അതിനിടയിലവള്മാര് എന്തൊക്കെയോ വെച്ചെന്നെ എറിയുന്നുമൊക്കെയുണ്ടായിരുന്നെങ്കിലും അതൊന്നും കാര്യമാക്കാതെ തിരിഞ്ഞോടവേ ഷൂസിന്റെ ലെയ്സഴിയുകയും, അതിൽചവിട്ടി തെറിച്ച് സ്റ്റെപ്പിൽ തലയിടിച്ചു വീണ് താഴേയ്ക്കുതന്നെ ഞാൻ നിരങ്ങിയിറങ്ങിയതുമെല്ലാം ക്ഷണനേരത്തിനുള്ളിൽ കഴിഞ്ഞിരുന്നു…
എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകും മുന്നേ കൈവാക്കിന് കിട്ടിയ സന്തോഷത്തിൽ അവളുമാരെന്നെ പാമ്പിനെ തല്ലുമ്പോലെ വളഞ്ഞിട്ട് തല്ലി…
സ്റ്റെപ്പിൽ തലയിടിച്ച മരവിപ്പിനിടയിലും അവളുമാരുടെ കൈക്കരുത്ത് ഞാൻ ശെരിയ്ക്കുമറിയുന്നുണ്ടായിരുന്നു…
ഡോക്ടർസ് ആയതുകൊണ്ടാവണം ഒറ്റ എല്ലിനോ ഞരമ്പിനോ വേർതിരിവില്ലാതെ എല്ലായിടത്തും കിട്ടി…
അതിനിടയിലേതോ നായിന്റെമോൾ എന്റെ മണികണ്ഠസ്വാമിയ്ക്കിട്ടു തന്ന ചവിട്ടിൽ അലറിക്കരഞ്ഞുകൊണ്ട് ബോധം മറയുമ്പോൾ പുറത്തുനിന്നും ശ്രീയുടെ വിസിലടി മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു…
നേരം കുറേക്കഴിഞ്ഞാണ് ബോധംവീണത്, അതുമാരോ മുഖത്തു വെള്ളം കോരിയൊഴിച്ചപ്പോൾ…
ഉറക്കത്തിന്റെ ഇടയ്ക്കാരാടാ മുഖത്തു വെള്ളമൊഴിച്ചതെന്നാണ് ആദ്യം ചോദിക്കാൻ തുടങ്ങിയത്…
പക്ഷേ, കണ്ണു തുറന്നപ്പോൾ ഞാനേതോ അമ്പലപ്പറമ്പിലാണ് കിടക്കുന്നതെന്നു തോന്നി, ചുറ്റും നല്ല വെളിച്ചവും എനിയ്ക്കുചുറ്റും പൊലീസുകാരുൾപ്പടെ ഒരു യുദ്ധതിനുള്ള ആളും…
എനിയ്ക്കാണെങ്കിൽ ഒരു പൂറും മനസ്സിലാവുന്നുമില്ല…
ഞാനിതേതമ്പലപ്പറമ്പിലാണ് കിടക്കുന്നതെന്നു ചിന്തിച്ചപ്പോഴും എനിയ്ക്ക് കിളി വന്നിരുന്നില്ല, പക്ഷേ ശരീരമാസകലം വേദനിയ്ക്കുന്നുണ്ട്…
അതെന്താണെന്നറിയാനായി കയ്യും കാലും അനക്കാൻ നോക്കുമ്പോൾ അതൊന്നും അനങ്ങുന്നുമില്ല…
…ദൈവമേ… തളർന്നു കിടക്കുവാണോ ഞാൻ..??
ഞാൻ സ്വയമറിയാതെ ചോദിച്ചുപോയി…
“”…അത് ഞാൻ പറഞ്ഞുതരാടാ..!!”””_ സ്വയംചോദിച്ച ചോദ്യത്തിന് ഉത്തരംകേട്ട ദിക്കിലേയ്ക്ക് നോക്കുമ്പോൾ യൂണിഫോമിട്ടൊരു പോലീസുകാരൻ…
പൊലീസെങ്കിൽ പോലീസ്… നമുക്ക് ഉത്തരംകിട്ടിയാൽ മതിയല്ലോ.!
ഞാൻ പകുതിതുറന്ന കണ്ണുകളുംപിടിച്ച് തിരിഞ്ഞും മറിഞ്ഞുമൊക്കെ നോക്കിനിൽക്കുമ്പോൾ അങ്ങോട്ടുവന്ന ആ എസ്ഐ എന്റെ ചെകിടു തീർത്തൊന്നുപൊട്ടിച്ചു…
കിട്ടിയതല്ലിൽ അലഞ്ഞുതിരിഞ്ഞ് കാളകളിച്ചു നടന്ന കിളികളെല്ലാം പെട്ടെന്നോടി കൂട്ടിക്കേറിയപ്പോളാണ് കിട്ടിയ എട്ടിന്റെ പണിയെനിയ്ക്ക് മനസ്സിലായത്…
ഹോസ്റ്റലിലെ പെൺകുട്ടികൾക്കും മാനേജ്മെന്റിനും പോലീസുകാർക്കുമൊക്കെ ഒത്ത നടുക്ക് ഞാൻ…
അതും ഹോസ്റ്റലിനുമുന്നിലെ തൂണിൽ വരിഞ്ഞുകെട്ടിയ നിലയ്ക്ക്…
അവളെ പെടുത്താൻവന്നിട്ട് നീയാടാ പെട്ടതെന്ന് ഉള്ളിലെ ആറാമിന്ദ്രിയം എനിയ്ക്കപ്പഴേ അപ്‌ഡേഷൻതന്നു…
നിന്നനിൽപ്പിൽ ചാകുന്നതാണ് ഭേതമെന്നെനിക്കു തോന്നിപ്പോയ നിമിഷം, ചുറ്റുംനിന്ന പോലീസുകാരുടെയും മാനേജ്മെന്റിന്റെയുമൊക്കെ മുഖഭാവം കണ്ടാലറിയാം ഇതൊരു ലേലു അല്ലുവിലൊന്നും ഒതുങ്ങില്ലാന്ന്…
എന്നെ തല്ലിയുണർത്തിയ എസ്ഐ മാനേജ്മെന്റിനോടെന്തൊക്കെയോ മാറിനിന്നു പറഞ്ഞശേഷം തിരിച്ചെന്റെ അടുത്തേയ്ക്കു വരുന്നതുകണ്ടതും ഞാൻ അപ്പൂപ്പൻ താടിപോലെ നിന്നു വിറയ്ക്കാൻ തുടങ്ങി…
ആ സമയത്ത് വേറൊരുവികാരവും എന്റെമുഖത്തു വരില്ലായിരുന്നു എന്നതാണ് മറ്റൊരു വസ്തുത…
“”…ആരാടാ നീ… എന്തിനാടാ ഹോസ്റ്റലിനകത്ത് കേറിയേ..?? പെണ്ണുങ്ങള്മാത്രമുള്ള ഹോസ്റ്റലിൽ ഈ പാതിരായ്ക്ക് നിനക്കെന്താടാ പണി..??”””_ അടുത്തേയ്ക്കു വന്നശേഷം പുള്ളിചോദിച്ചു…
“”…സാർ… ഞാൻ നിരപരാധിയാണ്..!!”””
“”…നിരപരാധിയോ..?? ഇന്നേരത്ത് ലേഡീസ് ഹോസ്റ്റലിക്കേറിയ നീ നിരപരാധിയാണെന്നോ..??”””
അയാൾ കടുത്തശബ്ദത്തിൽ ചോദിച്ചതിനൊപ്പം കരണം തീർത്തൊന്നു കൂടി തന്നു…
ഓൾറെഡി ഇടികൊണ്ട് പൊളിഞ്ഞ എനിയ്ക്കാ അടി താങ്ങാൻ കഴിയുന്നതിനും മേലെയായിരുന്നതിനാൽ ഞാനറിയാതെ ഉറക്കെ നിലവിളിച്ചുപോയി…
“”…സത്യമ്പറേടാ…. നീയെന്തിനാ ഇതിനകത്തുകേറിയെ..?? സത്യമ്പറഞ്ഞോണം….. ഇല്ലേലിനീം മേടിയ്ക്കുന്നീ..!!”””
