ഒരു ധൈര്യത്തിന് വേണ്ടി ഓരോന്ന് പിടിപ്പിക്കാൻ തുടങ്ങി. അത് പിന്നെ അളവുകളും കഴിഞ്ഞ് രണ്ടും ബോധമില്ലാത്ത രീതിയായി രണ്ടുപേരുടെ നാക്കും കുഴയാൻ തുടങ്ങി.
ഞങ്ങൾ അവിടെ തന്നെ കിടന്നുറങ്ങിപ്പോയി 3മണിക്ക് അലാറം അടിച്ചപ്പോഴാണ് ഞങ്ങൾ രണ്ടുപേരും എണീറ്റത് എന്നാൽ ബോധവും വന്നില്ല ആ ഒരു മൈൻഡിൽ തന്നെ ഞങ്ങൾ അവളുടെ വീട്ടിലേക്ക് വെച്ചുപിടിച്ചു മെയിൻ റോഡ് മാറി ആയിരുന്നു വീട്.
പ്ലാൻ പോലെ ഞാൻ അവളുടെ വീട്ടിൽ പോയി. അവൾ പുറത്ത് നില്ക്കുമെന്നും ഞാൻ അവളെ ആരും കാണാതെ മെയിൻ റോഡിൽ കൂട്ടികൊണ്ട് വന്ന് അവൻ റെഡി ആക്കിയ കാറിൽ കേറി അവർ നാട് വിടുന്നു ഇതായിരുന്നു പ്ലാൻ എന്നാൽ ഞാൻ അവിടെ പോയി നേരം കുറെയേറെ ആയിട്ടും അവളെ കാണാൻ ഇല്ല. അങ്ങനെ ഞാൻ നേരെ മതിൽ ചാടി വീടിന്റെ പിന്നിലേക്ക് പോയി.
ഡോറിൽ തൊട്ടപ്പോൾ അത് ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ ഞാൻ മെല്ലെ അകത്തേക്ക് കേറി ഹാളിൽ ഒക്കെ നിറയെ ആൾക്കാർ കിടന്ന് ഉറങ്ങുന്നു അവളുടെ ബന്ധുക്കൾ ആണെന്ന് തോന്നി . കല്യാണത്തിന് ദിവസം അടുത്തല്ലോ അങ്ങനെ വന്നതാണെന്ന് തോന്നി.
ഞാൻ പതിയെ ഉള്ളിലേക്ക് കേറി. കള്ളിന്റെ ശക്തിയോ എന്റെ ബോധം ഇല്ലാത്തതോ എനിക്ക് ആ സമയം പേടി ഒന്നും തോന്നിയില്ല.
ഓരോ മുറിയായി നോക്കി താഴെ രണ്ട് റൂമും മേളിൽ രണ്ടും താഴെ കാണാത്ത സ്ഥിതിക് മേളിലെ മുറിയിലേക്ക് കേറാമെന്ന് വിചാരിച്ചു.
അങ്ങനെ മെല്ലെ ഓരോ പടികളായി കേറി. ഒരു റൂംമിൽ ഞാൻ കണ്ടു വയലറ്റ് നൈറ്റ് ഡ്രസ്സ് ഇട്ട് അലക്ഷ്യമായി കിടക്കുന്ന അനുരാധ. ഞാൻ ഇന്നേവരെ അവളെ മറ്റൊരു കണ്ണിൽ കണ്ടിട്ടില്ല എന്നാൽ ഇത്… എന്റെ തൊണ്ടയിലെ വെള്ളമൊക്കെ വറ്റി,
കാരണം അവളുടെ പകുതി മുല പുറത്തായിരുന്നു.
ഞാൻ ഒരു നിമിഷം അതിൽ നോക്കി നിന്നു പോയി
ഞാൻ എന്റെ ചിന്തകളെ നിയന്ത്രിച്ചുകൊണ്ട് മെല്ലെ അവളെ വിളിച്ചു അവൾ ഉണരുന്നില്ല, പിന്നെയും വിളിച്ചപ്പോൾ ആ കണ്ണുകൾ മെല്ലെ തുറക്കുന്നത് കണ്ടു കണ്ണ് തുറന്നപ്പോൾ അരണ്ട വെളിച്ചത്തിൽ മുറിയിൽ ഒരാളെ കണ്ട അവൾ അലറി കൂവി വിളിച്ചു താഴെ ലൈറ്റ് തെളിയുന്നതും ആൾക്കാർ ഓടി വരുന്ന ശബ്ദവും കേട്ടു.
ഞാൻ ആണേൽ സ്തംഭിച്ചു പോയി
പെട്ടെന്ന് ആണ് അവളുടെ അമ്മാവന്മാരും അച്ഛനും എല്ലാരും കൂടെ മുറിയിലേക്ക് തള്ളികേറി വന്നതും എന്റെ മുഖത്തിന് നേരെ എന്തോ വരുന്നതും കണ്ടതും
അവളുടെ അമ്മാവന്റെ മുഷ്ടി ആണെന്ന് മനസികുന്നതിനും മുന്നേ , എന്റെ ബോധം പോകുന്നത് അറിയാൻ കഴിഞ്ഞു.
മുഖത്തേക്ക് കുറച്ചു വെള്ളം വീണപ്പോൾ ഞാൻ മെല്ലെ കണ്ണുതുറന്നു മുഖത്താകെ ഒരു നീറ്റൽ അനുഭവപ്പെട്ടു എന്താണ് സംഭവമെന്ന് എനിക്ക് മനസിലായില്ല.
കള്ളിന്റെ കെട്ട് വിട്ട് ബോധം വരുന്നതേ ഉണ്ടായിരുന്നുള്ളൂ.
കണ്ണ് തുറന്നപ്പോൾ പ്രായം തോന്നിക്കുന്ന കുറെ തടിമടന്മാരെയും പെണ്ണുങ്ങളെ കണ്ടപ്പോൾ ഞാൻ എല്ലാവരെയും മിഴിച്ചു നോക്കി അതിനിടയിൽ അനുരാധയുടെ അച്ഛനെ കണ്ടപ്പോഴാണ് എനിക്ക് മനസിലേക്ക് ഓരോന്നായി തെളിഞ്ഞു വരാൻ തുടങ്ങിയത്.
ചോദ്യവും പറച്ചിലും ഒന്നും ഉണ്ടായില്ല.
നേരെ എന്നെ കൊണ്ട് പോയി തലയിൽ വെള്ളം ഒഴിക്കുന്നു, ഒരുക്കുന്നു എന്തിനാണെന്ന് ചോദിക്കാൻ ഉള്ള മാനസികാവസ്ഥ ആയിരുന്നില്ല കിട്ടിയ അടിയും കുടിച്ച കള്ളും എല്ലാം കൂടെ എനിക്ക് ഇപ്പോഴും കെട്ട് വീട്ടിട്ടുണ്ടായിരുന്നില്ല.
നേരെ ഒരു അമ്പലത്തിന്റെ മുന്നിൽ നിന്നപ്പോഴാണ് എനിക്ക് മനസിലായത് എന്റെ കല്യാണമെന്ന് ഞാൻ നോക്കിയപ്പോൾ എന്റെ അമ്മയും അച്ഛനും അനിയത്തിയും അവിടെ ഉണ്ടായിരുന്നു അച്ഛന്റെ മുഖത്ത് ദേഷ്യം ആണ് അമ്മയുടെയും അനിയത്തിയുടെയും മുഖഭാവം തിരിച്ചറിയുന്നില്ല.
അപ്പോഴാണ് ഞാൻ വിവേകിനെ കുറിച് ചിന്തിക്കുന്നത്.
അവനെ അവിടെ കാണാനും ഇല്ല
അങ്ങനെ വീട്ടുകാർ എന്നെ കൊണ്ട് അവളുടെ കഴുത്തിൽ താലി കെട്ടിച്ചു
അവളുടെ മുഖത്ത് ഒരു നിസംഗ ഭാവം ആയിരുന്നു.
അങ്ങനെ ഇപ്പൊ ഇതാ ആദ്യമായി ഞാൻ പ്രണയിച്ചവൾ എന്റെ സ്വന്തമായിരിക്കുന്നു അതും എന്റെ കൂട്ടുകാരനെ മനസ്സിൽ ഇട്ട്.
