“”…ഞാൻ.! ഞാനിതിലേ പോയപ്പോ..”””_ അയാളുടെ ചോദ്യത്തിന് എന്തു പറയണമെന്നറിയാതെ ഞാൻനിന്നു വിക്കി, അവൾക്കിട്ടു പണിയാനാണ് വന്നതെന്നു പറയാൻപറ്റില്ലല്ലോ…
വായിലാണെങ്കിൽ അന്നേരത്ത് വേറെ ഉടായിപ്പൊന്നും വന്നതുമില്ല…
“”…പോണ വഴിയ്ക്കുകേറാൻ ഇതെന്താ നിന്റമ്മവീടോ..?? കളിയ്ക്കാണ്ട് കാര്യമ്പറേടാ..!!”””_ അയാൾ ചോദിയ്ക്കുന്നതിനിടയിൽ എന്റെ പൊക്കിളിനുതാഴെ അടിവയറ്റിലായി വിരൽകയറ്റി കോർത്തു പിടിച്ചുയർത്തിയപ്പോൾ ഞാനത്രേമ്പേരുടെ മുന്നിൽനിന്ന് അലറിവിളിച്ചു…
“”…സാർ… ഇതൊന്നും ഇവിടെവെച്ചു വേണ്ട… നിങ്ങള് സ്റ്റേഷനിൽകൊണ്ടോയി എന്തുവേണേ ചെയ്..!!”””_ കോളേജിന്റെ അതോറിറ്റിയിലുള്ള ആരോ ആണെന്ന് തോന്നുന്നു, അങ്ങനെപറഞ്ഞതും എസ്ഐ എന്റെ മേത്തുനിന്നും കൈയെടുത്തു…
“”…സ്റ്റേഷനിൽ കൊണ്ടോയി എന്തോ ചെയ്യണമെന്നൊക്കെ ഞങ്ങൾക്കറിയാം… പക്ഷേ… ഇവനെന്തിനാ ഇവിടെക്കേറിയേന്നറിയണോലോ… അതുകഴിഞ്ഞിട്ട് സ്റ്റേഷനിലേയ്ക്കു കൊണ്ടോകാം..!!”””
“”…ങ്ഹേ..?? പോലീസ് സ്റ്റേഷനിലേയ്‌ക്കോ..?? ഏയ്.! അതൊന്നുമ്പറ്റൂല.! എന്റെ വീട്ടിലറിഞ്ഞാൽ സീനാവും..!!”””_ കേട്ടതും ഞാനങ്ങട് പ്രതികരിച്ചു…
“”…നീയാരോടാടാ പൊട്ടൻ കളിയ്ക്കുന്നേ..?? നിന്നെ എവിടെകൊണ്ടുപോണോണോന്നും എന്തോ ചെയ്യണോന്നുമൊക്കെ എനിയ്ക്കറിയാം..!!”””_ അയാൾ ആക്രോശിയ്ക്കുന്നതിനിടയിൽ വീണ്ടും കരണംപുകച്ചപ്പോൾ ഞാൻ കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു…
എന്തായാലും നാറാനുള്ളത് നാറി… ഇനിയിപ്പോൾ ജയിലിലും കിടക്കേണ്ടിവരും… പിന്നെ വീട്ടിൽകേറ്റോ ഇല്ലയോന്നറിയണോങ്കിൽ ജ്യോൽസ്യനെ വിളിയ്ക്കണം…
“”…നീയെന്താടാ നിന്നുറങ്ങുന്നോ..?? പറേടാ… മോഷ്ടിയ്ക്കാനാണോ ഇങ്ങോട്ടുകേറിയേ..??”””
ശബ്ദമുയർത്തുന്നതിനിടയിൽ എസ്ഐ എന്റെ മുഖം വശത്തേയ്ക്കു പിടിച്ചു തിരിയ്ക്കുമ്പോളാണ് അവിടെ മീനാക്ഷി കണ്ണുകളെടുക്കാതെ എന്നെത്തന്നെ നോക്കി നിൽക്കുന്നത് കണ്ടത്…
കണ്ണിലെ കാഴ്ച മങ്ങിത്തുടങ്ങിയിരുന്നതിനാൽ അവൾടെ മുഖഭാവമൊന്നും വ്യക്തമായില്ലേലും അവളെക്കണ്ടതും ഉരുകിയൊലിച്ചു തുടങ്ങിയ എന്റെ വീര്യമുറയാൻ തുടങ്ങി…
നീയൊറ്റയൊരുത്തി കാരണമാടി നായിന്റമോളെ ഞാനീ തൂണിന്മേലാടി കിടന്ന് തല്ലുകൊള്ളുന്നത്…
അപ്പൊ നീ അതുംനോക്കി നിയ്ക്കുന്നോ..??
എന്തായാലും എന്റെമാനം കപ്പലുകേറി… ഇനിയെന്തിന് മുന്നും പിന്നും നോക്കണം..??!!
“”…മര്യാദയ്ക്കു നീ പറയുന്നുണ്ടോ… അതോ…”””
“”…അയ്യോ സാറേ… ഞാങ്കക്കാനൊന്നും വന്നതല്ല… ആ മീനാക്ഷി വിളിച്ചിട്ടുവന്നതാ..!!””””
വീണ്ടുമെന്റെ കരണം പുകയ്ക്കാൻ കയ്യോങ്ങിയ എസ്ഐയുടെ ചോദ്യം മുഴുവിയ്ക്കുന്നതിനും മുന്നേ രണ്ടുകണ്ണും കൂട്ടിയടച്ചുപിടിച്ച് ആ തല്ലും പ്രതീക്ഷിച്ചുതന്നെ ഞാനെടുത്ത വായ്ക്കങ്ങ് പറഞ്ഞപ്പോൾ കൂട്ടംകൂടി നിന്നവർക്കിടയിൽ ഒരു മുറുമുറുപ്പാരംഭിച്ചു…
“”…മീനാക്ഷിയോ..?? അതാരാ മീനാക്ഷി..??”””_ തല്ലാതെ അടുത്ത ചോദ്യംവന്നതേ പണി ഏറ്റെന്നെനിയ്ക്കു മനസ്സിലായി, പക്ഷേ അത്രയ്ക്കങ്ങോട്ടു വിശ്വസിച്ചമട്ടില്ല താനും…
“”…ഡാ… പുല്ലേ… ഒരുമാതിരി തോന്നിവാസങ്കാണിച്ചിട്ട് മറ്റേടത്തെ വർത്താനം പറഞ്ഞാലുണ്ടല്ലോ… സത്യമ്പറേടാ… എന്തിനാ ഹോസ്റ്റലിക്കേറിയത്..?? ആരാടാ മീനാക്ഷി..??”””
എന്റെ മറുപടിയ്ക്ക് കാത്തുനിൽക്കാതെ ഞാൻ നുണ പറഞ്ഞതാണോന്നറിയാൻ അടുത്ത ചോദ്യംകൂടി ചോദിച്ചുകൊണ്ട് എസ്ഐ തന്റെ ബലിഷ്ടമായ കരങ്ങളാൽ എന്റെ രണ്ടുകവിളിലുമായി ഞെക്കി ചുണ്ടുകൾ വിടർത്തിക്കൊണ്ട് മുരണ്ടപ്പോൾ ഞാൻ കിടന്നുപിടഞ്ഞു…
“”…സത്യമ്പറയാൻ പറയുന്നതും നിങ്ങളുതന്നെ പറഞ്ഞാലൊട്ട് വിശ്വസിയ്ക്കാത്തതും നിങ്ങളുതന്നെ… ഇതെന്തു കഷ്ടാന്ന് നോക്കണേ… എന്റെസാറേ… ദേ ആ നിയ്ക്കുന്ന ലവളില്ലേ… അവളാണെന്നെ വിളിച്ചുകേറ്റിയത്… അതാണ് മീനാക്ഷി..!!”””
കണ്ണുകൾ അവൾടെനേരേ നീട്ടി മുഖംചൂണ്ടി പേരുപറഞ്ഞതും എല്ലാപേരുടെയും നോട്ടമവളിലേയ്ക്കായി…
അവളാണെങ്കിൽ ഞെട്ടിത്തരിച്ചു കൊണ്ടെന്നെ നോക്കി, ഇതൊക്കെ എപ്പോളെന്ന മട്ടിൽ…
