എന്റെ ഡോക്ടറൂട്ടി – 8 12അടിപൊളി 

ഉദ്ദേശം വേറെയായിരുന്നെങ്കിലും മീനാക്ഷിയെ കാണാൻ വന്നതാണെന്നത് വാസ്തവമായതിനാൽ സത്യം പറയുന്നതിന്റെയൊരു ഉറപ്പും എന്റെ ശബ്ദത്തിനുണ്ടായിരുന്നു എന്നുതന്നെ പറയാം…

മാത്രവുമല്ല, അത്രയും നേരങ്കിട്ടിയ തല്ലിന്റെയും ഇടിയുടെയുമൊക്കെ വേദനയും വീണ്ടുമത്രയും പേരുടെമുന്നിൽ നാണങ്കെടാൻ പോണതിലുള്ള സങ്കടവുമൊക്കെക്കൊണ്ടുണ്ടായ കണ്ണീരുമെല്ലാംകൂടിയായപ്പോൾ അയാൾക്ക് മൊത്തത്തിൽ കൺഫ്യൂഷനായി…

ഞാൻ പറയുന്നതിലെന്തേലും കാര്യമുണ്ടോയെന്നറിയാനായി അയാൾ
മീനാക്ഷിയുടെ മുഖത്തേയ്ക്കു നോക്കുമ്പോൾ എന്റെകണ്ണുകളും കൂടെക്കൂടി, എങ്ങനെയെങ്കിലും രക്ഷിയ്ക്കണേന്ന കേഴുന്നഭാവമായ്രുന്നു എനിയ്ക്കപ്പോളെന്നു മാത്രം…

ഇടയ്ക്ക് എസ്ഐയെ മറികടന്നവൾ എന്നെയൊന്നുതിർന്നു നോക്കുമ്പോൾ അയാൾകാണാതെ പിന്നിൽനിന്നും ഞാൻ കൈകൂപ്പി അപേക്ഷിയ്ക്കുകകൂടി ചെയ്തു…

പക്ഷേ, അതൊന്നുമവൾടെമുന്നിൽ വിലപോയില്ല എന്നൊരു തിരിച്ചറിവ്നല്കിക്കൊണ്ട് അവളില്ലെന്നുതന്നെ തലയാട്ടി…

എന്റെ സർവ്വപ്രതീക്ഷകളും അസ്തമിയ്ക്കുന്നതിനൊപ്പം ആ ഇരുൾവീഴ്ച എസ്ഐയുടെ മുഖത്തേയ്ക്കും പ്രതിഫലിച്ചപ്പോൾ ഒന്നുംചെയ്യാനാകാതെ വിറങ്ങലിച്ചുനിൽക്കാനേ എനിയ്ക്കുകഴിഞ്ഞുള്ളൂ…

അയാളെന്നെ ക്രുദ്ധമായി നോക്കിക്കൊണ്ടു തിരിഞ്ഞപ്പോഴേ ഇടിയുറപ്പായ എനിയ്ക്കുമുന്നിൽ ആ ഒറ്റവഴിയേ പിന്നെയുണ്ടായ്രുന്നുള്ളൂ, ആവനാഴിയിൽശേഷിച്ച അവസാനായുധം…

ഒറ്റ നിലവിളിയായിരുന്നു;

“”…മീനൂ… ഇനീം വെറുതെ തമാശ കളിയ്ക്കല്ലേ… ഇവരെന്നെയിപ്പം കൊണ്ടോവും… എന്നെക്കൊണ്ടോയി ഇനീമിടിയ്ക്കും… അതുകൊണ്ട്… അതുകൊണ്ട് പറ… പറ ഞാന്നിന്നെക്കാണാനാ വന്നേന്നുപറ… പ്ലീസ്… ഒന്നുപറേടീ..!!”””

ഞാൻ പരിസരംനോക്കാതെ അലറിക്കരഞ്ഞപ്പോൾ, അതു തികച്ചുമെന്റെ യഥാർത്ഥ കരച്ചിലായിരുന്നെങ്കിൽപോലും അവളലിഞ്ഞില്ല…

എങ്കിലും മുഖത്തെവിടെയൊക്കെയോ ചെറിയൊരങ്കലാപ്പ് പടർന്നു…

എന്നാലതിന്റെ പ്രതിഫലനം വാക്കുകളിലൂടെ പുറന്തള്ളപ്പെടുന്നതിനു മുന്നേ എസ്ഐയെന്നെ കോളറിൽ പിടിച്ച് ജീപ്പിനുള്ളിലേയ്ക്ക് വലിച്ചെറിഞ്ഞിരുന്നു…

കൂട്ടത്തിൽ,

“”…ഇനി പറയാനുള്ളത് സ്റ്റേഷനിൽ ചെന്നിട്ട് ഞാമ്പറയാടാ..!!”””_ എന്നൊരലർച്ചയും…

ശക്തിയോടുള്ള വലിച്ചെറിയിൽ ജീപ്പിനുള്ളിലേക്ക് തെറിച്ചുവീണപ്പോൾ എന്റെമുഖമതിന്റെ സീറ്റിലാണ് പോയടിച്ചത്…

ചുണ്ടും പൊട്ടി, ചോരപടർന്ന മുഖവുമായി ഞാൻ ഒന്നുകൂടി അലറിക്കരഞ്ഞു…

എല്ലാം പിടിവിട്ട ഭാവമായിരുന്നതിനാൽ ആ കരച്ചിലിന്റെ ആഴവുമത്രമേൽ ശക്തമായിരുന്നു…

“”…മീനൂട്ടീ… ഇനി… ഇനിമേലിൽ ഞാന്നിന്റെ കൺവെട്ടത്തുപോലും വരത്തില്ലെടീ… ഈ… ഈയൊരൊറ്റ പ്രാവശ്യം ഒന്നുരക്ഷിയ്ക്കടീ… ഇവര്…. ഇവരെന്നെക്കൊണ്ടായാ ന്നെ കൊല്ലോടീ… പ്ലീസെടീ… ഇനിയുമിങ്ങനെ നിയ്ക്കാതെ എന്തേലുമൊന്നു പറ… എന്നെവേണ്ട… കീത്തുവേച്ചീനേങ്കിലുമോർത്തൊന്നു പറേടീ വിടാൻ… നീ പറഞ്ഞാ ഇവര് കേൾക്കൂടീ… പ്ലീസ്..!!”””_ സ്വയംമറന്ന് നെഞ്ചുപൊള്ളിയുള്ള എന്റെ കരച്ചിലുകേട്ടതും വീണ്ടുമെന്നെ തല്ലാനായി കൈയുയർത്തിയ എസ്ഐയുടെ ആക്രോശത്തിനും മുകളിൽ അവളുടെ മറുപടിവരുന്നത് മരുഭൂമിയിൽ പെയ്ത മഴയായി ഞാൻകേട്ടു…

“”…സാർ… പ്ലീസ് സാർ… ഇനി… ഇനിയവനെ തല്ലല്ലേ… ഞാൻ… ഞാൻവിളിച്ചിട്ടാ അവൻവന്നേ… എന്നെ കാണാമ്മേണ്ടി… ഞങ്ങളു തമ്മിലിഷ്ടത്തിലാ… ഞാനപ്പോ പേടിച്ചിട്ടാ അറിയൂലാന്ന് പറഞ്ഞേ… ഇനി.. ഇനിയവനെ ഒന്നുഞ്ചെയ്യല്ലേ..!!”””

എന്നെയിട്ടു തല്ലുന്നതും ജീപ്പിലേയ്ക്കു പിടിച്ചെറിയുന്നതും മുഖത്തെചോരയും കൂട്ടത്തിലെന്റെ കരച്ചിലുമൊക്കെ കൂടിയായപ്പോൾ ആകെപേടിച്ചുപോയ അവൾ മുഖം പൊത്തിനിന്നാണ് അലറുന്നപോലെ കരഞ്ഞുകൊണ്ടങ്ങനെ വിളിച്ചുപറഞ്ഞത്…

പെട്ടെന്നവളുടെ നാവിൽനിന്നുമുതിർന്ന വാക്കുകളിൽ വിശ്വസിയ്ക്കാനാവാതെ, കരച്ചിലിനിടയും രക്ഷപെട്ട സന്തോഷത്തിൽ അറിയാതെ മുഖത്തുവിടർന്ന പുഞ്ചിരിയോടെ നോക്കുമ്പോൾ അവളുടെ കൂട്ടുകാരികൾപോലും അവൾ പറഞ്ഞതുൾക്കൊള്ളാനാകാതെ പകച്ചുനിൽക്കുന്നതാണ് കണ്ടത്…

അക്കൂട്ടത്തിൽ,

“””…എനിയ്ക്കിതാദ്യമേ തോന്നിയിരുന്നു… പക്ഷേ ഇവളുടെ വായിൽനിന്നുതന്നെയിത് കേൾക്കാൻവേണ്ടീട്ടാ ഞാനിതിത്രയൊക്കെ കാണിച്ചത്‌..!!”””_ എന്നുള്ള എസ്ഐയുടെ മാസ്സ് ഡയലോഗ് കൂടിയായപ്പോൾ രംഗം ആകെയങ്ങു കൊഴുത്തു…

ഒരൊറ്റ ഡയലോഗിൽ വാദിപ്രതിയായ അവസ്ഥ…

അത്രയുംനേരം എന്നെയിട്ടു ജാലിയൻവാലാബാഗ് കളിച്ചവർ കൂട്ടത്തോടെയവളെ പൊങ്കാലയിടുന്നത് കണ്ടതും എന്റെയുള്ളിലെ പ്രതികാരദാഹി വീണ്ടും ഉണരുകയായിരുന്നു…

കോളേജ് അതോറിറ്റീസ് മുതൽ അവിടെ കൂടിനിന്നയെല്ലാവരും അവളെ മാറിമാറി കുടയുന്നതു കണ്ടപ്പോൾ ചിരിയ്ക്കാനാണെനിയ്ക്കാദ്യം തോന്നിയത്…

ഞാനുമിതുപോലെ തന്നെയായിരുന്നെടീ ഇത്രയുംനേരമിവടെ തൊലിയുരിഞ്ഞ് നിന്നത്…

ഇനി കുറച്ചുനേരമതിന്റെ സുഖം നീ കൂടിയറിയ്…

മുഖത്തുവിരിഞ്ഞ ചിരിയ്ക്കൊപ്പം മനസ്സിൽ പിറുപിറുത്തുകൊണ്ട് ഞാനവളെ നോക്കുമ്പോൾ, അവരവളെ വാക്കുകൾകൊണ്ടു കടിച്ചുകീറുകയായിരുന്നു…

ആൾക്കൂട്ടത്തിനിടയിൽ ഉടുതുണി നഷ്ടപ്പെടമായ അവസ്ഥയിൽ ഒരാശ്രയത്തിനെന്നപോലെ എന്നെനോക്കിയ അവൾകണ്ടത് എന്റെമുഖത്തു വിരിഞ്ഞ പകനിറഞ്ഞ പുച്ഛച്ചിരിയായിരുന്നു…

സ്വന്തം കണ്ണുകളെ വിശ്വസിയ്ക്കാനാവാതെ അവളാ അമ്പരപ്പിലും ഞെട്ടലിലും നിൽക്കെ, പലവട്ടമിവടെ രാത്രിയിൽ മതിലുചാടി വന്നിട്ടുണ്ടെന്നും ഞാനവളുടെ കൂട്ടുകാരിയുടെ അനിയനാണെന്നുമൊക്കെ കുറ്റസമ്മതംനടത്തി അവളെമൊത്തമായിട്ട് കൊല്ലാക്കൊലചെയ്യാനും നോം മറന്നില്ല…

കോളേജിന്റെ റെപ്യൂട്ടേഷനെപ്രതി ആരോരുമറിയാതെ ഈ നാറ്റക്കേസ് ഒതുക്കാനായി നീണ്ടനേരത്തെ ചർച്ചയ്ക്കുശേഷം അവരെന്നെ ഒഴിവാക്കിവിടുമ്പോൾ, അപ്പോഴും അവരുടെ തെറിവിളികളുംകേട്ട് ബാക്കിയുള്ള പിള്ളേരുടെ അടക്കിച്ചിരികൾക്കിടയിൽ നാണംകെട്ടുനിന്ന് കരയുകയായിരുന്നു മീനാക്ഷി…

ആ മനോഹരമായ കാഴ്ച്ചയുംകണ്ട് ഇടികൊണ്ടതിന്റെ വേദനയ്ക്കിടയിലും ഞാൻ നിറഞ്ഞചിരിയോടെ, പ്രതികാരം അതതിന്റെ പൂർണ്ണതയിൽ നടപ്പിലാക്കിയ ചാരിതാർത്ഥ്യത്തിൽ ഗേറ്റ്കടന്നിറങ്ങുമ്പോൾ ഹോസ്റ്റൽ വാർഡന്റേതെന്ന് തോന്നിപ്പിയ്ക്കുന്ന ഒരു ശബ്ദം ഉറക്കെക്കേട്ടു…

“”…നിന്റെയൊക്കെ കഴപ്പു തീർക്കാനാണെങ്കിലതിന് കോളേജിന്റെ ഹോസ്റ്റലിലല്ല… പുറത്തേതേലും ലോഡ്ജിപ്പോയി റൂമെടുക്കുവാ വേണ്ടത്… അല്ലേലും ചേച്ചീന്നുവിളിച്ചു നടക്കുന്ന ചെക്കനോടെങ്ങനെ തോന്നീടീ നാശമേ… ഛീ.! അതിനേക്കാളും പോയി ചത്തൂടേ നെനക്ക്… അല്ലേപ്പോയി വല്ല മുള്ളുമുരുക്കേലും കേറ്..!!”””

അവരുടെ വാക്കുകളിലൂടെലഭിച്ച നിർവൃതിയിൽ കണ്ണുകളാൽ ശ്രീക്കുട്ടനേയുമന്വേഷിച്ച് ഞാൻ റോഡിലേയ്‌ക്കിറങ്ങുമ്പോഴും എന്റെ ചുണ്ടിലൊരു ചിരിയുണ്ടായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *