എന്റെ സ്വന്തം ദേവൂട്ടി – 3 Like


അങ്ങനെ 8മണി ആയപോഴേക്കും അവളുടെ നാട്ടിൽ എത്തി. അധികം വികസനം ഒന്നും വരാത്ത പണ്ടത്തെ സിനിമകളിൽ കാണുന്ന ഒരു കവല യിൽ വണ്ടി ഒതുക്കി അവിടെ ഉള്ള ഒരു ചായക്കടയിൽ കയറി ചായയും നാല് അപ്പവും കടലക്കറിയും കഴിച്ചു. പുറമേ നിന്ന് ഉള്ള ആൾ ആയത് കൊണ്ട് ആ കടകരൻ എവിടെ നിന്ന് ആണ് എന്നൊക്കെ ചോദിച്ചു. ഞാൻ എറണാകുളം നിന്ന് ആണെന്ന് പറഞ്ഞു. എന്തിനാ ഇവിടെ വന്നേ എന്ന് ചോദിച്ചപ്പോൾ ദേവിക യുടെ അഡ്രെസ്സ് പറഞ്ഞു ഈ കുട്ടിയെ അനോഷിച്ചു വന്നതാ കോളേജിൽ കൂടെ പഠിക്കുന്നത് ആണെന്ന് പറഞ്ഞു .

അവർക്ക് മനസിലായി അവർ പറഞ്ഞു

“ഇവിടെ നിന്ന് കുറച്ച് ദൂരം ചെന്ന് ഒരു അമ്പലം ഉണ്ട് അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞു അഞ്ചാമത്തെ വീട്.”

“താങ്ക്സ് ചേട്ടാ.”

ഞാൻ പൈസ ഒക്കെ കൊടുത്തു ആ പുള്ളി പറഞ്ഞ ലൊക്കേഷൻ നോക്കിപോയി. അമ്പലം എത്തിയപ്പോൾ അവിടെ കറുകൾ കിടക്കുന്നുണ്ട് ആ റോഡിൽ ആളുകളും ഉണ്ട്. എന്തൊ കല്യാണം ഉണ്ടെന്ന് എനിക്ക് മനസിലായി. ഫോൺ വിളിച്ചു അമ്മയോട് ഞങ്ങൾ സ്ഥലത്തു എത്തി എന്ന് പറഞ്ഞു. കൂട്ടുകാർ ഉണ്ടെന്ന് അമ്മ വിശോസിച്ചു കാണും.

അവിടെ ഒന്നും കാർ പാർക്ക്‌ ചെയ്യാൻ നോക്കി ഒരു വീട്ടിൽ വണ്ടി കയറ്റി ഇട്ട്.പിന്നെ വീടുകൾ എണ്ണി നടന്നപ്പോൾ അഞ്ചാമത്തെ വീട്ടിൽ അതായത് ദേവികയുടെ വീട്ടിയിൽ ആണോ കല്യാണം എന്ന് മനസിലായി.

ഇനി ഇവളെ കെട്ടിച്ചു വിടുവായിരിക്കും അങ്ങനെ ആ ശല്യം കോളേജിലേക് വരാതെ ഇരുന്നാൽ മതി ആയിരുന്നു.

ഞാൻ അവിടെ ഉള്ള ആളോട് ചോദിച്ചപ്പോൾ സംഭവം പാക്ക
ദേവിക യുടെ കല്യാണം എനിക്ക് സന്തോഷം ആയി. ഇനി ഇവൾ കോളേജിൽ വരില്ലായിരിക്കും.

എന്തായാലും കാവ്യാ പറഞ്ഞത് അല്ലെ കയറിട്ട് പോകാം എന്ന് വെച്ച്. ആ പന്തലിലേക് കയറി.

