക്കു കയറുമ്പോൾ അവിടെ മീനാക്ഷി കാത്തുനിൽപ്പുണ്ടായിരുന്നു…
അവളും ഒരു ഇളംമഞ്ഞ പട്ടുപാവാടയും ടോപ്പുമായിരുന്നു വേഷം…
എന്നെക്കണ്ടതും മീനാക്ഷിയുടെ മുഖമൊന്നുചുളിഞ്ഞു…
അതിനൊപ്പം അവളെന്നെ ഉണ്ടക്കണ്ണുകൾ വിടർത്തിയൊന്നു സൂക്ഷിച്ചു നോക്കുകയുംചെയ്തു…
