എന്റെ ഡോക്ടറൂട്ടി – 6 17അടിപൊളി 

എന്നാൽ ഞാൻ മറുപടിപറയുമ്പോൾ മുഴുവൻ മീനാക്ഷിയെന്നെ ദഹിപ്പിയ്ക്കാൻ തക്കനോട്ടം നോക്കുന്നുണ്ടായ്രുന്നു…

സെപ്റ്റിക്ടാങ്കിനെക്കാളും മഹത്തായൊരുനാവ് നോമിന്റെ വായ്ക്കുള്ളിലുള്ളകാര്യം ഇന്നലയേ കക്ഷിയ്ക്കു ബോധ്യപ്പെട്ടതുകൊണ്ടാണ് മറുപടിവരാത്തത്…

കോളേജിലെ വില്ലത്തിഇമേജ് നഷ്ടമായാലോന്നുകരുതി ആരെയും സഹായത്തിനു വിളിയ്ക്കാനുംവയ്യ…

സഹായത്തിനുവന്നവന്റെ ഗതി നേരത്തേകണ്ടതുകൊണ്ട് ആരും സ്വയമതിനു മുതിരുകയുമില്ല…

പോരാത്തതിന് അവൾടെ വാലുമുറിയുന്ന കാണാൻ കാത്തുനിന്ന കൂട്ടുകാരികളും…

സാഹചര്യമേതാണ്ട് എല്ലാംകൊണ്ടും എനിയ്ക്കനുകൂലമായ്രുന്നു…

””…എന്നാ നമുക്കങ്ങ് പോയാലോ മീനുവേച്ചീ..?? ഒരു കോഫിയൊക്കെകുടിച്ചിട്ട് ഞാന്തന്നെ കൊണ്ടുവിട്ടേക്കാന്നേ..??”””_ ഞാൻ മുന്നോട്ടു വലിച്ചുകൊണ്ട് നടക്കാനൊരുങ്ങിയതും അവൾ കൈചുഴറ്റിക്കൊണ്ട് ബലംപിടിച്ചുനിന്നു…

“”…അയ്യേ.! ഗേൾഫ്രണ്ടിനെ ചേച്ചീന്നാ വിളിയ്ക്ക..??”””_ കൂട്ടത്തിലൊരുത്തി പുച്ഛത്തോടെന്നെ നോക്കി ചോദിച്ചു…

“”…പിന്നെന്നെക്കാളും വല്യതള്ളേനെ എടീ പോടീന്നു വിളിയ്ക്കാമ്പറ്റോ..??”””_ എന്റെ എടുത്തടിച്ചതുപോലുള്ള മറുപടികേട്ടതും അവിടെവീണ്ടുമൊരു കൂട്ടച്ചിരിമുഴങ്ങി…

അതോടെനിയ്ക്കും പുളകംകൊണ്ടു…

ഈക്കളി കൊള്ളാല്ലോ, അടുത്തതു പോരട്ടേന്നമട്ടിലായി ഞാനും…

“”…അപ്പൊ… അപ്പൊ തന്നെക്കാളും എൽഡറാണോ ഇയാള്..??”””_ അതിലൊരുത്തൻ ചിരിയടക്കാൻ ശ്രെമിയ്ക്കുന്നതിനിടയിൽ ചോദിച്ചപ്പോൾ മറുപടികേൾക്കാൻ കൂടിനിന്നവർമുഴുവൻ ചെവികൂർപ്പിച്ചു….

“”…പിന്നില്ലാതെ… ആന്ന്… ന്റെ പൊന്നുചങ്ങായീ… ങ്ങളിത് കേക്കണം… ഞാനൊൻപതാം ക്ലാസ്സിൽ പഠിയ്ക്കുന്നസമയം, ഈ മീനുവേച്ചിയന്ന് പ്ലസ്ടൂലോ മറ്റോ ആയിരുന്നു… അല്ലേ മീനുവേച്ചീ..??”””_ ഞാൻ തിരക്കഥയിറക്കുന്നതിനിടയിൽ അവളോടുചോദിച്ചെങ്കിലും മറുപടികിട്ടീല്ല…

ഉണ്ടക്കണ്ണുകളുരുട്ടിയൊന്നു തുറിച്ചുനോക്കി അത്രമാത്രം…

അതോടെ ഞാൻ കൂടിനിന്ന പിള്ളേരോടായി തുടർന്നു;

