എന്റെ ഡോക്ടറൂട്ടി – 8 12അടിപൊളി 

“”…എടാ അതല്ലട… എങ്ങാനും പിടിയ്ക്കപ്പെട്ടാൽ അവളെക്കാളുംമുമ്പ് നമ്മള്നാറും… തല്ലുംകിട്ടും… അതോർത്തപ്പോ എനിയ്ക്കൊരു…”””_ അവൻ പേടിയുതിരുന്ന മുഖത്തോടെ പറഞ്ഞതും എനിയ്ക്കു കലിപ്പിളകി…

“”…ഒരു നല്ല കാര്യത്തിനുപോകുമ്പോ തൊലിഞ്ഞ വർത്തമാനം പറയാതെ കോപ്പേ… ആ നേരത്ത് എല്ലാം നല്ലവഴിയ്ക്കു നടക്കാമ്മേണ്ടി പ്രാർത്ഥിയ്ക്ക്..!!”””

ഇനിയുമവടെനിന്നാൽ അവനെന്തെങ്കിലും പറഞ്ഞെന്റെ മനസ്സുമാറ്റുമെന്നു തോന്നിയതുകൊണ്ട് കൂടുതൽ ആലോചിച്ചുനിൽക്കാതെ ഞാൻനേരെ മതിലിലേയ്ക്ക് അള്ളിപ്പിടിച്ചു കയറി…

മതിലിന്റെ ഏറ്റവും പൊക്കംകുറഞ്ഞതും തൊട്ടടുത്തുതന്നെ മറ്റൊരു മൺതിട്ട ഉള്ളതുമായൊരു സ്ഥലമായിരുന്നു ഞങ്ങൾ കണ്ടുപിടിച്ചത്…

അതുകൊണ്ടുതന്നെ അധികം പണിപ്പെടേണ്ടിവന്നില്ല…

മതിലിൽ കയറിയിരുന്നിട്ടു നോക്കുമ്പോൾ ശ്രീയാകെ പരവേശപ്പെട്ട് ആരെങ്കിലും വരുന്നുണ്ടോന്നു ചുറ്റുപാടും നോക്കിനിൽപ്പുണ്ട്…

ഇടയ്ക്കെന്നെയൊന്നു നോക്കിയ അവനെ നോക്കിയൊന്ന് ചിരിച്ചുകാണിച്ചിട്ട് ഞാൻവീണ്ടും അടുത്ത ഉദ്യമത്തിലേയ്ക്കു കടന്നു…

മതിലിന്മേൽ ഒരുവിധമെഴുന്നേറ്റു നിന്ന് സൺ‌ഷെയ്ഡിൽ തൂങ്ങിയെങ്കിലും മുകളിലേയ്ക്കു കയറാൻപറ്റാതെ അതിൽപ്പിടിച്ചു തൂങ്ങിയാടിപ്പോയി…

പിന്നെ രണ്ടുമൂന്നുപ്രാവശ്യം ഇതേ പ്രയത്നം നടത്തിയശേഷമാണ് ഒരുവിധം നീന്തിയൊക്കെ ഷെയ്ഡിന്മേൽ കയറാൻപറ്റിയത്…

പക്ഷേ, ആദ്യത്തെയൊരു പ്രയാസമേ ഉണ്ടായിരുന്നുള്ളൂ…

പിന്നീടുള്ള ഷെയ്ഡ്സെല്ലാം അടുപ്പിച്ചായതിനാൽ ചാടിക്കയറി പെട്ടെന്നുതന്നെ തേർഡ്ഫ്ലോറിന്റെ ഭാഗത്തെ കോറിഡോറിന് സമീപമെത്തപ്പെട്ടു…

…ഈശ്വരാ.! ഒരുത്തിയെ നാറ്റിയ്ക്കാമ്മേണ്ടി പെടുന്ന പെടാപ്പാടേ… ഈ കക്കാനും കള്ളവെടി വെയ്ക്കാനുമൊക്കെ കേറുന്നവന്മാരെ സമ്മതിയ്ക്കണം…

ഷെയ്ഡിൽനിന്നും ബാൽക്കണിയുടെ വലതുഭാഗത്തെ ഒരാൾപ്പൊക്കമുള്ള ഹോളിലേയ്ക്ക് ജീവനും കൈയിൽ പിടിച്ചുകൊണ്ട് അണ്ടിയും വയറുമുരച്ചു കയറുമ്പോൾ ഒരു മൈരും വേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോയി…

തറേനിന്ന് നാറ്റിയ്ക്കാമ്പറ്റിയ ഒരു പ്ലാനുമാ നാറീടെ മനസ്സിൽ തോന്നിച്ചില്ലല്ലോ ദൈവമേന്നൊക്കെ മനസ്സിൽ പറഞ്ഞുകൊണ്ട് ഞാനൊരുവിധത്തിൽ കോറിഡോറിലേയ്ക്കു ചാടി…

…എന്റെ മീനൂട്ടീ… നിന്നെനാറ്റിച്ച് നിന്റെ അടപ്പുതെറുപ്പിയ്ക്കാനായിട്ട് നിന്റെ ഹീറോയിതാ വരുന്നൂ..!!

സ്വയം പിറുപിറുത്തുകൊണ്ട് കോറിഡോറിൽനിന്നും അവളുടെറൂമിന്റെ ഡോറ് തള്ളിത്തുറന്നുകൊണ്ട് ഞാനകത്തേയ്ക്കു ചാടിക്കയറി…

എന്നാലെന്റെ പ്രതീക്ഷ അസ്ഥാനത്താക്കിക്കൊണ്ടാ മുറി ശൂന്യമായിരുന്നു…

എന്നാൽ താഴെയെവിടുന്നോ പാത്രങ്ങളുടെ തട്ടും മുട്ടുമൊക്കെ കേൾക്കുന്നുണ്ട്…

…മൈര്.! അവളുമാരുടെ തിരുവയറു നിറയ്ക്കുന്ന സമയമാണെന്നു തോന്നുന്നു… വെറുതെയല്ല ഈ സമയത്ത് കൃത്യമായിട്ടാ സെക്യൂരിറ്റി ചായകുടിയ്ക്കാൻ പോണത്…

ഇതൊരുമാതിരി മൂഞ്ചിയ ഏർപ്പാടായിപ്പോയി…

ഞാനാ മുറിയിൽ ചുറ്റാകെനോക്കി…

ഒരു പട്ടിക്കുറുക്കനുമില്ലാതെ ഒഴിഞ്ഞുകിടന്ന മുറികണ്ടതും എനിയ്ക്കെന്തെന്നില്ലാത്ത ദേഷ്യംവന്നു…

അത്രയും ജീവൻ പണയംവെച്ച് വലിഞ്ഞുകേറീട്ട് ഒന്നുംനടക്കില്ലെന്നു തോന്നിയപ്പോൾ എനിയ്ക്കെന്റെ കലിപ്പടക്കാനായില്ല…

ആരുടേതാണെന്നൊന്നും അറിയാമ്മേലെങ്കിലും സ്റ്റാൻഡിൽ തൂക്കിയിട്ടിരുന്ന തുണിമുഴുവനും അവളോടുള്ള ദേഷ്യത്തിന്റെപുറത്ത് വലിച്ചുവാരി നിലത്തിട്ട് ചവിട്ടിക്കൂട്ടി…

ടേബിളിന് പുറത്തിരുന്ന ബുക്ക്‌സൊക്കെ നോക്കി അതിൽ മീനാക്ഷിയുടെ തിരഞ്ഞുപിടിച്ച് വലിച്ചുകീറി…

അതെല്ലാം ചെയ്തിട്ടും കലിപ്പടങ്ങാതെ ഇനിയെന്തു ചെയ്യണമെന്നാലോചിച്ച് കുറച്ചുനേരം കട്ടിലിൽതന്നെയിരുന്നു…

അവളുവരാതെ തിരിച്ചിറങ്ങിപോയാൽ ഇത്രകഷ്ടപ്പെട്ടത് വെറുതെയായി പോകും..

അതുപറ്റത്തില്ല.!

അങ്ങനെ ഇനിയെന്തു ചെയ്യണമെന്നൊക്കെ ചിന്തിച്ചിരിയ്ക്കുമ്പോഴാണ് കോറിഡോറിൽ ആരുടെയൊക്കെയോ കാലടി ശബ്ദം കേൾക്കുന്നത്…

ഞാനൊരുനിമിഷം എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയി…

ഇനിയൊരു പക്ഷേ മീനാക്ഷിയാണെങ്കിലോ..??

ആണെങ്കിൽ പിന്നെ കാര്യമെളുപ്പമാകുമല്ലോന്ന ചിന്തയിൽ എഴുന്നേറ്റുചെന്ന് ഡോറ് വലിച്ചുതുറന്ന് തല പുറത്തേയ്ക്കിട്ടു നോക്കുമ്പോൾ വേറെ മൂന്നുനാലു പെണ്ണുങ്ങൾ കഥയുംപറഞ്ഞ് ആടിക്കുഴഞ്ഞു വരുന്നു…

പെട്ടെന്ന് കണ്ടപ്പോൾ ആമ തലയുള്ളിലേയ്ക്കു വലിയ്ക്കുമ്പോലെ വലിച്ചെങ്കിലും പിന്നെയാലോചിച്ചപ്പോഴാണ് നോം പതുങ്ങിയിരിയ്ക്കാൻ വന്നതല്ലെന്നും അവളെ നാറ്റിയ്ക്കാനായി ഇറങ്ങിത്തിരിച്ചതാണെന്നും ഓർക്കുന്നേ…

