എന്റെ നിലാപക്ഷി – 7 29അടിപൊളി 

ഇപ്പോൾ ജീനയുടെ നഗ്നമായ വലതു തോൾ അവനു കാണാമായിരുന്നു. പിങ്ക് കളറിലുള്ള ബ്രായുടെ വള്ളി തോളിലൂടെ കിടപ്പുണ്ട്. നീരോ ചുവന്ന പാടുകളോ ഒന്നും അവനു കാണാൻ കഴിഞ്ഞില്ല.

അവൻ അവളുടെ നഗ്നമായ വെളുത്ത തോളിൽ തടവിക്കൊണ്ട് പറഞ്ഞു.

“നീരൊന്നും ഇല്ല.. ചിലപ്പോൾ മാംസം ഉടഞ്ഞതായിരിക്കും.. ഞാൻ ഒന്ന് ചൂട് പിടിച്ച് തരട്ടെ.”

“അഹ്.. ചൂട് പിടിച്ചാൽ ഒരു ആശ്വാസം കാണുമായിരിക്കും.”

അവളുടെ സമ്മതം കിട്ടി കഴിഞ്ഞപ്പോൾ ശ്രീഹരി അടുക്കളയിലേക്ക് നടന്നു. ഉടുപ്പ് നേരെ പിടിച്ചിട്ട് അവളും സോഫയിൽ നിന്നും എഴുന്നേറ്റു.

“നീ അവിടെ തന്നെ ഇരുന്നോ. ഞാൻ വെള്ളം ചൂടാക്കിക്കൊണ്ടു വരാം.”

എന്നാൽ അവന്റെ വാക്കുകൾ കേൾക്കാതെ അവൾ ശ്രീഹരിക്കൊപ്പം അടുക്കളയിൽ ചെന്നു. അപ്പോഴും അവൾ ഊരിയ ബട്ടണുകൾ ഇട്ടിരുന്നില്ല.

അവൻ പത്രം എടുത്തു വെള്ളം നിരക്കുന്നതും അത് ചൂടാക്കുന്നതും എല്ലാം അവൾ കൗതുകത്തോടെ നോക്കി ഇരുന്നു.

വെള്ളം ചൂടാകുന്ന സമയത്തു അവൻ റൂമിൽ പോയി ഒരു തോർത്ത് എടുത്തു തോളിൽ ഇട്ടു കൊണ്ട് വന്ന്. കുറച്ച് സമയത്തിനുള്ളിൽ വെള്ളം ചൂടായി.

ശ്രീഹരി വെള്ളവും പാത്രവും താങ്ങി എടുത്തു ഡൈനിങ് ടേബിളിനു മുകളിൽ കൊണ്ട് വച്ച്. എന്നിട്ട് ഒരു കസേര നീക്കിയിട്ട് ജീനയോടു അതിലേക്ക് ഇരിക്കാൻ പറഞ്ഞു.

കസേരയിലേക്ക് ഇരുന്ന ജീന തന്നെ തോളിൽ നിന്നും ഷർട്ട് നീക്കി മാറ്റി ഇട്ടു. ബ്രായുടെ വള്ളിയും അവൾ തോളിൽ നിന്നും നീക്കി താഴേക്ക് മാറ്റി.

വെള്ളത്തിൽ മുക്കിയ തോർത്ത് കുടഞ്ഞുകൊണ്ടു അവൻ പറഞ്ഞു.

“ചൂട് കൂടുതൽ ഉണ്ടെകിൽ പറയണം.”

തോർത്ത് അവൻ ജീനയുടെ തോളിലേക്ക് അമർത്തി. ജീന പെട്ടെന്ന് അവന്റെ കൈ പിടിച്ച് മാറ്റിക്കൊണ്ട് പറഞ്ഞു.

“അഹ്.. ചൂട് കൂടുതലാണ്.”

ശ്രീഹരി തോർത്ത് ഒന്നുകൂടി കുടഞ്ഞു കൊണ്ട് പറഞ്ഞു.

“സോറി.. സോറി..”

അവൻ വീണ്ടും തോർത്ത് അവളുടെ തോളിൽ അമർത്തി.

“ചൂട് കൂടുതലുണ്ടോ??

“ഇത് കുഴപ്പമില്ല..”

അവൻ സാവധാനം ചൂട് പിടിച്ചുകൊണ്ടിരുന്നു.. അവൾ കണ്ണടച്ച് ഇരുന്നു അത് ആസ്വദിച്ചു.