“”…അതൊന്നും മീനുവേച്ചിപറയൂല… മീനുവേച്ചിയ്ക്കതൊക്കെ ഓർക്കുമ്പഴേ നാണംവരും… അതോണ്ട് ഞാന്തന്നെപറയാം..!!”””_ ഒരിൻട്രോകൂടിയിട്ട് അവളെയാക്കിയചിരിയോടെ നോക്കിയതും, ഞാനെന്താണ് പറയാൻപോകുന്നതെന്ന ആശങ്ക അവളുടെമുഖത്തും നിഴലിച്ചു…

അവളുടെയാ പരിഭ്രമംകണ്ടപ്പോൾ കിട്ടിയ കിടുകിടുപ്പിൽ ഞാൻവീണ്ടും കഥ തുടരാനൊരുങ്ങി;

“”…ആ.! മീനുവേച്ചി പ്ളസ്ടൂല് തന്നായ്രുന്നു… അന്നൊക്കെയിവള്… സോറി… ഈ ചേച്ചി… എന്നെ സ്കൂളിപ്പോവാമ്പോലും സമ്മയിയ്ക്കാതെ പിന്നാലെനടന്നു ശല്യംചെയ്യോരുന്ന്… എന്നിട്ടു ഞാനിഷ്ടോന്നു പറയാമ്മേണ്ടി ലവ് ലെറ്ററുവായ്ട്ടൊക്കെ വരും… അന്നുപേടിച്ചിട്ട് ഞാൻ മറുപടിയൊന്നും കൊടുക്കാണ്ടിരുന്നപ്പോ പോയികയ്യേല് റ്റാറ്റുവൊക്കെ കുത്തിക്കൊണ്ടുവന്നെന്നെ കാണിച്ചു… എന്നിട്ടിനീം ഇഷ്ടാണെന്ന്പറഞ്ഞില്ലെങ്കി ഞരമ്പു മുറിയ്‌ക്കോന്നുമ്പറഞ്ഞു… അങ്ങനെ പാവംതോന്നീട്ട്… ഏയ്‌.! പാവന്തോന്നീട്ടെന്നു പറയാമ്പറ്റില്ല, പേടിച്ചിട്ട് ഞാൻ വീണോയതല്ലേ..!!”””_ അന്നു ചെയ്തുകൂട്ടിയതുമുഴുവൻ അവൾടെ നെഞ്ചത്തേയ്ക്കിട്ടതും കൂടിനിന്ന പിള്ളേരുമുഴുവൻ മീനാക്ഷിയെ അതിശയത്തോടെനോക്കി ചിരിയമർത്തുന്നുണ്ടായ്രുന്നു…

ആ കൂട്ടത്തിൽ ആതിരയുടെകണ്ണുകളും അവളെ വല്ലാത്തൊരുമട്ടിൽ വലംവെച്ചു…

കോളേജിനെ വിറപ്പിയ്ക്കുന്ന വില്ലത്തിയ്ക്ക് ഇങ്ങനെയൊരു പാസ്റ്റുണ്ടായിരുന്നോ എന്നായ്രുന്നിരിയ്ക്കണം അവരുടെയൊക്കെ ചിന്ത…

എന്തൊക്കെയായാലും എന്റപ്പോഴ്ത്തെ ഫീലോടികൂടിയ ഡയലോഗും മീനാക്ഷിയുടെ സ്വഭാവവുമൊക്കെ തട്ടിച്ചുനോക്കിയപ്പോൾ സംഗതിയിലെന്തോ കാര്യമുണ്ടെന്ന് അവർക്കും തോന്നിയിട്ടുണ്ടാവണം…

ഇനി തോന്നിയില്ലേലും നമുക്കെന്ത്..??

ഇങ്ങോട്ടുകിട്ടിയത് തിരിച്ചുകൊടുത്തല്ലോ… നമ്മക്കതുമതി…

അന്നേരമത്രയുമവള് എന്തുപറയണമെന്നറിയാതെ വല്ലാത്തൊരു ഭാവത്തിലെന്നെ നോക്കി നിൽക്കുവായിരുന്നു…

ഒന്നൊതുക്കത്തിൽ കിട്ടിയിരുന്നേൽ അവളെന്നെ ഉറപ്പായും കടിച്ചുതുപ്പിയേനെ…

Leave a Reply

Your email address will not be published. Required fields are marked *