ചെറുക്കാൻ മണ്ഡവത്തിൽ ഇരിക്കുന്നുണ്ട്. കണ്ടാൽ തന്നെ എനിക്ക് മനസിലായി തനി കഞ്ചാവ്. കണ്ണ് ഒക്കെ ചുമന്നു ഇരിക്കുന്ന ഒരു 26വയസ്സ് എങ്കിലും കാണും ആ പുളിക്. എനിക്ക് ഒന്നും ആ പുളിയെ ഇഷ്ടപ്പെട്ടില്ല. ചെടാ ഇവൾ എന്ത് കണ്ടിട്ട് ആകുമോ ഇവനെ കെട്ടുന്നത് എന്നോർത്ത് എനിക്ക് ചിരി വന്നു. അവളുടെ ലൈഫ് കോഞ്ഞാട്ട ആകും എന്ന് എനിക്ക് ഉറപ്പായി അതിന്റെ സന്തോഷം എനിക്ക് മനസിൽ ഞാൻ ആഘോഷിച്ചു. ഞാൻ നാട്ടുകാർ നില്കുന്നോടാത്തണ് ഞാനും നിന്നെ കേട്ട് കാണാൻ. ഇച്ചിരി നേരം ആയപ്പോൾ അവളെ ഒരുക്കി കൊണ്ട് മണ്ഡവത്തിലേക് വന്നു. അത് ഒന്ന് കാണേണ്ട കഴിച്ച ആയിരുന്നു പണ്ട് അമൽ പറഞ്ഞത് ശെരി ആണെന്ന് എനിക്ക് മനസിലായി നല്ല വടിവോത ശരീരം. എല്ലാം നല്ല സെറ്റപ്പ്പ് തലമുടി ഒക്കെ നല്ല നീറ്റു ആയി കല്യാണ വേഷത്തിൽ ആൾ നല്ല സൂപ്പർ ആണെന്ന് എനിക്ക് മനസിലായി. പക്ഷേ മുഖം വാടിയ ആയിരുന്നു ഇരുന്നേ. എന്തൊ ഇഷ്ടം ഇല്ലാത്തത് ചെയ്ക്കുന്നപോലെ മുഖത്ത് നിന്ന് വായിച്ചു എടുക്കാൻ കഴിയും ആയിരുന്നു എല്ലാവർക്കും.

എന്തായാലും നിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയല്ലോ എന്ന് ഓർത്ത് ഞാൻ മനസിൽ സന്ദോഷിച്ചു.

ഒരു ഫോട്ടോ എടുത്തു വേകം കുട്ടുകർക്കു അയാകാം എന്ന് കരുതി ഒരു ഫോട്ടോ എടുത്തു. അയക്കാൻ നോകുമ്പോൾ അവിടെ എന്റെ സിം ന് റേഞ്ച് ഇല്ലാ. കുഴപ്പമില്ല കല്യാണം കഴിഞ്ഞു അവന്റെയും അവളുടെയും ഒരുമിച്ച് ഇടാം എന്ന് വെച്ച്.

ഞാൻ അവിടെ നേടും നിളെ നിന്ന്. മുഖത്ത് സന്തോഷം ആയിരുന്നുഎന്റെ.

പക്ഷേ നാട്ടുകാർക്കു അധികം സന്തോഷം ഇല്ലാ എന്ന് എനിക്ക് മനസിലായി.

അവൾ മണ്ഡവത്തിലേക് കയറി ആളുകളെ നോക്കിയപ്പോൾ ദാ നില്കുന്നു നീണ്ട് നിവർന്നു ഞാൻ.

പിന്നെ നടന്നത് സിനിമ തിരകഥകളെ കൾ നല്ല സംഭവങ്ങൾ ആയി പോയി.

ഞാൻ ഒന്നേ കണ്ടുള്ളു. മണ്ഡവത്തിൽ നിന്ന് ആ കല്യാണ സാരിയിൽ ഓടി വന്നു എന്നെ കെട്ടിപിടിക്കുന്നത്.
എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ നടുങ്ങി പോയി. അത്രയും ആളുകളുടെ മുന്നിൽ നാട്ടുകാരുടെ ഇടയിൽ എന്നെ കെട്ടിപിടിച്ചു വിടാതെ മുറുകെ പിടിച്ചേക്കുവാ ആണ്. ഞാൻ പിടി വിടാടി എന്നൊക്കെ പറഞ്ഞു വീടിക്കൻ നോക്കിട്ടും നടക്കാനില്ല പെരുമ്പമ്പ് ഇരയെ പിടിച്ചെക്ന്നപോലെ പിടി ആയിരുന്നു അവളുടെ കൈ കൊണ്ട് എന്നെ വട്ടം ഇട്ട് പിടിച്ചേക്കുന്നത്. അപ്പോഴേക്കും അവിടെ ആകെ സംസാരം ആയി. അവളുടെ ചേട്ടൻ ആണ് എന്ന് തോന്നുന്നു അവളെ പിടിച്ചു മാറ്റാൻ നോക്കിട്ട് നടന്നില്ല. അവൾ വിളിച്ചു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *