അവളെക്കുറിച്ചുള്ള ആകെയുള്ള ഓർമ ഹസ്നയുടെ വീട്ടിൽ ഒരുവട്ടം പാമ്പ് കയറിയപ്പോൾ ഇവൾ നിലവിളിക്കുകയും, അത് കേട്ട് വടിയുമായി ഓടിപ്പോയ ഞാനും കൂട്ടുകാരും, എനിക്ക് പിറകിൽ പേടിച്ചു എന്റെ തൊട്ട് പിറകിലായി എന്റെ ഷർട്ടും പിടിച്ചു നിൽക്കുന്ന തസ്‌നിയെയാണ്. അന്നത് ഞാൻ ശ്രദ്ധിച്ചുവെങ്കിലും അതൊന്നും കാര്യമായി എടുത്തില്ല. എന്നാലും ഇവൾക്കെന്നോട് ഉള്ളത് എനിക്കും മനസ്സിലാക്കാൻ ആയില്ലല്ലോ എന്നും ഇനി ഇത് ഹസ്നയുടെ തോന്നലായിരിക്കാം എന്നും വിചാരിച്ചു ആ വിഷയം ഞാൻ വിട്ടു.
“ഹസീ നിന്നെ ഹസ്ന വിളിക്കുന്നു” ഉമ്മയാണ്, ഫോൺ എടുത്ത് ഞാൻ ഹലോ പറഞ്ഞു.
ഹസ്ന:”ഡാ മറ്റേത് ശരിയാട്ടാ”
ഞാൻ:”ഏത് മറ്റേത്” മനസിലാവാതെ ഞാൻ ചോദിച്ചു.
ഹസ്ന:”ഡാ പൊട്ടാ മറ്റേത്, തസ്‌ലി, ഇന്ന് ഞാൻ അവളോട് ചോദിച്ചു, ആദ്യം ഒന്നും പിടി തന്നില്ല പിന്നെ ലാസ്റ്റ് സമ്മതിച്ചു. ഇന്നും ഇന്നലെയൊന്നും അല്ലാട്ടാ കുറച്ചു കലായി അവളിതും കൊണ്ട് നടക്കുന്നു, ഞാൻ യെസ് പറയട്ടെ?”
ഞാൻ:”ഡീ തെണ്ടി എനിക്ക് അങ്ങനെയൊന്നും ഫീൽ ആയിട്ടില്ല, നീ ഒഴിവാക്കിയേ” തികച്ചും ഒരു യന്ത്രികമായ റിപ്ലെ പോലെ എനിക്ക് തന്നെ ഫീൽ ആയി. കാര്യം അത്യാവശ്യം ഭംഗിയും സ്മാർട്നെസ്സും ഉണ്ടായിട്ടു പോലും ഇത് വരെ ഒരു ഗേൾഫ്രണ്ട് എനിക്കുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ മനസ്സിന്റുള്ളിൽ അവളോട് ഇഷ്ടക്കുറവോ ഒന്നും ഉണ്ടായിരുന്നില്ല.
ഹസ്ന:”എന്താടാ പ്രശ്നം? നിനക്കു അവളെ ഇഷ്ടായില്ലേ?”വിടാതെ അവൾ ചോദിക്കാൻ തുടങ്ങി.
ഞാൻ:”എന്റെ ഹസ്ന, ആവളെ അങ്ങനെ ഞാൻ കണ്ടിട്ടില്ല. അല്ലാതെ വേറെയൊന്നുമല്ല.”മാന്യതയുടെ മുഖം മൂടി വലിച്ചെറിയുവാൻ ഞാൻ തയ്യാറായിരുന്നില്ല.
ഹസ്‌ന:”എന്നാ ശെരി ഡാ, ഉമ്മ രണ്ടു പ്രാവശ്യമായി ആവശ്യമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും ഒരു സംശയത്തിന്റെ പേരിൽ എന്നെയും നോക്കി നടന്നു കൊണ്ടേയിരിക്കുന്നുണ്ട്.. ഇനി തസ്‌ലിയെ പോലെ ഉമ്മയും ചിന്തിക്കേണ്ട, ഞാൻ വെക്കുവാ നാളെ കാണാം…”
“OK” ഞാനും ഫോൺ വെച്ച്.
