സമയം ആർക്കുവേണ്ടിയും കാത്തു നിന്നില്ല വർഷങ്ങൾ വളരെ വേഗം മിന്നി മറഞ്ഞു.
അങ്ങനെ ഞങ്ങളുടെ കോളേജ് കാലവും കഴിഞ്ഞു അനുരാധ ഇപ്പോൾ എറണാകുളത്ത് തന്നെ ഒരു കമ്പനിയിൽ ജോലി ചെയ്‌യുന്നു പക്ഷെ എന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് ഒക്കെ കാണാറുണ്ടെങ്കിലും അധികം കമ്പനി ഇല്ലായിരുന്നു.
പിന്നെയും ദിവസങ്ങളും മാസങ്ങളും കടന്നു പോയി
ഇപ്പോ 2 വർഷം ആയി ഞാൻ ജോലിക്ക് കയറിയിട്ട്. എന്നോട് എന്തും പറയുമായിരുന്ന വിവേകിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങി.
ഞാനും അത് കാര്യമാക്കിയില്ല, കാരണം എനിക്ക് മറ്റുള്ളവരുടെ ലൈഫിലേക്ക് എത്തി നോക്കുന്നത് ഇഷ്ടമല്ല അതുമാത്രമല്ല അവനും ജോലിയും ഒക്കെ ആയി തിരക്ക് ആകുമെന്ന് കരുതി, പിന്നെ ജോലിയുടെ സ്‌ട്രെസ് എല്ലാം കൊണ്ടും ഞാൻ ശ്രദ്ധിച്ചില്ല എന്ന് പറയുന്നതാവും ശെരി.
അങ്ങനെ ഒരു ദിവസം ആണ് എനിക്ക് അനുരാധയുടെ മെസ്സേജ് വരുന്നത് അവൾ എന്നോട് വിവേകിനെ പറ്റി തിരക്കി അവളെ ഇപ്പോ വിളിക്കാറില്ലെന്നും പഴയപോലെ അല്ല എന്നൊക്കെ, ഞാൻ അവളെ സമാധാനിപ്പിച്ചു അവനെ വിളിച്ചു സംസാരിക്കാമെന്നും അവളോടും അവനെ ഒന്ന് വിളിച്ചു നേരിട്ട് സംസാരിക്കാനും പറഞ്ഞു…
പിന്നെയും 2 ദിവസം കഴിഞ്ഞ് ഞാൻ അവനെ വിളിച്ചു അപ്പോഴാണ് അവന്റെ കമ്പനി ഇപ്പോൾ തകരുന്ന സ്ഥിതിയിൽ ആണെന്നും ഒക്കെ അറിയുന്നത് .
ഞാൻ എന്റെ പരമാവധി അവനെ സഹായിച്ചു എന്നാലും ഒരു വെറും IT ജോലിക്കാരന്റെ മിച്ചം പിടിച്ച സാലറി യിൽ തീരുന്നതായിരുന്നില്ല അവന്റെ കടം ,.
വൈകാതെ തന്നെ അവന്റെ കമ്പനി പൊളിഞ്ഞു. അങ്ങനെ അവൻ മറ്റൊരു കമ്പനിയിൽ ജോയിൻ ചെയ്തു.
പിന്നെയും ദിവസങ്ങൾ ആരെയും കാത്തുനിക്കാതെ മുന്നോട്ട് പോയി അനുരാധ അന്നത്തെ സംഭവത്തിന് ശേഷം എനിക്ക് ഇടക്കൊക്കെ മെസ്സേജ് അയക്കാറുണ്ടായിരുന്നു.
അവൻ ഇപ്പോൾ പഴയത് പോലെ അല്ല സ്നേഹം ഉണ്ട് എങ്കിലും എന്തോ പോലെയാണ് ചില നേരത്ത് ഓൺലൈൻ ഉണ്ടെങ്കിലും മെസ്സേജ് അയക്കില്ല എന്നൊക്കെ സംശയം പോലെ. ഞാൻ പിന്നെ അതൊന്നും കേൾക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് തന്നെ ചെറിയ വാക്കുകളിൽ ഒതുക്കി അവളെ സമാധാനിപ്പിച്ചു.
അങ്ങനെ ഇരിക്കെയാണ് കഴിഞ്ഞ മാസം വിവേക് എന്നെ വിളിക്കുന്നത് അവരുടെ കാര്യം വീട്ടിൽ അറിഞ്ഞെന്നും അവന്റെ കമ്പനി പൊളിഞ്ഞതിൽ ഇനിയും കടം ബാക്കി ഉള്ളതുകൊണ്ടും നല്ലൊരു ജോലി യും ഇല്ലാതെ അവളുടെ വീട്ടിൽ ഈ കല്യാണത്തിന് സമ്മതിക്കില്ലന്നും . എന്നാലും എനിക്കെന്തോ അവന്റെ വാക്കുകളിൽ ഒരു ആത്മാർത്ഥത ഇല്ലാത്തത് പോലെ തോന്നി.
കുറച്ചു കഴിഞ്ഞപ്പോൾ അനുരാധയും വിളിച്ചു അവളും പറഞ്ഞു ഇതേ കാര്യങ്ങൾ അവൻ ഇല്ലാണ്ട് അവൾക് പറ്റിലെന്നും.
ഞാൻ ഇതിനൊരു പരിഹാരം ഉണ്ടാക്കാമെന്ന് പറഞ്ഞു സമാധാനിപ്പിച്ചു. ദിവസങ്ങൾ പിന്നെയും കടന്നു പോയി വിവേക് എന്നെ പിന്നെ വിളിച്ചില്ല പക്ഷെ അനുരാധ എന്നെ വിളിച്ചു പറയുമായിരുന്നു വിവേകും ഇപ്പോ മാറി പോയി എന്നൊക്കെയാണ് അവൾ പറയുന്നത്..
ഞാൻ അവളോട് പറഞ്ഞു ഇങ്ങനെ കല്യാണം വരെ നിന്ന് ഒരു പയ്യനെ വഞ്ചിക്കുന്നത് എന്തിനാ നിങ്ങൾക്ക് ഇപ്പോ വീട്ടിൽ പറഞ്ഞു സമ്മതിപ്പിക്കാൻ ശ്രമിക്കുകയോ, രജിസ്റ്റർ ചെയ്താലോ അങ്ങനെ പലതരത്തിൽ സംസാരം നീണ്ടുപോയി അപ്പോൾ അവളുടെ വീട്ടുകാർ ഭീഷണിപ്പെടുത്തിയെന്നു പറഞ്ഞു പിന്നെയും കരച്ചിലായി.
കല്യാണത്തിന് 3 ദിവസം ഉള്ളപ്പോൾ ഞാൻ നാട്ടിൽ എത്തി
പിറ്റേന്ന് രാത്രിയാണ് ഞാൻ വിവേകിനെ കാണുന്നത്. അവൻ കുറച്ചു സംസാരിക്കാൻ ഉണ്ടേന്ന് പറഞ്ഞു പറമ്പിലേക്ക് കൂട്ടികൊണ്ട് പോയി അവിടെ എത്തി അരയിൽ നിന്ന് കുപ്പി എടുത്തപ്പോഴാണ് എനിക്ക് കാര്യം മനസിലായത് ഞങ്ങൾ അങ്ങനെ അടി തുടങ്ങി, അപ്പോഴാണ് അവൻ പറഞ്ഞത് നാളെ അനുരാധയെ കൂട്ടി നാട് വിടാൻ ആണ് പ്ലാൻ സഹായിക്കണമെന്ന്.
ഞാൻ പിന്നെ പണ്ടുമുതലേ അവന്റെ കൂടെ എല്ലാം അലമ്പിനും ഉണ്ടായിരുന്നതുകൊണ്ട് തന്നെ ഇതിനും ഒപ്പം ഉണ്ടാകുമെന്ന് അവനും അറിയാം എനിക്കും അറിയാം.
അങ്ങനെ അതിനു വേണ്ടി പ്ലാൻ സെറ്റ് ആക്കി.
