ചെന്നപാടെ കുറച്ചുനേരം ഫോണിനെയും കുത്തിപ്പിന്നിയിട്ട് കേറിക്കിടന്നു…
പിറ്റേദിവസം അവനെതല്ലുന്നതും അവൾടെമുന്നിൽ ഒന്നാളാവുന്നതുമൊക്കെ സ്വപ്‌നം കണ്ടെപ്പോഴോ ഉറങ്ങിപ്പോവുകയായ്രുന്നു…
പിറ്റേന്നും ഉച്ചകഴിഞ്ഞതോടെ കോളേജിന്ന് കൂട്ടത്തോടെ വണ്ടിയുമെടുത്ത് പുറത്തുചാടിയ ഞങ്ങൾ കോളേജുവിടുന്ന സമയത്തോടടുത്തപ്പോൾ മൂന്നാമത്തെദിവസവും പതിവുപോലെ മെഡിക്കൽകോളേജിന് മുന്നിലെത്തി…
“”…മ്മ്മ്..?? എങ്ങോട്ടാ..??”””_ വണ്ടിയിൽനിന്നുമിറങ്ങി പതിവുപോലെ വെയ്റ്റിങ്ഷെഡ്ഡിലേയ്ക്കു നടക്കാനൊരുങ്ങവേ ശ്രീയെന്നോട് ചോദിച്ചു…
അതിന്, ഇതെന്തുകൂത്ത് എന്നഭാവത്തിൽ ഞാനവനെയൊന്നു നോക്കിയതും,
“”…വെയ്റ്റിങ്ഷെഡ്ഡിലിരുന്നുള്ള നിന്റെ പെരുത്തുസേവനങ്ങൾക്കു നന്ദി… നീയേ… നീയെന്റൊപ്പം വാ… അവിടെ വേറാരെങ്കിലും നിന്നോളും..!!”””_ ശ്രീ പറഞ്ഞതുകേട്ടതും കൂടെനിന്ന മൈരന്മാരാക്കിച്ചിരി തുടങ്ങി…
“”…എന്നാ ഞാനിന്നവിടെ നിയ്ക്കാം… എന്താ..??”””_ കാർത്തിയെല്ലാരുടെയും അഭിപ്രായമറിയാനായി ഓരോരുത്തരെയും മാറിമാറി നോക്കി…
“”…ബെസ്റ്റ്.! ഇവനായ്രുന്നപ്പൊ അവളുമാര് വളഞ്ഞിട്ടു കളിയാക്കിയെന്നേയുള്ളൂ… നിയാണെങ്കി എല്ലാങ്കൂടി തല്ലും… വേണ്ട… അതോണ്ട് നീയുംപോണ്ട… അവിടെ ഞാമ്പൊയ്ക്കോളാം..!!”””_ റോബിൻ കാർത്തിയെയൊന്നു ഞോണ്ടിക്കൊണ്ട് സ്വന്തം അഭിപ്രായമറിയിച്ചപ്പോൾ അതിന് കാർത്തിയ്‌ക്കൊഴികെ മാറ്റാർക്കും എതിരഭിപ്രായമില്ലായ്രുന്നു…
അങ്ങനൊരിയ്ക്കൽ കൂടി പ്ലാനൊക്കെ വിശദീകരിച്ചിട്ട് ഞങ്ങൾ സ്വന്തം സ്ഥാനത്തേയ്ക്കു നീങ്ങി…
ഞാനും ശ്രീയുംകൂടി കോളേജിന്റെ മെയിൻഗേറ്റിന്റെ ഭാഗത്ത് കുറച്ചുമാറിയാണ് നിന്നത്…
“”…ഡാ… നിനക്കവനെ അറിയാമോ..??”””_ നിന്നിടത്തുനിന്നും ഒന്നിനേംവിടാതെ ചൂഴ്ന്നുനോക്കി നിന്നയെന്നോട് ശ്രീചോദിച്ചതും ഞാനില്ലയെന്നർത്ഥത്തിൽ ചുമൽകൂച്ചി….