എപ്പോഴോ കണ്ണൊന്നു പാളി അവളുടെ മുൻവശത്തേക്ക് അവന്റെ ശ്രദ്ധ പോയി. പിങ്ക് കളർ ബ്രായ്ക്കുള്ളിൽ തിങ്ങി നിറഞ്ഞു നിൽക്കുന്ന അവളുടെ മാറിടത്തിന്റെ മുകൾ ഭാഗം അവനു വ്യക്തമായി കാണാമായിരുന്നു. അതിൽ ഒരു കുഞ്ഞു മറുകും.

ശ്രീഹരി പെട്ടെന്ന് തന്നെ അവിടെ നിന്നും ശ്രദ്ധ മാറ്റി.

ചൂട് പിടിച്ചു കഴിഞ്ഞപ്പോഴേക്കും ജീനക്കും വേദനയിൽ നിന്നും തെല്ലൊരു ആശ്വാസം കിട്ടി.

“നമുക്ക് ഇനി ചോറ് കഴിച്ചാലോ, നിനക്ക് വിശക്കുന്നില്ലേ?”

ഷർട്ട് പിടിച്ച് നേരെ ഇട്ടുകൊണ്ട് അവൾ പറഞ്ഞു.

“മ്മ്… വിശക്കുന്നുണ്ട്.. കഴിക്കാം.”

ശ്രീഹരി വെള്ളവും പാത്രവും കൈയിൽ എടുത്തുകൊണ്ടു പറഞ്ഞു.

“നീ ഇവിടെ തന്നെ ഇരിക്ക്.. ഞാൻ ചോറ് ഇട്ടുകൊണ്ട് വരാം.”

ഈ പ്രാവിശ്യം അവന്റെ വാക്കുകൾ ജീന അനുസരിച്ചു. അവന്റെ കൂടെ അടുക്കളയിലേക്ക് അവൾ പോയില്ല.

കുറച്ച് സമയം കഴിഞ്ഞപ്പോൾ ശ്രീഹരി ഒരു പാത്രത്തിൽ ചോറുമായി അവളുടെ അടുത്തേക്ക് വന്നു.

അത് കണ്ട് അവൾ ചോദിച്ചു.

“ഇതെന്താ ഒരു പാത്രം.. ഇച്ചായൻ കഴിക്കുന്നില്ലേ?”

“നമുക്ക് രണ്ടുപേർക്കും ഒരു പാത്രത്തിൽ നിന്നും കഴിക്കാം. ഞാൻ നിനക്ക് വാരി തരാം.. കൈ അനക്കണ്ട നീ.”

ജീനക്കും അത് കേട്ടപ്പോൾ സന്തോഷം ആയി. അവളുടെ ‘അമ്മ മാത്രമായിരുന്നു അവൾക്ക് ഭക്ഷണം വാരി കൊടുത്തിട്ടുള്ളത്.

ശ്രീഹരിയുടെ കൈയിൽ നിന്നും അവൾ ഓരോ ഉരുള ചോറും സന്തോഷത്തോടെ വായിലേക്ക് സ്വീകരിച്ചു. അവനും അതോടൊപ്പം കഴിച്ചു.

“ഇച്ചായൻ വാരി തരുന്നത് കൊണ്ടാണെന്നു തോന്നുന്നു, ഇന്ന് ഒരു പ്രത്യേക ടേസ്റ്റ് ഉണ്ട് കഴിക്കാൻ.”

അവൻ ഒരു ചിരിയോടെ ചോദിച്ചു.

“എങ്കിൽ ഞാൻ എന്നും വാരി തരട്ടെ.”

അവളും ഒരു ചിരിയോടെ മറുപടി നൽകി.

“എനിക്ക് സമ്മതം..”

“അയ്യടി കൊച്ചു കൊച്ചല്ലേ എന്നും വാരി തരാൻ, വയസു ഇരുപത്തഞ്ചായെന്ന് വല്ല വിചാരവും ഉണ്ടോ?”

“എനിക്ക് ഇരുപത്തഞ്ചു വയസ്സായെന്ന് ഇച്ചായന്‌ വല്ല വിചാരവും ഉണ്ടോ?”

1 Comment

Add a Comment
  1. ആട് തോമ

    ഈ സൈറ്റിൽ വരുന്നത് കമ്പി കഥ വായിക്കാൻ ആണ്. പക്ഷെ ഇതുപോലെ ഒക്കെ എഴുതിയാൽ എങ്ങനെ വായിക്കാതെ ഇരിക്കും നൈസ് സ്റ്റോറി 😍😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *