എനിക്ക് ഒരു കാര്യമേ വിഷമം ഉണ്ടായിരുന്നുള്ളൂ വിവേകിനെ പറ്റി ഞാൻ അവനെ പറ്റി തിരക്കിയപ്പോൾ അവനെ പറ്റി ഒരു വിവരവുമില്ല എന്നാണ് അറിയാൻ കഴിഞ്ഞത് ഞാനും ആകെ പേടിച്ചു പോയി…
താലികെട്ട് കഴിഞ്ഞ് എന്റെ വീട്ടിലേക്കാണ് വന്നത്. ഭാഗ്യത്തിന് വീട്ടിൽ വലിയ പുകിലൊന്നും ഉണ്ടായില്ല
എന്നാൽ എന്റെ ചിന്ത മുഴുവൻ വിവേകിനെ പറ്റി ആയിരുന്നു.
എല്ലാവരും പിരിഞ്ഞു പോയി ഞാനും അവളും മാത്രമായി മുറിയിൽ അവൾ കട്ടിലിൽ ഇരിക്കുന്നു നേരെ മുന്നിലേക്ക് നോക്കി കണ്ണിൽ നിന്ന് കണ്ണുനീർ ഇറ്റിറ്റ് വീഴുന്നു.
ഞാൻ അവളെ ശല്യം ചെയ്യാതെ പുറത്തേക്കിറങ്ങി നാട്ടുകാരൊക്കെ കാര്യങ്ങൾ അറിഞ്ഞിരുന്നു. ചിലരൊക്കെ എത്തി നോക്കുന്നുണ്ടായിരുന്നു.
ഞാൻ അതൊന്നും കാര്യമാക്കിയില്ല എന്റെ മനസ് എന്റെ കൈ വിട്ട് പോകുന്ന പോലെ ആകപ്പാടെ കുഴഞ്ഞു മറിഞ്ഞു കിടക്കുന്നു.
ഞാൻ വിവേകിനെ വിളിക്കാൻ നോക്കിയിട്ട് നടക്കാതെ ആയപ്പോൾ മറ്റൊരു ഫ്രണ്ടിനെ വിളിച്ചു അപ്പോഴാണ് വിവേക് നാട് വിട്ടു എന്ന് അറിയാൻ കഴിഞ്ഞത്.
ഞാൻ ആകെ എന്തോ പോലെ ആയി പോയി.
അന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞു പോയി
1ആഴ്ച കഴിഞ്ഞ് ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് എറണാകുളത്തേക്ക് പോയി അവൾ എന്റെ ഫ്ലാറ്റിൽ ആയി താമസം
1ബെഡ്‌റൂം ആണ് ഉണ്ടായിരുന്നത് 2 കട്ടിലും അതിൽ രണ്ടിലും ആയി രണ്ടുപേരും കിടന്നു. പരസ്പരം സംസാരിക്കില്ല.അവൾ തന്നെ ആയിരുന്നു ഭക്ഷണം ഒകെ ഉണ്ടാക്കിയിരുന്നത് എന്തേലും അത്യാവശ്യം ആണെകിൽ സംസാരിക്കും അതല്ലാതെ മറ്റൊന്നും സംസാരിക്കാറില്ലായിരുന്നു.
വിവേകിനെ പറ്റി ഒരു വിവരവുമില്ല
അങ്ങനെ എറണാകുളത്തെ തിരക്കേറിയ ജീവിതത്തോട് പൊരുത്തപ്പെട്ടു തുടങ്ങി പഴയതൊക്കെ ഒരു പരിധി വരെ മറന്നു ജോലിയിൽ ആയി ശ്രദ്ധ.
ഇപ്പോൾ 1മാസം ആകുന്നു
അങ്ങനെ ഇരിക്കെയാണ് വിവേകിന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു സ്റ്റോറി കാണാൻ ഇടായത് ഒരു പെൺകുട്ടിയിടൊപ്പം ഇരിക്കുന്നു.
അവളും അത് കണ്ടിട്ടുണ്ടാകണം അന്ന് രാത്രി മുഴുവൻ അവൾ കരച്ചിൽ ആയിരുന്നു.
എന്നാൽ പിറ്റേന്ന് അവൾ സാധാരണ പോലെ ജോലിക് പോയി ജോലികൾ ഒകെ ചെയ്തു എന്നാൽ എന്നെ ഞെട്ടിച്ചത് അതല്ല
അവൾ എന്നോട് സംസാരിച്ചു.
ഈ 1 മാസം കഴിഞ്ഞ് ഇന്നാണ് എന്നോട് അവൾ ഇങ്ങനെ ഒന്ന് സംസാരിക്കുന്നത്.
പിന്നെയും ദിവസങ്ങൾ കടന്നു പോയി അവൾ ഇപ്പോഴും അതിൽ നിന്ന് റിക്കവർ ആയില്ല എന്നാലും എന്നോട് എന്തെങ്കിലും ഒക്കെ സംസാരിക്കാറുണ്ടായിരുന്നു.
അങ്ങനെ ഒരു ഞായറാഴ്ച ഞങ്ങൾ രണ്ടുപേരും ഫ്ലാറ്റിൽ ഇരിക്കുകയായിരുന്നു.ഞാൻ വിചാരിച്ചു അവളോട് സംസാരിക്കാമെന്ന് കാരണം ഇനിയും ലൈഫ് ഇങ്ങനെ കൊണ്ട് പോയാൽ ശെരിയാകില്ലല്ലയോ
അങ്ങനെ ഞാൻ അവളെ
ഞാൻ നോക്കുമ്പോൾ,അവൾ ഫോണിൽ എന്തോ നോക്കുകയാണ്, മുഖത്തെ ഭാവം വ്യക്തമല്ല.
ഞാൻ മെല്ലെ വിളിച്ചു
അനു
പെട്ടെന്ന് അവൾ എന്നെ നോക്കി അവളുടെ കണ്ണുകൾ വിടരുന്നതും എന്നാൽ പെട്ടെന്ന് പഴയ ഭാവം മുഖത്തേക്ക് വരുന്നതും കണ്ടു.
അവൾ എന്റെ മുഖത്തേക്ക് നോക്കി,
ഞാൻ പറഞ്ഞു തുടങ്ങി
അനു, നമ്മളിങ്ങനെ സംസാരികണ്ടിരുന്നെ, തനിക്ക് തന്നെ ഇങ്ങനെ മടുപ്പ് തോന്നുന്നില്ലേ,എന്നോട് പഴയതുപോലെ ഫ്രണ്ട്‌സ് ആയിട്ടെങ്കിലും ഇരുന്നുകൂടെ.?
അവൾ അതിന് ഒന്നും മിണ്ടിയില്ല കുറച്ചു നേരം കഴിഞ്ഞ് പറഞ്ഞു വരുൺ, നമുക്ക് ഫ്രണ്ട്‌സ് ആവാം അങ്ങനെ ഞങ്ങൾ പരസ്പരം കൈകൊടുത്തു.
പിന്നെ മെല്ലെ സംസാരിക്കാൻ തുടങ്ങി അവൾക്കിപ്പോഴും പഴയതൊന്നും മനസ്സിൽ നിന്ന് പോയിട്ടില്ലന്ന് മനസിലായി ഞാൻ കൂടുതൽ ചോദിച്ചു വിഷമിപ്പിക്കാൻ നിന്നില്ല.
ഞങ്ങൾ ഫുഡ് ഒകെ കഴിച്ചു പതിവുപോലെ ആ ദിവസവും കടന്നു പോയി പിന്നെയും ദിവസങ്ങൾ പക്ഷെ ഇപ്പോൾ ഞങ്ങൾ പരസ്പരം നല്ല കൂട്ടാണ് കേട്ടോ.
അങ്ങെനെ ഇരിക്കെയാണ് അവളുടെ ഒരു ഫ്രണ്ട് വിവേക്‌നെ ഒരു പെണ്ണിന്റെ ഒപ്പം ചെന്നൈ യിൽ വെച്ച് കണ്ടു എന്ന് പറയുന്നത്.
അന്വേഷിച്ചപ്പോൾ അവന്റെ പുതിയ ഗേൾഫ്രണ്ട് ആണെന്ന് അറിഞ്ഞു. അവൾക് പിന്നെ ഇപ്പോൾ പഴയപോലെ വിഷമം ഒന്നും ഇല്ലന്ന് തോന്നി അതോ എന്തോ മുഖഭാവം വ്യക്തമായില്ല.
