എന്റെ പെണ്ണ് 2

ഈ കണ്ണിൽ കണ്ടവനെയൊക്കെ ഉമ്മ വയ്ക്കുന്നതൊക്കെ നല്ല രീതിയായി എനിക്ക് തോന്നുന്നില്ല..

അശ്വതി : നീ എന്നെയാണ് ഉദ്ദേശിക്കുന്നതെങ്കിൽ എനിക്ക് ഏട്ടൻ കണ്ണിൽ കണ്ടവനല്ല.. പിന്നെ ഞാൻ പറയുവാണ് എന്റെ കാര്യത്തിൽ ആവശ്യമില്ലാണ്ട് ഒന്നും പറയാൻ നിക്കണ്ട നീ..

മ്മ്മ്.. സോറി അറിയണ്ട പറഞ്ഞതാ..

ഫാത്തിമ : സ്കൂളിലെ കാര്യം സ്കൂളിൽ വിട്.. ഇവിടെ വേറെ.. നമ്മൾ ഇവിടെ കൂടുന്ന സമയത്ത് വേറെ ആരുടേം ഫോൺ എടുക്കാൻ പാടില്ല.. അശ്വതിക്ക് ഓക്കേ ആണോ അത്?

അശ്വതി : മ്മ്മ്..

ഞാൻ : ഇതിപ്പോ നാളെ നിങ്ങളും കമ്മിറ്റെഡ് ആകുമ്പോൾ നിയമം മാറുമൊ ഇല്ലാലോല്ലേ നിങ്ങൾ ആരെ പ്രേമിച്ചാലും എനിക്കൊന്നുല്ല.. അത് നിങ്ങടെ കാര്യം എന്ത് സഹായം വേണേലും ഞാൻ ചെയ്യാം.. ഓക്കേ സെറ്റ് സ്കൂളിലെ കാര്യം സ്കൂളിൽ.. ഇവിടെ നമ്മൾ ഓക്കേ..

ഐഷ : അതേ എനിക്ക് ഓക്കേ ആണ്..

ഫാത്തിമ : എനിക്കും..

ഞാൻ : അശ്വതി ഞാൻ നേരത്തെ അങ്ങനെ പറയാൻ പാടില്ലായിരുന്നു.. നിന്റെ ചെക്കനെ ഞാൻ ബഹുമാനിക്കണമായിരുന്നു ഐ ആം സോറി..

അവള് പുച്ഛിച്ചു മാറ്റി..

പിറ്റേന്ന് തന്നെ അവര് പ്രണയം ആക്സപ്റ്റ് ചെയ്തത് കൊണ്ട് തന്നെ.. ഇപ്പോ മൂന്ന് പേർക്കും പ്രണയമായി സ്കൂളിൽ വച്ചവരെ കാണാൻ കിട്ടാൻ തന്നെ പ്രയാസമായി..

അവരുടെ സന്തോഷവും സംസാരവും എല്ലാം എന്നെ തികഞ്ഞൊരു വട്ടനാക്കി മാറ്റി.. എന്നിലെ സങ്കടം മുഴുവൻ മാറി ഞാൻ എങ്ങനാണ് ഫീൽ ചെയ്യുന്നതെന്ന് ഇവളുമ്മാർക്ക് കാട്ടിക്കൊടുക്കണമെന്ന് തോന്നി..

ഞാൻ മുടിയൊക്കെ വെട്ടി വൃത്തിയായി സ്കൂളിൽ പോകാൻ തുടങ്ങി..ക്ലാസ്സിൽ മൂന്ന് നാല് ഗേൾസ്‌ ഗാങ് ഉണ്ടായിരുന്നു.. അതിൽ പഠിപ്പികളും സുന്ദരികളുമായിരുന്നു അനക്ഷയുടെ ടീം.. അനഘ പ്രവീണ ഫർഹാന അവര് മൂന്നുമായിരുന്നു കമ്പനി..

ആണ്പിള്ളേരുമായി വലിയ കമ്പനി അവര് ഉണ്ടാക്കീരുന്നില്ല.. അതോണ്ട് തന്നെ അവരുടെ കൂടെ കൂടുക എന്നതായിരുന്നു എന്റെ പ്ലാൻ.. ഒരു ദിവസം മഴയത്തു സ്കൂൾ വിട്ടപ്പോൾ കുടയില്ലാതെ നിൽക്കുന്ന അനഘയ്ക്ക് എന്റെ കുട കൊടുത്തിട്ട് നനഞ്ഞോണ്ട് ഓടി വീട്ടിലേക്ക് പോയി ഞാനൊരു ത്യാഗത്തിന്റെ സ്റ്റെപ് ഇറക്കി..