മീനാക്ഷിയുടെ റൂമിൽനിന്നും ഏതോ ഒരുത്തനിറങ്ങി ഓടിയെന്ന് കോളേജിലും ഹോസ്റ്റലിലുമൊക്കെ മുഴുവൻ പരക്കണമെങ്കിൽ ദൃക്സാക്ഷികൾ വേണം…

അങ്ങനെയാണെങ്കിൽ ഇവള്മാര് കണ്ടോട്ടേന്ന്…

എന്നൊക്കെ കരുതി കൈയിലിരുന്ന കർച്ചീഫെടുത്ത് മുഖത്തു കെട്ടിക്കൊണ്ട് ഞാൻ ഡോറു തുറന്നവളുമാർക്കു മുന്നിലേയ്ക്കെടുത്തു ചാടി…

എന്നാലാവേശത്തിന്റെ പുറത്ത് എടുത്തുകെട്ടിയത് തലയോട്ടിയുടെ ചിത്രം ആലേഖനം ചെയ്തൊരു ടവലായിരുന്നു…

മൂടിക്കെട്ടി ഇറങ്ങിയപ്പോൾ തലയോട്ടി കയ്യും കാലുംവെച്ച് ചാടിവീണപോലെയാണ് അവളുമാർക്കു തോന്നിയത്…

ഡോക്ടറാവാൻ പഠിക്കുന്നവളുമാരാണെന്നു പറഞ്ഞിട്ടൊന്നുമൊരു കാര്യോമില്ല, എന്നെക്കണ്ടതും പേടിച്ചരണ്ട് ഒറ്റ നിലവിളിയായിരുന്നു…

ആ മറ്റവള്മാരുടെ വലിയ വായിലുള്ള നിലവിളി കേട്ടതുമെനിയ്ക്ക് എന്തുചെയ്യണമെന്ന് അറിയാതായിപ്പോയി…

നമ്മുടെ കണക്കുകൂട്ടൽ പ്രകാരം ഞാനിറങ്ങി ഓടിക്കഴിഞ്ഞിട്ട് അവളുമാരുടെ പരദൂഷണം പറച്ചിലല്ലേ ഉണ്ടായിരുന്നുള്ളു…

എന്നാലിങ്ങനെയൊരു ട്വിസ്റ്റ് ഞാനും പ്രതീക്ഷിച്ചില്ല…

അതുകൊണ്ടുതന്നെ കൂട്ടത്തിൽ ഏറ്റവും പേടിച്ചയെനിയ്ക്ക് എങ്ങോട്ടേയ്‌ക്കോടണമെന്നൊരു ഊഹവുമില്ലായിരുന്നു…

അതോടെ വന്നവഴി മറന്ന ഞാൻ അവരെക്കാളും മുന്നേ തിരിഞ്ഞോടി, കാറിക്കൂവി നിലവിളിച്ചോണ്ടവളുമാര് പിന്നാലെയും…

ഓട്ടത്തിനിടയ്ക്കാദ്യം കണ്ട സ്റ്റെയറെടുത്ത് ഞാൻ താഴേയ്ക്ക് വെച്ചു പിടിയ്ക്കുമ്പോൾ പിന്നിലെ ബഹളമടുക്കാൻ തുടങ്ങി, അതോടെ ഞാൻ ചവിട്ടിയ സ്റ്റെപ്പുകളുടെ എണ്ണവുംകുറഞ്ഞു…

പക്ഷേ പറ്റിയതെന്തെന്നാൽ സെക്കന്റ് ഫ്ലോറിൽനിന്നും താഴേയ്ക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് കൂട്ടത്തോടെ കുറേ പെണ്ണുങ്ങള് മുകളിലേയ്ക്കു കയറിവരുന്നത് കണ്ടത്…

എന്നെക്കണ്ടതും അവളുമാര് പുറകേ വന്നവളുമാരെക്കാളും ഉറക്കെ കീറാൻ തുടങ്ങുമ്പോൾ ഫോളോ ചെയ്തുവന്ന ടീംസും പിന്നിലെത്തിയിരുന്നു…

…മൈര്.!

പെട്ടു എന്നുറപ്പായപ്പോൾ ചെറുങ്ങനെ തരിച്ചുപോയെങ്കിലും പിന്നാലെ വന്നവൾമാരെ തള്ളിത്തെറിപ്പിച്ച് കൊണ്ട് ഞാൻ വീണ്ടും മുകളിലേയ്‌ക്കോടി…

Leave a Reply

Your email address will not be published. Required fields are marked *