എന്റെ പെണ്ണ്

നേരെ റെഡി ആയി പ്ലാൻ ചെയ്ത സ്ഥലത്തെത്തി.. അനഘയ്ക്ക് വേണ്ട ഗിഫ്റ്റൊക്കെ വാങ്ങി ബർത്തഡേ ദിവസത്തെ കാര്യങ്ങളൊക്കെ പ്ലാൻ ചെയ്തു.. അശ്വതിക്കും ഒരു ഗിഫ്റ്റ് വാങ്ങി..

പിറ്റേന്ന് നേരത്തെ എണീറ്റ് കുളിച് റെഡി ആയി അച്ഛന്റെ കാറുമെടുത്ത് അനഘയുടെ വീട്ടിലേക്ക് തിരിച്ചു പോകും വഴി അശ്വതിയുടെ വീട്ടിൽ കേറി അവൾക്കുള്ള ഗിഫ്റ്റ് അവളുടെ അമ്മേടെൽ കൊടുത്തിട്ട് അവളെ കാണാൻ നിക്കാതെ നേരെ വിട്ടു..

അനഘയുടെ വീട്ടിലേക്ക് ചെന്ന് പാചകം ചെയ്യാനെല്ലാം ഞാനും കൂടി.. കേക്ക് മുറിക്കാൻ നേരം അവളൊരു പീസ് എനിക്കും വായിൽ വച്ചു തന്നു അപ്പോൾ ഞാൻ അശ്വതിയെ ഓർത്ത് പോയി.. അപ്പോൾ തന്നെ അവള് കാൾ ചെയ്ത്..

ഹലോ നീ രാവിലെ ഗിഫ്റ്റും തന്നിട്ട് എവടെ പോയി കിടക്കുവാടാ..

അശ്വതിയിൽ നിന്ന് ഇങ്ങനൊരു വിളി കേട്ടിട്ട് കാലം കുറെ ആയിരുന്നു…

ഞാൻ അനഘയുടെ വീട്ടിലാ..

അനഘയുടെയോ അവിടെ എന്താ?

അവളുടെ ബർത്തഡേയാ…

ആഹ് ആണോ..
അവളുടെ ശബ്ദം ഇടറുന്നത് എനിക്ക് മനസ്സിലായി..

മ്മ്മ്.

നീ വരില്ലേ അപ്പോ എനിക്ക് കേക്ക് മുറിക്കാൻ..

ഏയ്‌ ഇല്ലെടീ.. നിങ്ങൾ മുറിച്ചോ ഞാൻ വൈകും..

മ്മ്മ് ഓക്കേ.. എൻജോയ്..

അവള് ഫോൺ കട്ട്‌ ആക്കി അവസാനത്തെ ഡയലോഗിൽ അല്പം ദേഷ്യമുണ്ടായിരുന്നു..

ഞാനത് കാര്യമാക്കിയില്ല.. അവരോടിപ്പമിരുന്നു സദ്യ ഒക്കെ കഴിച്ചു വൈകിട്ട് ഞങ്ങൾ ബീച്ചിൽ പോയി.. അവിടെ നിന്നപ്പോൾ ഫാത്തിമ വിളിക്കുന്നു…

ഹലോ ഡാ എവടാ?

ഞാൻ പുറത്താ എന്താടീ?

എടാ ഞങ്ങടെ പാർട്ടിക്ക് കൊണ്ടാക്കാന്ന് പറഞ്ഞില്ലാരുന്നോ…

അയ്യോ സോറി ഡീ ഞാൻ മറന്നു നിങ്ങൾക്ക് പോകാൻ പറ്റുവോ?

“ഡീ അവൻ ആരൂടെ ആണെന്ന് ചോദിക്ക് ”
അശ്വതി ഫാത്തിമയോട് ചോദിക്കുന്നത് ഞാൻ കേട്ടു..

എടാ നീ എവടാ..

എടീ ഞാനിവിടെ ബീച്ചിലാ..

ഓ ശെരിയെടാ ഞങ്ങൾ പൊയ്ക്കോളാം..

അശ്വതി : “എടീ ആരുടെ കൂടെയാണെന്ന് ചോദിക്കെടീ”

ഫാത്തിമ : എടാ ആരുടെ കൂടെയാടാ..

ഞാൻ : എന്റെ പെൺപിള്ളേരുടെ കൂടെയാടീ ശെരി അപ്പോ ബൈ..

ഞാൻ ഫോൺ കട്ട് ആക്കി.. തനിയെ പോയാൽ മതിയെടീ മൈര്ങ്ങളെ ഞാൻ മനസ്സിൽ പറഞ്ഞു.. എന്നിട്ട് വീണ്ടും അവരോടൊപ്പം പോയി..

വൈകുന്നേരം അവരെയും വീട്ടിലാക്കി വന്നു.. കിടന്നൊന്ന് ഉറങ്ങി.. നല്ല സന്തോഷമായിരുന്നു.. രാത്രി ഫോൺ അടിക്കുന്നത് കേട്ടാണ്.. ഉണർന്നത് നോക്കിയപ്പോൾ അശ്വതി…

ഹലോ…

ഹലോ നീ എവിടാടാ..

വീട്ടിലാ എന്തേ?

റിസോർട്ട് വരെ ഒന്ന് വരാവോ?

ഞാൻ പെട്ടെന്ന് വണ്ടിയുമെടുത്ത് അവിടെക്ക് ചെന്നു…. അശ്വതി അവിടെ ഒറ്റയ്ക്ക് നിൽക്കുവാണ്..

എന്ത് പറ്റി.. ഞാൻ ചോദിച്ചു..

അത് അത്.. അവളാകെ വെപ്രാളംപ്പെട്ട് നിൽക്കുവായിരുന്നു..

അകത്തേക്ക് ചെന്നപ്പോൾ.. ഫാത്തിമയും ഐഷായും ബോധം പോയി കിടക്കുന്നു..

ഇതെന്താ പറ്റിയെ എന്ത്യേ നിങ്ങടെ ചെക്കന്മാർ?

ചെക്കന്മാർ ഹും..
അശ്വതി ദേശിച്ചു..

എന്ത്യേ അവര്?

അവള് അപ്പുറത്തെ ഭാഗത്തേക്ക്‌ കാട്ടി അവിടെ നോക്കിയപ്പോൾ മൂന്നെണ്ണവും പൂസായി ഒരു ബോധവുമില്ലാതെ കിടക്കുന്നു..

എനിക്ക് ചിരി വന്നു..

ചിരിക്കേണ്ട.. ഇവരെ വീട്ടിൽ കൊണ്ട് പോകാം..

വീട്ടിലോ ഈ കോലത്തിലോ?

എന്റെ വീട്ടിൽ ആരുമില്ല.. അവര് എന്റെ വീട്ടിലാ കിടക്കുന്നെന്ന് വിളിച്ചു പറഞ്ഞാരുന്നു അതോണ്ട് കുഴപ്പമില്ല…

ഹാ ശെരി..

ഞാൻ ഫാത്തിമനേം ആമിനയേം എടുത്ത് കാറിൽ കയറ്റി.. നേരെ അശ്വതിടെ വീട്ടിലേക്ക് വിട്ടു..

പോകുന്ന വഴി അവള് മുൻസീറ്റിൽ ഇരുന്നെങ്കിലും ഒന്നും മിണ്ടീല്ല.. നിശബ്ദത മുറിച്ചു കൊണ്ട് ഞാൻ ആദ്യത്തെ ചോദ്യം എറിഞ്ഞു..

ഈ ഡ്രസ്സ്‌ നന്നായിട്ട് ചേരുന്നുണ്ട് നിനക്ക്..

മ്മ്മ് താങ്ക്സ്..

എന്താ ഒരു ദേഷ്യം?

അനഘടെ ബർത്തഡേ നന്നായിട്ട് ആഘോഷിച്ചോ?
അവള് ദേഷ്യം പോലെ ചോദിച്ചു..

അതടിച്ചു പൊളിച്ചു.. പിന്നെ നിങ്ങൾ അടിച്ചു പൊളിച്ചൊന്ന് ചോദിക്കണ്ടല്ലോ അതല്ലേ എല്ലാം ഇങ്ങനെ കിടക്കുന്നെ?

നിനക്ക് അനഘ ആണോ എന്നേക്കാൾ വലുത്?

നിങ്ങൾക്ക് അവരല്ലേ എന്നെക്കാളും വലുത് പിന്നെ എന്തിക്കെന്താണ്?

എടാ ഈ പാർട്ടി ഞാൻ വേണ്ടന്ന് പറഞ്ഞതാണ് ഐഷായും പാത്തുവുമാണ് പ്ലാൻ ചെയ്തത്.. ഞങ്ങൾ എല്ലാരും പറഞ്ഞതാ നീ കൂടി വേണമെന്ന്… പക്ഷെ അവർക്ക് അത് താല്പര്യമില്ലായിരുന്നു..

അയ്യോ അതിനിപ്പോ എന്താ ഞാൻ വന്നിരുന്നേലും എവിടേലും പോസ്റ്റ്‌ ആയേനെ..
.
ഞാൻ സ്റ്റിയറിങ്ങിൽ നിന്ന് കയ്യെടുത്ത് കണ്ണ് തുടച്ചു..

നീ കരയുവാണോടാ?

അയ്യാ പഷ്ട് കാറ്റടിച്ച് കണ്ണീന്ന് വെള്ളം വരുന്നതാ…

ഗിഫ്റ്റ് എനിക്കിഷ്ടായി..
അവള് മുഖത്ത് നോക്കാതെ പറഞ്ഞു..

ആഹാ.. നന്നായി..

അവൾക്കെന്താ കൊണ്ട് കൊടുത്തേ?

അവൾക്ക് ഒരു എക്സ്പെൻസീവ് ഗിഫ്റ്റ്..

ഓഓഓ.. എക്സ്പെൻസീവ്..
അവളുടെ ശബ്ദത്തിൽ അസൂയയും ദേഷ്യവും ഉണ്ടായിരുന്നു..

അങ്ങനെ ഞങ്ങൾ വീടെത്തി.. രണ്ടിനെയും പിടിച്ചോണ്ട് വന്നു കട്ടിലിൽ കിടത്തി..

ഞാൻ : ഞാനെന്നാൽ പോട്ടെ?

അശ്വതി : ഇന്നിനി പോണോ?

പോണില്ല… 🙂

അശ്വതി : ഇവിടെ അവർക്കേ കിടക്കാൻ പറ്റൂ.. നമുക്ക് അപ്പുറത്തു കിടക്കാം..

എന്റെ മനസ്സിൽ ലടൂ പൊട്ടി..

ഞാൻ സന്തോഷത്തോടെ റൂമിലേക്ക് ചെന്നു..

അശ്വതി : ഞാനൊന്ന് ഫ്രഷ് ആയിട്ട് വരാം..

അവള് ബാത്‌റൂമിലേക്ക് കേറി ഇവളിതെന്ത് ഉദ്ദേശിച്ചാ എന്നാണെനിക്ക് മനസ്സിലാകാത്തത്..

കുറച്ചു കഴിഞ്ഞ് അവള് ഇറങ്ങി വന്നു ഒരു കറുത്ത മുക്കാൽ പാവാടയും.. ഒരു ടൈറ്റ് ബനിയനുമായിരുന്നു അവളുടെ വേഷം..

എന്റെ പൊന്നോ ഇവളെന്നെ ചീത്തയാക്കുവോ എന്നെനിക്ക് വീണ്ടും വീണ്ടും തോന്നി..

അവള് വന്നു കട്ടിലിനു അരികെ ഇരുന്നു..

അശ്വതി : അതേ.. കുരുത്തക്കേട് ഒന്നും കാണിക്കാന്ന് വിചാരിക്കണ്ട.. എനിക്ക് നിന്നെ ഇഷ്ടമല്ല.. ബോധമില്ലാതെ കിടക്കുന്ന ആ പെങ്കൊച്ചുങ്ങളുടെ സുരക്ഷയ്ക്കാ നിന്നെ ഇവിടെ കിടത്തിയെ..

ഞാൻ : എന്റെ പൊന്ന് അച്ചൂ നീ അതൊന്ന് വിട് പ്ലീസ്..

മ്മ്മ് നീ കിടന്ന് ഉറങ്ങാൻ നോക്ക്..

അവള് എനിക്ക് എതിരായിട്ട് കിടന്നു…

ഞാൻ അവളുടെ പിൻ ഭാഗം നോക്കി കിടന്നു..

അച്ചൂ… അച്ചൂ..

മ്മ്മ്മ്..

തിരിഞ്ഞ് കിടക്കുവോ?

എന്തിനാ?

നിന്നെ കാണാൻ..

എന്നെ കണ്ടിട്ടില്ലേ?

പ്ലീസ് ഒന്ന് തിരിയ്…

അവള് തിരിഞ്ഞെന്നെ നോക്കി കിടന്നു അവളുടെ രണ്ട് കൈകളും തലക്ക് താഴെയായി വച്ചിരുന്നു…

എന്നോടുള്ള ദേഷ്യം മാറീല്ലേ..?

ഇല്ല…

എന്നോട് ക്ഷമിക്കുവോ?

ഞാനാരാ ക്ഷമിക്കാൻ…

നിന്റെ അരവിന്ദ് ചേട്ടൻ നല്ലവനാണോ?

അറീല്ല..

പിന്നെന്തിനാ ഇഷ്ടാന്ന് പറഞ്ഞെ?

നിന്നെ നോവിക്കാൻ..

ഞാനൊരുപാട് വേദനിച്ചു അത് പോരെ?

ഇപ്പോ നീ എന്നെ വേദനിപ്പിക്കുന്നതോ?

എന്ത്?

അനഘ പ്രവീണ എത്ര പെണ്ണുങ്ങളാ..

അവരൊക്കെ പെങ്ങന്മാരെ പോലാണ്..

മ്മ്മ്.. അന്ന് നീ അങ്ങനെ ചെയ്തപ്പോ ഞാനെത്ര വിഷമിച്ചൂന്ന് അറിയോ?

മ്മ്മ്.. സോറി.. അന്നെന്റെ മനസ്സ്..

Leave a Reply

Your email address will not be published. Required fields are marked *