പിറ്റേന്ന് കുട തിരികെ നൽകി ചിരിച്ചോണ്ട് താങ്ക്സ് പറഞ്ഞു.. അവളതിൽ വീണു..

അവള് വഴി പ്രവീണയിലേക്കും ഫർഹാനായിലേക്കുമെത്തി.. പിന്നെ ഞാൻ അവരിൽ ഒരംഗം പോലായി.. ഹോം വർക് ചെയ്യണ്ട അസ്സയിന്മെന്റ് എഴുതണ്ട.. എന്തിന് മനസ്സിലാവാത്ത പോഷൻ ഉണ്ടേൽ അതും പഠിപ്പിച്ചു തരും..

ആദ്യത്തെ ഇന്റെർണൽ എക്സാം കഴിഞ്ഞപ്പോൾ ആൺപിള്ളേരിൽ എനിക്കായിരുന്നു ടോപ്..

മറ്റേത് കൂടുമ്പോൾ തങ്ങളുടെ പ്രണയത്തേക്കുറിച്ച് വാ തോരാതെ പറഞ്ഞോണ്ടിരുന്ന അവളുമ്മാർ ഇപ്പൊ എന്റെ കാര്യമാണ് പറയാറ്..

“ഓ അർജുന് ഇപ്പോ അസ്സയിന്മെന്റ് എഴുതാൻ ആളായി…”

“”അവനു ഹോം വർക്ക്‌ ചെയ്യണ്ടാ.. ”

“ഡേയ് പഠിപ്പി ഞങ്ങളെ കൂടെ പഠിപ്പിക്കുവോ “”

അങ്ങനെ ഓരോ കമന്റുകൾ ഐഷായും ഫാത്തിമയും പറഞ്ഞു കൊണ്ടിരുന്നു.. എല്ലാം കേട്ട് ഞാൻ ചിരിച്ചു.. അശ്വതി ഒരക്ഷരം മിണ്ടീല്ല…

അങ്ങനെ ഒരു ദിവസം.. ഉച്ചക്ക് ശേഷം മാത്‍സ് ടെസ്റ്റ്‌ പേപ്പർ… ഞാനത് അറിഞ്ഞില്ലായിരുന്നു.. ഉച്ച ആയപോലാണ് അറിഞ്ഞത് അപ്പോൾ ഫുഡ്‌ കഴിക്കണ്ട ആ സമയം പഠിക്കാന്ന് കരുതി ഞാനിരുന്നു…

അത് പ്രവീണ ശ്രദ്ധിച്ചു..

കഴിക്കുന്നില്ലേ?

ഇല്ലെഡീ പഠിച്ചില്ല…

ആഹാ അത് കൊള്ളാം ദാ ഇങ്ങോട്ടിരിക്ക് അവളെന്നെ അവരുടെ സീറ്റിലേക്ക് ഇരുത്തി..

നീ പഠിച്ചോ ഞാൻ വാരി തരാം..

അയ്യോ വേണ്ട.. പ്രവീ..

അവടിരിക്കെടാ..

അവളെന്നെ അവിടെ ഇരുത്തി.. ചോറ് വാരി തന്നു.. ഞാൻ ആ സമയം പഠിച്ചു.. അനഘ പെട്ടെന്ന് കഴിച്ചു വന്നെന്നെ എളുപ്പത്തിൽ പഠിപ്പിച്ചു..അതോണ്ട് എക്സാം നന്നായിട്ട് എഴുതി..

വൈകുന്നേരം ഫാത്തിമയും ഐഷായും അശ്വതിയും അവരുടെ കാമുകന്മാരുടെ കൂടെ നടന്നാണ് പോയിരുന്നത്.. ഞാൻ ഇവരുടെ കൂടെയും.. ഏറ്റവും നല്ല നിമിഷങ്ങൾ ആയിരുന്നു അത് ഇപ്പോൾ അശ്വതിയെ എവടെ വച്ചു അവന്റെ കൂടെ കണ്ടാലും എനിക്കൊന്നും തോന്നിയിരുന്നില്ല..

Leave a Reply

Your email address will not be published. Required fields are marked *