അന്ന് വൈകിട്ട് കൂടിയപ്പോൾ കുറെ നാളുകൾക്ക് ശേഷം അശ്വതിടെ വായീന്ന് എന്നെ പറ്റി സംസാരിച്ചു..
അശ്വതി : ഇപ്പോ ഓരോരുത്തർക്ക് ചോറ് തനിയെ ഉണ്ണാൻ പറ്റില്ല ആരേലും വാരി കൊടുക്കണം…
അവളുടെ സംസാരത്തിൽ ചെറിയ അസൂയ ഉള്ളത് പോലെ തോന്നി..
ഞാൻ : അശ്വതി എന്റെ കാര്യമാണ് പറഞ്ഞതെങ്കിൽ അവള് ആരേലും അല്ല എന്റെ… ഓക്കേ..
അശ്വതി : പിന്നെ പിന്നെ ആരാ അവള് നിന്റെ..
ഞാൻ : അതിപ്പോ നീ അറിയേണ്ട കാര്യമില്ലല്ലോ…
അശ്വതി : ഓ അല്ലേലും ആർക്കറിയണം..
ഫാത്തിമ : ഡേയ് നിർത്തി നിങ്ങടെ പ്രശനം എന്താണെന്ന് എനിക്കറീല്ല.. എന്തായാലും പിന്നേം വഴക്ക് ബേണ്ടാ..
അശ്വതിയുടെ സംസാരം എനിക്കിഷ്ടായി..
ഫാത്തിമ : മറ്റന്നാൾ അല്ലെ അശ്വതിടെ ബർത്തഡേ..
ഞാൻ : അത് മറക്കാൻ പറ്റുവോ.. എല്ലാത്തവണത്തെയും പോലെ.. നമ്മളത് അടിച്ചു പൊളിക്കുന്നു.. എന്റെ വക കേക്ക് നമുക്കിതവണ എവടെ വച്ചു പാർട്ടി സെറ്റ് ആക്കാം..?
ഞാനിങ്ങനെ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു.. അവരാരും മിണ്ടാത്തോണ്ട് ഞാൻ ഒന്ന് നോക്കി…
ഫാത്തിമ : എടാ രാവിലെ നമുക്ക് കേക്ക് മുറിക്കാം..
ഞാൻ : അതേ എന്നിട്ട് നമുക്ക് വൈകിട്ട് ബീച്ചിൽ കറക്കം ഫുഡ് അടി എല്ലാം കൂടെ സെറ്റ് ആക്കാം..
ഐഷ : ഡാ അതല്ല..
ഞാൻ : എന്ത്?
ഫാത്തിമ : വൈകിട്ട് അരവിന്ദേട്ടന്റെ പാർട്ടി ആണ്..
ഞാൻ : ആഹാ അത് നന്നായല്ലോ..എവടെ വച്ചാ..
ഐഷ : ഇവിടെ അടുത്തൊരു റിസോർട്ടിലാ..
ഞാൻ : ആഹാ വമ്പൻ പാർട്ടി ആണല്ലോ ഞാനിങ്ങനത്തെ പാർട്ടിക്ക് പോയിട്ടില്ല..
ഫാത്തിമ : ഡാ അത്..
ഞാൻ : എന്ത് പറ്റി?
ഫാത്തിമ : ഞങ്ങൾ 6 പേരെ ഉള്ളൂ..
ഞാൻ : ആറ് പേരോ.. ഹാ… നിങ്ങളും നിങ്ങടെ ചെക്കന്മാരും.. അത് പൊളിച്ചു..
എന്റെ കണ്ണ് അറിയാണ്ട് നിറഞ്ഞു പോയി..
ഐഷ : എടാ പക്ഷെ വീട്ടിൽ നീ കൂടി ഉണ്ടെന്ന് പറയണം അല്ലേൽ അവര് വിടൂല്ല..
ഞാൻ : അതിനെന്താണ്.. ഞാൻ നിങ്ങളെ പിക്ക് ചെയ്യുന്നു അവിടെ കൊണ്ടാക്കുന്നു.. പാർട്ടി കഴിയുമ്പോ നിങ്ങൾ വിളിക്കുന്നു ഞാൻ വരുന്നു.. തിരിച്ചു കൊണ്ട് വരുന്നു പ്രോബ്ലം സോൾവ്ഡ്..
ആഹ് കണ്ണിലെന്തോ പോയെന്ന് തോന്നുന്നു.. കണ്ണീർ ഒളിപ്പിക്കാൻ ഞാൻ അടവിറക്കി..
അശ്വതി ഒന്നും മിണ്ടാതിരിക്കുന്നു അവള് പെട്ടെന്ന് കണ്ണ് തുടച്ചത് പോലെ തോന്നി.. എനിക്ക് തോന്നിയതാണോ
ഐഷ : നീ മുത്താട മുത്ത്..
ഞാൻ : പിന്നല്ലാണ്ട്.. ഞാൻ ഇറങ്ങുവാണേ.. നമ്മക്ക് സ്കൂളിൽ കാണാം..
കുറെ നാൾക്ക് ശേഷം വീണ്ടും എന്റെ ഹൃദയം നൊന്തു അവരെന്നെ ഒഴിവാക്കി കളഞ്ഞോ… ഞാനൊരു അധിക പെറ്റയോ പല തോന്നലുകൾ..
അപ്പോൾ ഫോണടിക്കുന്നു.. അനഘ ആയിരുന്നു..
എടാ പൊട്ടാ എത്ര നേരായിട്ട് ഞാൻ വിളിക്കുന്നു..
സോറി അനുവേ.. കണ്ടില്ലാരുന്ന് ഡീ..
ഡാ ചെറുക്കാ മറ്റന്നാൾ എന്റെ പിറന്നാളാണ് ഇങ്ങ് വന്നേക്കണം.. ഇവിടുന്നാണ് ഫുഡ് കേട്ടോ രാവിലെ ഇങ് വന്നേക്കണം..
അത് കേട്ട് ഞാനങ്ങു കരഞ്ഞു പോയി..
ഡാ ഡാ എന്ത് പറ്റി എന്തിനാ കരയണേ….
ഒന്നുല്ലെടീ സന്തോഷം കൊണ്ടാ..
മ്മ്മ് ഈ ചെറുക്കൻ.. ശെരിയെടാ അപ്പോൾ..
അവള് ഫോൺ വച്ചു…
എനിക്ക് എന്ത് പറയണം എന്നറിയാൻ വയ്യാത്ത അവസ്ഥയിലായി.. സന്തോഷമാണോ സങ്കടണോ..
വീട്ടിൽ ചെന്ന് ഫോൺ നോക്കിയപ്പോൾ വാട്ട്സാപ്പിൽ പ്രവീണയുടെയും ഫർഹാനയുടെയും മെസ്സേജ്..അനഘയ്ക്ക് ഗിഫ്റ്റ് കൊടുക്കുന്നതിനെ പറ്റിയാണ്.. പിറ്റേന്ന് ശനിയാഴ്ച ആയിരുന്നു വൈകുന്നേരം തന്നെ ഗിഫ്റ്റ് വാങ്ങാൻ പോകാം
ബാക്കി നാളെ പ്ലാൻ ചെയ്യാം എന്ന് പറഞ്ഞ് ഞങ്ങൾ സെറ്റ് ആക്കി.
അന്ന് ഉറങ്ങാൻ ഒരുപാട് സമയമെടുത്തു എന്തൊക്കെയോ കാര്യങ്ങൾ മനസ്സിൽ തികട്ടി തികട്ടി വന്നു.. എണീറ്റപ്പോൾ മണി 11 കഴിഞ്ഞിരുന്നു.. ആഹാരം ഒക്കെ കഴിച്ചു കുളിച് വാനന്പോഴേക്കും മണി മൂന്നായി..
നേരെ റെഡി ആയി പ്ലാൻ ചെയ്ത സ്ഥലത്തെത്തി.. അനഘയ്ക്ക് വേണ്ട ഗിഫ്റ്റൊക്കെ വാങ്ങി ബർത്തഡേ ദിവസത്തെ കാര്യങ്ങളൊക്കെ പ്ലാൻ ചെയ്തു.. അശ്വതിക്കും ഒരു ഗിഫ്റ്റ് വാങ്ങി..
പിറ്റേന്ന് നേരത്തെ എണീറ്റ് കുളിച് റെഡി ആയി അച്ഛന്റെ കാറുമെടുത്ത് അനഘയുടെ വീട്ടിലേക്ക് തിരിച്ചു പോകും വഴി അശ്വതിയുടെ വീട്ടിൽ കേറി അവൾക്കുള്ള ഗിഫ്റ്റ് അവളുടെ അമ്മേടെൽ കൊടുത്തിട്ട് അവളെ കാണാൻ നിക്കാതെ നേരെ വിട്ടു..