എന്നാലും ഇത് അവളെപ്പോ? എനിക്കൊരു സംശയവും തോന്നിയില്ലല്ലോ. അവൾക്ക് വയസ്സിൽ കവിഞ്ഞ വളർച്ചയാണെന്നു കാണുമ്പോഴൊക്കെ തോന്നാറുണ്ട് എന്നാലും അതൊരു മോശം രീതിയിൽ തുറിച്ചു നോക്കാനോ അത് ആസ്വദിക്കണം എന്നോ തോന്നിയിട്ടൊന്നുമില്ല.. നമുക്കൊക്കെ ഒന്ന് കളയണമെങ്കിൽ കുത്തന്നെ കാണണം എന്നാണല്ലോ വെപ്പ്.
മനസ്സിൽ എന്തോ കുളിര് പോലെ, ആദ്യമായിട്ടാണ് ഒരു പെണ്ണ് ഇഷ്ടമാണെന്ന് പറഞ്ഞു കേൾക്കുന്നത്. ഒന്ന് പോയി കണ്ടാലോ? എയി വേണ്ട മാന്യന്റെ മുഖം മൂടി ഉള്ളതോണ്ട് അതൊക്കെ മോശമല്ലേ. ഹസ്നയുടെ വീട്ടിൽ പോയി എന്തേലും ബുക്സ് എഴുതാൻ ഉണ്ടെന്ന് പറഞ്ഞു പോയാലോ? അതു വേണ്ട ഒന്നാമത് ഹസ്നയ്ക്ക് അത് പെട്ടെന്ന് കത്തും മാത്രമല്ല ഹസ്‌നയെ സംശയത്തോടെ നോക്കിയ അവളുടെ ഉമ്മയ്ക്ക് നമ്മൾ തമ്മിൽ എന്തോ ഉണ്ടെന്നുള്ള ആ സംശയം ബലപ്പെടും. സൊ അത് വേണ്ട.. എന്തോ തസ്‌ലിയെ കാണാനുള്ള ഒരു പൂതി പോലെ, വലിയ ഭംഗിയില്ല എന്നേയുള്ളൂ, നല്ല കുട്ടിയാണ്, നല്ല സ്വഭാവമാണ്. അവളെ ഇഷ്ടപ്പെടാൻ മനസ്സ് ആത്മാർത്ഥമായി ശ്രമിക്കും പോലെ.
ദിവസങ്ങൾ കടന്നു പോയി, നാട്ടിൽ ഞങ്ങളുടെ അയൽവാസിയും ഹസ്നയുടെ കസിനുമായ മുസ്തുക്കായുടെ കല്ല്യാണം. കണ്ണൂർ-കാസറഗോഡ് ഭാഗങ്ങളിൽ പൊതുവെ മുസ്ലിം കല്ല്യാണങ്ങൾ തലേന്ന് രാത്രി ആണുങ്ങൾക്കും പിറ്റേന്ന് പെണ്ണുങ്ങൾക്കും എന്ന ഒരു രീതി ഉണ്ടാവാറുണ്ട്. മുസ്തുക്കാടെ കല്ല്യാണല്ലേ,
ഞങ്ങടെ ഹീറോ ആയ മുസ്തുക്കടെ കല്ല്യാണം അടിച്ചു പൊളിക്കാൻ തന്നെ തീരുമാനിച്ചു. ശനിയാഴ്ച പകൽ മുതൽ അവിടെ തന്നെയായിരുന്നു, കൂട്ടുകാരുമൊത്തു കസേര നേരെയാക്കലും അന്നൊക്കെ കല്യാണത്തിന് ഇന്നത്തെ പോലെ കാറ്ററിംഗ് കുറവാണ് അത് കൊണ്ട് തന്നെ നാട്ടുകാരൊക്കെ കൂടി കല്ല്യാണം ജോറാക്കും. പകൽ പണിതിരക്കും രാത്രി കല്ല്യാണതിരക്കും ഡിജേ പാർട്ടിയും കഴിഞ്ഞ് സമയം പോയതറിഞ്ഞില്ല. രാത്രി 12 മണിയായിട്ടും ഞാനും കൂട്ടുകാരും പാചകപ്പുരയിൽ പിറ്റേ ദിവസത്തേക്ക് പൊരിച്ചു വെക്കുന്ന ചിക്കനും തിന്നു സൊറ പറഞ്ഞിരിക്കുന്ന നേരത്താണ് ഹസ്‌നയെ കണ്ടത്.
