കംപ്ലീറ്റ് പാക്കേജ് – 2അടിപൊളി 

കംപ്ലീറ്റ് പാക്കേജ് 2

Complete Package Part 2 | Author : Nakulan

[ Previous Part ] [ www.kambi.pw ]


പ്രിയ സുഹൃത്തുക്കളേ ..കമ്പ്ലീറ്റ് പാക്കേജിന്റെ രണ്ടാം ഭാഗം ഇതാ നിങ്ങൾക്കായി ..ആദ്യ ഭാഗത്തിന് നിങ്ങൾ തന്ന പ്രോത്സാഹനത്തിന്, ടോപ് വൺ ആക്കിയതിനു, ആയിരത്തി ഒരുനൂറിലേറെ ലൈക്കുകൾക്ക് പതിനാറു ലക്ഷത്തിലേറെ വ്യൂസിനു, സ്നേഹം നിറഞ്ഞ കമന്റുകൾക്കും നിർദേശങ്ങൾക്കും എല്ലാത്തിനും എല്ലാത്തിനും ഒത്തിരിയൊത്തിരി നന്ദി ♥♥…പേജുകളുടെ എണ്ണം കൂടിയാൽ വായിച്ചു തീർക്കാൻ ബുദ്ദിമുട്ടാണെന്നു അത്രമേൽ പ്രിയപ്പെട്ട ചിലരുടെ നിർദേശത്തെ ഹൃദയത്തിൽ സ്വീകരിച്ചു ഇരുപതിനും മുപ്പതിനും ഇടയിൽ പേജുകൾ ഒതുക്കി ഭാഗങ്ങൾ കൂട്ടാം എന്ന് തീരുമാനിച്ചു.. ആദ്യ ഭാഗം വായിക്കാത്തവർ അത് വായിച്ച ശേഷം മാത്രം ഇത് വായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.. ആദ്യഭാഗത്തെ പോലെ തന്നെ നിങ്ങളെ ഇതും രസിപ്പിക്കും എന്ന് കരുതുന്നു.. പോസിറ്റിവ് ആയാലും നെഗറ്റീവ് ആയാലും കമന്റുകൾ ഹൃദയപൂർവം സ്വീകരിക്കുന്നതാണ് . പിന്നെ ലൈക് .ഈ കഥ .വായിച്ചു കഴിഞ്ഞാൽ നിങ്ങൾ തരും എന്ന് എനിക്കറിയാം .. നിന്ന് കഥാപ്രസംഗം നടത്താതെ ഉടക്ക് സ്വാമി എന്ന് നിങ്ങൾ മനസ്സിൽ പറയുന്നത് എനിക്കിവിടെ കാണാം ..അതുകൊണ്ട് നീട്ടുന്നില്ല , വായിക്കുക ആസ്വദിക്കുക

സ്നേഹപൂർവ്വം – നകുലൻ


രേഷ്മയെ വിളിക്കാൻ ബിനുവിനെ വിട്ടപ്പോ മുതൽ ബിജോയുടെ മനസ്സിൽ ഒരു അങ്കലാപ്പ് ഉണ്ടായിരുന്നു. ഗ്രീഷ്മയുടെ പേരിൽ അവർ തമ്മിൽ എന്തെങ്കിലും സംസാരം ഉണ്ടായാൽ പണി പാളും..

രേഷ്മയുടെ ശാന്ത സ്വഭാവത്തിന്  അങ്ങനെ സംഭവിക്കാൻ സാധ്യത ഇല്ല. ചെറുപ്പം മുതൽ പള്ളിയും ആയി അടുത്ത് ഇടപഴകി വളർന്ന അവൾ, ചെറുപുഷ്പ മിഷൻ ലീഗിലും ജീസ്സസ് യൂത്തിലെയും എല്ലാം സജീവ സാന്നിധ്യം ഇപ്പൊ മതബോധന അധ്യാപിക, എട്ടാം ക്ലാസ്സിലെ കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചർ, എല്ലാവരോടും സ്നേഹത്തോടെയും മര്യാദയോടെയും പെരുമാറുന്ന സ്വഭാവം..

പിന്നെ കാണാൻ അതി സുന്ദരി.. ഇതൊക്കെ കണ്ടാണ് അവളെ ആദ്യം കണ്ടപ്പോ തന്നെ താൻ വീണുപോയത്.. കുറച്ചേറെ ശ്രമിച്ചതിന് ശേഷം ആണ് അവൾ ഒന്ന് വളഞ്ഞു കിട്ടിയത്.. പിന്നെ പ്രണയത്തിന്റെ നാളുകൾ . സിനിമ,  പാർക്കുകൾ പക്ഷേ അവളിൽ നിന്നും ഒരു ചുംബനം എങ്കിലും ലഭിച്ചത് വിവാഹം ഉറപ്പിച്ച ശേഷം മാത്രം.

അങ്ങനെ സന്തോഷകരമായ ദിവസങ്ങൾ ..  തങ്ങളുടെ പ്രണയം വീട്ടിൽ അറിയുന്നു ആദ്യം ഇരു വീട്ടിലും എതിർപ്പ്, തന്റെ വീട്ടിലെ എതിർപ്പിനെ എങ്ങനെ നേരിടണം എന്ന് തന്നെ ആരും പഠിപ്പിക്കെണ്ട കാര്യം ഇല്ലല്ലോ. ഇളയമകന്റെ എല്ലാ വാശിയും രണ്ടു ദിവസം പട്ടിണി കൂടി കിടന്നപ്പോ അമ്മ  ഫ്‌ളാറ്റ്, പിന്നെ പപ്പയെ പറഞ്ഞു സമ്മതിപ്പിക്കേണ്ട ഡ്യൂട്ടി അമ്മയുടെ തലയിൽ വെച്ച് കൊടുത്തു..

അമ്മ അത് കൃത്യമായി ചെയ്യുകയും ചെയ്തു .രേഷ്മയുടെ വീട്ടിൽ നിന്നും പോസറ്റീവ് മറുപടി കിട്ടാൻ ആയിരുന്നു ഏറ്റവും ബുദ്ദിമുട്ട്. അവളുടെ മമ്മി ഒരു കടുംവെട്ട് സ്വഭാവക്കാരിയാണ്. അതുകൊണ്ട് തന്നെ അവരെ ഡീൽ ചെയ്യുക എന്നത് വിചാരിച്ചതിലും ബുദ്ദിമുട്ട് ആയിരുന്നു.

അവളുടെ  പപ്പാ  ഖത്തറിൽ ഒരു  പ്രമുഖ കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി നോക്കുക ആയിരുന്നു..  ഇവരുടെ പ്രണയം അറിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞു ബാങ്കിൽ ഇരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായ ഒരു കാൾ വിദേശനമ്പർ ആണ്

 

ഹലോ

 

ബിജോയി അല്ലേ

 

അതേ ആരായിരുന്നു

 

ഞാൻ ജോസഫ് ആണ് രേഷ്മയുടെ പപ്പ

 

ഗുഡ് ആഫ്റ്റർനൂൺ അങ്കിൾ , വിദേശത്തു നിന്നും കസ്റ്റമേഴ്‌സ് കോൾ വരാറുണ്ട് അതുകൊണ്ട് ആരാ എന്ന് മനസിലായില്ല

 

ഓക്കേ ബാങ്കിൽ ആണോ ഇപ്പൊ

 

അതെ അങ്കിൾ

 

ജോലി എങ്ങനെ പോകുന്നു

 

വലിയ കുഴപ്പമില്ല അങ്കിൾ ഇൻഷുറൻസ് മേഖല ആണ് കസ്റ്റമേഴ്‌സ് കിട്ടിയാൽ  ടാർഗറ്റ് തികച്ചു സ്വസ്ഥം ആകാം

 

ഞാൻ ജോലിത്തിരക്കിനിടയിൽ ഒത്തിരി ശല്യപ്പെടുത്തുന്നില്ല ബിജോയിയും രേഷ്മയും തമ്മിൽ ഉള്ള ബന്ധത്തെക്കുറിച്ചു രേഷ്മയും അവളുടെ അമ്മയും വിളിച്ചു പറഞ്ഞിരുന്നു

 

അങ്കിൾ എനിക്ക് രേഷ്മയെ ഇഷ്ടം ആണ് ഇപ്പൊ വലിയ തെറ്റില്ലാത്ത ഒരു ജോലി എനിക്കുണ്ട്  അവളെ എനിക്ക് കല്യാണം കഴിച്ചു തരണം എന്ന് അഭ്യർത്ഥിക്കാൻ ഞാനോ പപ്പയോ അങ്കിളിനെ വിളിക്കാം എന്ന് പറഞ്ഞതാ അപ്പൊ രേഷ്മ തന്നെയാണ് പറഞ്ഞത് അവൾ തന്നെ നേരിട്ട് സൂചിപ്പിക്കാം എന്ന് അതാ ഞാൻ വിളിക്കാതെ ഇരുന്നത്

 

ഇങ്ങനെ ഒരു കാര്യം തുറന്നു പറയാൻ ഉള്ള ഈ ധൈര്യം ഞാൻ അംഗീകരിക്കുന്നു ഇന്നത്തെ കുട്ടികളിൽ കാണുന്ന ഏറ്റവും വലിയ ഗുണം ആയി എനിക്കിഷ്ടപ്പെട്ട കാര്യവും അതാണ് .. നിങ്ങൾ രണ്ടു പേരും നിങ്ങളുടെ ഇഷ്ടങ്ങൾ തുറന്നു പറഞ്ഞു .മാതാപിതാക്കൾ എന്ന നിലയിൽ നിങ്ങളുടെ സന്തോഷം ആണ്

 

താങ്ക് യു അങ്കിൾ

 

നിങ്ങളുടെ കാര്യം ഓക്കേ പക്ഷേ ഒരു ചെറിയ പ്രശ്നം ഉണ്ട്

 

എന്താ അങ്കിൾ

 

രേഷ്മയുടെ ചേച്ചി ..അവൾ നിൽക്കുമ്പോ എങ്ങനെ കല്യാണം നടത്തും

 

അതുപിന്നെ അങ്കിൾ .. തുറന്നു പറയുന്നതിൽ വിഷമം തോന്നരുത് ..ഗ്രീഷ്മ ചേച്ചിക്കും ആലോചിക്കൂ ഞങ്ങൾക്ക് കാത്തു നില്ക്കാൻ വയ്യ

 

ഞാൻ അതിനു തയാറായിരുന്നു പക്ഷേ

 

തയ്യാറാണെങ്കിൽ പറയൂ ഞാൻ ഇവിടെയും അന്വേഷിക്കാം എന്താണ് ഒരു പക്ഷേ

 

മോനോട് ആയതു കൊണ്ട് തുറന്നു പറയാം അവൾക്ക് അവിടെ ഒരു അഫയർ ഉണ്ട്

 

അപ്പൊ പിന്നെ വേറെ എന്താ പ്രശ്നം അതങ്ങു നടത്തിക്കൊടുക്കു മക്കളുടെ സന്തോഷം അല്ലേ പ്രധാനം

 

അതല്ല മോനെ പ്രശനം അതൊരു ശരിയായ ബന്ധം ആയി എനിക്ക് തോന്നുന്നില്ല കാര്യം എന്തൊക്കെ പറഞ്ഞാലും ചില കാര്യങ്ങളിൽ അല്പം പഴഞ്ചൻ ചിന്താഗതിക്കാർ ആണല്ലോ നമ്മൾ

 

എന്താ കാര്യം എന്ന് പറയൂ

 

അവനൊരു മുസ്ലിം പയ്യൻ ആണ്. അങ്ങനെ മതം മാറി കല്യാണം നടത്തിയാൽ പിന്നെ ഇത്രനാൾ നാട്ടിൽ ഉണ്ടാക്കിയ കുടുംബത്തിന്റെ സൽപ്പേര് , മാത്രമല്ല മോന്റെ കുടുബത്തിനു തന്നെ അതൊരു ബ്ലാക്ക് മാർക്ക് ആയി കിടക്കുമല്ലോ

 

അതത്ര വലിയ കാര്യം ആണോആദ്യം ഞങ്ങളുടെ കല്യാണം നടത്തൂ എന്നിട്ട് അവരുടെ നടത്തൂ – ബിജോയ് സ്വന്തം കാര്യം സേഫ് ആക്കാൻ ഉള്ള ശ്രമത്തിലായി

അത് പറ്റില്ല ..മൂത്ത ആളുടെ കല്യാണം നടത്താതെ ഇളയ ആളെ എന്തിനു കെട്ടിച്ചു എന്ന ചോദ്യം വരും, എന്റെ ഭാര്യ ഇക്കാര്യം ഒരിക്കലും സമ്മതിക്കില്ല

 

അതിനിപ്പോ എന്ത് ചെയ്യും അങ്കിൾ

 

എന്ത് ചെയ്യാൻ ..ഞങ്ങൾ അവളെ എങ്ങനെ എങ്കിലും പറഞ്ഞു വേറൊരു കല്യാണത്തിന് ശ്രമിക്കാം പറ്റുമെങ്കിൽ ഇന്ത്യക്കു പുറത്തു നോക്കാം അപ്പൊ പിന്നെ ഈ ബന്ധം പതിയെ മറന്നോളും.. അത് വരെ നിങ്ങൾ കാത്തിരിക്കണം

Leave a Reply

Your email address will not be published. Required fields are marked *