എന്റെ സ്വന്തം ദേവൂട്ടി – 3 Like

“ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണ്. എനിക്ക് കല്യാണം വേണ്ടാ.

ഞാൻ ഹരിയുടെ കൂടെ പോകുവാ ”

ഞാൻ ആകെ കിളി പോയ അവസ്ഥ ആയി.

നാട്ടുകാർ മൊത്തം വളഞ്ഞു. എനിക്ക് ആണേൽ ഒന്നും പറയാൻ പോലും പറ്റാത്ത അവസ്ഥ ആയി. അവൾ എല്ലാം തുറന്നു അടിച്ചു പറയുവാ.

“ഇഷ്ടത്തിലോ.

എപ്പോ.”

എന്ന് ഞാൻ ചോദിച്ചു.

“ഇനി നീ കാൽ മാറിയാൽ ഞാൻ ആത്മഹത്യാ ചെയ്യും ”

എന്ന് പറഞ്ഞതോടെ നാട്ടുകാർ മൊത്തം ഇളക്കി.

കെട്ടാൻ വന്നാ ചേകനും കുടുബവും അവിടെ നിന്ന് ഇറങ്ങി പോയി.

എടി എന്ന് വിളിച്ചു ഒരു തള്ള അവളെ അടിക്കാൻ വന്നെങ്കിലും നാട്ടുകാരികൾ തടഞ്ഞു. പിന്നെ ഇവളുടെ വീട്ടുകാർ ആണെന്ന് തോന്നുന്നു എല്ലാം വീട്ടിൽ കയറി കതക് വലിച്ചു അടച്ചു. ആ അടക്കൽ കേട്ടപ്പോളെ എനിക്ക് ഒരു കാര്യം മനസിലായി എനിക്ക് രെക്ഷപെടാൻ ഉള്ള എല്ലാ വാതിലുകളും ആണ് അവിടെ അടഞ്ഞത് എന്ന്.

പിന്നെ നാട്ടുകാർ ഏറ്റെടുത്തു.

നീ എന്തിനാ ഇവളേ അനോഷിച്ചു വന്നത് എന്നുള്ള ഒരുപാട് ചോദ്യങ്ങൾ ഉയർന്നു അതിനുള്ള അൻസർ ഒന്നും അവർക്ക് തൃപ്തികാരം അല്ലായിരുന്നു.
“മുഹൂർത്തം കഴിഞ്ഞിട്ടില്ല ചേട്ടാ

പിള്ളേരെ കെട്ടിച് വീട്”

എന്ന് ഉള്ള ഒരു ശബ്ദം ആ നാട്ടുകരുടെ ഇടയിൽ നിന്ന് ഒരു ചേച്ചി വിളിച്ചു പറഞ്ഞു.

“കെട്ടാനോ!!!

അയ്യോ അത് നടക്കില്ല.

എനിക്ക് പ്രായപൂർത്തി ആയില്ല.”

“നീ എങ്ങനെയാട ഇങ്ങോട്ട് വന്നേ കാർ ഓടിച്ചു കൊണ്ട് അല്ലെ. അപ്പൊ നിനക്ക് 18കഴിഞ്ഞിട്ട് ഉണ്ടെന്ന് ഞങ്ങൾക് അറിയാം ”

എന്ന് എനിക്ക് രാവിലെ ചായ തന്നാ ചേട്ടൻ തന്നെ തിരിഞ്ഞു കൊതി.

പിന്നെ ദേവിക ക് ഒരു പണിയും ഇല്ലായിരുന്നു നാട്ടുകാർ മൊത്തം എന്നെ പണന്നോണ്ട് ഇരിക്കുവായിരുന്നു. പറഞ്ഞു പറഞ്ഞു ഞാൻ മടുത്തു. സമയം 9:30ആയി എന്ന് തോന്നുന്നു.

ഇനി നിന്നെ ഇവിടെ നിന്ന് വിടണം എങ്കിൽ ഇവളെയും കൊണ്ടേ വീടു എന്ന് ഒരു ആൾ പറഞ്ഞതോടെ എന്റെ ശവപെട്ടിയിലെ അണികൾ അടിച്ചു കൊണ്ട് ഇരുന്നു നാട്ടുകാർ.

“ചേട്ടാ മുഹൂർത്തം കഴിയുന്നതിനു മുൻപ് നമുക്ക് ഇവരെ അമ്പലത്തിൽ കൊണ്ട് പോയി കെട്ടികാം ”

എന്ന് ആ ചേച്ചി പെട്ടിയിൽ അടുത്ത അണിയും അടിച്ചു.

“അപ്പൊ താലി ”
എന്ന് ഒരു ചേട്ടൻ ചോദിച്ചു.

“അതേ താലി ഇല്ലാതെ എങ്ങനെ കേട്ടും.

ഞാൻ പിന്നെ ഒരു ദിവസം വാങ്ങി കൊണ്ട് വരാം ചേട്ടാ ”

എന്ന് ഞാൻ പറഞ്ഞു.

“ഓ അത്‌ വേണ്ടാ. ഇത് ഞങ്ങൾ നാട്ടുകാർ ഏറ്റെടുത്ത ഒരു തീരുമാനം ആയത് കൊണ്ട്. ഇവനെയും ഇവളെയും അമ്പളത്തിലേക് കൊണ്ട് വന്നേരെ ഞാൻ പോയി ഞങ്ങളുടെ കടയിൽ നിന്ന് ഒരു താലി എടുത്തു കൊണ്ട് വരാം “
എന്ന് പറഞ്ഞു ആ ചേട്ടൻ എന്റെ പെട്ടിയിലെ അവസാനത്തെ അണിയും അടിച്ചു. ഇതൊന്നും കേൾക്കാതെ എന്റെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് ദേവിക നില്കുന്നുണ്ട്.

ഞാൻ ഓടിയാൽ എന്ന് ഓർത്ത് ആണോ ഇവൾ പിടിച്ചേക്കുന്നെ. ഓടിയാൽ എങ്ങോട് ഓടാൻ നാട്ടിൽ ഒക്കെ ആയിരുന്നേൽ എങ്ങനെ എങ്കിലും ഓടി രെക്ഷപെടാം ആയിരുന്നു. ഈ മൈര് ഗ്രാമത്തിൽ എങ്ങോട്ട് ഓടാൻ വഴി ഒന്നും അറിയാതെ. ഓടി വല്ല പൊട്ടാ കിണറ്റിൽ ചാടിയല്ലോ അതും അല്ലാതെ ചുറ്റിലും എന്നെ കെട്ടിച്ചിട്ടേ വീടു എന്നുള്ള വാശിയിൽ നിൽക്കുന്ന നാട്ടുകാരും. ഞാൻ പെട്ടു പോയി എന്ന് ഉറപ്പായി.

എന്റെ മനസിൽ കാവ്യാ വിളിക്കാൻ പറ്റിയ എല്ലാ തെറിയും വിളിച്ചു കഴിഞ്ഞു. ഏത് ദുർബല നിമിഷത്തിൽ ആണോ ഇവളെ അനോഷിക്കാൻ ഇറങ്ങിയത്. വല്ല രാവിലെയും വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നേൽ ഇവളുടെ കല്യാണ സദ്യ യും കഴിച്ചിട്ട് പോകാം ആയിരുന്നു.

ഇത് ഇപ്പൊ കഷ്ടകാലം എങ്ങനെയോ ചുറ്റി കറങ്ങി കൃത്യ ടൈം ൽ തലയിൽ വന്നു കയറി. എന്ന് ആലോചിച്ചു കൊണ്ട് അമ്പലത്തിന്റെ നടയിൽ വരെ എത്തി. ഈ പെണ്ണ് ആണേൽ കൈയിൽ നിന്ന് വിട്ടിട്ടും ഇല്ലാ. കോളേജിൽ വല്ലതും ആയിരുന്നേൽ ഇവളുടെ കൈ ഞാൻ തല്ലി ഓടിച്ചേനെ. ഇവിടെ എങ്ങാനും ചെയ്താൽ നാട്ടുകാർ എന്റെ നടുവ് ഓടിച്ചു വിടും.

അപ്പോഴേക്കും ആ ചേട്ടൻ താലി യും തുളസി മാലയും ആയി വന്നു തിരുമേനിക് കൊടുത്തു. പൂജി ച് എന്റെ കൈയിലേക് തന്നു. അപ്പോഴേക്കും വിവരം അറിഞ്ഞു നാട്ടിലെ എല്ലാവരും അവിടെ എത്തി എന്ന് എനിക്ക് മനസിലായി. താലി മാല എനിക്ക് തന്നിട്ട് കെട്ടിക്കോളാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *