എന്റെ തസ്‌ലി Like

എന്റെ തസ്‌ലി

Ente Thasli | Author : Kannurukaaran


“ഡാ നിനക്കിവളെ മനസ്സിലായോ?” ഒരുപാട് കാലത്തിനു ശേഷം കണ്ട കൂട്ടുകാരി ഹസ്‌നയോട് സംസാരിച്ചു കൊണ്ടേയിരിക്കെയാണ് കൂടെയുണ്ടായ പെൺകുട്ടിയെ ചൂണ്ടി അവൾ ചോദിച്ചത്..വീട്ടിലേക്ക് പോവും വഴിയാണ് ഹസ്‌നയെ കണ്ടതും കാർ നിർത്തി വിശേഷങ്ങൾ സംസാരിച്ചതും… എന്നാലും ആരാണിവൾ? ചിന്തകൾ കമ്പ്യൂട്ടറിൽ ഫയൽ സെർച്ച്‌ ചെയ്യും പോലെ പോയിക്കൊണ്ടേയിരുന്നു, ഒരു പിടിയും കിട്ടുന്നില്ല…

“ഡാ പൊട്ടാ തസ്നിയാടാ”.. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു… ന്റമ്മോ തസ്‌നിയാ, എന്നാലും ഇവൾടെ ഒരു മാറ്റം. പണ്ട് പ്ലസ് ടു പഠിക്കുന്ന സമയം ഞാൻ പഠിക്കുന്ന അതെ സ്കൂളിൽ അവൾ പ്ലസ് വൺ പഠിക്കുന്ന കാലം. എല്ലാവരോടും വായടിയായ പൊതുവെ പെൺകുട്ടികളുമായി നല്ല അടുപ്പം സൂക്ഷിക്കുന്ന ഒരുത്തൻ എല്ലാ ക്ലാസിലും ഉണ്ടാവാറില്ലേ? ലവനാണ് ഞാൻ.

ഹസീബ്! ഹസ്ന എന്റെ ക്‌ളാസ്‌മെറ്റാണ് ചെറുപ്പം മുതലേ ഒരേ സ്കൂളിലാണ് ഞങ്ങൾ രണ്ടു പേരും പഠിച്ചിരുന്നത്. എന്റെ എല്ലാ കാര്യങ്ങൾക്കും കൂടെ നിൽക്കുന്ന ചങ്കത്തി. വീട്ടുകാർക്കും അവളെ ഏറെ ഇഷ്ടമാണ്. ഹസ്നയല്ലട്ടോ ഈ കഥയിലെ നായിക. തസ്‌ലി,

ഹസ്നയുടെ കസിനാണ്. എന്റെ വീട്ടിൽ നിന്നും 4-5 വീടുകൾക്കപ്പുറമാണ് ഹസ്നയുടെ വീട്. തസ്‌ലി പലപ്പോഴും അവളുടെ വീട്ടിൽ താമസിക്കാൻ വരാറുണ്ട്. ഒരു ഡ്രസിങ് സെൻസും ഇല്ലാത്ത ചുരുണ്ട മുടിയുള്ള ഒരു സാധാരണ പെൺകുട്ടി എന്നതിൽ കവിഞ്ഞു അവളിൽ ഒന്നും എനിക്ക് പ്രത്യേകമായി തോന്നിയില്ല അത് കൊണ്ട് തന്നെ ആവളെ ശ്രദ്ധിക്കാറുമില്ല. ദിവസങ്ങൾ അങ്ങനെ കടന്നു പോയി, പ്ലസ്ടു അടിച്ചു പൊളിച്ചു പോവും കാലം, ഹസ്നയും ഞാനും ക്ലാസും കഴിഞ്ഞു പതിവ് പോലെ നടന്നു വരികകയായിരുന്നു. ഞങ്ങളുടെ രണ്ടു പേരുടെയും വീട്ടിലേക്ക് ഒരു വഴിയാണ് ആദ്യം അവളുടെ വീടും പിന്നെ എന്റേതും.

ഹസ്ന:”ഡാ, തസ്‌ലി ഇന്നലെ എന്നോട് ചോദിക്കായിരുന്നു നമ്മൾ തമ്മിൽ ലവ് ആണോന്ന്,”

ഇതും പറഞ്ഞു അവൾ ചിരിക്കാൻ തുടങ്ങി… സത്യം പറഞ്ഞാൽ ഇങ്ങനൊരു ചിന്ത എന്റെ മനസ്സിലും ഉണ്ടായിരുന്നില്ല, ഹസ്ന നല്ല കുട്ടിയാണ്, എന്റെ ഏറ്റവും നല്ല ഫ്രണ്ട്, എനിക്കും അങ്ങനെ തോന്നാൻ പാടില്ല എന്ന് ഒരു നിമിഷം ചിന്തിച്ചു കൊണ്ട് ഞാനും മറുചിരി കൊണ്ട് ആ തമാശയിൽ പങ്കാളിയായി…

“എന്നിട്ട് നീയെന്ത് പറഞ്ഞു?”

“ഞാനെന്ത് പറയാൻ ഇത് പോലെ പൊട്ടിച്ചിരിച്ചു” അവൾ പിന്നെയും ചിരി തുടങ്ങി.

“നിനക്കു പറയാമായിരുന്നില്ലേ ലവ് ആണെന്ന്” ഇനി അവളുടെ ഉള്ളിൽ എന്താണെന്ന് അറിയണമല്ലോ എന്ന രീതിയിൽ ഞാൻ ചോദിച്ചു.

“ആര്?? നിന്നെയാ ” ലവൾ പിന്നെയും ചിരിക്കാൻ തുടങ്ങി.

“അതിന് എനിക്കെന്താടി ഒരു കുറവ്” ഇച്ചിരി പുച്ഛത്തോടെ ഞാൻ ചോദിച്ചു.

“ഒരു കുറവുല്ല എല്ലം കൂടുതലേ ഉള്ളു, ബുദ്ധിയില്ലായ്മയുടെ കൂടുതൽ” വീണ്ടും ചിരി. എന്നാൽ ഇത്തവണ എനിക്കത് അങ്ങട് സുഖിച്ചില്ല. അത് മനസ്സിലാക്കിയവണ്ണം അവൾ തുടർന്നു,

” ഡാ ഞാനത് പറയാൻ വന്നതല്ല, അവൾക്ക് നിന്നോട് എന്തോ ഒരു ചാഞ്ചാട്ടം ഉള്ള പോലെ, തോന്നലല്ല ഉള്ളത് തന്നെ. ”

“അതെങ്ങനെ നിനക്കറിയാം” എന്റെ ചോദ്യം.

“എടാ മണ്ട ശിരോമണി, എനിക്ക് തസ്‌ലിയെ നന്നായി അറിയാം, നീ വരുമ്പോഴും നിന്നെ കാണുമ്പോഴും നിന്നെ കുറിച്ച് പറയുമ്പോഴൊക്കെ അവളിലുണ്ടാവുന്ന മാറ്റം എനിക്ക് മനസ്സിലാവും, ഇത് വരെ സംശയം മാത്രമായിരുന്നു നമുക്കിടയിൽ എന്തേലും ഉണ്ടോ എന്ന് ചോദിച്ചപ്പോഴേ എനിക്കത് ക്ലിയർ ആയി”

ഒന്നും മനസിലാവാത്ത എന്നോട് “ഇനി നിനക്കെങ്ങാനും….?”

ഞാൻ:”ഏയ്‌, നിനക്കു വട്ടാണോ, ഞാനവളെ അങ്ങനെയൊന്നും കണ്ടിട്ടില്ല”

ഹസ്ന:”ഇനി അങ്ങനെ കാണാല്ലോ, നോക്കിക്കോടാ നല്ല പെണ്ണല്ലേ, നല്ല സ്വഭാവം അല്ലെ നിനക്കു ചേരും. അപ്പൊ ശരി ഡാ നാളെ കാണാം ബൈ ” വീടെത്തിയപ്പോൾ ഇത്രയും പറഞ്ഞു അവൾ പോയി…ബൈ തിരിച്ചു പറയാൻ പറ്റാത്ത രീതിയിൽ എന്റെ മനസ്സ് ഡിസ്റ്റർബ്ഡ് ആയിരുന്നു…എന്നാലും തസ്‌നി എനിക്കൊരു സൂചനയും തന്നില്ലല്ലോ.

അവളെക്കുറിച്ചുള്ള ആകെയുള്ള ഓർമ ഹസ്നയുടെ വീട്ടിൽ ഒരുവട്ടം പാമ്പ് കയറിയപ്പോൾ ഇവൾ നിലവിളിക്കുകയും, അത് കേട്ട് വടിയുമായി ഓടിപ്പോയ ഞാനും കൂട്ടുകാരും, എനിക്ക് പിറകിൽ പേടിച്ചു എന്റെ തൊട്ട് പിറകിലായി എന്റെ ഷർട്ടും പിടിച്ചു നിൽക്കുന്ന തസ്‌നിയെയാണ്. അന്നത് ഞാൻ ശ്രദ്ധിച്ചുവെങ്കിലും അതൊന്നും കാര്യമായി എടുത്തില്ല. എന്നാലും ഇവൾക്കെന്നോട് ഉള്ളത് എനിക്കും മനസ്സിലാക്കാൻ ആയില്ലല്ലോ എന്നും ഇനി ഇത് ഹസ്നയുടെ തോന്നലായിരിക്കാം എന്നും വിചാരിച്ചു ആ വിഷയം ഞാൻ വിട്ടു.

“ഹസീ നിന്നെ ഹസ്ന വിളിക്കുന്നു” ഉമ്മയാണ്, ഫോൺ എടുത്ത് ഞാൻ ഹലോ പറഞ്ഞു.

ഹസ്ന:”ഡാ മറ്റേത് ശരിയാട്ടാ”

ഞാൻ:”ഏത് മറ്റേത്” മനസിലാവാതെ ഞാൻ ചോദിച്ചു.

ഹസ്ന:”ഡാ പൊട്ടാ മറ്റേത്, തസ്‌ലി, ഇന്ന് ഞാൻ അവളോട് ചോദിച്ചു, ആദ്യം ഒന്നും പിടി തന്നില്ല പിന്നെ ലാസ്റ്റ് സമ്മതിച്ചു. ഇന്നും ഇന്നലെയൊന്നും അല്ലാട്ടാ കുറച്ചു കലായി അവളിതും കൊണ്ട് നടക്കുന്നു, ഞാൻ യെസ് പറയട്ടെ?”

ഞാൻ:”ഡീ തെണ്ടി എനിക്ക് അങ്ങനെയൊന്നും ഫീൽ ആയിട്ടില്ല, നീ ഒഴിവാക്കിയേ” തികച്ചും ഒരു യന്ത്രികമായ റിപ്ലെ പോലെ എനിക്ക് തന്നെ ഫീൽ ആയി. കാര്യം അത്യാവശ്യം ഭംഗിയും സ്മാർട്നെസ്സും ഉണ്ടായിട്ടു പോലും ഇത് വരെ ഒരു ഗേൾഫ്രണ്ട് എനിക്കുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ മനസ്സിന്റുള്ളിൽ അവളോട് ഇഷ്ടക്കുറവോ ഒന്നും ഉണ്ടായിരുന്നില്ല.

ഹസ്ന:”എന്താടാ പ്രശ്നം? നിനക്കു അവളെ ഇഷ്ടായില്ലേ?”വിടാതെ അവൾ ചോദിക്കാൻ തുടങ്ങി.

ഞാൻ:”എന്റെ ഹസ്ന, ആവളെ അങ്ങനെ ഞാൻ കണ്ടിട്ടില്ല. അല്ലാതെ വേറെയൊന്നുമല്ല.”മാന്യതയുടെ മുഖം മൂടി വലിച്ചെറിയുവാൻ ഞാൻ തയ്യാറായിരുന്നില്ല.

ഹസ്‌ന:”എന്നാ ശെരി ഡാ, ഉമ്മ രണ്ടു പ്രാവശ്യമായി ആവശ്യമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും ഒരു സംശയത്തിന്റെ പേരിൽ എന്നെയും നോക്കി നടന്നു കൊണ്ടേയിരിക്കുന്നുണ്ട്.. ഇനി തസ്‌ലിയെ പോലെ ഉമ്മയും ചിന്തിക്കേണ്ട, ഞാൻ വെക്കുവാ നാളെ കാണാം…”

“OK” ഞാനും ഫോൺ വെച്ച്.

എന്നാലും ഇത് അവളെപ്പോ? എനിക്കൊരു സംശയവും തോന്നിയില്ലല്ലോ. അവൾക്ക് വയസ്സിൽ കവിഞ്ഞ വളർച്ചയാണെന്നു കാണുമ്പോഴൊക്കെ തോന്നാറുണ്ട് എന്നാലും അതൊരു മോശം രീതിയിൽ തുറിച്ചു നോക്കാനോ അത് ആസ്വദിക്കണം എന്നോ തോന്നിയിട്ടൊന്നുമില്ല.. നമുക്കൊക്കെ ഒന്ന് കളയണമെങ്കിൽ കുത്തന്നെ കാണണം എന്നാണല്ലോ വെപ്പ്.

മനസ്സിൽ എന്തോ കുളിര് പോലെ, ആദ്യമായിട്ടാണ് ഒരു പെണ്ണ് ഇഷ്ടമാണെന്ന് പറഞ്ഞു കേൾക്കുന്നത്. ഒന്ന് പോയി കണ്ടാലോ? എയി വേണ്ട മാന്യന്റെ മുഖം മൂടി ഉള്ളതോണ്ട് അതൊക്കെ മോശമല്ലേ. ഹസ്നയുടെ വീട്ടിൽ പോയി എന്തേലും ബുക്സ് എഴുതാൻ ഉണ്ടെന്ന് പറഞ്ഞു പോയാലോ? അതു വേണ്ട ഒന്നാമത് ഹസ്നയ്ക്ക് അത് പെട്ടെന്ന് കത്തും മാത്രമല്ല ഹസ്‌നയെ സംശയത്തോടെ നോക്കിയ അവളുടെ ഉമ്മയ്ക്ക് നമ്മൾ തമ്മിൽ എന്തോ ഉണ്ടെന്നുള്ള ആ സംശയം ബലപ്പെടും. സൊ അത് വേണ്ട.. എന്തോ തസ്‌ലിയെ കാണാനുള്ള ഒരു പൂതി പോലെ, വലിയ ഭംഗിയില്ല എന്നേയുള്ളൂ, നല്ല കുട്ടിയാണ്, നല്ല സ്വഭാവമാണ്. അവളെ ഇഷ്ടപ്പെടാൻ മനസ്സ് ആത്മാർത്ഥമായി ശ്രമിക്കും പോലെ.

Leave a Reply

Your email address will not be published. Required fields are marked *