“”…പിന്നെ നീ…”””_ അതിനുമറുപടിയായി എന്തോ പറയാനൊരുങ്ങിയെങ്കിലും ചുറ്റുമൊന്നു കണ്ണോടിച്ചശേഷമവൻ പറയാൻവന്നത് സൗകര്യപൂർവ്വംവിഴുങ്ങി;
“”…ആളുകള് നോക്കുന്നു… അല്ലേലെന്റെ വായീന്നു നല്ലതുകേട്ടേനേ..!!”””_ അവൻ പല്ലിറുമിക്കൊണ്ട് വീണ്ടും ആളെത്തിരച്ചില് തുടങ്ങി, കൂട്ടത്തിൽ ഞാനും…
അത്രയുംനേരം ഗേറ്റുകടന്നു പുറത്തേയ്ക്കിറങ്ങിവരുന്ന പിള്ളേരെമാത്രം നോക്കിനിന്ന ഞാനിടയ്ക്കെപ്പോഴോ അകത്തേയ്ക്കു നോക്കിയപ്പോഴാണ് നമ്മുടെ മീനാക്ഷിവരുന്നത് കാണുന്നത്…
കടുംനീലയിൽ വെള്ളയിലയും പൂക്കളുമൊക്കെകൂടിയ ചുരിദാർടോപ്പും വെള്ളനിറത്തിലുള്ള ലെഗ്ഗിൻസും ധരിച്ചിരുന്ന അവളുടെ ഇടതുകയ്യിൽ പതിവുസ്റ്റൈലിൽ വൈറ്റ്കോട്ട് മടക്കിയിട്ടിരുന്നു…
വലതുകൈയിൽ സ്റ്റെത്ത് രണ്ടുമൂന്നു മടക്കായി കൂട്ടിപ്പിടിച്ച്, അതോടുകൂടി തന്നെയാ കൈ മുകളിലേയ്ക്കുയർത്തി കൂടെയുണ്ടായിരുന്ന ആതിരയോടെന്തൊക്കെ പറഞ്ഞു ചിരിച്ചുകൊണ്ടാണ് പുള്ളിക്കാരിയുടെവരവ്….
…ഈശ്വരാ.! ഈ പണ്ടാരോ..??_ പ്രതീക്ഷിയ്ക്കാതെ അവളെക്കണ്ടതും
ഞാൻ മനസ്സിൽപറഞ്ഞുകൊണ്ട് പരുങ്ങുന്ന അതേസമയംതന്നെ അവളെന്നെയും കണ്ടു…
…ഇന്നലെയവളെ പറഞ്ഞതിന്റെ വാശിതീർക്കാനായി നാശമിങ്ങോട്ടു വരോ..??
വന്നാലെന്തു ചെയ്യണമെന്നും പറയണമെന്നുമൊക്കെ കൊടികുത്തി ചിന്തിയ്ക്കുമ്പോൾ എന്നെപ്പോലും ഞെട്ടിച്ചുകൊണ്ട് പുള്ളിക്കാരിയവിടെ ബ്രേക്കിട്ടു…
പിന്നെന്തോ ആതിരയോടു പറഞ്ഞശേഷം അവൾടെ കയ്യും പിടിച്ചുവലിച്ചുകൊണ്ട് തിരിച്ചുനടന്നു…
കുറച്ചുനേരം വായും തുറന്നുപിടിച്ചുനിന്ന് അതുംനോക്കിനിന്ന ഞാൻ,
…ഇതെന്താ പറ്റിയെ… തിരികെ പോകുന്നതെന്താ..?? ഇനിയെന്തേലുമെടുക്കാൻ മറന്നിട്ടുണ്ടാവോ..??
…എന്നൊക്കെ ചിന്തിച്ചുനിൽക്കുമ്പോൾ മീനാക്ഷി തലചെരിച്ചെന്നെയൊന്നു പാളിനോക്കുകയും ഞാനപ്പോഴും നോക്കി നിൽക്കുവാണെന്നറിഞ്ഞപ്പോൾ നടത്തത്തിന്റെ വേഗത കൂട്ടുകയുംചെയ്തു…
…ഓഹോ.! അപ്പതുശെരി.! ഇന്നലെ ഞാനങ്ങനൊക്കെ പറഞ്ഞതോണ്ട് പേടിച്ചിട്ടുള്ള ഓട്ടവാണല്ലേ..?? അങ്ങനേങ്കിൽ ഇപ്പൊ ശെരിയാക്കിത്തരാം…
