എന്റെ നിലാപക്ഷി – 7 29അടിപൊളി 

വീട്ടിൽ എത്തിയ ശേഷവും ശ്രീഹരി ഹോസ്പിറ്റലിൽ പോകാമെന്ന് പറഞ്ഞെങ്കിലും ജീന വേണ്ടെന്നു പറഞ്ഞു. കുറച്ച് കഴിയുമ്പോൾ വേദന മാറിക്കൊള്ളും എന്ന് തന്നാണ് അവൾ കരുതിയത്.

സന്ധ്യ കഴിഞ്ഞു ഇരുട്ടു വീണു തുടങ്ങി. ഫോണിൽ കളിച്ചുകൊണ്ടിരുന്നു മടുത്തപ്പോൾ ശ്രീഹരി ടിവി ഓൺ ചെയ്തു അതിന്റെ മുന്നിൽ ഇരുന്നു. സച്ചിന്റെ ഒരു പഴയ കളി ശ്രീഹരി കണ്ടുകൊണ്ടിരുന്നപ്പോൾ ജീന അവന് എതിരെ ഉള്ള സോഫയിൽ വന്നിരുന്നു.

സാധാരണ എന്തെങ്കിലും സംസാരിച്ച് കൊണ്ടിരിക്കുന്ന ജീന വന്നിരുന്നു കുറച്ച് നേരം കഴിഞ്ഞിട്ടും മൗന ആയിരിക്കുന്നത് കണ്ട് ശ്രീഹരി അവളെ ശ്രദ്ധിച്ചു.

ഒരു ചുവപ്പു ചെക്ക് ഷർട്ടും കറുത്ത പാവാടയും ആണ് ജീന ധരിച്ചിരുന്നത്. അവളുടെ മുഖത്ത് താളം കെട്ടി നിൽക്കുന്ന മ്ലാനത അവൻ ശ്രദ്ധിച്ചു. വലതു തോളിൽ അവൾ ഇടതു കൈ കൊണ്ട് ചെറുതായി തടവുന്നുണ്ട്.

“ഡീ.. എന്താ പറ്റിയെ നിനക്ക്?”

അവൾ ഒന്നും ഇല്ലെന്ന അർഥത്തിൽ ചുണ്ടുകൾ കൊണ്ട് ശബ്‌ദം ഉണ്ടാക്കി.

“തോള് വേദനിക്കുന്നുണ്ടോ നിനക്ക്?”

അവൾ ചെറുതായി ഒന്ന് മൂളി.

കുറച്ചു നേരം നിശബ്തനായി അവളെ ഒന്ന് നോക്കിയാ ശേഷം അവൻ ചോദിച്ചു.

“ഹോസ്പിറ്റലിൽ പോകണോ നിനക്ക്?”

അവൾ വേണമെന്നോ വേണ്ടന്നോ പറഞ്ഞില്ല. ആ നിശബ്തതയിൽ നിന്ന് തന്നെ അവന് മനസിലായി അവൾക്ക് ഹോസ്പിറ്റലിൽ പോകണമെന്ന്.

അവളെ ഒന്ന് ചോദിപ്പിക്കാനായി അവൻ പറഞ്ഞു.

“ഹോസ്പിറ്റലിൽ പോകാമെന്ന് ഞാൻ ആദ്യമേ പറഞ്ഞതാണ്. അപ്പോൾ കേൾക്കാൻ വയ്യ.. എനിക്കൊന്നും വയ്യ ഇനി ഹോസ്പ്പിറ്റലിൽ കൊണ്ട് പോകാൻ.”

അവൾ ഒന്നും മിണ്ടിയില്ല. അവന്റെ മുഖത്ത് നോക്കാതെ താഴേക്ക് നോക്കി ഇരുന്നു.

അവളുടെ ഇരുത്ത കണ്ടപ്പോൾ താൻ പറഞ്ഞത് അവൾക്കു നന്നായി ഫീൽ ചെയ്തു എന്ന് അവന് മനസിലായി. പറഞ്ഞാൽ കേൾക്കാത്തതിന് അവളെ ഒന്ന് വഴക്ക് പറയണമെന്നേ അവൻ കരുതിയിരുന്നുള്ളു.

സോഫയിൽ നിന്നും എഴുന്നേറ്റു കൊണ്ട് അവൻ പറഞ്ഞു.

“വാ.. നമുക്ക് ഹോസ്പിറ്റലിൽ പോകാം.”

അവൾ എഴുന്നേൽക്കാതെ തല താഴ്ത്തി അവിടെ തന്നെ ഇരുന്നു.

“ജീന.. എഴുന്നേൽക്ക്, നമുക്ക് പോയിട്ട് വരാം.”

അവൾ ഒരു ഒഴപ്പൽ മട്ടിൽ പറഞ്ഞു.

“എനിക്ക് ഹോസ്പിറ്റലിൽ ഒന്നും പോകണ്ട..”

ജീന വാശി കാണിക്കുകയാണെന്ന് അവന് മനസിലായി.

ശ്രീഹരി അവളുടെ അരികിലേക്ക് പോയിരുന്ന് ജീനയുടെ വലതു കൈപ്പത്തി തന്റെ കൈകൾക്കുള്ളിലാക്കികൊണ്ടു പറഞ്ഞു.

“ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ പറ്റൂല്ലേന്ന് ഞാൻ ചുമ്മാ പറഞ്ഞതല്ലേ..”

“എനിക്ക് കുഴപ്പമൊന്നും ഇല്ല ഇച്ചായാ.”

ജീന ഈ ഇടയായി ചില കാര്യങ്ങളിൽ വാശി കാണിക്കുന്നതായി അവന് തോന്നിയിരുന്നു. പക്ഷെ ആ വാശികൾ ശ്രീഹരി നന്നായി ആസ്വദിച്ചിരുന്നു. കാരണം അവൾ ആ വാശികൾ മൊത്തം കാണിക്കുന്നത് തന്നോട് മാത്രം ആണെന്ന് അവന് നന്നായി അറിയാം. എല്ലാരുടെയും വാക്കുകൾ പേടിയോടെ കേട്ട് അനുസരിക്കുക മാത്രം ചെയ്തിരുന്ന അവളെ സ്നേഹിക്കാനും അവളുടെ വാക്കുകൾ കേൾക്കാനും ഒരാളെ കിട്ടിയപ്പോൾ അവൾ അത് കുറച്ച് ആസ്വദിക്കുകയാണെന്ന് അവന് നന്നായി അറിയാം.

ശ്രീഹരി അവളെ കൂടുതൽ നിർബന്ധിക്കാൻ നിന്നില്ല.. ചിലപ്പോൾ ഈ കാര്യത്തിൽ അവൾ കൂടുതൽ വാശി കാണിച്ചു നിൽക്കുകയാണെങ്കിൽ താൻ അവളെ വഴക്ക് പറഞ്ഞു പോകുമെന്ന് അവന് തോന്നി.

അവളുടെ തോളിൽ പിടിച്ചു തന്നോട് ചേർത്തിരുത്തി കൊണ്ട് അവൻ പറഞ്ഞു.

“വേദന കൂടുവാനെങ്കിൽ പറയണം. നമുക്ക് ഹോസ്പിറ്റലിൽ പോകാം അപ്പോൾ.”

“ഇന്ന് രാത്രി വേദന കുറയുമോന്നു നോക്കട്ടെ, ഇല്ലെങ്കിൽ രാവിലെ ഇച്ചായൻ എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയാൽ മതി.

ശ്രീഹരി അവളുടെ തല പിടിച്ചുയർത്തി കഴുത്തിലേക്ക് നോക്കി. കഴുത്തിലുണ്ടായിരുന്ന ചുവപ്പു പാട് കുറഞ്ഞു വരുന്നുണ്ട്. അവളോട് അനുവാദം ചോദിക്കാതെ തന്നെ അവൻ ജീനയുടെ ഷിർട്ടിന്റെ മുകളിലത്തെ മൂന്നു ബട്ടണുകൾ തുറന്നു. അവളും അവന്റെ കൈയിൽ കയറി പിടിക്കുകയോ എതിർക്കുകയോ ചെയ്തില്ല. ബട്ടണുകൾ ഊരിയ അവൻ ഷർട്ട് ലൂസ് ആക്കി അവളുടെ വലതു തോളില് വെളിയിലേക്ക് വലിച്ചിട്ടു.

1 Comment

Add a Comment
  1. ആട് തോമ

    ഈ സൈറ്റിൽ വരുന്നത് കമ്പി കഥ വായിക്കാൻ ആണ്. പക്ഷെ ഇതുപോലെ ഒക്കെ എഴുതിയാൽ എങ്ങനെ വായിക്കാതെ ഇരിക്കും നൈസ് സ്റ്റോറി 😍😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *