എന്റെ സ്വന്തം ദേവൂട്ടി – 3 Like

അങ്ങനെ ജൂൺ മാസങ്ങളിലെ മഴ നന്നായി പെയ്തു എല്ലാ കുളവും പുഴയും തോടും ഡാം എല്ലാം നിറച്ചു എന്ന് വേണേൽ പറയാം. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി.

അങ്ങനെ ആദ്യം ആയി ഞങ്ങൾ പ്രളയം എന്താണെന്ന് അറിഞ്ഞ ദിവസം ആയിരുന്നു വന്നേ. ആഗസ്റ് 15തീയതി കോളേജിൽ എത്തി ഞാൻ അപ്പൊ തന്നെ മടങ്ങി കാരണം താഴ്ന്ന സ്ഥലങ്ങൾ ഒക്കെ വെള്ളം കയറി തുടങ്ങി എന്നുള്ള വാർത്ത വന്നതോടെ ആണ്. എനിക്ക് ഒന്നും പേടിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. ഞാൻ വീട്ടിൽ തന്നെ കയറി നല്ല മഴയും ആസ്വദിച്ചു tv യിൽ ഒരു സൈക്കോ യെ പോലെ ആളുകളുടെ ദുരിതം കണ്ടു അച്ഛനോട് സംസാരിച്ചു ഇരുന്നു.

പക്ഷേ അത് ഒരു മഹാ പ്രളയത്തിന്റെ തുടക്കം ആണെന്ന് അറിയാൻ എനിക്ക് മനസിലാക്കാൻ രാത്രി ആകേണ്ടി വന്നു.

കുട്ടൂകരുടെ വീട്ടിൽ ഒക്കെ വെള്ളം കയറി അവർ ക്യാമ്പിലേക് മാറി എന്നൊക്കെ കേട്ടപ്പോൾ ആകെ ഒരു ഇതായി.

കാവ്യാ വിളിച്ചപ്പോൾ അവൾ ഒക്കെ അവരുടെ സ്വന്ത കാരുടെ സ്ഥലത്തേക്ക് മാറി എന്ന് പറഞ്ഞു.

അങ്ങനെ എല്ലാവരും സേഫ് ആണെല്ലോ എന്ന് ഓർത്ത് ഞാൻ കിടന്നു.

അങ്ങനെ രാത്രി 12മണി ആയപ്പോൾ ഞാൻ ഞെട്ടി എഴുന്നേറ്റ്.

ദേവിക.

അയ്യോ അവളെ ഞാൻ വിളിച്ചില്ലല്ലോ.

ഞാൻ ഫോൺ എടുത്ത് വിളിക്കാൻ പക്ഷേ അപ്പൊ ആണ് എനിക്ക് ഒരു കാര്യം മനസിലായത് അവളുടെ ഫോൺ നമ്പർ പോലും എന്റെ കൈയിൽ ഇല്ലാ എന്ന് ഉള്ളത്.
എനിക്ക് എന്തൊ പോലെ ആയി.

ഞാൻ ഗൗരി വിളിച്ചപ്പോൾ ഗൗരി നാട്ടിൽ ആണെന്നു ആണ് പറഞ്ഞെ അപ്പൊ ദേവിക.

പിന്നെ അവളുടെ ഒപ്പം ആ വാടക വീട്ടിൽ താമസിച്ചിരുന്ന പെണ്ണുങ്ങളുടെ നമ്പർ സങ്കടിപ്പിക്കാൻ ഞാൻ അമലിനെ വിളിച്ചു. അവൻ അവളുടെ അടക്കം നമ്പർ തന്നു.

പക്ഷേ അവളുമാർ നാട്ടിൽ ആണെന്ന് പറഞ്ഞു. ഞാൻ ദേവികയേ വിളിച്ചു പക്ഷേ ആ ഫോൺ സ്വിച്ച് ഓഫ്‌ ആണെന്ന് പറഞ്ഞു.

എനിക്ക് എന്തൊ പോലെ തോന്നി തുടങ്ങി. ഞാൻ രാത്രി തന്നെ അമ്മയോട് അച്ഛനോടും ക്യാമ്പിൽ ഒന്ന് പോയി അനോഷിക്കട്ടെ ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി മിസ്സിംഗ്‌ ആണ്. അവൾക് ആരെയും ഇവിടെ ഉള്ളവരെ അറിയില്ല എന്ന് പറഞ്ഞു. എങ്ങനെയോ സമധം വാങ്ങി ആ മഴയത്തു മഴ കോട്ടും ഹെൽമറ്റും വെച്ച് ഞാൻ ആ രാത്രി തന്നെ അവിടെ നിന്ന് കൊണ്ട് വന്നാ ആൾക്കാർ ഉള്ള ക്യാമ്പ് മുഴവനും അരിച്ചു പെറുക്കി.പക്ഷേ അവളെ കിട്ടി ഇല്ലാ.

പിന്നെ ഒന്നും നോക്കില്ല അവൾ വാടകക്ക് കിടക്കുന്ന സ്ഥലത്തേക്ക് പോകാൻ നോക്കിയപ്പോ ആൾകാർ പറഞ്ഞു മൊത്തം വെള്ള ത്തിൽ ആണ്. മിക്ക വീടുഉം മുങ്ങി പോയി എന്ന് കേട്ടപ്പോൾ എനിക്ക് അവൾക് എന്തെങ്കിലും ആയോ എന്ന് ഉള്ള പേടിയും ഹൃദയം നിലക്കാതെ ഇടിക്കുന്നത് ഞാൻ കേട്ടു.

അവൾക് വേണ്ടി എന്റെ ഹൃദയം ഇത്രയും ഇടിക്കുന്നോ എന്ന് എനിക്ക് ഓർക്കാൻ കഴിയുന്നില്ല.

ഞാൻ അവിടെ നിന്ന് കുറച്ച് മാറി ആളുകൾ അധികം ഇല്ലാത്ത സ്ഥലത്തു എത്തി ബൈക്കിൽ നിന്ന് ഇറങ്ങി. കുറച്ച് നേരം ആലോചിച്ചു. അവൾ നാട്ടിലേക്ക് പോകാൻ ചാൻസ് ഉണ്ടോ എന്ന് പക്ഷേ എന്തായാലും പോയി അനോഷികം എന്ന് വെച്ച്.

എന്നാൽ നിറഞ്ഞു കിടക്കുന്ന ഒരു തടാകം പോലെ വെള്ളം കെട്ടി കിടക്കുന്നു. ഒഴുകും ഉണ്ട്. ഞാൻ നില്കുന്നത് ഒരു ടവറിന്റെ താഴെ ആയിരുന്നു. ഞാൻ അവിടെ ഉണ്ടായിരുന്ന ഷെഡിൽ എന്റെ മഴക്കൊട്ടും ബൈക്ക് ഉം മൊബൈലും എല്ലാം കയറ്റി വെച്ച്. ഫോണിൽ അവളുടെ വീട് ടവർ ലൊക്കേഷൻ അട്ജെസ്റ്റ് ചെയ്തു ഞാൻ നോക്കി. പക്ഷേ വെളിച്ചം ഇല്ലാതെ എനിക്ക് ഒന്നും അത്‌ കൊണ്ട് കഴി യില്ല എന്ന് മനസിലായി.

എല്ലാം അവിടെ വെച്ച്.

ഞാൻ ഒരു കാര്യം തീരുമാനിച്ചു.

തിരിച്ചു പോകാം എന്ന് ഞാൻ ബൈക്കിൽ കയറി തിരിച്ചു പോകാൻ നോകുമ്പോൾ.

എനിക്ക് പോകാൻ തോന്നുന്നില്ല എന്റെ കൈ ആക്‌സിലേറ്റെയിൽ ഇരുന്നു വിറക്കുന്നു.

പിന്നെ ഞാൻ ഒന്നും നോക്കി ഇല്ലാ. രണ്ടും കല്പിച്ചു ആ വെള്ളത്തിലേക് ചാടി ഒരു ലക്ഷ്യം വെച്ച് നിന്തി. ഇടക്ക് മരങ്ങളിൽ പിടിച്ചു ഇരുന്നു. മടുപ്പ് മാറുമ്പോൾ വീണ്ടും നിന്തി. ചില കെട്ടിടങ്ങൾ എനിക്ക് മനസിലാക്കാൻ പറ്റി. ബസ് സ്റ്റോപ് ഒക്കെ പകുതി മുങ്ങിയാ സ്ഥലം ഉണ്ടായിരുന്നു. വെള്ളത്തിന്റെ ഒഴുക് കൂടിയപ്പോൾ എനിക്ക് മനസിലായി പുഴ അടുത്ത് തന്നെ ആണെന്ന്. അങ്ങനെ ഓരോ വീടിന്റെയും മുകൾ ഭാഗം നോക്കി അവളുടെ വാടക വീട് എവിടെ ആണെന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞു. ഞാൻ അങ്ങോട്ട്‌ നിന്തി. അങ്ങനെ ആ വീട് ഇരിക്കുന്നോടം ഞാൻ കണ്ടു പിടിച്ചു ചുറ്റും ആരും ഇല്ലാത്തെ ഒരു ഒറ്റപ്പെട്ട സ്ഥാലത് ആയിരുന്നാലോ അവരുടെ വീട്. ഞാൻ അങ്ങോട്ട് ചെന്നു. എനിക്ക് ഡയറക്റ്റ് ആ വീട്ടിലെ മുകളിലേക്കു കയറാൻ ഭാഗത്തിന് ആയിരുന്നു വെള്ളേം കിടന്നിരുന്നേ. സമയം എന്തൊ പുലർച്ചെ ആയി കാണും എന്ന് എനിക്ക് തോന്നി.

ഞാൻ ആ കെട്ടിടത്തിൽ കയറി നിന്ന്. ആ കഴിച്ച കണ്ടു ഞാൻ ഞെട്ടി പോയി.

പേടിച്ചു ഒരു ബാഗ് കെട്ടി പിടിച്ചു ഒരു സൈഡിൽ ഇരിക്കുന്ന ദേവികയെ ആണ് ഞാൻ കണ്ടത്.

“ദേവിക..”

ഞാൻ വിളിച്ചു.

അവൾ ഒന്ന് നോക്കി പിന്നെ ഓടി വന്നു എന്നെ കെട്ടിപിടിച്ചു. അവൾ അന്ന് മണ്ഡവത്തിൽ നിന്ന് ഇറങ്ങി ഓടി വന്നു എന്നെ കെട്ടിപിടിച്ചപോലെ.

“ദേവികെ നീ… നാട്ടിലേക്ക് പോയിലെ.

ഞാൻ…”

എനിക്ക് ഒന്നും പറയാൻ പറ്റാൻ കഴിയുന്നില്ലായിരുന്നു.

പിന്നെ അവളെ മേത്തു നിന്ന് വീടിപ്പിച്ചു.

“നീ എന്താടി ക്യാമ്പലേക് പോകാതെ..

ഇവിടെ കിടന്നു മരിക്കാൻ ആയിരുന്നോ ”

അവൾ ഒന്നും മിണ്ടില്ല.
ഞങ്ങൾ നിന്നിരുന്ന വീട് പൂർണമായും മുങ്ങാൻ പോകുവാ എന്നുള്ള സുചന തന്ന് വെള്ളം പതുകെ പൊങ്ങി തുടങ്ങി.

“ഇനി ഇവിടെ നിന്നാൽ സൈഫ് അല്ലാ. നമുക്ക് പോകാം ”

എന്ന് പറഞ്ഞു.

“എനിക്ക് നിന്തൽ അറിയില്ലെടാ ”

ആദ്യം ആയി അവൾ എന്നോട് സംസാരിച്ചു കല്യാണം

വണ്ടിയിൽ നിന്ന് ഇറങ്ങി പോയപ്പോൾ സംസാരിച്ചിട്ട് ഇപ്പോഴാണ് അവൾ എന്നോട് സംസാരിക്കുന്നെ.

എനിക്ക് പിന്നെ അപ്പൊ തന്നെ ബുദ്ധി ഉദിക്കുന്ന ആൾ ആയത് കൊണ്ട് ഞാൻ വേറെ ഒന്നും നോക്കി ഇല്ലാ. ആ വീടിൽ ഉള്ളിൽ നിന്ന് മുകളിലേക്കു കയറാൻ കഴിയും ആയിരുന്നു. അതുകൊണ്ട് ആണ് അവൾക് വർക്ക പുറത്ത് കയറാൻ കഴിഞ്ഞത്. ഞാൻ അതിലുടെ നോക്കിയപ്പോൾ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന ടിനുകൾ ഒക്കെ മുകളിൽ വന്നിട്ട് ഉണ്ട്. അതെല്ലാം ഞാൻ എടുത്തു. കുറയെ അവളുടെ ബാഗിൽ നിറച്ചു. അവളുടെ മൊബൈൽ ഫോണിന്റെ സിം ഊരി അവൾക് കൊടുത്തിട് ഫോൺ ഉപേക്ഷിക്കാൻ നോക്കിയപ്പോൾ.

“അത്‌ കളയല്ലേ എന്റെ അച്ഛന്റെ ഫോൺ ആണ്.”

ഞാൻ അത് ഒരു ടിനിൽ ഇട്ട് വെള്ളം കയറാതെ അവളുടെ ബാഗിലെക് ഇട്ട് ബാഗ് അടച്ചു. അതിൽ അവളുടെ ഒരു ഫയാലും പിന്നെ ഒരു പേഴ്സും റെക്കോർഡ് ആണ് ഉണ്ടായിരുന്നെ.

രണ്ട് മിനറൽ വാട്ടർ കുപ്പി അത് എന്റെ ഷർട്ടിന്റെ ല്ലിലേക് ഇട്ടാ ശേഷം ഞാൻ അവളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *